‘യുഎഇ നാഷണൽ ഡേ’ അവധിയ്ക്ക് ഒമാനിലുള്ള ഒരു കിടിലൻ സ്ഥലത്തേക്ക്…

Total
0
Shares

വിവരണം – മായ ടെറിൻ.

അടുത്ത ആഴ്ച ലോങ്ങ് വീക്ക് ഏൻഡ് ആണ് എന്താ പ്ലാൻ ?? പ്ലാൻ ചെയ്താൽ ഒന്നും നടക്കില്ല … നമുക്ക് എന്തെങ്കിലും നോക്കാം… നാഷണൽ ഡേ അടക്കം 4 ദിവസം അവധി ഉണ്ട്‌. ഒരു ദിവസം എങ്കിലും പുറത്തു പോയില്ലെങ്കിൽ ബോർ ആവുമെന്നെ… ഞാൻ ഒന്ന് കൂടി എറിഞ്ഞു നോക്കി. ഇന്ന് പ്ലാൻ ചെയ്താലേ വല്ലതും നടക്കു … ഒന്നാമത് ടെറിൻ ചേട്ടന് (എന്റെ ഹസ്ബൻഡ് ) നു ലീവ് ഒക്കെ കണക്കാണ് …

ഷിപ്പിംഗ് മേഖലയിൽ ആയതു കൊണ്ട് പല ഹോളിഡേ കളും കിട്ടാറില്ല. അതുകൊണ്ടു തന്നെ ഒരു ദിവസത്തിൽ കൂടുതൽ ഉള്ള ട്രിപ്പ് ഒന്നും നടക്കില്ല .. മനസ്സിൽ എനിക്ക് മുൻപേ മുസണ്ഡം എന്നൊരു പ്ലാൻ ഉണ്ട് .. അവിടേക്കു എങ്ങനെ എങ്കിലും എത്തിക്കണം … ഞാൻ പതുകെ എടുത്തിട്ടു.. നമുക്ക് മുസന്തം പോയാലോ ?? നല്ല സ്ഥലം ആണെന്ന് എല്ലാവരും പറയുന്നു. പ്രശനം എന്താണെന്നു വെച്ചാൽ ഞാനും അനിയനും ടെറിൻ ചേട്ടനും ആണ് ഉള്ളത്. അതിൽ UAE ലൈസൻസ് ടെറിൻ ചേട്ടനെ ഉള്ളു ..

അങ്ങോട്ടും എങ്ങോട്ടും തനിയെ ഡ്രൈവ് .. നോക്കിയപ്പോൾ 200 km ആണ് ദൂരം കാണിക്കുന്നത് . പുള്ളി ഒകെ പറഞ്ഞു. അങ്ങനെ അടുത്ത ശനിയാഴ്ച ഡിസംബർ ഒന്നിന് പോവാം എന്ന് തീരുമാനിച്ചു. ടെറിൻചേട്ടനു ലീവ് ഒകെ ആവാത്തത് കൊണ്ട് അത് ഞായറാഴ്ചയിലേക്ക് മാറ്റി . വ്യാഴാഴ്ച ഓഫീസിൽ നിന്ന് പോരും മുൻപ് വീക്ക് ഏൻഡ് പ്ലാൻ ചോതിച്ചവരോട് മുസണ്ഡം എന്ന് പറയുകയും ചെയ്തു . അവിടെ തണുപ്പാണ് എന്ന് ആരൊക്കെയോ പറഞ്ഞത് കേട്ട് sweater ഒക്കെ എടുത്തു വെച്ചു.

സമയം ഒരു രാത്രി പത്തുമണി ആയി കാണും, അനിയന് ഏതോ ഫോൺ വന്നിട്ടുണ്ട്… അവൻ അടുത്ത് വന്നു ചോദിച്ചു എടി നാളെ പോവുന്നുണ്ടോ ?? അതെന്താ നീ അങ്ങനെ ചോദിച്ചത് ?? അല്ല നിങ്ങൾ ആയതു കൊണ്ട് ആണ് ഒന്നും പറയാൻ പറ്റില്ല … നാളെ പോവുന്നുണ്ട് ഞാൻ തീർത്തു പറഞ്ഞു … അപ്പോഴും അവനു ഉറപ്പൊന്നും ഇല്ല. ഫോണിൽ അപ്പുറത്തു ആളോട് “അളിയാ ഞാൻ നാളെ busy ആണ് ചിലപ്പോ മുസണ്ഡം പോവും ….

അപ്പോഴും അവൻ ഒരു ചിലപ്പോൾ ചേർത്ത് പറഞ്ഞത് എന്താണെന്നു എനിക്ക് മനസിലായില്ല. അത്ര വിശ്വാസം ആണ് ഞങ്ങളെ .. ഫോൺ വെച്ച് അവൻ വീണ്ടു ചോദിച്ചു .. നാളെ എന്താ പ്ലാൻ ?? പ്ലാൻ ഒന്നും ഇല്ല. നമ്മൾ കാലത്തു ഒരു ഏഴര ആവുമ്പോൾ ഇറങ്ങുന്നു മുസണ്ഡം എത്തുന്നു. Dhow cruise ൽ ഒരു കറക്കം, ഫിഷിങ്, സ്വിമ്മിംഗ് – എന്റെ മാരക പ്ലാനിങ് കേട്ട് അവൻ രണ്ടു മിനിറ്റ കോരി തരിച്ചു നിന്നു.. കണ്ടു കൊണ്ടിരിക്കുന്ന വരത്തൻ സിനിമയിലെ ഫഹദിന്റെ ക്ലൈമാക്സ് പ്ലാനിംഗ് ഒകെ ചെറുത് എന്നു അവൻ പറയുന്നുണ്ടായിരുന്നു.

ഏഴരക്ക് ഇറങ്ങാൻ നിന്ന ഞങ്ങൾ എഴുന്നേറ്റപ്പോൾ തന്നെ ഏഴേ മുക്കാൽ ആയി. ഞാൻ പുതിയത് വാങ്ങിയ സ്വെറ്റർ ഒകെ വലിച്ചു കേറ്റി ട്രൗസേഴ്‌സ് ഇടാൻ നിന്ന ടെറിൻ ചേട്ടനെ അവിടെ തണുപ്പാണ് എന്ന് വിശ്വസിപ്പിച്ചു ജീൻസ് ഇടിച്ചു . മുട്ടൊപ്പം പോന്ന ട്രൗസർ ഇട്ടു വന്ന അനിയനോട് തണുത്തു വിറക്കുമ്പോൾ നീ അനുഭവിക്കും എന്ന താക്കിതും നൽകി .. മൂത്തവരെ ഒരു ബഹുമാനം ഇല്ല ചെക്കന് ..

ബാർഷയിൽ നിന്നു യാത്ര ആരംഭിച്ചു ഷാർജയിൽ ഒരിടത്തു നിർത്തി മസാല ദോശയും, പുട്ടും കഴിച്ചു. വീണ്ടും യാത്ര തുടർന്നു. റാസൽഖൈമ കടന്നു UAE ഒമാൻ ബോര്ഡറില് എത്തി ദുബായിൽ നിന്നുള്ള എക്സിറ് നടപടികൾ 5 മിനിറ്റിൽ തീർന്നു. എല്ലാം പ്ലാൻ ചെയ്ത പോലെ തന്നെ. ഒമാൻ ബോര്ഡറില് നിന്നു ഇനി വിസ എടുക്കണം . അവിടെ കടന്ന ഉടനെ ഒരു ഒമാനി പോലീസ് വണ്ടി ഒതുക്കാൻ പറയുന്നുണ്ട് വണ്ടി ഒതുക്കി ഒരു മിനിറ്റ് നടന്നാൽ arrival ഗേറ്റിൽ എത്താം. .

വാതിൽ തുറന്നതും നൈസ് ആയി കിളി പോയി … ഒരു തൃശൂർ പൂരത്തിന് ഉള്ള ആളുണ്ട് 4 ക്യു. അതിന്റെ അവസാനം പോയി നിന്നു .. നല്ല പ്ലാനിങ് നടത്തി ഇ വിസ എടുത്തു വന്നവർ പെട്ടന്ന് കടന്നു പോകുന്നത് നോക്കി വെള്ളം ഇറക്കി നിന്നു .. അല്ലാതെ എന്ത് ചെയ്യാൻ … എന്തിനു അധികം പറയുന്നു 2 മണിക്കൂർ ക്യു നിന്നു. ഒരു വരി വേഗത്തിൽ നീങ്ങുന്നത് കണ്ടു ഒന്നു വരി മാറ്റി പിടിച്ചതാണ് 2 മണിക്കൂർ പോസ്റ്റ് ആക്കിയത്.

മാറി നിന്ന വരിയിൽ എന്തോ ടെക്നിക്കൽ ഡിലെ വന്നു മുൻപ് നിന്ന വരിയിലെ നമുക്ക് പുറകിൽ നിന്നവർ വരെ കയറി പോയി. തേഞ്ഞു ഓട്ടാൻ ചന്തുവിന്റെ ജീവിതം വീണ്ടും ബാക്കി . വരി നിന്നു ആ ഫ്ലോ അങ്ങ് പോയി നല്ല ക്ഷീണവും രണ്ടു മണിക്ക് ആണ് അവിടെ നിന്നു വീണ്ടും യാത്ര തുടങ്ങിയത്. ഇനി പോകുന്നവർ e-visa apply ചെയ്യുക.. 5മിനിറ്റ് മാത്രമേ പ്രോസസ്സ് കംപ്ലീറ്റ് ചെയ്യാൻ എടുക്കു. മാത്രമല്ല വണ്ടിയുടെ ഇൻഷുറൻസ് നിർബന്ധം ആണ്‌.

ഗൂഗിൾ മാപ്പിൽ 45 മിനിറ്റിന്റെ ഡ്രൈവ് സ്ട്രൈറ്റ് റോഡ് കാണിക്കുന്നുണ്ട്. അങ്ങോട്ട് കടന്നതും കാഴ്ച്ചയിൽ നല്ല വത്യാസം ഉണ്ട് ഒരു സൈഡ് കടലും മറു സൈഡിൽ പാറ കൂട്ടങ്ങളും ഉള്ള കണ്ണിനു കുളിരു തരുന്ന വഴി. അതിങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. പുറത്തേക്കു നോക്കിയാൽ കടലിൽ ചില ബോട്ടുകളും കാണാം .. എന്നാലും ഈ കടലിനു എന്താണാവോ തിര ഇല്ലാത്തതു? തിര ഇല്ലാതെ എന്ത് കടൽ …

ഇടയ്ക്കു ചെറിയ ചെറിയ വീടുകൾ കാണുന്നുണ്ട് പക്ഷെ അതെല്ലാം ആടിനെ വളർത്തുന്നത് ആണെന്ന് തോനുന്നു .. ഇടയ്ക്കിടയ്ക്ക് ആട്ടിൻ കുട്ടികളും അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട് .. ഏതു സമയത്തു ഇടിഞ്ഞു വവീഴാം എന്ന രീതിയിൽ ആണ് ഒരു വശത്തെ പാറ കൂട്ടം അത് പലയിടത്തും നേടി ഇട്ടു മറച്ചിട്ടുണ്ട് . വിശപ്പു അതിന്റെ പീക്കിൽ എത്തി നിൽക്കുക ആണ്‌. ദൈവം സഹായിച്ചു ഒരൊറ്റ ഹോട്ടൽ പോലും ആ വഴിയിൽ ഇല്ല.അവസാനം കസബ എത്തിയപ്പോൾ ഗൂഗിളിൽ വഴി പറഞ്ഞു തരുന്ന ചേച്ചി സംസാരം നിർത്തി .. ഇനി എങ്ങോട്ടു പോകും എന്നറിയാതെ ഒരു റൌണ്ട് അബൗട്ടിൽ കുറച്ചു കറങ്ങി.

മണി മൂന്നു കഴിഞ്ഞു. ബോട്ടിംഗ് ൻറെ സ്റ്റാർട്ടിങ് പോയിന്റ് അറിയാതെ ഞങൾ കുറച്ചു കറങ്ങി .. തൊട്ടടുത്ത് ഡോൾഫിൻ ടൂറിസം എന്നെഴുതിയ ഒരു ബോർഡ് കണ്ടു ഞങ്ങ അകത്തു കയറി ആവശ്യം ഉന്നയിച്ചു. വന്ന വഴി തിരിച്ചു വിട്ടോളാൻ പുള്ളി പറഞ്ഞു. ഒന്നരക്കാണ്അവരുടെ ലാസ്റ്റ് ബോട്ട് അത്രേ. ഇനി നാളെയെ ഉള്ളു നിങ്ങൾ ലേറ്റ് ആയി എന്ന് പുള്ളി… നെഞ്ച് തകർന്നു പോയി അവിടെ ഉള്ള ഒരു മലയാളി പയ്യൻ ഇറങ്ങി വന്നു വിസിറ്റിംഗ് കാർഡ് തന്നിട്ട് പറഞ്ഞു അടുത്ത തവണ വരുമ്പോൾ വിളിക്കു … ഇന്നിനി ഒന്നും നടക്കില്ല ..

രണ്ടു മണിക്കൂർ ക്യു നിന്നു ഇക്കണ്ട നേരം ഡ്രൈവ് ചെയ്ത ടെറിൻ ചേട്ടന്റെ മുഖത്തെ നിസ്സഹായ അവസ്ഥ എന്നെ വിഷമിപ്പിച്ചത്. എന്റെ കിടിലൻ പ്ലാൻ തകർന്നു തരിപ്പണം ആയി എന്നു പറയേണ്ടതില്ലല്ലോ. . അനിയൻ എന്നെ ഇരുന്നു കുറ്റം പറയുക ആണ് .. നിങ്ങൾ പ്ലാൻ ചെയ്തില്ല ഞാൻ പറഞ്ഞില്ലേ 8 നു എങ്കിലും ബോര്ഡറില് എത്തണം എന്ന് … എന്നൊക്കെ ആയി അവൻ … ശെടാ അറിയുന്നവരോടും,ഫേസ്ബുക്കിലും എല്ലാം മുസണ്ഡം പോവാന് എന്ന് പറഞ്ഞിട്ട് ഇതിപ്പോ നാണക്കേട് ആവുമല്ലോ എന്നാണു എന്റെ വിഷമം.

ആരോട് പറയാൻ … അറ്റ കൈക്കു ഞാൻ പറഞ്ഞു ബീച്ചിൽ ഇറങ്ങി 4 ഫോട്ടോ എങ്കിലും എടുക്കണം അഭിമാനത്തിന്റെ പ്രശനം ആണ്. അതും പോരാതെ sweater ഒക്കെ വലിച്ചു കയറ്റി വന്ന എനിക്ക് ചൂട് എടുക്കാൻ തുടങ്ങി. എന്റെ വിലയേറിയ ഉപദേശം കേട്ടു ജീൻസ് വലിച്ചു കയറ്റിയ ടെറിൻചേട്ടൻ എന്നെ തീക്ഷ്ണമായി സ്നേഹത്തോടെ നോക്കുന്നത് കണ്ടില്ലെന്നു വെച്ചു.

ഭക്ഷണം കഴിച്ചു തിരിച്ചു പോവാൻ തീരുമാനിച്ചു ഞങൾ തിരിച്ചു നടന്നു. വണ്ടി നിർത്തി ഇട്ടിരിക്കുന്നത് ഒരു ബോട്ട് വർക്ക് ഷോപ്പിനു മുന്നിൽ ആണ്. UAE റെജിട്രേഷൻ കണ്ടിട്ട് ആവണം ഒരു പിക്ക് അപ്പിൽ വന്ന അറബി ലുക്ക് ഉള്ള പയ്യൻ ഞങ്ങളോട് അറബിയിൽ എന്തോ ചോദിച്ചു ?? നമ്മൾക്ക് മനസിലാവണ്ടേ … വർക്ക് ഷോപ്പിൽ വർക്ക് ചെയ്യുന്ന ഒരു തൃശൂർക്കാരൻ ചങ്ങാതി ഇടപെട്ടു. തൃശ്ശൂർക്കാർ നമ്മടെ മുത്തല്ലേ .. അവന്റെ കയ്യിൽ ഒരു ബോട്ട് ഉണ്ട്. പോകുന്നോ എന്നാണ് ചോദിക്കുന്നത് ??? പെട്ടന്ന് എനിക്കവനെ ദൈവത്തെ പോലെ തോന്നി. അവന്റെ തലയ്ക്കു ചുറ്റും പ്രകാശം പോലെ.. ദൈവം പറഞ്ഞു വിട്ട പോലെ ..

ടെറിൻ ചേട്ടന് അറബി കുറച്ചു കേട്ടാൽ മനസിലാവും. എത്ര ആണെന്ന് റേറ്റ് എന്ന് ഞങൾ ചോദിച്ചു. അവൻ 3 മണിക്കൂർ മുന്നൂറ് ആണ് പറയുന്നത് എന്ന് ആ ചേട്ടൻ പറഞ്ഞു. നിങ്ങൾ ബാർഗെയിൻ ചെയ്തോ എന്ന് നമ്മുടെ തൃശ്ശൂര്കാരൻ ചേട്ടൻ പറഞ്ഞപ്പോൾ അവൻ 250 ദിര്ഹത്തിനു സമ്മതിച്ചു. ഞാൻ വരാൻ പോകുന്ന തമാശ ആലോചിച്ചു ചിരിച്ചു അവനു അറബി മാത്രം അറിയൂ ഞങ്ങള്കജ്‌ക്‌ അറബി അറിയുകയും ഇല്ല .. അതേ സംശയം അവൻ ഞങ്ങൾക്ക് translate ചെയ്തു തന്നിരുന്ന തൃശൂർ ഏട്ടനോടും ചോദിച്ചു .. ഞങൾ പറഞ്ഞു കുഴപ്പം ഇല്ലെന്നു … അവന്റെ വണ്ടിയെ പിന്തുടർന്ന് ഞങൾ സ്റ്റിയറിങ് പോയിന്റിൽ എത്തി.

അവിടെ ഒരുപാട് ബോട്ടുകൾ അവൈലബിൾ ആണ് . ഞങ്ങളോട് തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞ മലയാളിയെ അറിയ്യാതെ മനസ്സിൽ പ്രാകി .. ഏതു സമയത്തും ഇവിടെ ബോട്ട് അവൈലബിൾ ആണ് .. ഞങളെ കണ്ടതും മറ്റു രണ്ടു ബോട്ട് ഉള്ളവർ വന്നെങ്കിലും ഞങ്ങൾ റെഡി ആണെന്ന് അവനോടു ഒകെ പറഞ്ഞിരുന്നത് കൊണ്ട് അവന്റെ ബോട്ടിൽ തന്നെ കയറി. 5 പേർക്ക് ഇരിക്കാവുന്ന സ്പീഡ് ബോട്ട് ആണ്‌ ..

അവൻ ഞങ്ങളോട് അറബിയിൽ സംസാരിക്കുന്നുണ്ട് ഞങൾ തലയാട്ടും … പൊരിഞ്ഞ സംസാരത്തിൽ നിന്നു അവന്റെ പേര് ഫൈസൽ എന്നാണ് എന്ന മഹാ സത്യം ഞങൾ മനസിലാക്കി … 2.45 മണിക്കൂറോളം നീണ്ട ബോട്ട് യാത്ര ഒരു വേറെ അനുഭൂതി തന്നെ ആയിരുന്നു പാറ കൂട്ടങ്ങൾക്കു ഇടയിലൂടെ ഉള്ള ബോട്ട് യാത്ര വിവരിക്കാവുന്നതിലും മുകളിൽ ആണ് .. എന്റെ ഫോട്ടോ ഭ്രാന്ത് കണ്ടിട്ട് ആവണം അവൻ നല്ല ബാക് ഗ്രൗണ്ട് കാണുന്നിടത്തു എല്ലാം ബോട്ട് നിർത്തി തരുന്നുണ്ട് ..

പല ബോട്ടുകളും തിരിച്ചു വരുന്നുണ്ട് . ഇടക്കൊരു സ്ഥലത്തു നിർത്തി ഡോൾഫിൽ ഡോൾഫിൻ എന്ന് അവൻ പറയുന്നുണ്ട് .. ഡോൾഫിനെ കാണാൻ സാധ്യത ഉള്ള സ്ഥലം അവർക്കു അറിയാം. പക്ഷെ രാവിലെ വന്നാലേ കൂടുതൽ അവ കളിക്കുന്നത് എല്ലാം കാണു .. എങ്കിലും കുറച്ചു ഡോള്ഫിനുകളെ കാണാൻ കഴിഞ്ഞു … ഞങ്ങളും ഫൈസലും തമ്മിൽ ഇപ്പൊ അത്യാവശ്യം കമ്മ്യൂണിക്കേഷൻ നടക്കുന്നുണ്ട് അവൻ ആംഗ്യ ഭാഷയുടെയും അറബിയിലൂടെയും പറയുന്ന പല കാര്യങ്ങളും ഞങ്ങൾക്കിപ്പോൾ മനസ്സിലാവുന്നുണ്ട് ..

ഇനി പോകുന്നത് ടെലിഗ്രാഫ് എന്ന ദ്വീപിലേക്ക്‌ ആണ് എന്ന് അവന്റെ സംസാരത്തിൽ നിന്നു മനസിലായി … പോകുന്നതിനിടയിൽ ഒരു ദ്വീപിലെ ഗ്രാമം കാണിച്ചു അവന്റെ വീട് ഇവിടെ ആണെന്ന് അവൻ ആംഗ്യ ഭാഷയിൽ കാണിച്ചു തന്നു … അവനോട് ഇംഗ്ലീഷ് കൂടി പഠിച്ചു ഇരുന്നാൽ ഈ മേഖലയിൽ തനിക്കു ഹെല്പ് ആക്കും എന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.. മനസ്സിലായോ എന്തോ … ടെലിഗ്രാഫ് ഒരു ചെറിയ ഐലന്റ് ആണ് അഞ്ചു മിനിറ്റ്നടന്നാൽ ഇപ്പുറത്തും നിന്നു അപ്പുറ്റത്തേക്കു എത്താം .. കുളിക്കേണ്ടവർക്കു ഇവിടെ ഇറങ്ങി കുളിക്കാം .

കയറി വരുമ്പോൾ തന്നെ പണ്ടത്തെ ഏതോ ഒരു ബിൽഡിങ് ൻറെ അവശിഷ്ടത്തിൽ കല്ലുകൊണ്ട് ശ്രീജേഷ് എന്നെഴുതി മലയാളികൾ കഴിവ് തെളിയിച്ചിട്ടുണ്ട് .. അവിടെ എത്തിയതും ഇംഗ്ലീഷ് അൽപ സ്വല്പം അറിയുന്ന ഫൈസലിന്റെ ഒരു കൂട്ടുകാരനെ അവൻ വിളിച്ചു കൊണ്ട് വന്നു. അവൻ വേറെ കൂട്ടരുമായി കൊണ്ട് വന്നത് ആണ് .. ഫൈസലിന്റെ ആത്മാര്ഥതയിൽ സന്തോഷം തോന്നി വന്ന പുള്ളി കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു .

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള ടെലിഗ്രാഫ് ശൃഖല ശക്തമാക്കുന്നതിന്റെ ഭാഗമായി 1864 മുസണ്ടതുള്ള ഈ ദ്വീപിൽ ഒരു റിപ്പീറ്റർ സ്ഥാപിച്ചു. കാലക്രമേണ ഈ ദ്വീപ് ടെലിഗ്രാഫ് ഐലന്റ് എന്ന് അറിയപ്പെടുവാൻ തുടങ്ങി.. മുസന്തത്തിൽ വന്നവർ ആരും ടെലി ഗ്രാഫ് സന്ദര്ശിക്കാതെ മടങ്ങാറില്ല . കാണുമ്പോൾ ഒന്നും ഇല്ലെങ്കിലും ചരിത്ര പരമായി ഒരുപാടു പ്രാധാന്യം ഉള്ള ദ്വീപ് ആണ് ഇത് എന്ന് സംസാരത്തിൽ നിന്നും മനസിലായി. ഇവിടെ നിന്നു ഉള്ള വ്യൂ ആരെയും കൊതിപ്പിക്കുന്ന ആണ് .

15 മിനിറ്റോളം അവിടെ നിന്ന ശേഷം ഞങൾ തിരിച്ചിറങ്ങി .. തിരികെ പോരും വഴി ഞങ്ങൾ ചൂണ്ടി കാണിക്കുന്ന വഴിയിലൂടെ എല്ലാം ഫൈസൽ ഞങ്ങൾക്ക് വേണ്ടി ബോട്ട് ഓടിച്ചു ഇംഗ്ലീഷിൻൽ ചില വാക്കുകൾ അങ്ങോട്ടും അറബിയിൽ ചിലതു ഇങ്ങോട്ടും പറഞ്ഞു സമയം കളഞ്ഞു ..

മുസണ്ഡം ഒമാന്റെ ഭാഗം ആണെങ്കിലും ചേർന്ന് നില്കുന്നത് UAE ആണ്. ബാക്കി 3 ഭാഗത്തും കടൽ ആണ് . അതായതു അവർക്കു ഒമാൻ പോകണം എങ്കിൽ UAE വഴി പോകണം എന്ന് സാരം. രണ്ടു മണിക്കൂർ 45 മിനിട്ടു കൊണ്ട് ഞങ്ങൾ തിരിച്ചിറങ്ങി. പറഞ്ഞ 250 ഉൾപ്പെടെ 270 dhs ഞങ്ങൾ ഫൈസലിന് കൊടുത്തു .. അവിടെ നിന്നു ഇറങ്ങി ഒരു പെട്രോൾ പമ്പിനോട് അടുത്തുള്ള ഹോട്ടലിൽ നിന്നു നല്ല അസ്സൽ ഫിഷ് വിഭവങ്ങളും കഴിച്ചു 8 മണിയോടെ തിരിച്ചു പൊന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post