നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫാസ്റ്റ് ടാഗ് മാനേജ് ചെയ്യാനുള്ള ഒരു ആപ്പാണ് my FASTag. ഇതു മൊബൈലിലെ പ്ലേ സ്റ്റോറിൽ അവൈലബിൾ ആണ്. അതൊരു 13 എംപി സൈസ് ഉള്ളൂ. അപ്പൊ എല്ലാവർക്കും ഡൗൺലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യാം. അതില്‍ മെയിൻ ആയിട്ടും 2 ടൈപ്പ് ഫാസ്റ്റ് ടാഗ് ആണുള്ളത്. നാഷണൽ ഹൈവേ അതോറിറ്റിയുടെ ഫാസ്റ്റാഗും പിന്നെ നമ്മുടെ ബാങ്കുകളിൽ നിന്ന് കിട്ടുന്നതും.

നമുക്ക് ഈ ആപ്പ് കൊണ്ട് നാഷണൽ ഹൈവേയുടെ ഫാസ്റ്റ് വാങ്ങിക്കാനും ബാങ്ക് ഫാസ്റ്റ് ടാഗ് വാങ്ങിക്കാനും പറ്റും. പിന്നെ അതു ആക്ടിവേറ്റ് ചെയ്യാം. ഈ ആപ്ലിക്കേഷൻ കൊണ്ട് വാലറ്റ് റീചാർജ് ചെയ്യാനും പിന്നെ ഓരോ ബാങ്കിങ് സൈറ്റ് കാണാനും അതിലോട്ടു പോകാനുള്ള ലിങ്ക്, ഹെൽപ്പ് ലൈൻ എന്നിവ ഉണ്ട്.

നിങ്ങൾ ഡൗൺലോഡ് ചെയ്ത് മൊബൈലില്‍ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് പിന്നെ നിങ്ങളുടെ വാലറ്റു നിങ്ങൾക്ക് തന്നെ റീച്ചാർജ് ചെയ്യാനും, നിങ്ങള്‍ പോകുന്ന ട്രാൻസാക്ഷൻ കാണാം മനസ്സിലാക്കാം എന്നീ ഉപകാരങ്ങള്‍ ഉണ്ട്.

നമ്മൾ വാങ്ങിച്ച ഫാസ്റ്റാഗ് ആക്ടിവേറ്റ് ചെയ്യാൻ വേണ്ടിയിട്ട് നമ്മുടെ ആപ്ലിക്കേഷൻ യൂസ് ചെയ്തു കൊണ്ട് ഫാസ്റ്റ് ടാഗിലെ ക്യു ആർ കോഡ് സ്കാൻ ചെയ്തു നമുക്ക് ആക്ടിവേറ്റ് ചെയ്യാം. അല്ലെങ്കില്‍ നമുക്ക് ആ 24 അക്ക കോഡ് എൻട്രി ചെയ്തു കൊടുത്തു നമുക്ക് നമ്മുടെ ഫാസ്റ്റാഗ് ആക്ടിവേറ്റ് ചെയ്യാം.

പെയ്മെൻറ് സെക്ഷൻ ഉപയോഗിച്ച് നമുക്ക് നാഷണൽ ഹൈവേയുടെ ഒരു പ്രീപെയ്ഡ് വാലറ്റ് ഉണ്ട്. അതിലേക്ക് നമുക്ക് ക്യാഷ് ആഡ് ചെയ്തു വയ്ക്കാൻ പറ്റും. അതിനുവേണ്ടി നമ്മൾ വെഹിക്കിൾ നമ്പറും വെച്ചിട്ടാണ് നമ്മൾ ക്യാഷ് ആഡ് ചെയ്യുന്നത്.

അതുപോലെതന്നെ പെയ്മെൻറ് സെക്ഷനിൽ നമ്മുടെ നാഷണൽ ഹൈവേയുടെ ഫാസ്റ്റാഗ് നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തു വെക്കാൻ പറ്റും. അങ്ങനെ ആകുമ്പോൾ ഓരോ തവണ പോകുമ്പോഴും നമ്മുടെ ബാങ്ക് അക്കൗണ്ട് പൈസ ഓട്ടോമാറ്റിക്
ആയി കുറഞ്ഞോളും. അപ്പൊള്‍ നമുക്ക് വേറെ വാലറ്റ് ഒന്നും വെക്കേണ്ട ആവശ്യമില്ല.

ബാലൻസ് കുറവാണോ നോക്കാനും കുറവാണെങ്കിൽ നിങ്ങൾക്ക് തന്നെ റീചാർജ് ചെയ്യാനും പ്രശ്നവുമില്ലാതെ സേഫ് ആയിട്ട് പോകാനും നിങ്ങൾക്ക് സാധിക്കും.

ലോഗിൻ ടു ബാങ്ക് പോർട്ടൽ എന്ന ഓപ്ഷൻ യൂസ് ചെയ്തു കൊണ്ട് നമുക്ക് എല്ലാ ബാങ്കുകളുടെയും ഫാസ്റ്റാഗ് പേജില്‍ ലോഗിൻ ചെയ്യാൻ പറ്റും. എച്ച്ഡിഎഫ്സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ എല്ലാ ബാങ്കിനെയും ലിങ്ക് അതിൽ കൊടുത്തിട്ടുണ്ട്. അപ്പോ ഓരോരുത്തർക്കും അവരുടെ ബാങ്കിൻറെ ലിങ്ക് കേറി അവരുടെ യൂസർ ഐഡിയും പാസ്‌വേഡും കൊടുത്തുകൊണ്ട് അവരുടെ ബാങ്കിൻറെ പാസ്പോർട്ട് ലോഗിൻ ചെയ്ത് അക്കൗണ്ട് കാര്യങ്ങൾ റീചാർജ് ചെയ്യാനോ ബാലൻസ് അറിയാനോ സാധിക്കുന്ന ഒരു ഓപ്ഷൻ ആണ് അത്.

കൂടാതെ ഏറ്റവും താഴെയായി സാധാരണ ആൾക്കാരുടെ ഡൗട്ട് ക്വസ്റ്റ്യൻസ്, കസ്റ്റമർ സപ്പോർട്ട് കോൾ ഓപ്ഷൻ, ബാങ്കിൻറെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. പിന്നെ ഏതൊക്കെയാണ് ടോൾപ്ലാസ ഉള്ള ലിസ്റ്റ്, ഫീഡ്ബാക്ക് നമുക്ക് കൊടുക്കാം ഇതൊക്കെയാണ് നമ്മുടെ ഈ ആപ്ലിക്കേഷൻ യൂസ് ചെയ്യുന്നത് കൊണ്ടുള്ള ഉപകാരങ്ങള്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.