ഇത്തവണത്തെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകളും സ്ഥാപനങ്ങളുമൊക്കെ ധാരാളമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരികെ വീടുകളിലേക്ക് ചെല്ലുന്നവരിൽ പലരെയും കാത്തിരിക്കുന്നത് കേടുപാടുകൾ തീർക്കുക എന്ന വലിയൊരു കാര്യമാണ്. ദുരിതക്കയത്തിൽ മുങ്ങി ആവശ്യത്തിനു പണം കയ്യിലില്ലാതെയായിരിക്കും മിക്കയാളുകളും വീട്ടിലേക്ക് മടങ്ങുന്നത്. ഇവർക്കു സഹായത്തിനായി വ്യാവസായിക പരിശീലന വകുപ്പിനു കീഴിലെ ഐ.ടി.ഐ.കളിലെ ഇൻസ്ട്രക്ടർമാരുടെയും ട്രെയിനികളുടെയും കൂട്ടായ്മയായ നൈപുണ്യകർമ്മ സേനയെ വിളിക്കാവുന്നതാണ്.

എന്താണ് നൈപുണ്യ കർമ്മസേന? നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ ഇവരെക്കുറിച്ച്? കേട്ടിട്ടില്ലെങ്കിൽ പറഞ്ഞുതരാം. വ്യാവസായിക പരിശീലനവകുപ്പിനു കീഴിലെ ഐ.ടിഐ കളിലെ ഇൻസ്ട്രക്ടർമാരുടെയും ട്രെയിനികളുടെയും കൂട്ടായ്മയാണ് നൈപുണ്യ കർമ്മസേന. വയറിംഗ്‌, പ്ലംബിങ്, കാർപെന്ററി ഇലക്ട്രിക്കൽ ഗൃഹോപകരണങ്ങളുടെ റിപ്പയറിങ് തുടങ്ങിയ സാങ്കേതിക പരിജ്ഞാനമാവശ്യമുള്ള മേഖലകളിൽ നൈപുണ്യ കർമ്മസേനയുടെ സേവനം ലഭ്യമാകും.

നൈപുണ്യ കർമ്മസേനയുടെ സേവനം എങ്ങനെ ലഭ്യമാക്കാം? കനത്തമഴ ദുരിതം വിതച്ച മേഖലകളിൽ വിവിധതരത്തിലുള്ള അറ്റകുറ്റപ്പണികൾക്കായി നൈപുണ്യ കർമ്മസേനയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഹരിതകേരളം മിഷനുമായി ചേർന്നാണ് നൈപുണ്യ കർമ്മസേനയുടെ പ്രവർത്തനം.

പതിനാലു ജില്ലകളിലെയും നൈപുണ്യ കർമ്മസേനയുടെ ജില്ലാതല കോർഡിനേറ്റർമാരുടെയും, ഹരിതകേരളം മിഷൻ കോർഡിനേറ്റർമാരുടെയും മൊബൈൽ നമ്പർ ചുവടെ കൊടുക്കുന്നു. നൈപുണ്യകർമ്മ സേനയുടെ സേവനം ലഭ്യമാക്കുന്നതിന് പ്രസ്തുത നമ്പറുകളിൽ ബന്ധെപ്പെട്ടാൽ മതിയാകും. നൈപുണ്യ കർമ്മസേനയുടെ പ്രവർത്തനം സൗജന്യമാണ് എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം.

കഴിഞ്ഞ പ്രളയകാലത്തും കേരളത്തിലെ യുവത്വം അഭിമാനകരമായ പ്രവര്‍ത്തനമാണ് നടത്തിയത്. കേരള യുവതയെക്കുറിച്ച് സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയിട്ടുണ്ട്. നൈപുണ്യ സേനയുടെ പ്രവര്‍ത്തനം മികച്ച മാതൃകയാണ്. ദുരന്തത്തില്‍ പകച്ചുനിന്ന കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന്റേയും പ്രതീക്ഷയുടെയും വെളിച്ചം പകര്‍ന്നു നല്‍കാന്‍ നൈപുണ്യ കർമ്മസേനയ്ക്കായിരുന്നു.

കൂടാതെ പ്രളയബാധിത പഞ്ചായത്തുകളിലെ കിണറുകള്‍ ശുചീകരിക്കുന്നതിന് കൈകോര്‍ത്തത് ജില്ലാ ഹരിതകേരള മിഷനും ജില്ലാ വ്യവസായിക പരിശീലന വകുപ്പിന്റെ നൈപുണ്യ കര്‍മ്മസേനയും ഒന്നിച്ചായിരുന്നു. കിണറുകളിലെ മാലിന്യം നീക്കി ക്ലോറിനേഷന്‍ ചെയ്തായിരുന്നു ഈ സംഘം കിണറുകള്‍ ശുചീകരിച്ചത്. ഇതിനോടപ്പം പ്രളയബാധിത മേഖലകളിലെ വീടുകളില്‍ തകരാറിലായ ഇലക്ട്രിക്, വയറിംഗ്, പ്ലംമ്പിംഗ് ജോലികളും സൗജന്യമായി ചെയ്തു നല്‍കി.

ഇത്തവണയും ദുരിതബാധിതർക്ക് എല്ലാം കഴിഞ്ഞു ആശ്വാസമേകാൻ നൈപുണ്യസേന രംഗത്തുണ്ട്. ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിൽ വോളന്റിയേഴ്‌സന്റെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങളും നൈപുണ്യ കർമ്മസേന നടത്തി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.