മിസോറാമിലെ വിൽപ്പനക്കാരനില്ലാത്ത കടകൾ… വിശ്വാസം അതാണെല്ലാം…

Total
1
Shares

എഴുത്ത് – പ്രകാശ് നായർ മേലില.

മിസോറാം ജനതയ്ക്കുറപ്പുണ്ട് “വിശ്വാസം അതാണെല്ലാം”! 30 വർഷമായി അവരുടെ ആ വിശ്വാസം ഇന്നുവരെ തകർന്നിട്ടില്ല. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഒരു ജനതയെ വഞ്ചിക്കാനാർക്കുമാകില്ല. അവർക്കുറപ്പുണ്ട് തങ്ങളുടെ വിയർപ്പിന്റെ വില അണാപൈസ തെറ്റാതെ തങ്ങൾക്ക് ലഭിക്കുമെന്ന്.

നിങ്ങൾ മിസോറാമിൽക്കൂടെ റോഡുമാർഗ്ഗം സഞ്ചരിക്കുകയാണെങ്കിൽ വഴിയോരങ്ങളിൽ, ചിത്രത്തിൽ കാണുന്നതുപോലുള്ള ആളില്ലാത്ത കടകൾ അനവധിയായി കാണാം. കടകളിൽ കടക്കാരനുണ്ടാകില്ല, CCTV ക്യാമറയില്ല, നിരീക്ഷിക്കാൻ ആളുമില്ല. വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുന്ന പച്ചക്കറികൾ, പഴം, ജ്യൂസ്, ആഹാര സാധനങ്ങൾ എന്നിവ എടുത്തശേഷം അവിടെ തൂക്കിയിരിക്കുന്ന റേറ്റ് ലിസ്റ്റ് നോക്കി അതിൻ്റെ വില അവിടെയുള്ള ബോക്സിൽ നിക്ഷേപിച്ചാൽ മതിയാകും.

Nghah loh dawr (Shop without the keeper) വിൽപ്പനക്കാരനില്ലാത്ത കടകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. കഴിഞ്ഞ 30 വർഷമായി Nghah loh dawr കടകൾ ഇവിടെ പ്രവർത്തിക്കുന്നു. ഒരു പരാതിയും ഇന്നുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തലസ്ഥാനമായ ഐസോളിൽ നിന്നും ‘ല്യൂങ്ലെ യി’ പോകുന്ന ഹൈവേയിലാണ് ഈ കടകൾ അധിക വുമുള്ളത്. ടൂറിസ്റ്റുകളും ട്രക്ക് ഡ്രൈവർമാരുമാണ് കസ്റ്റമേഴ്‌സ് കൂടുതലും. ഇപ്പോൾ കോവിഡ് കാലമായ തിനാൽ ടൂറിസ്റ്റു കൾ വരുന്നില്ല. അതുകൊണ്ട് വരുമാനവും കുറവാണ്. സാധാരണദിവസങ്ങളിൽ 500 മുതൽ 1000 രൂപവരെ വരുമാനമുണ്ടാകും.

ഇവിടെയുള്ളവരെല്ലാം കർഷകരാണ്. പകൽ സമയങ്ങളിൽ എല്ലാവരും പാടത്തു പണിയിലാ യിരിക്കും. അതുകൊണ്ട് സ്ഥിരമായി കടയിലി രിക്കുക അവരെ സംബന്ധിച്ചിടത്തോളം നടപ്പുള്ള കാര്യമല്ല. അക്കാരണത്താലാണ് വിശ്വസത്തിൽ അധിഷ്ഠിതമായ ഈ ബിസ്സിനസ്സിനു അവർ പ്രേരിതരായതും. ഇന്നുവരെ വിൽപ്പനയിൽ ഒരു രൂപയുടെ കുറവോ സാധനങ്ങൾ മോഷ്ടിക്കപ്പെടുകയോ ചെയ്തതായി ഒരു പരാതിയും വന്നിട്ടില്ല.

കുടിവെള്ളം, ഉണക്കമീൻ, ഫ്രഷ് ആയ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, ജ്യൂസ് വകകൾ, ബിസ്‌ക്കറ്റുകൾ എല്ലാം കടകളിൽ രാവിലെ സജ്ജമാക്കിയാണ് അവർ കൃഷിസ്ഥലത്തേക്ക് പോകുക. കസ്റ്റമേഴ്സിനു സൗകര്യത്തിനായി ചില്ലറനാണയങ്ങളും നോട്ടുകളും പ്രത്യേകമായി അവിടെ കരുതിയിട്ടുമുണ്ടാകും. വില ഒടുക്കി ബാക്കി സ്വയം കൈപ്പറ്റാം.

30 വർഷമായി ശുദ്ധാത്മാക്കളായ ആ കർഷ ർക്ക് ആളുകളിലുള്ള വിശ്വാസത്തിന് ഒരു കോട്ടവും വന്നിട്ടില്ല.അല്ലെങ്കിൽത്തന്നെ പകലന്തിയോളം മണ്ണിൽവിയർപ്പൊഴുക്കുന്ന ആ സാധുക്കളെ വഞ്ചിക്കാൻ ആർക്കാണ് മനസ്സുവരുക?

യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ഇതുപോലെ ആളില്ലാത്ത കടകൾ നമുക്ക് കാണുവാൻ സാധിക്കും. നമുക്കിഷ്ടമുള്ളവ, അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന വിലയനുസരിച്ച് തെരഞ്ഞെടുക്കാം. പണം അവിടെ തുറസ്സായി വച്ചിരിക്കുന്ന കുട്ടകളിൽ നിക്ഷേപിക്കാം. ബാക്കിയുണ്ടെങ്കിൽ അതും നമുക്ക് കൈപ്പറ്റാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post

ചുരുങ്ങിയ ചിലവിൽ 14 സ്ഥലങ്ങളിലേക്ക് ഒരു ഫാമിലി ട്രിപ്പ്

വിവരണം – Karrim Choori. 2019 ഓഗസ്റ്റ് 24 നല്ല ഇടിയും മഴയുള്ള രാത്രി ആയിരുന്നു അത്. 9 മണിക്ക് ഞാനും എന്റെ രണ്ട് മക്കളും, പെങ്ങളെ രണ്ടു കുട്ടികളും, ടോട്ടൽ ആറുപേർ Ritz കാറിൽ നാളെ ഉച്ചവരെയുള്ള ഫുഡ് ഒക്കെ…
View Post