നോക്കിയ, ലോകത്തിന്റെ, ഇന്ത്യക്കാരുടെ ജീവിതത്തിലേക്ക് മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ കടന്നു വന്ന ഓരോ നിമിഷത്തിലും വളര്‍ന്നുവന്ന മൊബൈല്‍ ഫോണ്‍ കമ്പനി. ലോകത്തെ മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ വളര്‍ന്നത് ഈ കമ്പനിക്കൊപ്പമാണെന്നു തന്നെ പറയാം. മൊബൈല്‍ ഫോണിന്റെ ചരിത്രത്തിന്റെ ഓര്‍മ്മകളില്‍ എന്നും തിളങ്ങി നില്‍ക്കുന്ന പേര് നോക്കിയയായിരിക്കും.

വയർലസ് ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഫിന്നിഷ് ബഹുരാഷ്ട്ര കോർപറേഷനാണ്‌ നോക്കിയ കോർപറേഷൻ. 2007-ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിറ്റുകൊണ്ടിരുന്നത് നോക്കിയ കോർപറേഷനാണ്. ജി.എസ്.എം., സി.ഡി.എം.എ., ഡബ്ലിയു-സി.ഡി.എം.എ. തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകൾ നോക്കിയ പുറത്തിറക്കുന്നു. അത് പോലെ തന്നെ മൊബൈൽ ഫോണിതര ഉല്പന്നങ്ങളും ഇവർ പുറത്തിറക്കുന്നുണ്ട്.

1865ലാണ് സൗത്തേണ്‍ ഫിന്‍ലന്റില്‍ നോക്കിയ സ്ഥാപകന്‍ നട്ട് ഫെഡ്രിക് ഇഡെസ്റ്റാമിന് പേപ്പര്‍ മില്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നത്. ഇഡസ്റ്റാമിന്റെ രണ്ടാമത്തെ മില്‍ സ്ഥാപിക്കുന്നത് നോക്കിയന്‍ വ്രിത്ത നദിയുടെ തീരത്തായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മികച്ചപ്രവർത്തനം കാഴചവച്ച സ്ഥാപനം നിന്നിരുന്നിടം ക്രമേണ നോക്കിയടൗൺ എന്നറിയപ്പെട്ടു. ഫ്രഡറിക് ഐഡിസ് സാം എന്ന വ്യക്തിയാണ് പേപ്പർമിൽ സ്ഥാപിച്ചത്. പിന്നീട് ഇതൊരു റബർ കമ്പനിയായി മാറി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു കേബിൾ കമ്പനിയുടെ ഓഹരി വാങ്ങി പ്രവർത്തനം തുടങ്ങിയെങ്കിലും അതത്ര ശോഭിച്ചില്ല. 1990 മുതൽ നോക്കിയ കമ്പനി മൊബൈൽ ഫോണുകളുടെ നിർമ്മാണം തുടങ്ങുകയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൊബൈൽ കമ്പനികളിലൊന്നായി മാറുകയും ചെയ്തു.

1979ല്‍ നോക്കിയയും സലോറയും ചേര്‍ന്ന് മോബിറ ഓവൈ എന്ന പേരില്‍ ഒരു റേഡിയോ ടെലിഫോണ്‍ കമ്പനി സ്ഥാപിച്ചു. 1891ല്‍ നോര്‍ഡിക് മൊബൈല്‍ ടെലിഫോണ്‍ സര്‍വ്വീസ് ആരംഭിച്ചതോടെയാണ് നോക്കിയയുടെ പുതിയ കാലം ആരംഭിക്കുന്നത്. ലോകത്തെ ആദ്യത്തെ അന്തര്‍ദേശീയ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് ആയിരുന്നു ഇത്. 1982ല്‍ നോക്കിയ മൊബിറ സെനറ്റര്‍ എന്ന തങ്ങളുടെ ആദ്യ കാര്‍ ഫോണ്‍ പുറത്തിറക്കി.

1987ല്‍ ഭാരം കുറച്ച് കൊണ്ട് ആദ്യത്തെ കയ്യില്‍ കൊണ്ടു നടക്കാവുന്നതരം ഫോണ്‍ നോക്കിയ പുറത്തിറക്കി. മൊബിറ സിറ്റിമാന്‍ എന്നായിരുന്നു ഇതിന് പേര്. 800 ഗ്രാം ഭാരം ഉണ്ടായിരുന്ന ഇതിന്റെ വില ഇന്നത്തെ 267,200 രൂപയാണ്. ഗോര്‍ബ എന്നാണ് ഈ ഫോണിനെ വിളിച്ചിരുന്നത്. സോവിയറ്റ് നേതാവായ മിഖായീല്‍ ഗോര്‍ബച്ചേവ് ഈ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് കോള്‍ ചെയ്യുന്ന ചിത്രം പ്രശസ്തമായതോടെയാണ് ആ പേര് വന്നത്.

1991ല്‍ ജി.എസ്.എം നെറ്റ് വര്‍ക്ക് നിലവില്‍ വന്നപ്പോള്‍ നോക്കിയ കയ്യില്‍ കൊണ്ടു നടക്കാവുന്ന ആദ്യത്തെ ഡിജിറ്റല്‍ ജി.എസ്.എം ഫോണ്‍ പുറത്തിറക്കി, നോക്കിയ 1011. ലോകത്തിലെ ആദ്യത്തെ ജി.എസ്.എം കോള്‍ വിളിച്ചത് ഒരു നോക്കിയ ഡിവൈസ്ിലൂടെയാണ്. നോക്കിയ 1011നു തുടര്‍ച്ചയായി 1992ല്‍ നോക്കിയ 101 പുറത്തിറക്കി. ഈ ഫോണിന് മുകളില്‍ വലിപ്പം ക്രമീകരിക്കാവുന്ന ഒരു ഏരിയലും ഉണ്ടായിരുന്നു.

1994ലാണ് നോക്കിയ റിംഗ്‌ടോണ്‍ ഉപയോഗിച്ചുള്ള ആദ്യ ഫോണ്‍ പുറത്തിറക്കിയത്, നോക്കിയ 2110. 19ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കോ ടറേഗ ഈണം നല്‍കിയ ക്ലാസിക്കല്‍ ഗിറ്റാര്‍ സംഗീതം ഗ്രാന്‍ വാല്‍സില്‍ നിന്നാണ് നോക്കിയ ട്യൂണ്‍ ഉണ്ടായത്. നോക്കിയ 2100 പരമ്പര വന്‍ വിജമായി മാറി. 400,000 യൂണിറ്റുകള്‍ വിറ്റഴിക്കാമെന്നായിരുന്നു നോക്കിയ പ്രതീക്ഷിച്ചത്. എന്നാല്‍ ലോകത്താകമാനം 20 മില്ല്യണ്‍ ഫോണുകളാണ് വിറ്റഴിക്കപ്പെട്ടത്.

വാഴപ്പഴത്തിന്റെ ആകൃതിയില്‍ 1996ലാണ് നോക്കിയ 8110 പുറത്തിറക്കിയത്. 1999ലെ മാട്രിക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ഈ സ്ലൈഡര്‍ ഫോണ്‍ ഏറെ ജനപ്രിയമായി മാറി. 1997ലെ നോക്കിയ 6110ലാണ് ആകര്‍ഷകമായ സ്‌നേക്ക് ഗെയിം ഉള്‍പ്പെടുത്തിയത്. 300 ഓളം മൊബൈല്‍ ഫോണുകളില്‍ ഇത് ലഭ്യമായിരുന്നു. ഇന്‍ഫ്രാറെഡ് പോര്‍ട്ട് മെനു ഐക്കണ്‍ എന്നിവയ്ക്കും നോക്കിയ 6110 തുടക്കമിട്ടു.

1998 ല്‍ എക്‌സറ്റേണല്‍ ആന്റിനയില്ലാത്ത ആദ്യ മൊബൈല്‍ ഫോണായ നോക്കിയ 8810 പുറത്തിറക്കി. ഇതിന്റെ സ്ലൈഡര്‍ സംവിധാനം ഇതിനെ ഏറെ ആകര്‍ഷകമാക്കി. 1998 ആയതോടെ ലോകത്തിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനത്ത് നോക്കിയ എത്തി. നോക്കിയ നിരവധി പുതുമകള്‍ കൊണ്ടുവന്ന വര്‍ഷമാണ് 2002. 2002ലാണ് നോക്കിയ ആദ്യ 3ജി ഫോണ്‍ പുറത്തിറക്കുന്നത്. നോക്കിയ 6650. അതേവര്‍ഷം തന്നെ നോക്കിയ 7650 പുറത്തിറക്കി. ക്യാമറയുള്ള ആദ്യ നോക്കിയ ഫോണ്‍ ആയിരുന്നു ഇത്. കളര്‍ ഡിസിപ്ലെയുള്ള ആദ്യ നോക്കിയ ഫോണും ഇത് തന്നെ. 2002ല്‍ പുതുമയോടെ ഇറങ്ങിയ മറ്റൊരു നോക്കിയ ഫോണ്‍ ആണ് 3650. വീഡിയോ റെക്കോഡിങ് സൗകര്യമുള്ള ആദ്യ ഫോണ്‍ ആണ് നോക്കിയ 3650.

2003ല്‍ ഗേയ്മിങ് സൗകര്യത്തിന് പ്രാധാന്യം നല്‍കി ക്കൊണ്ട് നോക്കിയ പുറത്തിറക്കിയ ഫോണ്‍ ആണ് എന്‍.ഗേജ്. 2009ല്‍ എന്‍-ഗേജ് ഗേയിംസ് നിര്‍ത്തലാക്കുമെന്ന് നോക്കിയ പ്രഖ്യാപിക്കുകയും 2010ല്‍ അത് പൂര്‍ണമായും നിര്‍ത്തിവെക്കുകയും ചെയ്തു. 2005ലാണ് നോക്കിയ എന്‍ സീരീസ് ഫോണിന് തുടക്കമിടുന്നത്. വിനോദത്തിനും ആശയ വിനിമയത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ഡിവൈസുകള്‍ ഏറെ ജനപ്രിയമായിരുന്നു. എന്‍70, എന്‍90 എന്‍91 എന്നിവയാണ് ഈ പരമ്പരയില്‍ ആദ്യം പുറത്തിറക്കിയ ഫോണുകള്‍.

2007 ല്‍ നോക്കിയയ്ക്ക് ഇരട്ട തിരിച്ചടി നേരിട്ടു. ബാറ്ററി തകരാര്‍ മൂലം 460 ലക്ഷം ഫോണുകള്‍ കമ്പനിക്ക് തിരിച്ചുവിളിക്കേണ്ടിവന്നു. ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചു. നോക്കിയയുടെ കൈയില്‍നിന്ന് മൊബൈല്‍ വിപണി നഷ്ടപ്പെട്ടത് ഐഫോണിന്റെ വരവോടെയാണ്. ഒരുകാലത്ത് ഇന്ത്യയടക്കം പല ലോകരാഷ്ട്രങ്ങളിലും ഏറ്റവുമധികം വിൽക്കപ്പെടുന്ന മൊബൈൽഫോൺ നോക്കിയയുടേതായിരുന്നെങ്കിലും, 2009 -നു ശേഷം നേരിടേണ്ടി വന്ന ഓഹരി വിലയിടിവിനെ തുടർന്ന് മുൻപുണ്ടായിരുന്ന മൊബൈൽ വിൽപനയിലെ കുതിപ്പ് തകർന്നു. 2011 -ന്റെ തുടക്കം മുതൽ, 2013 വരെയുള്ള കാലഘട്ടത്തിൽ വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോക്കിയ പത്താം സ്ഥാനത്തിൽ എത്തി.

നോക്കിയയുടെ പതനത്തെ പറ്റി മുൻ വൈസ് പ്രസിഡന്റും ഡിസൈൻ ചീഫും ആയിരുന്ന ഫ്രാങ്ക് ന്യൂ വർ പറഞ്ഞത് നോക്കിയയുടെ മാനേജ്മെന്റിന് ഒരു sense of urgency ഉണ്ടായിരുന്നില്ല എന്നാണ്. ഉദാഹരണത്തിന് ആദ്യത്തെ ipad ഇറങ്ങുന്നതിനു വര്ഷങ്ങള്ക്ക് മുമ്പേ ഒരു 8 ഇഞ്ച് tablet നോകിയ ഡിസൈൻ ചെയ്തിരുന്നു. എന്നാൽ അത് മാർക്കറ്റിൽ എത്തിക്കാൻ അവർ ശ്രമിച്ചില്ല. അതിനു പുറമേ ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങിയപ്പോൾ അവർ പറഞ്ഞത് ഐ ഫോണുകൾ നിർമ്മിക്കാൻ വളരെയധികം ചെലവു വരും, എന്നാലോ നോകിയയുടെ 3G ഫോണുകളെ അപേക്ഷിച്ച് പഴയ 2G ആണ് അവർ ഉപയോഗിക്കുന്നത്, തങ്ങളുടെ അപ്രമാദിത്വം തകർക്കാൻ ആർക്കും സാധിക്കില്ല എന്നൊക്കെ ആണ്. എങ്കിലും വൈകാതെ തന്നെ ഐ ഫോണിന്റെയും ആണ്ട്രോയിടിന്റെയും വെല്ലുവിളി തിരിച്ചറിഞ്ഞ നോകിയ വിപണി തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. അതിനായി പഴയ സിംബിയൻ OS നെ അപ്ഡേറ്റ് ചെയ്യാനായി ഒരു ടീമും ഇതിനു ബദലായി പുതിയൊരു OS നിര്മ്മിക്കാൻ ആയി Meego ടീമും നോക്കിയക്ക് ഉള്ളിൽ തന്നെ ഉണ്ടായി.

കംബനിക്കുള്ളിൽ തന്നെ ഒരു മത്സരത്തിനു ഇത് കാരണം ആയി. they were doing more fighting than designing. തീരുമാനങ്ങൾ എടുക്കാൻ വന്നിരുന്ന താമസവും നോകിയക്ക്‌ വിനയായി. androidലേക്ക് മാറുക എന്ന ഒരു എളുപ്പ വഴി ഉണ്ടായിരുന്നിട്ടും കൂടി അവർ അത് ചെയ്തില്ല. അതിനെപ്പറ്റി അവരുടെ നിലപാട് ഇങ്ങനെ ആയിരുന്നു -switching to android is like pissing in your pants for warmth.
2010 ഇൽ നോക്കിയയുടെ CEO ആയി Steven Elop സ്ഥാനമേറ്റു. 2011 ഫെബ്രുവരിയിൽ തങ്ങളുടെ സ്മാർട്ട്‌ ഫോണുകൾ ഇനി മുതൽ വിൻഡോസ്‌ OS ആയിരിക്കും ഉപയോഗിക്കുന്നത് എന്ന് നോകിയ അനൌണ്സ് ചെയ്തു. 2012 ഏപ്രിലിൽ നോക്കിയയെ പിന്തള്ളി samsung ലോകത്തില ഏറ്റവും അധികം ഫോണ്‍ വില്ക്കുന്ന കമ്പനി ആയി മാറി. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരുന്ന നോകിയയെ ഏറ്റെടുക്കും എന്ന് 2013 സെപ്റ്റെംബെരിൽ മൈക്രോസോഫ്ട്‌ പ്രഖ്യാപിച്ചു.

ചാരൻ??? steven elop ഒരു മൈക്രോസോഫ്റ്റ് ചാരൻ ആയിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെ ഉണ്ട്. നോക്കിയ CEO ആയി ചാർജ് എടുക്കുന്നതിനു മുമ്പേ മൈക്രോസോഫ്റ്റിന്റെ ബിസിനസ്‌ ഡിവിഷൻ തലവൻ ആയിരുന്നു എലോപ് . നോകിയയെ മൈക്രോസോഫ്ട്‌ ഏറ്റെടുത്ത അന്ന് തന്നെ 18.8 മില്യണ്‍ ഡോളർ എലോപ് ഇന് മൈക്രോസോഫ്ട്‌ ബോണസ് ആയി നല്കി എന്നതും നോകിയയുടെ വിൻഡോസ്‌ ഫോണ്‍ ഉപയോഗിക്കാൻ ഉള്ള തീരുമാനങ്ങളും എല്ലാം ഈ സംശയത്തിന് ആക്കം കൂട്ടുന്നു..

ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നീ ഫോണുകളുമായുണ്ടായ മത്സരത്തെ തുടര്‍ന്ന് നോക്കിയ ഫോണുകള്‍ക്ക് വില്‍പന കുറഞ്ഞു. ഇതേ തുടര്‍ന്നാണ് നോക്കിയ തങ്ങളുടെ പഴക്കം ചെന്ന സിംമ്പിയന്‍ ഫോണുകള്‍ ഉപേക്ഷിച്ച് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലേക്ക് മാറിയത്. ഇതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കാമെന്നും അതിലൂടെ സ്മാര്‍ട്‌ഫോണ്‍ വിപണി കയ്യടക്കാമെന്നും നോക്കിയ കണക്കുകൂട്ടി. 2011 ഓക്ടോബര്‍ 26ന് ലണ്ടനില്‍ നോക്കിയ തങ്ങളുടെ ആദ്യ വിന്‍ഡോസ് ഫോണുകളായ ലൂമിയ 800 ലൂമിയ 710 എന്നിവ വിളംബരം ചെയ്തു. തങ്ങളുടെ ഫീച്ചര്‍ ഫോണ്‍ മേഖലയില്‍ കൂടുതല്‍ ശക്തിയുറപ്പിക്കാനായി നോക്കിയ ആശാ ഫോണുകള്‍ 2011ല്‍ പുറത്തിറക്കി.

2013 സെപ്റ്റംബര്‍ 3ന് നോക്കിയയുടെ മൊബൈല്‍ഫോണ്‍ വ്യവസായം മൈക്രോ സോഫ്റ്റ് ഏറ്റെടുക്കുകയാണെന്ന് നോക്കിയയും മൈക്രോ സോഫ്റ്റും പ്രഖ്യാപിച്ചു. വിന്‍ഡോസ് പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ ഫോണുകള്‍ ഉള്‍പ്പെടെ നോക്കിയയുടെ മൊബൈല്‍ ഫോണ്‍ഡ നിര്‍മ്മാണ യൂണിറ്റുകള്‍ മൈക്രോ സോഫ്റ്റ് സ്വന്തമാക്കി. 2013ല്‍ തന്നെ തങ്ങളുടെ ഏക ആന്‍ഡ്രോയിഡ് ഫോണ്‍ സീരീസ് നോക്കിയ പുറത്തിറക്കി, ‘നാക്കിയഎക്‌സ്’. നോക്കിയ എക്‌സ്, എക്‌സ്.എല്‍ എന്നിവ നോക്കിയയുടെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെ അടിസ്ഥാനമാക്കിയ പുതിയ എക്‌സ് സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പിന്നീട് കമ്പനി ഇവ നിര്‍ത്തലാക്കി.

2014 ഏപ്രില്‍ 25ന് 1965ല്‍ പേപ്പര്‍ നിര്‍മ്മാണത്തില്‍ തുടക്കമിട്ട് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാവായ നോക്കിയ തങ്ങളുടെ യാത്ര അവസാനിപ്പിച്ച് 7.5 ബില്ല്യണ്‍ ഡോളറിന് തങ്ങളുടെ മൊബൈല്‍ ഫോണ്‍ വ്യവസായം മൈക്രോ സോഫ്റ്റിന് കൈമാറി.

എന്നാൽ എല്ലാവരും ആഗ്രഹിച്ചത് പോലെ നോക്കിയ 2017 ൽ വീണ്ടും രംഗത്തിറങ്ങി. എച്ച് എംഡി ഗ്ലോബൽ എന്ന പുതിയ കമ്പനി വഴി നോക്കിയ നടത്തിയ തിരിച്ചുവരവ് പ്രതീക്ഷിച്ചതിനെക്കാൾ ആവേശകരമായ പ്രതികരണമുണർത്തി. പഴയ കാലത്തെ ഓര്‍മ്മകളെ പൊടിതട്ടിയെടുത്ത് ‘ഗൃഹാതുര വിപണതന്ത്ര’മാണ് നോക്കിയ പയറ്റുന്നത്. കാലാനുസൃതമായ മാറ്റത്തോടെയാണ് രണ്ടാംവരവെന്നാണ് നോക്കിയ ഉടമകള്‍ അവകാശപ്പെടുന്നത്. നിരവധി മോഡലുകളുമായി മത്സരിക്കാന്‍ എത്തുന്ന നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പഴയകാല പ്രൗഢിയുടെ ലോഗോ പേറുന്ന ഓര്‍മ്മപ്പെട്ടികള്‍ മാത്രമാണോ എന്ന കാത്തിരുന്ന് അനുഭവിച്ചറിയേണ്ട കാര്യമാണ്.

കടപ്പാട് – Dool News.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.