വിവരണം – രേഷ്മ രാജൻ.

North India, 10 days,5 states, 4 people, ഇൻഫിനിറ്റി മെമ്മോറിയസ് – അച്ഛന്റേം അമ്മേടേം കഠിനമായ എതിര്പ്പുകള്ക് മുൻപിൽ എന്‍റെ സ്വപ്നം എത്ര ആധികം വലുതാണെന് അവര്ക് കാണിച്ച കൊടുത്ത കൊണ്ട് അവരുടെ അനുവാദത്തോടു കൂടി ഞാനും പോയി ഒരു യാത്ര. അതിനായിട്ടു , യാത്രയോടു ഒട്ടും പ്രിയം ഇല്ലാത്ത ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന അനിയനെ കൂട്ടുപിടിച്ചു പ്ലാൻ ചെയ്യാൻ തുടെങ്ങി.. പ്ലാനിംഗിന്റെ പാതി വഴിയിൽ അച്ഛന്റെ കൂട്ടുകാരന്റെ മോനേം (സാദിഖ് ) , എന്‍റെ college senior(anoop)(isro) നെയും കൂട്ടുകിട്ടി…. എല്ലാരും ആയപ്പോൾ എന്‍റെ സ്വപ്നങ്ങൾക്കു ചിറകു വെച്ചത് പോലെ തോനി…. a colourful beginning..

ചെറുപ്പം മുതൽ നോർത്ത് ഇന്ത്യയിൽ സ്ഥിരം സന്ദർശിക ആയ എനിക്ക് ഹിന്ദി ലേശം വശം ഇല്ല.. ISRO യിലെ ജോലി പോയാലും ട്രിപ്പിന് വരാം എന്നുള്ള ഉറപ്പ് നൽകിയ അനൂപ് ബ്രോ ഹിന്ദിയിൽ “ക ക കി കി ” പഠിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ധൈര്യത്തിൽ ആണ് ഞങ്ങളുടെ ഈ യാത്ര.. പ്ലാനിംഗ് എല്ലാം എന്‍റെ ജോലി ആയിരുന്നു…. കൂടെ വരുന്നവർക്ക് എവിടാ പോകുന്നത് എന്ന പോലും നിശ്ചയം ഇല്ലായിരുന്നു.. ടിക്കറ്റുകളുടെ ബുക്കിംഗ് എല്ലാം സാദിഖ് നോക്കി…

അങ്ങനെ ആ ഡേ വന്നെത്തി.2017 നവംബർ 21st. Day 1 :- ഞാൻ എറണാകുളത്തു ജോലി ചെയ്യുന്ന ടൈം ആയത് കൊണ്ട് രാവിലെ കലൂരിൽ നിന്നും മെട്രോയിൽ കയറി ആലുവയിലെത്തുകയും അവിടുന്ന് പിന്നീട് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുകയുമാണ് ഉണ്ടായത്. എയർപോർട്ടിൽ ഞാൻ എത്തിയപ്പോൾ അനിയനും സാദിഖും അനൂപും ആലപ്പുഴയിൽ നിന്നും അവിടെ നേരത്തെ എത്തിയിരുന്നു. സന്തോഷം അതിരുകൾക്ക് അപ്പുറം ആയിരുന്നു. ഒരു പെൺകുട്ടി ആയത്കൊണ്ട്… ഒരിക്കലും കാണാൻ പറ്റില്ല എന്ന് വിചാരിച്ച സ്വർഗത്തിലേക്ക് ഉള്ള ആദ്യ ദിനം. രാവിലെ പത്തു മണിക്കുള്ള വിസ്താര എയർലൈൻസിൽ കയറി ഞങ്ങൾ ഡൽഹിയിലേക്ക് പറന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഞങ്ങൾ ഡൽഹിയിൽ എത്തിച്ചേർന്നു. അവിടെ നിന്നും മെട്രോയിൽ കയറി ആദ്യ ഡെസ്റ്റിനേഷനിലേക്ക് യാത്ര ആരംഭിച്ചു..

#അക്ഷർധാം… അവിടെ എത്തുമ്പോൾ ഉച്ചയ്ക്ക് രണ്ടുമണി. അക്ഷർധാം…സ്വർഗ്ഗതുല്യമായ ഒരു ക്ഷേത്രം.. അവിടുത്തെ കൊത്തുപണികൾ.. ഓരോ കഥകൾ നമുക്ക് പറഞ്ഞു തരും പോലെ തോന്നിപ്പോയി… നേരത്തെ തന്നെ നിസാമുദിൻ റ്റൂ അമൃത്സർ(punjab) ടിക്കറ്റ് റിസർവേഷൻ ചെയ്തത് കൊണ്ട് അല്പം തിടുക്കത്തിൽ അക്ഷർധാം കണ്ടു തീർത്തു.. വൈകുന്നേരം 7 മണിയോടെ ഞങ്ങൾ അമൃത്സറിലേക്കുള്ള തീവണ്ടി യാത്ര ആരംഭിച്ചു.. ഒരുപാട് പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്.. കാണാൻ കൊതിച്ച ആ സ്വർഗ്ഗത്തിലേക്കുള്ള യാത്ര. ട്രെയിനിൽ ഞങ്ങൾ അന്ന് ഉറങ്ങിയൊന്നും ഇല്ല. എല്ലാരും കഥകള് പറഞ്ഞും , പാട്ടു പാടിയും ആ യാത്ര അവിസ്മരണീയമാക്കി.

Day 2 :- Punjab ( അമൃത്സർ) രാവിലെ 7 ആയപ്പോൾ ഞങ്ങൾ അവിടെത്തി.. അവിടെ നിന്നും ഒരു കാബ് വിളിച്ചു. ക്യാബ് ഡ്രൈവർ ഞങ്ങളെ ഒരു ഹോട്ടലിൽ എത്തിച്ചു മടങ്ങി. ഹോട്ടലിൽ നിന്നും ഫുഡ് ഒക്കെ കഴിച്ചിട്ട് മറ്റൊരു സര്ദാര്ജിയുടെ കാബിൽ ഞങ്ങൾ യാത്ര തുടർന്നു.. To GOLDEN TEMLE :- 10 AM ആയെപ്പോൾ അവിടെ എത്തി… ജീവിതത്തിൽ എന്തൊക്കെയോ നേടി…ആരൊക്കെയോ ആയി എന്ന് ഒരു തോന്നൽ അപ്പോ എനിക്കുണ്ടായി…മനസ്സുണ്ടെങ്കിൽ ഒരു പെണ്ണ് ആണെങ്കിൽ പോലും ഈ ലോകത്തു എവിടെയും സഞ്ചരിക്കാൻ കഴിയും എന്ന് മനസിലായി…

വളരെ വൃത്തിയോട് കൂടിയ ഒരു state ആണ് പഞ്ചാബ്.. അവിടുത്തെ ആൾക്കാരുടെ hospitality is really commentable. ഞാൻ മതിയാവുവോളം golden temple ന്റെ സൗന്ദര്യം ആസ്വദിച്ചിരുന്നു… കുറെ ഫോട്ടോസ് എടുത്ത് നടന്നു. ഷാരുഖ് ഖാന്റെ “ട്യുജ്ഹ് മേം ” സോങ് ഒകെ മനസ്സിൽ കൂടി കടന്നു പോയി.അപ്പോ ആണ് നുമ്മ സഞ്ചാരി ശരത് ചേട്ടൻ പണ്ട് പറഞ്ഞ കാര്യം ഓര്മ വന്നത് അവിടെ ഫുഡ് കിട്ടും എന്ന്.. അത് തപ്പി തപ്പി എവിടുന്നാണെന്നു കണ്ടു പിടിച്ചു… ചപ്പാത്തിയും, കറിയും പിന്നെ നല്ല ഉഗ്രൻ പായസവും. ആ പായസം കുടിച്ചപ്പോൾ ഞാൻ അമ്പലപ്പുഴ പായസം വരെ ഓർത്തു പോയി…കിടിലൻ ടേസ്റ്റ്..ഒരു രക്ഷയും ഇല്ല..ഞൻ 3 പ്രാവശ്യം പായസം മേടിച്ചു കുടിച്ചു. ഞങ്ങളുടേത് tight schedule ആയത് കൊണ്ട് അധികനേരം അവിടെ ടൈം കളഞ്ഞില്ല… നേരെ ഞങ്ങൾ ജാലിയൻവാലബാഗിലോട്ടു പോയി.. അവിടെ നടന്ന കൂട്ടക്കൊലയിൽ മരിച്ചു വീണ ആൾക്കാരുടെ ഫോട്ടോ അവിടെ പെയിന്റ് ചെയ്ത് വെച്ചിട്ടുണ്ട്..ഒരു നിമിഷം അവിടെ നമസ്കരിച്ചു. അതിനു ശേഷം ഞാൻ ഏറ്റവും ആഗ്രഹിച്ച ഒരു സ്ഥലത്തേക്ക് ആയി യാത്ര. വാഗാ ബോർഡർ.

വാഗാ ബോർഡർ – ജാലിയൻവാലബാഗിൽ നിന്നും വാഗാ ബോർഡർ വരെ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. സർദാർ ജി ഞങ്ങളെ കൃത്യ സമയത്ത് തന്നെ അവിടെ എത്തിച്ചു. ഇത് വായിക്കുന്ന സഞ്ചാരികളോട് എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളു. ഒരു ഇന്ത്യൻ ആയാൽ അവിടെ തീർച്ചയായും പോയിരിക്കണം.. എ ബിഗ് സല്യൂട്ട് റ്റു ഇന്ത്യൻ ആർമി.. ഞങ്ങൾ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അവിടെയെത്തിയത്. ചെക്കിങ് എല്ലാം കഴിഞ്ഞു ഞങ്ങൾ എല്ലാവരെയും ലൈൻ ആയി നിർത്തി. ലൈനിൽ 1st നിന്നത് ഞാൻ ആണ്.. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ക്യൂവായിരുന്നു. പട്ടാളക്കാരാണ് നമ്മളെ പരേഡ് നടക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോകുന്നത്.. അവിടെ എനിക്ക് മുൻപിൽ തന്നെ സീറ്റ് കിട്ടി. ആഹാ തൊട്ടു അപ്പുറത്തു പാക്കിസ്ഥാൻ. വൈകുന്നേരം നാലുമണി ആയതോടെ ആളുകൾ വന്നു തുടങ്ങി.. പാക്കിസ്ഥാൻ ഏരിയയിലും ഇത് തന്നെയായിരുന്നു.

ഒരു ഓഫീസർ..അദ്ദേഹം ഇന്ത്യൻ ആളുകളെ ആക്ഷൻസിലൂടെ കണ്ട്രോൾ ആൻഡ് മാനേജ് ചെയ്ത ഒരേ ഒരു വ്യക്തി…എല്ലാവര്ക്കും ഒരു കൗതുകം ആയിരുന്നു അദ്ദേഹം..
പരേഡ് തുടെങ്ങി… ഇന്ത്യ – പാക്കിസ്ഥാൻ ഗേറ്റ് ഓപ്പൺ ചെയ്തു.. അവിടെ മുഴുവൻ “വന്ദേ മാതരം , ഭാരത് മാതാ കി ജയ് ” എന്നുള്ള വാക്കുകൾ വളരെ ആവേശത്തോടുകൂടി ആളുകൾ ഉരുവിടാൻ തുടെങ്ങി.. ഇതെല്ലാം കണ്ടതിനു ശേഷം ഞങ്ങൾ ഒട്ടും വൈകാതെ അമൃത്സറിൽ എത്തി.. അവിടെ നിന്നും വോൾവോ ബസ്സിൽ പോകാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ. ഒന്നും നടന്നില്ല.. വഴിയിൽ പെട്ട് പോയി എന്ന് കരുതി.. അപ്പൊൾ ആണ് ഒരു ക്യാബ് ബുക്ക് ചെയ്തു പോകാം എന്ന് തോന്നിയത്.. അവിടുന്നു ഒരു ക്യാബ് എടുത്ത് അടുത്ത ഡെസ്റ്റിനേഷൻ ആയ മനാലിയിലേക്ക്…

DAY 3 :- HIMACHAL PRADESH ( മനാലി) -9°.ആയിരുന്നു മണാലിയിലെ അപ്പോഴത്തെ കാലാവസ്ഥ.. ഞങ്ങൾ നേരെ ഒരു ഹോട്ടൽ കണ്ടുപിടിച്ച് അവിടേക്ക് പോയി. അവിടുന്ന് ഫ്രഷ് ആയിട്ടു നേരെ വസിഷ്ട് ടെമ്പിൾ കാണുവാനാണ് പോയത്. പിന്നെ ജാക്കറ്റും ഷൂസും ഒക്കെ വാങ്ങി നേരെ സോളാങ് വാലിയിലേക്ക്. എന്റെ മനസ് ഒരിടത്ത് നിന്നും അടുത്ത സ്ഥലത്തേക്ക് ചാടി തുടങ്ങി. മഞ്ഞു മലകളാൽ അണിഞ്ഞു ഒരുങ്ങിയ സോളാങ് വാലി.. അവിടെ മലമുകളിൽ വരെ ഞങ്ങൾ ഒരു കുതിരപുറത്തു സഫാരി നടത്തി എത്തപ്പെട്ടു.. ജീവിതത്തിൽ ആദ്യമായി മഞ്ഞു കണ്ട ഞാൻ പെട്ടന്ന് ഒരു കൊച്ചു കുട്ടിയായി. വളരെ കഷ്ടത ഏറിയതാണ് മഞ്ഞിൽ കൂടി മുകളിലേക്ക് നടക്കുക എന്നുള്ളത്.. തെന്നി പോയാൽ നടുവിന്റെ കാര്യം തീരുമാനം ആകും. പടികൾ ഫുൾ മഞ്ഞു ആണെങ്കിലും വീണാൽ പണി ആകും. എവിടുന്നോ എനിക്ക് ഒരു വടി കിട്ടി. അതും കൊണ്ട് ഞാൻ പതുക്കെ നടന്നു.. ശേഷം തിരിച്ചുള്ള ഇറക്കം ആണ് അതി കഠിനം.. അനിയന്റെയും വടിയുടെയും സഹായത്തിൽ ഞാൻ എങ്ങനെയോ താഴെ എത്തി ..

ഒരു കുതിര വണ്ടിക്കാരൻ ഞങ്ങളെ സൊല്ലാങ് വാലിയുടെ താഴെ വരെ എത്തിച്ചു… ആ യാത്ര എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു.പരീക്ഷണങ്ങളുടെ ഇടയിൽ കൂടി കുതിരപ്പുറത്ത് ഉള്ള ഒരു സഫാരി ആയിരുന്നു അത്. കുതിരക്കാരൻ ഒരു ഹിന്ദി പാട്ട് കൂടി കാച്ചിയപ്പോൾ ആ സമയം കളറായി. കുണുങ്ങി നടക്കുന്ന കുതിരപ്പുറത്തിരുന്ന് കൊണ്ട് ഹിന്ദി പാട്ടും കേട്ട് അങ്ങ് ദൂരെ മലകൾ മൊത്തം മഞ്ഞ് മൂടി കിടക്കുന്നതും കണ്ടുള്ള ആ ഒരു നിമിഷം മഴയും കട്ടൻ കാപ്പിയും പോലെ നല്ല സൂപ്പർ കോമ്പിനേഷനായിരുന്നു. പിന്നെ നേരെ ഞങ്ങൾ ഞാൻ വളരെ കാലമായി കാണണം എന്ന് ആഗ്രഹിച്ച HADIMBA TEMPLE ലേക്കായി യാത്ര.

#HADIMBA_DEVI_TEMPLE കണ്ടതിന് ശേഷം ഈ ഭൂമിയിൽ വേറെ എവിടെ പോയെങ്കിലും ഞമ്മക്ക് സന്തോഷം എന്നായിരുന്നു എന്റെ മനസിൽ.. എന്റെ വളരെ കാലത്തെ ആഗ്രഹം സാധിച്ചു.. അമ്പലത്തിൽ ഞങ്ങൾ എത്തിയപ്പോൾ വൈകിട്ട് 6 മണി ആയി.അവിടത്തെ പോസ്റ്റിവ് അറ്റ്മോസ്ഫിയർ അത് അനുഭവിച്ചറിയേണ്ടത് തന്നെ ആണ്. മരങ്ങൾക്ക് ഇടയിലെ ഒരു ക്ഷേത്രം (പടച്ചോൻ അനുഗ്രഹിച്ചാ ഒന്ന് കൂടി പോകാൻ തോന്നുന്നു). മറ്റൊരു ഏറെ നാളത്തെ സ്വപ്നം ആയിരുന്നു മനാലിയിൽ പോയിട്ടു Yalk ഇന്റെ മുകളിൽ കേറി ഇരിക്കണം എന്ന്…അതും നടന്നു.. ഹഡിംബയിൽ നിന്നും ഇറങ്ങിയപ്പോ ധാ മുൻപിൽ ഒരു yalk പിന്നെ ഒന്നും നോക്കിയില്ല ആദ്യമേ ഞാൻ ഓടി പോയി അതിൽ കേറി ഇരുന്നു ..

Day4 ഉത്തരാഖണ്ഡിലേക്ക്- മണാലിയിൽ നിന്ന് ഞങ്ങൾ ഒരു കുട്ടി ബസ്സിൽ ഹരിദ്വാറിലോട്ട് യാത്ര തിരിച്ചു. 17 മണിക്കൂർ യാത്ര… രണ്ട് മാസം ഹരിദ്വാറിൽ ഉണ്ടായിരുന്ന എനിക്ക് അവിടത്തെ സ്ഥലങ്ങൾ എല്ലാം പരിചയം ആയിരുന്നു.പിന്നെ കൊറെ കൂട്ടുകാരും ഉണ്ടായിരുന്നു.. കൂട്ടുകാരാണ് അവിടെ ഞങ്ങക്ക് താമസം സെറ്റ് ആക്കി തന്നത് .അവിടന്ന് അന്ന് വൈകുന്നേരം ഞങ്ങൾ WIPRO യിൽ പോയി .ഞാൻ എം ബി എ പഠിക്കുന്ന കാലത്ത് പ്രോജക്ട് ചെയ്ത കമ്പനി ആണ്. അവിടെ ചെന്ന് എല്ലാവരെയും കണ്ടു. അവർക്ക് സർപ്രൈസ് ആയി അവിടെ വീണ്ടും ഞാൻ ചെന്നത്.

അവിടന്ന് ചറപറ സെൽഫി ഒക്കെ എടുത്ത് ഒന്ന് ബന്ധം പുതുക്കി നേരെ #HAR KI PAUDI ൽ പോയി .ഗംഗ ഒഴുകുന്നത് അവിടെ ആണ് .അവിടെ ഗംഗ ആരതിയും കണ്ട് അനിയൻ ഓ0 ഗംഗാ സ്നാനം ചെയ്തു.തിരിച്ച് കയ്യിൽ കാശൊന്നുമില്ലാതെ ഞങ്ങൾ പർചേസിനിറങ്ങി .ആകെ ഉള്ളത് അനൂപിന്റെ കയ്യിലുള്ള 500 രൂപ. അത് കൊണ്ട് 4 പേർക്കും പർച്ചേഴ്സ് ചെയ്യണം. എടിഎം അടുത്തൊന്നും കാണുന്നുമില്ല. അങ്ങനെ ശകലം നടന്നപ്പോൾ ഒരു ഹോട്ടലിന്റെ അടുത്ത് നിന്നും മലയാളത്തിൽ അയ്യപ്പന്റെ പാട്ട് കേട്ടു. സത്യത്തിൽ എല്ലാവർക്കും കൗതുകമായി. നാട് വിട്ട് കഴിഞ്ഞാൽ കാണാറുള്ള നാട്ടിലെ രജിസ്ട്രേഷനുള്ള വണ്ടികളോടും മലയാളികളോടും തോന്നാറുള്ള എന്തൊ ഒരു ഇഷ്ടം . പാട്ട് എവിട്ന്നാണ് എന്ന് നോക്കിയപ്പോൾ ഹോട്ടലിന്റെ എതിർവശം അയ്യപ്പന്റെ അമ്പലം. അവിടെ ഞങ്ങൾ പോയപ്പോൾ മലയാളികൾ ഭജന നടത്തുവായിരുന്നു. ഞങ്ങളും അവരുടെ കൂടെ കൂടി …

Day 6 #RISHIKESH വിപ്രോയിലുള്ള സിംലക്കാരൻ സുഹൃത്ത് ആദിത്യ ഒരു കാർ കൊണ്ട് വന്ന് ഞങ്ങളെയും കൂട്ടി ഋഷികേശ് കാണുവാനായി പോയി. രാജാജി നേഷണൽ പാർക്ക് – അത് ഒന്നൊന്നര സഫാരി ആയിരുന്നു. കുരങ്ങൻമാരുടെ പിടിച്ച് പറിയും ഒക്കെ ആയപ്പോൾ തൃപ്തിയായി. പണ്ട് ഋഷികേശിൽ കുറെ പോയിട്ടുള്ളത് കൊണ്ട് എനിക്ക് അവിടന്നും കാര്യമായിട്ടൊന്നും കിട്ടിയില്ല. പക്ഷെ കൂടെ വന്ന അനിയനും ചങ്ങായീസിനും ഋഷികേശ് അങ്ങട് ബോധിച്ചു.

ഞങ്ങൾ ബങ്കി ജമ്പിംങ് പ്ലാൻ ചെയ്തിടത്ത് നിന്ന് അനൂപിന്റെ പേടിപ്പെടുത്തുന്ന വാക്കുകൾ “അറ്റാക്ക് വന്ന് ചാവും മക്കളെ”. അത് കാരണം ഇന്ത്യയിലെ തന്നെ നമ്പർ വൺ ആയ ഋഷികേശ് റിവർ റഫ്റ്റിംങ് ഞങ്ങൾ തിരഞ്ഞെടുത്തു.. റാഫ്റ്റിങ്ങ് കൗണ്ടർ വഴി ജാക്കറ്റ്. ഹെൽമറ്റ് ഒക്കെ തന്നു. കയ്യിൽ ഒരു തുഴയും തന്നു ബോട്ടിൽ കയറ്റി വിട്ടു പിന്നെ ഒരു യുദ്ധമായിരുന്നു. ഉറഞ്ഞ് തുള്ളി വരുന്ന ഗംഗയിൽ കൂടി ഒരു റാഫ്റ്റിംങ് .പടച്ചോനെ ഇങ്ങള് കാത്തോളിന്ന് പറഞ്ഞ് നീന്തലറിയാത്ത ഞാൻ റാഫ്റ്റിംങ് ചെയ്തു. ഇളം നീല നിറത്തിൽ കുതിച്ച് പായുന്ന ഗംഗ നദിയുടെ സൗന്ദര്യം എത്ര വർണിച്ചാലും മതിയാവൂല.

ബോട്ടിലെ ചേട്ടൻ ഒരു ക്ലിഫ് കണ്ടപ്പോ ബോട്ട് അങ്ങട് അടുപ്പിച്ചു. അവിടെ ആളുകൾ ഒരു മലയുടെ മുകളിൽ കയറി ഗംഗയിലേക്ക് ചാടുന്നു.കണ്ടപ്പോ എനിക്കും കൊതിയായി.പക്ഷെങ്കില് അനിയനാണെങ്കിലും ചേട്ടന്റെ റോള് ചെയ്യണ മൊതല് സമ്മയ്ച്ചില്ല. വിനിതമായി ഒന്ന് പതപ്പിച്ച് ചോദിച്ചപ്പൊ അവൻ സമ്മതിച്ചു .20 അടി മുകളിൽ നിന്ന് ഒരു ചാട്ടം… ഒരു അൽപ്പം നാട്ടിൻ പുറത്ത് കാരിയായ എനിക്ക് അത് സുവർണാവസരം ആയിരുന്നു. അനിയനും കൂട്ടരും പിന്നെ അവിടെ ഉള്ള പഞ്ചാബി ചേട്ടന്റെ ധൈര്യo തരലും കൂടി ആയപ്പൊ .ഒന്നും നോക്കിയില്ല ഞാനങ്ങ് എടുത്ത് ചാടി പിറകെ അനിയനും അവന് അറിയാം ജാക്കറ്റ് ഉണ്ടെങ്കിലും എനിക്ക് നീന്തലറിയില്ലാന്ന്… ക്ലിഫ് ജമ്പിംങ് കഴിഞ്ഞതോട് കൂടി ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചതൊക്കെ നേടിയെന്നൊരു തോന്നൽ. ജീവിതകാലം മുഴുവൻ പറഞ്ഞ് നടക്കാനുള്ള ഒരു പിടി നല്ല യാത്രാ അനുഭവമായിരുന്നു അത്.

Day 7 (MORADABAD)UTTERPREDESH അവിടെ ഒരാളെ കാണാൻ പോയതായിരുന്നു .ചെന്ന ദിവസമാണെങ്കിലോ ഇലക്ക്ഷന്റെ തലെ ദിവസവും. പിന്നെ ഒന്നും പറയണ്ടല്ലൊ റോഡിൽ സൂചി കുത്താൻ ഇടമില്ല.. ഞങ്ങൾ പ്ലാൻ ബി അനുസരിച്ച് ഡൽഹിക്ക് വോൾ വൊ കേറി. Day -6 Delhi (Anand Vihar) കാലത്ത് പത്ത് മണിക്ക് ബസ് എത്തും ഞങ്ങൾക്ക് സ്ഥലം പരിച്ചയമില്ല എന്നും പറഞ്ഞ് ഡൽഹിയിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചു. അൻവർ. അവൻ ഞങ്ങളെയും നോക്കി ഹിന്ദിക്കാരൻ കൂട്ടുകാരനെയും കൂട്ടി തണുത്ത് വിറച്ച് നിൽക്കുന്നു .കുറെ നാളുകൾക്ക് ശേഷമാണ് അവനെ ഞങ്ങൾ കാണുന്നത്.റോഡിൽന്നും സെൽഫി എടുത്തതിന് ശേഷം ഞങ്ങളെ ഹോട്ടലിൽ എത്തിച്ച് അവര് രണ്ട് പേരും മടങ്ങി. സാദിഖ് ടിക്കറ്റ് എടുത്തപ്പോൾ സീറ്റ് ഒഴിവില്ലായിരുന്നു ഒരു ദിവസം കൂടി അതികം ഡൽഹിയിൽ നിൽക്കേണ്ടി വന്നു..

Day 8 ഞങ്ങൾ അതിരാവിലെ സെറ്റ് ആയി ഭക്ഷണം കഴിച്ച് നേരെ ഒരു ടിബറ്റ് മൊണാസ്ട്രീയിൽ പോയി. പണ്ട് കുറെ മൊണാസ്ട്രിയിൽ പോയിട്ടുണ്ടെങ്കിലും ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു.അധികം ആളുകൾ ഇല്ലാത്തത് കൊണ്ട് ഞങ്ങൾ കുറെ നേരം അവിടെ ഇരുന്നു. അതിന്റെ അടുത്തുള്ള മൊണാസ്ട്രി മാർക്കറ്റിലും പോയി ഏറെകുറെ ഞാൻ തളർന്ന് കിളി പോയി ഇരിക്കായിരുന്നു. എങ്കിലും യാത്രയോടും കാണാൻ പോകുന്ന സ്ഥലങ്ങളോടും ഉള്ള ആവേശം അടക്കാൻ കഴിഞ്ഞില്ല

#INDIAGATE കുഞ്ഞുനാളിൽ കുറെ പോയിട്ടുണ്ടെങ്കിലും ഇന്ത്യ ഗേറ്റിന്റെ അവിടെ കുറെ നേരം ചിലവഴിച്ചത് ആദ്യമായിട്ടാണ്.. “അമർ ജവാൻ”. ഒരിക്കൽ കൂടി ധീരന്മാരായ പട്ടാളക്കാർക്ക് ഒരു സല്യൂട്ട്… അവിടന്ന് നേരെ പർച്ചേഴ്സ് കമ്പമുള്ള ഞാൻ പോയത് സരോജിനി മാർക്കറ്റിൽ ആയിരുന്നു. ജോയ് ആലുക്കാസിന്റെ ഷോറും പോലെ വളരെ വിശാലമായ മാർക്കറ്റ് .കണ്ണിൽ കണ്ട സാധനങ്ങൾ മേടിക്കുന്നതിനിടയിലാണ് അന്ന് ഭക്ഷണം കഴിച്ചില്ലന്നത് ഓർമ വന്നത്. നേരെ ഹോട്ടലിൽ കേറി ഭക്ഷണം ഓർഡർ ചെയ്തു വരേണ്ട താമസം അത് തീർത്തു തിൻ മേശ അലങ്കോലമാക്കി.അപ്പൊ അനിയൻ പറഞ്ഞു എ ടി നമ്മൾ എല്ലാം എഞ്ചിനിയർ സ് അല്ലെ ആ മര്യാദ കാണിക്കണ്ടെ എന്ന്.അങ്ങനെ ഞങ്ങൾ ആ ടേബിൾ വ്യത്തിയാക്കിയാണ് വന്നത്…

Day 9 #NEW DELHI RAILWAY STATION താജ്മഹലിലേക്കുള്ള യാത്ര ട്രെയിൻ നഷ്ടപ്പെട്ടത് കൊണ്ട് ഒഴിവാക്കി.. അവിടന്ന് നേരെ നിസാമുദ്ധീൻ റെയിൽവെ സ്റ്റേഷൻ.നമ്മുടെ സ്വന്തം മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കേറി തിരികെ നാട്ടിലേക്ക്. പോയി വന്നിട്ട് ഒരു വർഷം ആയി. യാത്രയിലെ ഓർമകൾക്ക് മരണമില്ല, അവ വീഞ്ഞ് പോലെ വീര്യം കൂടുക മാത്രമാണ് ചെയ്തത്… ആദ്യമായിട്ടാണ് ഞാൻ യാത്രാവിവരണം എഴുതൂന്നത്.തെറ്റ് ക്ഷമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.