പ്രോജക്ട് ചെയ്യാനെന്ന പേരിൽ നടത്തിയ നോർത്ത് ഇന്ത്യൻ യാത്ര

Total
4
Shares

വിവരണം – രേഷ്‌മ രാജൻ.

എം ബി എ പ്രൊജക്റ്റ് ചെയ്യണം എന്നും പറഞ്ഞു 23 വയസ്സ് ആയപ്പോൾ അങ്ങ് ദൂരെ ഉത്തരാഖണ്ഡ് വരെ പോയ ഒരു യാത്ര… എം ബി എ പ്രൊജക്റ്റ് ചെയ്യാൻ ആണെന്ന് പറഞ്ഞാൽ ഈ ഇന്ത്യയിൽ ഇവിടെ വേണമെങ്കിലും എന്‍റെ വീട്ടിൽ നിന്നും വിടും എന്നൊരു ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു.ആ തക്കം ഞാൻ നോക്കി നോക്കി ഇരുന്നു..സ്പെഷ്യലൈസെഷൻ ഓപ്പറേഷൻ മാനേജ്‌മന്റ് ആയത് കൊണ്ട് ഒരു മാനുഫാക്റ്ററിങ് കമ്പനി ആയിരുന്നു എന്‍റെ മനസ്സിൽ.

കോളേജിൽ പ്രോജക്ടിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ ഞാൻ ഗൂഗിൾ അമ്മാവനോട് നോർത്ത് ഇന്ത്യൻ മാനുഫാക്റ്ററിങ് കമ്പനീസ് എവിടൊക്കെ ആണെന്ന് ചോദിച്ചു പുള്ളിക്കാരൻ കുറെ ലിസ്റ്റ് എടുത്ത് തന്നു. അങ്ങനെ ഞാൻ എന്നും രാവിലെ മുതൽ വൈകുംനേരം വരെ അങ്ങ് വടക്കേ ഇന്ത്യയിലെ കമ്പനി ഇല് വിളിക്കുകയും.. കാര്യം അവതരിപ്പിക്കുകയും ചെയ്തു.

എന്തുകൊണ്ട് ഞാൻ ഹിമാലയത്തിൽ പ്രൊജക്റ്റ് ചെയ്യാൻ വരുന്നു എന്ന് ചോദിച്ചപ്പോൾ, യാത്രയോടുള്ള എന്‍റെ പ്രിയം കൊണ്ടാണെന്ന് മറുപടി കൊടുത്തെടുത്തെല്ലാം പിന്നെ ഫോൺ ഇല് നിന്നും കി കി സൗണ്ട് ആണ് കേട്ടത്. അവർ കട്ട് ചെയ്തിട്ടു പോയി. മറ്റു ചിലർ ഒട്ടും ചിന്തിക്കാതെ തന്നെ നോ പറഞ്ഞു. കാരണം കേരളത്തിൽ നിന്നും ഒരു പെൺകുട്ടി അങ്ങ് ഹിമാചൽ പ്രദേശ് വരെ പോയാൽ ആ കൊച്ചിന്റെ സെക്യൂരിറ്റി ഒന്നും അവർക്കു നോക്കാൻ പറ്റില്ലെന്നു പറഞ്ഞു..

ആ മറുപടികളൊക്കെ എനിക്ക് വളരെ വേദനാജനകം ആയിരുന്നു. ഒരു പെൺകുട്ടി ആയത്കൊണ്ട് ജീവിത്തൽ ജീവിതത്തിൽ കറങ്ങി നടക്കാൻ കിട്ടിയ ഒരേഒരു അവസരം ആണെന്ന് എനിക്ക് അറിയാം. അത് പാഴാക്കി കളയാൻ തോന്നിയില്ല. സ്വപ്നങ്ങൾക്കു പുറകെ സഞ്ചരിക്കാൻ തന്നെ തീരുമാനിച്ചുറപ്പിചു. ഹിമാചൽ, ഉത്തരാഖണ്ഡ് , ഡൽഹി, പഞ്ചാബ്, ഹരിയാന ഇത്രേം സ്റ്റേറ്റ് ഇല് ഞാൻ കമ്പനി ഇല് ഞാൻ ഒരു അവസരത്തിനായി കേണു അപേക്ഷിച്ചു. ഭൂരിഭാഗം HR ചോദിച്ചത് ഈ സ്റ്റേറ്റ് ഇല് അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്നാണ്.

3 മാസത്തെ കഠിന ഫോൺ വിളിയുടെ അവസാനം വിപ്രോ ഇല് പ്രൊജക്റ്റ് ചെയ്യാൻ അരവിന്ദ് ചൗഹാൻ സർ പെര്മിസ്സഷൻ തന്നു. കൂട്ടത്തിൽ ഒരു ചോദ്യം കൂടി.. ഉത്തരാഖണ്ഡ് ഇല് പരിചയക്കാര് ആരേലും ഉണ്ടോ എന്ന്. ഇല്ല എന്ന് പറഞ്ഞു കിട്ടിയത് കളയേണ്ട എന്ന് കരുതി ഞാൻ പറഞ്ഞു റിലേറ്റീവ്സ് ഉണ്ടെന്നു. അത് കേട്ടതും ബാക്കി procedures തുടെങ്ങിക്കോളാൻ സർ പറഞ്ഞു.

പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. 2016 ഡിസംബർ 24 : ഞാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഇല് പോയി ഹരിദ്വാർ ഇന് 3 ടിക്കറ്റ് എടുത്തു..അപ്പോ ടിക്കറ്റ് കൌണ്ടർ ഇല് ഇരിക്കുന്ന ആൾ ചോതിച്ചു എന്തിനാ മോളെ നീ സ്വാമിമാർ പോകുന്ന സ്ഥലത്തു പോകുന്നേ എന്ന്..ഒരു ചെറു പുഞ്ചിരിയോടെ ഞാൻ ടിക്കറ്റ് മേടിച്ച അവിടുന്ന് ഇറങ്ങി..എന്നിട്ടു മനസ്സിൽ ഒരു തൂവൽ കൊട്ടാരം പണിതു തുടങ്ങി.

പോകുന്നതിന്റെ ആവശ്യത്തിനായിട്ടു ഗൂഗിൾ അമ്മാവനെ ഞാൻ ഒരുപാട് കഷ്ടപെടുത്തി. വിന്റർ സീസൺ ആയത് കൊണ്ട് അവിടുത്തെ കാലാവസ്ഥ, ട്രാൻസ്പോർട്ടെഷൻ ഫെസിലിറ്റി , ടിക്കറ്റ് അവൈലബിലിറ്റി , കാണാനുള്ള സ്ഥലങ്ങൾ , ഫുഡ്, കമ്പനി ഇല് നിന്നും ഓരോ സ്ഥലത്തേക്കുള്ള ദൂരം. അങ്ങനെ അങ്ങനെ… പിന്നെ കൂട്ടത്തിൽ ഞാൻ ഒരു tent മേടിക്കാൻ മറന്നില്ല.. എന്ത് പറഞ്ഞാലും സഞ്ചാരി ശരത് ചേട്ടൻ പറയുന്നപോലെ.. ” എന്നോടോ ബാലാ.”

2017 ജനുവരി 7 – ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, തിരുവനന്തപുരം – ന്യൂ ഡൽഹി കേരളം എക്സ്പ്രസ്സ്. ഞാനും അച്ഛനും അമ്മയും. ഞങ്ങൾ ആ യാത്ര തുടങ്ങി. ശബരിമല സീസൺ ആയതുകൊണ്ടും ചെങ്ങന്നൂർ ശബരിമല മെയിൻ സ്റ്റേഷൻ ആയതുകൊണ്ടും വളരെ തിക്കും തിരക്കും ആയിരുന്നു.. ഉച്ചക് 1.30 ആകാറായപ്പോൾ ട്രെയിൻ വന്നു. അങ്ങനെ യാത്ര തുടങ്ങി..

ഞങ്ങളുടെ പ്ലാൻ പ്രകാരം ഞങ്ങൾ 3ആമത്തെ ദിവസം 3. പിഎം ആയപ്പോൾ ഞങ്ങൾ ആഗ്രയിൽ എത്തി. ഒരു ക്യാബ് ഡ്രൈവർ ഞങ്ങളെ ആദ്യം ഡൽഹി ഇല് പോകാൻ ബസ് ബുക്ക് ചെയ്യാൻ ഒരു ട്രാവൽ ഏജൻസി ഇല് കൊണ്ട് പോയി. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഞങ്ങൾ നേരെ. ലോകാത്ഭുതങ്ങളിൽ ഒന്നിനെ കാണാൻ പോയി. 1 ആം ക്ലാസ്സിൽ പഠിക്കുമ്പോ പോയിട്ടുണ്ട്. പിന്നെ ഇപ്പോൾ ആണ്.

വാതിൽ കവാടത്തിൽ നിന്ന് തന്നെ എനിക്ക് താജ്മഹലിന്റെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞു. വെട്ടിത്തിളങ്ങുന്ന ശോഭയോട് കൂടി ഒരു കൊട്ടാരം. കൂടുതലും മറ്റു രാജ്യക്കാരാണ് അവിടെ വരുന്നത്. താജ്മഹലിന്റെ കൊത്തുപണികൾ കുറിച്ച് പഠിക്കാൻ വരുന്നവരും ഏറെ ആണ്. തൊട്ടു പിറകിൽ കൂടി ഒഴുക്കുന്ന യമുന നദി താജ്മഹലിന്റെ അഴക് കൂട്ടികൊടുത്തു. കുട്ടിക്കാലത്തു പോയതിന്റെ ഓർമ്മകൾ അയവിറക്കാനും സാധിച്ചു. അല്പനേരം തന്റെ സൗന്ദര്യം കൊണ്ട് ലോകം കീഴടക്കിയ താജ്മഹലിന്റെ ഭംഗി ആസ്വദിച്ചിരുന്നു.

അവിടുന്ന് നേരെ ന്യൂ ഡൽഹി യിലേക്ക് യാത്രയായി. തണുത്തു വിറച് ഞങ്ങൾ രാത്രി ഒരു ഹോട്ടൽ മുറിയിൽ താമസിച്ചു. അച്ഛന്റെ തീരുമാന പ്രകാരം ഒരു ദിവസം കൂടി ഞങ്ങൾ ഡൽഹി ഇല് താമസിച്ചു കൊണ്ട് ഡൽഹി ഒന്ന് കാണാൻ തീരുമാനിച്ചു. ചെറുപ്പത്തിലേ കണ്ട സ്ഥലങ്ങൾ ഒക്കെ ആയിരുന്നു എങ്കിലും ആവേശത്തിന് തീരെ കുറവ് ഇല്ലായിരുന്നു.

നേരെ ഞങ്ങൾ കുത്തബ് മിനാർ കാണാൻ പോയി. അവിടെ നിന്നും ലോട്ടസ് ടെംപിൾ അഥവാ ബഹായിസ്. താമര പൂവിന്റെ ആകൃതിയിൽ ഒരു ക്ഷേത്രം. അകത്തു കയറുമ്പോൾ സെക്യൂരിറ്റീസ് ഇൻസ്‌ട്രുക്ഷൻസ് തരും. അതിൽ ഒന്നാമത്തേത് ആണ്.. കീപ് സൈലെന്സ എന്നുള്ളത്. വളരെ ശാന്തമായ ഒരു അന്തരീക്ഷം… അവിടെ നമുക് മെഡിറ്റേഷൻ ചെയ്യാം.പക്ഷെ ഒരു ടൈം ലിമിറ്റേഷൻ ഉണ്ട് അവിടെ ഇരിക്കുവാൻ.

അവിടെ നിന്നും ഞങ്ങൾ നേരെ ഹുമയൂൺ ടോംബ് ഇലേക്കായി യാത്ര. താജ്മഹലിന്റെതു എന്നപോലത്തെ ഒരു പ്രകൃതമാണ് ഈ ടോംബ് ഇന്.. ഹുമയൂൺ രാജാവിന്റെ ആണ് ഇത്. ചെങ്കൽ നിറത്തിൽ ഒരു കൊട്ടാരം.. ഇത് എഴുതുംപോലും മനസ്സിൽ കൂടി മായാത്ത ഓർമ്മകൾ കടന്നു പോകുന്നു. വളരെ സ്വാദിഷ്ടമായ ജോലാ ബട്ടൂര ആദ്യമായി കഴിക്കാനും അതിന്റെ സ്വാദ് രുചിക്കാനും കഴിഞ്ഞു. വൈകുനേരം ആയപ്പോൾ ക്യാബ് ഡ്രൈവർ ഞങ്ങളെ ‘ ആർ.എസ്. റോഹില ‘ റെയിൽവേ സ്റ്റേഷൻ ഇല് എത്തിച്ചു. വളരെ സൗമ്യമായി പെരുമാറുകയും എത്തിച്ചേരുന്ന സ്ഥലങ്ങളുടെ പ്രേത്യേകതകൾ വിശദീകരിച്ചും ഞങ്ങളുടെ പ്രിയം അദ്ദേഹം കൈപറ്റി.

സമയം 5.30.. രാത്രി 9.30 ആകുമ്പോൾ ആണ് ഞങ്ങൾ ഹരിദ്വാറിലേക്ക് ട്രെയിൻ. അമ്മയ്ക്കു ഹിന്ദി , മറാത്തി തുടെങ്ങിയ ഭാഷകൾ അറിയുന്നതും ജീവിതത്തിന്റെ പകുതി കാലഘട്ടം നോർത്ത് ഇന്ത്യ ഇല് ആയിരുന്നത്കൊണ്ടും അമ്മ ആയിരുന്നു ഞങ്ങളുടെ വഴികാട്ടി. റെയിൽവേ സ്റ്റേഷൻ ഇല് നിന്നും ഞാനും അച്ഛനും ഒന്ന് കറങ്ങാൻ ഇറങ്ങി… അമ്മ സ്റ്റേഷൻ യിലും ഇരുന്നു. വളരെ വ്യത്യസ്ത രീതിയിൽ ഭക്ഷണം തയ്യാറാക്കുന്ന ഒരു സ്ട്രീറ്റ് ഇല് കൂടി ഞങ്ങൾ നടന്നു നീങ്ങി.. കൂട്ടത്തിൽ ഇഷ്ടപെട്ടതൊക്കെ മേടിചു കഴിക്കുകയും ചെയ്തു.

തിരിച്ചു സ്റ്റേഷൻ ഇല് എത്തിയപ്പോൾ അടുത്തിരുന്ന ഒരു ഫാമിലി ആയിട്ടു അമ്മ കമ്പനി അയി.. ഒരു ചേച്ചിയും ഭർത്താവും 2 കുട്ടികളും. നോയിഡ- കാരാണ്. ചേട്ടന് പഞ്ചാബില് ജോലി ആയതിനാൽ അങ്ങോട്ടു പോകാൻ നിൽക്കുകയാണ്. മൊബൈൽ ചാർജ് തീരാറായപ്പോൾ ഞാൻ ചാർജ് ചെയ്യാൻ നോക്കിയപ്പോൾ എല്ലാരും ചാർജ് ചെയ്തുകൊണ്ടിരിക്കുവായിരുന്നു. എന്‍റെ അത്യാവിഷത കണ്ടപ്പോൾ ഒരാൾ എന്നെ സ്റ്റേഷൻ മാസ്റ്റർ ഇന്റെ റൂം യിലേക്ക് കൊണ്ട് പോയി. ഒരു ചെറുപ്പക്കാരൻ ആണ് മാസ്റ്റർ. അദ്ദേഹത്തോട് കാര്യം അവതരിപ്പിച്ചപ്പോൾ എനിക്ക് ചാർജ് ചെയ്യാൻ ആ റൂം ഇല് തന്നെ സൗകര്യം ഉണ്ടാക്കി തന്നു.

വളരെ വ്യത്യസ്തമായ ഒരു റൂം ആയിരുന്നു അത്.. കൃഷ്ണഗുഡിയിൾ ഒരു പ്രണയകാലത്തു എന്ന സിനിമ ഒക്കെ മനസ്സിൾ കൂടി കടന്നു പോയി.. 1960’സ് ആണെന്ന് തോണി പോയി. വളരെ പഴക്കമേറിയ ഒരു റൂം ആയിരുന്നു അത്.. അവിടെ ഇരുമ്പിന്റെ കുറെ പെട്ടികൾ അടുക്കി വെച്ചിട്ടുണ്ടായിരുന്നു.. അലമാരകളിൽ എല്ലാം പഴയ കുറെ പേപ്പറുകളും റെക്കോർഡുകളും കൊണ്ട് കുന്നു കൂടിരുന്നു.. കൂട്ടത്തിൽ ഒരു ചന്ദനത്തിരിയുടെ ഗന്ധവും ആയപ്പോൾ ആ സായാനം ഓര്മകളിലേക്കൊരു കാൽവെപ്പായിരുന്നു..

നമ്മുടെ നാട്ടിലെ ട്രെയിൻ ഹോൺ പോലെ അല്ല… കുറച്ചും കൂടി ഭയാനകം ആയിരുന്നു അത്…. ആ ശബ്ദം എന്നെ വളരെ പേടിപെടുത്തുന്നതായിരുന്നു. ട്രെയിൻ എത്തിയപ്പോൾ 6 ആമത്തെ പ്ലാറ്റഫോം ഇല് ആയിരുന്നു.. ഞങ്ങൾ ട്രെയിൻ ഇല് കേറി.. അടുത് ഒരു സർദാറും ഭാര്യയും..

ഹരിദ്വാറിലേക്കു അടുക്കുംതോറും തണുപ്പിന്റെ കാഠിന്യം ഏറി വന്നു.. 1 ഡിഗ്രി ആയിരുന്നു അപ്പോൾ.. ആവശ്യത്തിലേറെ ജാക്കറ്റ് , ബ്ലാങ്കറ്റ് ഒക്കെ ഇട്ടിട്ടും തണുപ്പ് കുത്തി കേറുന്നത് പോലെ തോന്നി.. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. എന്‍റെ ബുദ്ധിമുട്ട് കണ്ടുകൊണ്ട് സർദാറും ഭാര്യരേയും എഴുനേറ്റു.. എന്നിട്ട് അവരുടെ കൈയിൽ ഉണ്ടായിരുന്ന പുതപ്പു കൊണ്ട് എന്നെയും പുതപ്പിച്ചു.. അധികം ഉണ്ടായിരുന്ന മറ്റൊരു പുതപ്പ് എന്‍റെ അച്ഛനും കൊടുത്തു. എന്നിട്ടു അവർ ഞങ്ങൾ എവിടെ പോകുകയാണ് എന്നെല്ലാം അന്വേഷിച്ചു.. തിരിച് ഞങ്ങളും ചോദിച്ചപ്പോൾ പറഞ്ഞു..

ഹരിദ്വാറിൽ പോവുകയാണ്.. ഇന്ന് ഒരു പ്രേത്യേക ദിവസം ആയതിനാൽ പതിനായിരക്കണക്കിന് ആളുകൾ ഗംഗ സ്നാനം ചെയ്യാൻ എത്തും.. ഇവരും അതിനു വേണ്ടി പോവുകയാണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ തകർന്നു പോയി. ആധികഠിനമായാ ഈ തണുപ്പിൽ ഇത്രയും ജാക്കറ്റ് ഇട്ടിട്ടും വിറച്ചു ഇരിക്കുന്ന എനിക്ക് അത് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല.. തണുത്തു ഉറഞ്ഞു തുള്ളിവരുന്ന ഗംഗയിൽ ഇവർ എങ്ങനെ ഈ വയസാംകാലത്തു സ്നാനം ചെയ്യും എന്നായി എന്‍റെ ചിന്ത.. എന്തായാലും ഒരു ഫോട്ടോ ഒക്കെ അവരുടെ കൂടെ എടുത്തിട്ട ഹരിദ്വാർ എത്തിയപ്പോൾ ബൈ ബൈ പറഞ്ഞു…

ഹരിദ്വാർ… ദേവഭൂമി : പേയിങ് ഗസ്റ്റ് ആയിട്ടു താമസിക്കാൻ ആയിരുന്നു എന്‍റെ തീരുമാനം..അതിനായിട്ടു ഞാൻ നേരത്തെ തന്നെ പി.ജി ബുക്ക് ചെയ്തിരുന്നു. അവിടെ എത്തി ഫ്രഷ് ആയിട്ടു നേരെ വിപ്രോ..

വിപ്രോ – ഹരിദ്വാർ : സിദ്ദ്‌കൾ എന്നൊരു ഇൻഡസ്ട്രിയൽ ഏരിയ ഇലെ ഒരു കമ്പനി ആണ് വിപ്രോ… പി.ജി ഇല് നിന്നും 10 മിനിറ്റ് ദൂരം ഉണ്ട്. ഒരു മലയാളി പോലും ഇല്ലാത്ത ആ കമ്പനി ഇലെ ആദ്യ മലയാളി എന്നൊരു പദവിയിൽ എല്ലാര്ക്കും വളരെ പ്രിയപ്പെട്ടവൾ ആയിരുന്നു ഞാൻ.. 2 മാസക്കാലം ഞാൻ അവിടെ ഉണ്ടായിരുന്നു..

ജി.എം വിശ്വനാഥ് കർക്കാടെ സർ മുതൽ സെക്യൂരിറ്റി വരെ വളരെ കാര്യമായിരുന്നു എന്നെ. കൊണ്ട് വിട്ടിട്ടു 2 ഡേയ്സ് കഴിഞ്ഞപ്പോൾ അച്ഛൻ നാട്ടിലേക്ക് തിരിച്ചു. ആദ്യത്തെ ഒരു ഞായറാഴ്ച ഞാനും അമ്മയും എന്‍റെ 2 ഉത്തർപ്രദേശ് കൂട്ടുകാരികളും കൂടി ഗംഗ കാണാൻ പോയി.അവിടുന്ന് ഒരു 10 മിനിറ്റ് ദൂരമേയുള്ളു.

ഹര് കി പൗഡി : ആദ്യ കാഴ്ചയിൽ തന്നെ എന്‍റെ മനം കവർന്ന സുന്ദരിയായ ഗംഗ നദി… ഗംഗയെ കുറിച്ചുള്ള എന്‍റെ മുൻവിധികളെല്ലാം അവിടെ തെറ്റി.. എന്നെ പോലെ എല്ലാരും കരുതുന്നത് ഗംഗ ഒരു മലിനമേറിയ നദി ആണ് എന്നാണ്.. അവരോടു എനിക്ക് ഒന്നേ പറയാനുള്ളു….ഉത്തരാഖണ്ഡിൽ കൂടെ ഒഴുകുമ്പോൾ ഗംഗ വളരെ വൃത്തിയുള്ളതും ലവ ലേശം മാലിന്യം ഇല്ലാത്തതും ആണ്. അവിടെ ഞങ്ങൾ പുഷ്പങ്ങളും വിളക്കുതെളിയിച്ചും ഗംഗ ആരതി നടത്തി. എന്നും വൈകുന്നേരങ്ങളിൽ അവിടെ ഗംഗ ആരതി ഉണ്ട് അത് കാണാൻ പതിനായിരങ്ങൾ വരാറുണ്ട്. ഗംഗയുടെ രണ്ടു വശത്തായിട്ടു 2 മലകൾ ഉണ്ട്… 2 അമ്പലങ്ങൾ ആണ് അവിടെ സ്ഥിതി ചെയ്യുന്നത്.. 1. മനസാ ദേവി, 2. ചണ്ടി ദേവി. മലമുകളിലേക്ക് റോപ്പ് ഫെസിലിറ്റി ഉണ്ട്…അതിൽ ആണ് ഞങ്ങൾ പോയത്.

ഋഷികേശ് : ഹരിദ്വാറിൽ നിന്നും 1 മണിക്കൂർ യാത്ര. ഹരിദ്വാറിനേയും ഋഷികേഷിനെയും കണക്ട് ചെയുന്നത് രാജാജി നാഷണൽ പാർക്ക് ആണ്. വനത്തിനുള്ളിൽ കൂടി ഒരു ഗംഭീര യാത്രയാണത്. തണുപ്പ് കാലം ആണെങ്കിൽ ആ യാത്ര ഒരു ഒന്ന് ഒന്നര കിടു ആണ്. ഋഷികേശ്. യോഗയുടെ ആസ്ഥാനം. നിരവധി വിദേശികൾ അവിടെ വരുനാഥ്‌ യോഗ പഠിക്കാനും ചെയ്യാനും ആണ്. ഗംഗയുടെ അരികിൽ ഇരുന്ന് തണുത്ത വെളുപ്പാംകാലത്തു മെഡിറ്റേഷൻ ചെയ്താൽ അത് മതി ഒരു ജന്മത്തിലേക്കു.

റാം ജൂല , ലക്ഷ്മൺ ജൂല ഗംഗയുടെ കുറുകെ 2 തൂക്കു പാലങ്ങൾ ആണ്.. അതിനോട് ചേർന്നു 14 നിലകൾ ഉള്ള ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു..ഏറ്റവും മുകളിൽ ശിവലിംഗം. ഋഷികേഷുകാരി ഒരു പെണ്ണ് വിപ്രോയിൽ എന്‍റെ കൂട്ടുകാരി ആയതിനാൽ ഋഷികേശിലെ പല സ്ഥലങ്ങളും അവൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. കൂട്ടത്തിൽ വിപ്രോയിൽ ജോലി ചെയ്യുമ എന്‍റെ സ്വന്തം കൂട്ടുകാരൻ സൗരവ് സർ ഗംഗോത്രികാരൻ ആണ്.. അദ്ദേഹവും കൂടെ വന്നു..

ഡെറാഡൂൺ – ദി ഡൂൺ ഡൂൺ സിറ്റി : വളരെ അവിചാരിതമായി ആയിരുന്നു ഡെറാഡൂണിൽ പോകാൻ ഭാഗ്യം കിട്ടിയത്. ഹരിദ്വാർ ഇൽനിന്നും 2 മണിക്കൂർ യാത്ര. അവിടെ ഞങ്ങൾ സൂ യിലും റോബ്ബർസ് ഗുഹയിലും പോയി.

2 മാസക്കാലം ഞാൻ അവിടെ ഉണ്ടായിരുന്നു. കൈക്കുമ്പിൾ നിറയെ ഓർമകളായിട്ടാണ് ഞാൻ അവിടുന്ന് വന്നത്. കൂട്ടത്തിൽ അവിടുന്ന് കിട്ടിയ ചങ്ക് കൂട്ടുകാരെ വിട്ടുവരുന്നതിന്റെ നുറുങ്ങിയ നൊമ്പരവും.

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post