സ്വപ്നങ്ങളില്‍ ഒരു നോര്‍വ്വേ ജയില്‍ജീവിതം

Total
66
Shares

ലേഖകൻ – ബക്കർ അബു (നാവികൻ, എഴുത്തുകാരൻ).

തുറന്നുവെച്ച കണ്ണുകളിലൂടെയുള്ള മരണത്തിലേക്കുള്ള യാത്രയാണ് ജയില്‍ജീവിതം എന്ന് വിശ്വസിക്കരുത്. നാം നമ്മുടെ സ്വഭാവത്തിന്‍റെ നീതിമാനാകുന്നത് തിരിച്ചറിയാന്‍ ഉതകുന്ന ഒരിടമാവണം ജയില്‍ ജീവിതം. ശേഷിച്ച കാലത്തേക്ക് ഒരു പുതുജീവിതം നേടിത്തരാന്‍ ഒരു പരിശീലന കേന്ദ്രമാവണം ഓരോ കുറ്റവാളിക്കും ലഭിക്കുന്ന ശിക്ഷ. ഇതൊക്കെ നേടിത്തരുന്ന ഏതെങ്കിലും ജയില്‍ നാം ജീവിക്കുന്ന ഈ ലോകത്തില്‍ എവിടെയെങ്കിലുമുണ്ടോ?

ഉണ്ട്, അത്തരം ജയിലുകളാണ് സ്കാന്‍ഡിനെവിയന്‍ രാജ്യങ്ങളില്‍ ഉള്ളത്. നോര്‍വ്വെയിലെ ജയിലുകളെക്കുറിച്ചറിഞ്ഞാല്‍ ഒന്ന് ഞെട്ടും. ഞെട്ടിയിട്ട് കാര്യമില്ല, ഇത് വായിച്ചു തീരുമ്പോള്‍ കുറ്റവാളികളെ വാര്‍ത്തെടുക്കുന്ന കൊടുംപീഡന കേന്ദ്രമല്ല ജയില്‍ എന്ന് നമ്മള്‍ മനസ്സിലാക്കും. ഒരുവേള നിങ്ങള്‍ ആഗ്രഹിക്കും, ഒരു സ്വപ്നജീവിതത്തിന്‍റെ മതിലുകള്‍ കടന്നു അങ്ങോട്ട്‌ പോയാലോയെന്ന്, ക്ഷമിക്കണം, ഇത് മതിലുകളില്ലാത്ത തടവറയുടെ കഥയാണ്.

നമ്മള്‍ കേട്ടിട്ടുള്ളത് അറബ് രാജ്യങ്ങളിലെ ശരീയത്ത് ശിക്ഷാവിധിയും, അമ്പതിനായിരം കുറ്റവാളികളെ ഒന്നിച്ച് താമസിപ്പിക്കുന്ന ഒരു വലിയ വില്ലേജ് തന്നെ ജയില്‍വാസമായിട്ടുള്ള നോര്‍ത്ത് കൊറിയയിലെ ക്യാമ്പ്‌ 22വും, ബ്രസീലിലെ കുപ്രസിദ്ധമായ Carnadiru ജയിലും, ബ്രിട്ടീഷുകാരന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ഒരുക്കിയ ആന്‍ഡമാനിലെ ഇരുട്ടറകളും, അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ തടവുകാരുടെ പീഡനകേന്ദ്രങ്ങളുമാണ്. ജയില്‍ ജീവിതത്തിന്‍റെ ചരിത്രം, പുതിയ ലോകത്തില്‍ സാധാരണ മനുഷ്യരെ വാര്‍ത്തെടുക്കുന്ന മനുഷ്യവാസ കേന്ദ്രമാണെന്ന് നോര്‍വ്വേ തിരുത്തിക്കുറിക്കുന്നതിവിടെയാണ്.

ബാസ്റ്റോയ് ജയില്‍ നോര്‍വ്വേ: 115 കുറ്റവാളികള്‍ക്ക് 69 ജയില്‍ സ്റ്റാഫുകളെ വെച്ചുകൊണ്ട് ഓസ്ലോയുടെ തെക്ക് ഭാഗത്ത് 2.6 ചതുരശ്ര കിലോമീറ്ററില്‍ ഒരു ദ്വീപാണ് സുഖവാസകേന്ദ്രത്തിന്‍റെ എല്ലാ സൌകര്യങ്ങളുമുള്ള ഈ ജയില്‍. രാത്രി സമയം വെറും അഞ്ച് സ്റ്റാഫുകളെ ഇവിടെയുണ്ടാവുകയുള്ളൂ. തടവ്‌ പുള്ളികള്‍ക്ക് കുതിര സവാരി, ടെന്നീസ്, വോളിബോള്‍, ഫിഷിംഗ്, ഫുട്ബോള്‍, ശരീരസൌന്ദര്യത്തിനു ജിംനേഷ്യം. ഇന്‍ഡോര്‍ ക്ലൈംബിംഗ് വാള്‍, നടപ്പാത, സൈക്കിളിംഗ്. മിനി തിയ്യേറ്റര്‍, സോഡമെഷീന്‍, കലാപരിപാടികള്‍, സ്പോര്‍ട്ട്സ്, മഞ്ഞുകാലത്ത് സ്കീയിംഗ്, തുടങ്ങിയ എല്ലാ സൌകര്യങ്ങളും നല്‍കിയിട്ടുണ്ട്. എല്ലാ തടവുകാരും കാലത്ത് 08:30 നു ജോലിക്കും തുടര്‍ന്നുള്ള സ്കൂള്‍ പഠനത്തിനും തയ്യാറാവണം, 03:30 ന് അവസാനിക്കുന്ന ഈ ദൈനംദിന പരിപാടി കഴിഞ്ഞാല്‍ ജയില്‍ വാര്‍ഡന്‍മാര്‍ അവരവുടെ വീടുകളിലേക്ക് തിരിച്ചു പോവും.

രാത്രി ഡ്യുട്ടിക്ക് വെറും അഞ്ച് വാര്‍ഡര്‍മാര്‍ മാത്രമേ ഈ ഈ ഒരു വലിയ ദ്വീപില്‍ തടവുകാരുടെ കൂടെയുണ്ടാവുകയുള്ളൂ. ആറുപേര്‍ക്ക് താമസിക്കാവുന്ന ഓരോ വീടുകളിലും ഓരോരുത്തര്‍ക്കും സ്വന്തമായി മുറിയുണ്ടാകും. ആ മുറിയില്‍ ഫ്ലാറ്റ് ടി വി, സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം, എഴുതാനും പഠിക്കാനുമുള്ള മേശ തുടങ്ങിയവയൊക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയിലിലെ പൊതു തീന്‍മേശയില്‍ ലഞ്ച് മാത്രമേ നല്കുകയുള്ളൂ. രാവിലെയും രാത്രിയിലെയും ഭക്ഷണം അവര്‍ക്ക് സ്വന്തമായി പാകം ചെയ്ത് കഴിക്കാം. ജയിലിലെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ആവശ്യസാധനങ്ങള്‍ വാങ്ങാനുള്ള ഭക്ഷണ അലവന്‍സ് എല്ലാമാസവും ഇതിനായിട്ട് അവര്‍ക്ക് ലഭിക്കും. ഇതിനു പുറമേ ദിവസേന ജോലിചെയ്യുന്നതിനുള്ള വേതനവും ഓരോ തടവുകാരനും കിട്ടും.

ഇവിടെ തടവ്‌ പുള്ളികള്‍ക്ക് യുണിഫോമില്ല കൂറ്റന്‍ മതിലുകളില്ല, ഇലെക്ട്രിക് വേലികളില്ല, , ദ്വീപില്‍ എങ്ങോട്ട് പോവുന്നതിനും വിലക്കുമില്ല. തടവുകാരുടെ ആരോഗ്യപരിപാലനത്തിന് ആഴ്ചയില്‍ ഒരിക്കല്‍ ഒരു ഫിസിക്കല്‍ തെറാപ്പിസ്റ്റും, ഒരു ജനറല്‍ ഡോക്റ്ററും, നേഴ്സും, രണ്ടാഴ്ചയില്‍ ഒരിക്കല്‍ ദന്തഡോക്റ്ററും ജയില്‍ സന്ദര്‍ശിക്കുന്നതാണ്. ഇരുപത്തിനാല് മണിക്കൂറും മനോരോഗചികിത്സാ സേവനത്തിനായി ഒരു നേഴ്സ് ദ്വീപില്‍ ഉണ്ടാകും.. തടവുകാരുടെ വിദ്യാഭ്യാസം തുടരുവാന്‍ ഏര്‍പ്പെടുത്തിയ സ്കൂള്‍ നടത്തുന്നത് ഹോര്ട്ടന്‍ ഹൈസ്കൂളാണ്. ലൈബ്രറിയില്‍ സിഡി യില്‍ പകര്‍ത്തപ്പെട്ട പുസ്തകങ്ങളും, സംഗീതം,സിനിമ, ഭാഷാപഠനസഹായത്തിനുള്ള ഡി വി ഡി കളും,മാഗസീനുകളും, കമ്പ്യൂട്ടറും, പ്രിന്‍റ്ററും ഒരു യുനിവേര്‍സിറ്റിയില്‍ ലഭിക്കുന്നത് പോലെ ഓരോ തടവുകാരന്‍റെയും ബൌദ്ധിക നിലവാരം ഉയര്‍ത്താന്‍ നല്കപ്പെടുന്നുണ്ട്. ഓരോ തടവുകാരന്‍റെയും പഠനമികവ് അനുസരിച്ച് സാങ്കേതിക അറിവുകള്‍ക്ക് പരിശീലനം കൊടുക്കുന്ന ഒരു യൂണിറ്റും ഈ ജയിലിന്‍റെ സവിശേഷതയാണ്.

ഹാല്‍ഡന്‍ ജയില്‍ : നോര്‍വ്വെയിലെ രണ്ടാമത്തെ ഏറ്റവും വലിയ ജയില്‍. എഴുപത്തഞ്ച് ഏക്കറില്‍ 252 മില്ലിയന്‍ ഡോളര്‍ ചിലവഴിച് പത്ത് വര്ഷം കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ജയില്‍. 250 കുറ്റവാളികളാണ് ഈ ജയിലിന്‍റെ കപ്പാസിറ്റി. ഇവിടെ നിരീക്ഷണ ക്യാമറകള്‍ ഉണ്ടെങ്കിലും സെല്ലുകളില്‍ തടവുകാരുടെ സ്വകാര്യത പരിഗണിച്ചുകൊണ്ട് അത് ഒഴിവാക്കിയിരിക്കുന്നു. ബാസ്റ്റോയ് ജയിലില്‍ ഉള്ളത് പോലെ മികച്ച സൌകര്യം നല്‍കുന്നതിനോടൊപ്പം ഒരു റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോ കൂടിയുണ്ടിവിടെ. തടവുകാര്‍ക്ക് മ്യുസിക് പഠന ക്ലാസ്സുകള്‍ നല്‍കുന്നതോടൊപ്പം മാസത്തില്‍ ഒരിക്കല്‍ അവരുടെ സംഗീത പരിപാടികള്‍ പ്രാദേശിക റേഡിയോ സ്റ്റേഷനിലൂടെ പ്രക്ഷേപണവും ചെയ്യും.

ആഴ്ചയില്‍ രണ്ടു തവണ രണ്ട് മണിക്കൂര്‍ സമയം ഭാര്യാ/ഭര്‍ത്താക്കന്മാര്‍ക്കോ, കാമുകീ കാമുകന്മാര്‍ക്കോ ഇവിടം സന്ദര്‍ശിക്കാം. ഗര്‍ഭനിരോധന ഉപാധികള്‍ ആവശ്യത്തിനനുസരിച്ച് ജയിലില്‍ നിന്ന് തന്നെ കൊടുക്കപ്പെടും. സ്വകാര്യ കൂടിക്കാഴ്ചകള്‍ക്കുള്ള സിംഗിള്‍ മുറികള്‍ അതിന്നായി പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയിലിലുള്ള സൌകര്യങ്ങളില്‍ എന്തൊക്കെ പരിഷ്കരിക്കണമെന്നുള്ള ചോദ്യാവലിയില്‍ തടവുകാര്‍ക്ക് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ സംവിധാനമുണ്ട്.

കൂടുതല്‍ കുടുംബാംഗങ്ങളുള്ള തടവുകാര്‍ക്ക് വലിയ വീടും, കുട്ടികള്‍ക്ക് കളിക്കാനുള്ള പ്ലേ ഏരിയകളും അവരോടൊപ്പം ഇരുപത്തിനാല് മണിക്കൂര്‍ ഒത്തുകൂടാനുള്ള അനുവാദവുമുണ്ട്. ഇത്തരം വീടുകള്‍ ഒരു അടുക്കളയും, രണ്ടു കിടപ്പ്മുറികളും, ഒരു ലിവിംഗ് റൂമും, ഒരു ഡൈനിംഗ് ടേബിളും,സോഫയും, ടെലിവിഷന്‍ സെറ്റും അടങ്ങിയതാണ്. 340 ജോലിക്കാരുള്ള ഈ ജയില്‍ സ്റ്റാഫ് എന്ന് പറയുന്നത് ടീച്ചര്‍മാരും, ആരോഗ്യപരിപാലകരും, വ്യക്തിഗത പരിശീലകരും, സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടവരാണ്. സ്ത്രീകളാണ് ഇവിടുത്തെ ഗാര്‍ഡുകളില്‍ പകുതിപേരും .ജയില്‍ ഗാര്‍ഡുകള്‍ തടവുകാരോടോത്ത് ഭക്ഷണം കഴിക്കുകയും സ്പോര്‍ട്ട്സില്‍ പങ്കെടുക്കുകയും ചെയ്യുന്നതിലൂടെ അവര്‍ക്കൊരു റോള്‍ മോഡല്‍ ആയി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു മാനസീക വികസനരൂപത്തിനു വഴിയൊരുക്കുന്നു.

ഒരു കുറ്റവാളിയെ മനം മാറ്റിയെടുത്ത് സമൂഹത്തില്‍ തിരിച്ചു കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കിയെടുക്കുക എന്നതാണ് ഒരു ജയിലിന്‍റെ ഉദ്ദേശം. നോര്‍വ്വേയുടെ ജീവിത നിലവാരവും, സംസ്കാരവുമനുസരിച്ചിട്ടുള്ള ജയിലറകള്‍ കുറ്റവാളികളുടെ ഭാവി ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച തന്നെ മാറ്റിയെടുക്കുന്നു. ശിക്ഷയുടെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കൂടുതല്‍ അറിവും പാകവും വന്ന വ്യക്തികളായി സമൂഹത്തോട് സമരസപ്പെട്ട്‌ ജീവിക്കാന്‍ അതിനാല്‍ അവര്‍ക്കാകുന്നുണ്ട്. ഈ ഒരു സൗകര്യം മുഴുവന്‍ നല്‍കിയിട്ടും നോര്‍വ്വെയില്‍ മൂവ്വായിരത്തി എഴുന്നൂര്‍ തടവുകാരെയുള്ളൂ. യുണൈറ്റഡ് നേഷന്‍സ്‌ ഹുമന്‍ ഡെവലപ്പ്മെന്റ് ഇന്ടെക്സ് പ്രകാരം ലോകത്തിലെ ഏറ്റവും നല്ല രാജ്യമായി നോര്‍വ്വേ നിലകൊള്ളൂന്നതില്‍ അത്ഭുതമില്ല.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post