അമ്മയും അച്ഛനും ജീവിതം കെട്ടിപ്പടുത്ത ദുബായിലെ ആ ഫ്ലാറ്റിലേക്ക് വീണ്ടുമൊരു യാത്ര

Total
0
Shares

വിവരണം – ശരത് കൃഷ്ണൻ.

അമ്മയും അച്ഛനു ജീവിതം കെട്ടിപ്പടുത്ത……. ഇനി ഒരു തിരിച്ച് വരവില്ലെന്നു വിട പറഞ്ഞിറങ്ങിയ ദുബായിലെ ആ ഫ്ലാറ്റിലേക്ക് വീണ്ടുമൊരു യാത്ര.

ദുബായ് നഗരം ഞങ്ങളെ വരവേൽക്കുന്നത് തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു! എന്റെ പ്രിയ സുഹൃത്തും ദുബായിലെ മണൽത്തരിക്കുവരെ സുപരിചിതമായ ശബ്ദം നൈല ഉഷ, താൻ ജോലി ചെയ്യുന്ന FM സ്റ്റേഷനിലൂടെ എനിക്കും അമ്മയ്ക്കും ദുബായിലേക്ക് സ്വാഗതം പറയുമ്പോൾ കാറിലിരുന്ന് തെല്ലു ആശ്ചര്യത്തോടെയാണ് ഞങ്ങളത് കേട്ടത്. സാധാരണക്കാരായ ഞങ്ങൾക്ക് ദുബായിൽ കിട്ടിയ രാജകീയ വരവേൽപ്! ഞങ്ങൾ നേരെ തൃശ്ശൂർ ഉള്ള എന്റെ സുഹൃത്ത് നിലുവിന്റെ ബുർജ് ഖലീഫയിലെ 64-ാം നിലയിലെ മുറിയിലാണ് താമസിച്ചത്. അതിനിടയിൽ ഒരു സംഭവം ഉണ്ടായി ഞങ്ങൾ മുറിയിൽ കയറിയ ഉടനെ സെക്യൂരിറ്റി അലർട്ട് ഉണ്ടാകുകയും പെട്ടന്നു തന്നെ ഞങ്ങൾ 64 നിലയും ധൃതിയിൽ കോണി ഇറങ്ങി താഴെ എത്തിയപ്പോഴാണ് കാര്യം അറിയുന്നത് അന്നവിടെ ഫയർ ഡ്രിൽ ആയിരുന്നു, ഒരേ സമയം ദേഷ്യവും, തമാശയും തോന്നിയ നിമിഷം.40 സെക്കന്റിൽ 64-ാം നിലയിൽ നിന്നും താഴെ എത്തുന്ന ലിഫ്റ്റ് ഉള്ളപ്പോൾ ചവിട്ടുപടി മുഴുവൻ 20 മിനിറ്റിൽ ഇറങ്ങിയ സുഖവും….. മരണത്തിനു മുൻപുള്ള വെപ്രാളം ശരിക്കും അറിഞ്ഞു.

അങ്ങിനെ ബുർജ് ഖലീഫ ഫയർ & സേഫ്റ്റി റസ്ക്യു ടീം അവതരിപ്പിച്ച ഫയർ ഡ്രിൽ നാടകത്തിന്റെ ക്ഷീണം അകറ്റുവാൻ മുറിയിൽ വിശ്രമിച്ചു. ഉച്ച തിരിഞ്ഞ് നൈല വന്ന് ഞങ്ങളെയും കൂട്ടി ദുബായ് മാളിലേക്ക് യാത്രതിരിച്ചു. ദുബായ് നഗരം എനിക്ക് സുപരിചിത അല്ലെങ്കിലും അമ്മയ്ക്ക് ഈ നഗരം ഒട്ടേറെ ഓർമ്മകളുടെ ഒരിടമാണ്. ഞാൻ കാഴ്ചകൾ ആസ്വദിച്ചപ്പോൾ അമ്മ എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. ദുബായ് മാൾ സുന്ദരിയാണെങ്കിലും മ്മടെ തൃശ്ശൂർ സിറ്റി സെന്റർന്റ അത്ര സുന്ദരി അല്ലാട്ടോ. അങ്ങനെ അന്നത്തെ ദിവസം മാളുകളും ഷോപ്പിങ്ങുമായി തീർന്നു.നൈലയുടെ വീട്ടിൽ ഭക്ഷണം കഴിച്ച് തിരിച്ച് ബുർജിൽ പോകുവാൻ തുടങ്ങിയപ്പോൾ നൈല തന്റെ വീട്ടിൽ നിന്നാൽ മതി എന്നു പറഞ്ഞ് പ്രശ്നം തുടങ്ങിയതിനാൽ ഞങ്ങൾ അന്ന് അവിടെ നിന്നു. പിറ്റെ ദിവസം കാലത്ത് തന്നെ ഞങ്ങൾ ദുബായ് നഗരത്തിന്റെ മറ്റ് ദൃശ്യ വിരുന്നിലേക്ക് യാത്ര തുടങ്ങി.

എന്റെ സുഹൃത്തുക്കളായ ജോമിയും, ജോസഫ് ടോണിയും ഞങ്ങൾ ദുബായിൽ എത്തിയതറിഞ്ഞ് കൂടെ കൂടി. ടോണി ഖത്തറിൽ നിന്നും ഞങ്ങളുടെ വരവറിഞ്ഞ് മൂന്ന് ദിവസത്തേക്ക് ദുബായിലേക്ക് പോന്നതാണ്. അന്നത്തെ ഞങ്ങളുടെ യാത്ര ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമായ അറ്റ്ലാന്റിക്സിലേക്കായിരുന്നു, സമുദ്രത്തിന്റെ അടിത്തട്ടിൽ പോയതുപോലെ ആയിരുന്നു ആ അക്വേറിയത്തിലെ സജീകരണം!.ഇതിലെല്ലാമുപരി എന്റെ പ്രിയ സുഹൃത്തുക്കൾ ജോമിയും, ജോസഫും അവരുടെ സമയവും, ജോലിയും ഒക്കെ കളഞ്ഞ് ഞങ്ങളെയും കൊണ്ട് നടക്കുന്നു എന്നുള്ളതാണ്. ഇതിലെ മറ്റൊരു കാര്യം ഇവർ നാട്ടിൽ വന്നാൽ ഞാൻ എന്റെ സമയും, ജോലിയുമൊന്നും കളഞ്ഞ് അവരെയും കൊണ്ട് നടന്നിട്ടില്ല, അതിലൊന്നും എന്റെ സുഹൃത്തുക്കൾ പരിഭവവും പറഞ്ഞിട്ടില്ല. അമ്മയെ അവർ സ്വന്തം അമ്മയെപ്പോലെ കൊണ്ട് നടന്ന് കാഴ്ചകൾ കാട്ടിക്കൊടുത്തു. സുഹൃത്തുക്കളുടെ സ്ഥാനം പറഞ്ഞറിയിക്കുവാൻ പറ്റുന്നതിലും മുകളിലാണ്. അങ്ങനെ ദുബായിലെ മറ്റ് സൗന്ദര്യങ്ങളും ആസ്വദിച്ച് അന്നത്തെ യാത്രയും അവസാനിപ്പിച്ചു.

പിറ്റെ ദിവസവും പതിവു പോലെ എന്റെ പ്രിയ സുഹൃത്തുക്കൾ ജോലി ലീവെടുത്ത് ഞങ്ങളെയും കൊണ്ട് കറങ്ങി. അന്നത്തെ യാത്ര എന്റെ വലിയൊരു ആഗ്രഹമായിരുന്ന സ്കൈ ഡൈ വിലേക്കായിരുന്നു. താഴെ നിന്ന് ഉയരത്തിൽ പറക്കുന്ന പക്ഷികളെ നോക്കി അസൂയപ്പെട്ടിരുന്ന കുട്ടിക്കാലങ്ങളിൽ ഇങ്ങനെ ഒരു സാഹസത്തിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. സ്കൈ ഡൈവിനു മുന്നോടിയായുള്ള കുറെ ഘട്ടങ്ങളിലൂടെ കടന്ന്, ആ യന്ത്ര പക്ഷിയിൽ നിന്നും നീല വിരിപ്പിട്ട പരവതാനിയിലേക്ക് കുതിക്കുമ്പോൾ ഉള്ളൊന്നു അറിയാതെ കിടുങ്ങിപ്പോകും, ആങ്ങനെ ദ്യശ്യങ്ങൾ നുകർന്ന് ആകാശത്തിൽ നിന്നും താഴെക്ക് പറന്ന് വരുന്ന എന്നെ അമ്മ തെല്ലു ഭയത്തോടെയും….. എന്നാൽ സന്തോഷത്തോ ടെയും നോക്കിയിരുന്നു. അങ്ങനെ ആഗ്രഹങ്ങളുടെ എണ്ണം കുറയുന്നു. ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കുവാൻ പോയി പതിവുപോലെ ടിക്കറ്റ് അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി അങ്ങനെ ഇരിക്കുമ്പോഴാണ് ആ അവിചാരിതമായ ഫോൺ കോൾ വരുന്നത്.

39 വർഷം മുൻപ് അമ്മയും, അച്ഛനും ദുബായിൽ താമസിച്ചപ്പോൾ ഉണ്ടായിരുന്ന അയൽവാസിയും അമ്മയുടെ അവിടുത്തെ ഏക സുഹൃത്തുമായ നസീജ അന്റിയുടെയും, മൊയ്തീൻ അങ്കിളിന്റെയും മകൾ ഷീന ചേച്ചി ഞങ്ങൾ ദുബായിൽ എത്തിയത് ഫെയിസ് ബുക്കിലൂടെ അറിഞ്ഞു വിളിച്ചതാണ്. അപ്പോൾ തന്നെ കാണാമെന്നു പറയുകയും ഞങ്ങൾ ഒരു റസ്റ്റോറൻറിൽ ഒത്തുകൂടുകയും ചെയ്തു. ഷീന ചേച്ചിയെ ചെറുപ്പത്തിൽ കണ്ടതാണ് അമ്മ, നീണ്ട 39 വർഷത്തിനു ശേഷമുള്ള കുടിക്കാഴ്ചയിൽ അമ്മയുടെ കണ്ണിൽ നിന്നും സന്തോഷം അണപൊട്ടി ഒഴുകി. വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോൾ ഞാൻ ചേച്ചിയോട് അച്ഛനും അമ്മയും താമസിച്ച ആ പഴയ ഫ്ലാറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ എകദേശം ഒരു രൂപമുണ്ടെന്നും കിസ്സേഴ്സിലാണ് അതെന്നും പറഞ്ഞു. എന്നാൽ പിന്നെ അടുത്ത ലക്ഷ്യം അത് കണ്ടു പിടിക്കലാണെന്ന് പറഞ്ഞ് ഞങ്ങൾ നേരെ കിസ്സേഴ്സിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോൾ അമ്മയ്ക്ക് തന്നെ സ്ഥലം പിടി കിട്ടി ഒരു പാട് ബ്ലോക്കുകളിൽ നിന്നും ആ പഴയ അഞ്ചാം നമ്പർ ബ്ലോക്ക് അമ്മ അത്യു ത്സാഹത്തോടെ കൃത്യമായി തന്നെ കണ്ടു പിടിച്ചു.

ആ ബ്ലോക്കിലെ ഒന്നാം നിലയിലെ 50-ാം നമ്പർ മുറിയിലാണ് അമ്മ താമസിച്ചിരുന്നത്. ഫ്ലാറ്റിന്റെ ഒന്നാം നിലയിലേക്ക് ഓടിക്കയറുമ്പോൾ കല്ല്യാണം കഴിഞ്ഞ് ദുബായിലേക്ക് വന്ന ആ പതിനെട്ടുകാരിയെ ഞാൻ അമ്മയിൽ കണ്ടു. ആ മുറിയുടെ മുൻപിൽ ചെന്ന് നിന്നപ്പോൾ അമ്മയുടെ സന്തോഷം കണ്ണുകളിൽ കാണാമായിരുന്നു….. അത് വർണ്ണിക്കുവാനുള്ള വാക്കുകൾ എന്റെ കൈവശമില്ല. ചുമ്മാ അതിനു മുൻപിൽ നിന്നും ഒരു ഫോട്ടോ എടുക്കുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരു കൗതുകത്തിന് ഞാൻ കോളിങ്ങ് ബെൽ അടിച്ചു. വാതിൽ തുറന്നു വന്ന ചേച്ചിയെ കണ്ടപ്പോൾ അവർ മലയാളിയാണെന്ന് മനസ്സിലായി. അവരോട് ഞങ്ങൾ ഇവിടെ മുൻപ് താമസിച്ചതാണെന്നും, ഒന്നു അകത്ത് കയറി കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ സന്തോഷപൂർവ്വം അവരത് സമ്മതിച്ചു. ആ മുറിയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു…..

അന്നത്തേതിൽ നിന്നും മുറിയിൽ യാതൊരു മാറ്റമില്ലെന്നും, അവിടുതെ വീട്ടുകാരിയെപ്പോലെ എന്നെ ആ മുറിയിലെ മുക്കും മൂലയും പരിചയപ്പെടുത്തി, ചുവരിനോടു പോലും അമ്മ കുശലം പറഞ്ഞു. ദുബായ് യാത്രയിലെ ഏറ്റവും മധുരമേറിയ യാത്രയും ഇതുതന്നെയെന്ന് നിസംശയം പറയാം. അവിടെ നിന്നും ഷീന ചേച്ചി ഞങ്ങളെ ബുർജിൽ കൊണ്ട് വിട്ടു. മുറിയിൽ വിശ്രമിക്കുമ്പോൾ നൈലയും, മകനും എത്തുകയും, വിശ്രമം മതിയാകും മുൻപെ ഗ്ലോബൽ വില്ലേജിലേക്ക് യാത്ര തിരിക്കുകയും അവിടുത്തെ കാഴ്ചകൾ ആസ്വദിച്ച് നടന്ന് ക്ഷീണിച്ച് തിരിച്ച് മുറിയിൽ എത്തി വിശ്രമിക്കുമ്പോഴും അമ്മയുടെ മനസ്സ് മുഴുവൻ ആ പഴയ ഫ്ലാറ്റിൽ ആയിരുന്നു. പിറ്റെ ദിവസം ഞങ്ങൾ വീണ്ടും അബുദാബിയിലേക്ക് തിരിച്ചു, ലക്ഷ്യം ഫെറാറി വേൾഡ് ആണ്….. അവിടെ എത്തിയപ്പോൾ കുറെ ഏറെ ഓർമ്മകൾ തല ഉയർത്തി, വണ്ടി ഭ്രാന്തിൽ നാടു മുഴുവൻ അലഞ്ഞും, ചെനൈലും, കോയബത്തൂരുമുൾപ്പടെ ഉള്ള ട്രാക്കുകളിൽ കയ്യിലെ വണ്ടിവെച്ച് ട്രാക്കിനെ പ്രണയിച്ചപ്പോൾ ഒരിക്കൽ പോലും വിചാരിച്ചിട്ടില്ല ഏതൊരു വാഹനപ്രേമിയുടെയും ആഗ്രഹമായ FI ട്രാക്ക് കാണുവാൻ സാധിക്കുമെന്നത്. ഇപ്പോൾ ഞാൻ ആ സ്വപ്ന സാക്ഷാത്കാരത്തിനു മുൻപിലാണ് നിൽക്കുന്നത്.

എനിക്ക് ഈ ആഗ്രഹ സഫലീകരണത്തിൽ ഏറ്റവും അധികം നന്ദി രേഖപ്പെടുത്താനുള്ള എന്റെ സുഹൃത്ത് നിലുവിന്റെ ഉപ്പ ഷെറീഫ് ഇക്കയോടാണ്. അങ്ങനെ ഒരു ദിവസം മുഴുവൻ ഞങ്ങൾ അവിടെ ചിലവഴിച്ചു. നേരെ ദുബായ്ക്ക് തിരിച്ചു പോയി. പിറ്റെ ദിവസം മുഴുവൻ ചിലവഴിച്ചത് ഡോൾഫിനുകളുടെ കൂടെ ആയിരുന്നു ആ അക്വേറിയത്തിൽ സാധു ജീവികളുടെ കൂടെ ചിലവഴിച്ച നിമിഷങ്ങൾ മനസ്സിനെ അത്രയേറെ സന്തോഷിപ്പിച്ചു. അവിടുന്ന് നേരെ മറ്റൊരു സുഹൃത്ത് കിരൺ ചേട്ടന്റെ കൂടെ ഡെസർട്ട് ഡ്യൂസിലേക്ക് പോയി, നാട്ടിൽ നിന്ന് ആര് വന്നാലും കിരൺ ചേട്ടന്റെ ആചാരമാണത്, വണ്ടിയിൽ കയറി മണലാരണ്യത്തിൽ കുത്തിമറിയുമ്പോൾ നടു ഒടിയും എന്നുറപ്പുള്ളതിനാൽ അമ്മയെ ആ ഉദ്യമത്തിൽ നിന്നും നിർബന്ധപൂർവ്വം പിൻവാങ്ങിപ്പിച്ചു. അങ്ങനെ അന്നത്തെ ദിവസത്തിനും വിരാമമായി.

പിറ്റെ ദിവസം ഞങ്ങൾ വീണ്ടും അബുദാബിയിലേക്ക് തിരിക്കുവാൻ തീരുമാനിച്ചു ലക്ഷ്യം വീണ്ടും ഫെറാറി വേൾഡ് ആണ്….. ജോമി ഫ്ലാറ്റിൽ വന്ന് അങ്ങളേയും കൊണ്ട് ഫെരാരി വേൾഡിൽ പോകുവാനായി എത്തി, ഞങ്ങൾ ടാക്സിയിൽ പോയ്ക്കൊള്ളാം എന്നു പറഞ്ഞെങ്കിലും അവൻ അതിനു സമ്മതിച്ചില്ല അവന്റെ എല്ലാ ജോലി തിരക്കുകളും മാറ്റി വെച്ച് വന്നിരിക്കുകയാണ് പാവം. അങ്ങനെ ഞങ്ങൾ ഫെറാറി വേൾഡിലെത്തി.ലോകത്തിലെ എറ്റവും വേഗതയേറിയ റോളോകോസ്റ്ററിൽ ഞങ്ങൾ കയറി, മുൻപിലെ സീറ്റിൽ തന്നെ ഞങ്ങൾ സ്ഥാനം പിടിച്ചു. ഞാൻ ചോദിച്ചു അമ്മെ പുറകിൽ ഇരുന്നാൽ പോരെ. മറുപടി ഇരിക്ക്യാച്ചാൽ മുൻപിൽ തന്നെ ഇരിക്കണം, ഓ ആയിക്കോട്ടെന്ന് ഞാനും. സാരി ഉടുത്ത് റോളോ കോസ്റ്ററിൽ മ്മടെ തൃശൂർക്കാരി.

റോളോ കോസ്റ്റർ സ്റ്റാർട്ട് ചെയ്തതും തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന്റെ കൂട്ട പ്പൊരിച്ചിലിൽ പെട്ടതു പോലെ ആയി ഒറ്റ ആന്തലിൽ എല്ലാം അവസാനിച്ചു. ഒന്നു പേടിക്കുവാനുള്ള സമയം എടുക്കുന്നതിനു മുൻപെ തിരിച്ചെത്തി, എഫ് വൺ റെയ്സ് കാറിന്റെ വേഗത! അമ്മയ്ക്കിതൊന്നും വല്യ സംഭവമല്ലാന്ന മട്ടിലാ ഇരുപ്പ്. നമിച്ചു ഞാൻ. വൈകുന്നേരം യാത്ര നേരെ ഗ്രാന്റ് മോസ്കിലേക്കായിരുന്നു, അവിടെ എത്തിയപ്പോൾ അവിടുത്തെ ആചാരപ്രകാരം പർദ്ദ ധരിക്കണമെന്ന് അവർ പറഞ്ഞു. ഏതൊരു മതത്തിന്റെയും ആചാര – അനുഷ്ഠാനത്തെ മാനിക്കണമെന്ന് പഠിപ്പിച്ചതാണ് എന്റെ രാജ്യത്തിന്റെ സംസ്കാരം. അതിനാൽ തന്നെ പർദ്ദ അമ്മ സന്തോഷപൂർവ്വം ധരിച്ച് ആ ആരാധനാലയത്തിൽ ഞങ്ങൾ പ്രാർത്ഥിച്ചു.

അവിടന്ന് നേരെ ചിത്രങ്ങളുടെയും, ശില്പങ്ങളുടെയും മാസ്മരിക ലോകമായ ലൗർ മ്യൂസിയത്തിലേക്ക് പോയി ശരിക്കും വർണ്ണങ്ങളുടെ ലോകം, സാക്ഷാൽ ഡാവിൻജിയുടെ മാന്ത്രിക സൃഷ്ടികൾ വരെ ഇക്കൂട്ടത്തിൽപ്പെടും.മ്യൂസിയത്തിൽ നിന്നും നേരെ പോയത് ഉക്രെയിൻ കാരിയെ കല്യാണം കഴിച്ച തൃശൂർക്കാരന്റെ അടുത്തേക്കാണ്, എന്റെ പ്രിയ സുഹൃത്ത് നിർമ്മൽ. അവന്റെ ഇരട്ടക്കുട്ടികളെയും കണ്ട് ഉക്രയിൻകാരിയുടെ ചായയും കുടിച്ച് നേരെ ദുബായ്ക്ക്. നേരെ നൈലയുടെ വീട്ടിൽ പോയി അവളെ ശല്യം ചെയ്തപ്പോൾ ഒരു സമാധാനം കിട്ടി. ഇത് അവർ കാണില്ലാന്നുള്ള ധൈര്യത്തിലാണ് ശല്യം ചെയ്തു എന്നെഴുതുന്നത് . എന്റെ ദുബായ് യാത്രയുടെയും, ഈ കാഴ്ചകൾക്ക് വഴി ഒരുക്കിയതും നൈലയാണ്, ഇനി ഒന്നും കാണുവാൻ ബാക്കിയില്ല തോന്നണു അത്ര മാത്രം ഞങ്ങൾ ഈ യാത്ര ആസ്വദിച്ചു അതിന്റെ ഫുൾ ക്രെഡിറ്റും നൈലയ്ക്കുതന്നെ. ഭക്ഷണശേഷം ഞങ്ങൾ ഫ്ലാറ്റിലേക്ക് മടങ്ങി പിറ്റെ ദിവസം നേരെ എയർപോർട്ട്…… മ്മടെ തൃശൂർക്ക് .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post