ഒമാൻ എയർ; ചരിത്രവും വിശേഷങ്ങളും അറിഞ്ഞിരിക്കാം

Total
346
Shares

ഗൾഫ് രാജ്യമായ ഒമാന്റെ നാഷണൽ കാരിയർ എയർലൈൻ ആണ് ഒമാൻ എയർ. ഒമാൻ എയറിന്റെ ചരിത്രം പരിശോധിക്കണമെങ്കിൽ 1970 ലേക്ക് ഒന്ന് സഞ്ചരിക്കേണ്ടി വരും. ഒമാൻ ഇന്റർനാഷണൽ സർവ്വീസസ് (OIS) എന്ന പേരിൽ സിവിലിയൻ എയർക്രാഫ്റ്റ് ഹാൻഡിൽ ചെയ്യുവാൻ കമ്പനി ആരംഭിച്ചു.

പിന്നീട് ഗൾഫ് എയറിന്റെ ലൈറ്റ് എയർക്രാഫ്റ്റ് ഡിവിഷൻ ഏറ്റെടുക്കുക വഴി ഒമാൻ ഇന്റർനാഷണൽ സർവ്വീസസ് എന്നത് ഒമാൻ ഏവിയേഷൻ സർവ്വീസസ് എന്ന പേരിലായി മാറി. 1982 ൽ ഗൾഫ് എയറുമായി സംയുക്ത സംരംഭം ആരംഭിച്ച ശേഷം ഒമാൻ ഏവിയേഷൻ സർവ്വീസസ് മസ്‌കറ്റ് – സലാല റൂട്ടിൽ റെഗുലർ സർവ്വീസുകൾ ആരംഭിച്ചു.

പിന്നീട് വർഷങ്ങൾക്ക് ശേഷം 1993 ലാണ് ഒമാൻ എയർ എന്ന പേരിൽ എയർലൈൻ കമ്പനി സ്ഥാപിക്കപ്പെട്ടത്. Ansett Worldwide Aviation Services ൽ നിന്നും പാട്ടത്തിനെടുത്ത ബോയിങ് 737-300 വിമാനവുമായാണ് ഒമാൻ എയർ പ്രവർത്തനമാരംഭിച്ചത്. ഒമാൻ തലസ്ഥാനമായ മസ്‌ക്കറ്റിൽ നിന്നും സലാലയിലേക്ക് ആയിരുന്നു ഒമാൻ എയറിന്റെ കന്നിയാത്ര.

1993 ജൂലൈ മാസത്തിൽ ഒമാൻ എയർ തങ്ങളുടെ ഇന്റർനാഷണൽ സർവ്വീസും ആരംഭിച്ചു. ദുബായിലേക്ക് ആയിരുന്നു ആദ്യത്തെ ഇന്റർനാഷണൽ സർവ്വീസ്. വൈകാതെ തന്നെ തിരുവനന്തപുരം, കുവൈറ്റ്, കറാച്ചി, കൊളംബോ എന്നിവിടങ്ങളിലേക്ക് കൂടി ഒമാൻ എയർ തങ്ങളുടെ സർവ്വീസ് വ്യാപിപ്പിച്ചു.

1995 ൽ രണ്ട് എയർബസ് A320 വിമാനങ്ങൾ പാട്ടത്തിനെടുക്കുകയും ബോയിങ് 737 എയർക്രാഫ്റ്റുകളുടെ സ്ഥാനത്ത് അവ കൊണ്ടുവരികയും ചെയ്തു. കൂടാതെ Airbus A310-300, Fokker F27-500, ATR 42-500 തുടങ്ങിയവ തങ്ങളുടെ ഫ്‌ലീറ്റിലേക്ക് കൊണ്ടുവരികയും ചെയ്തു.

95 മുതൽ 97 വരെയുള്ള കാലയളവിൽ മുംബൈ, ധാക്ക, അബുദാബി, ദോഹ, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടി ഒമാൻ എയർ സർവ്വീസ് ആരംഭിക്കുകയുണ്ടായി.

2007 ൽ ഒമാൻ സർക്കാർ ഒമാൻ എയറിലെ തങ്ങളുടെ മൂലധനം കുത്തനെ വർധിപ്പിക്കുകയുണ്ടായി. ഇതോടെ ഗൾഫ് എയറിലെ തങ്ങളുടെ ഷെയർ ഒമാൻ ഗവണ്മെന്റ് പിൻവലിക്കുകയും ഒമാൻ എയറിന്റെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുവാനും തുടങ്ങി.

2007 നവംബർ മാസത്തിൽ ബാങ്കോക്ക്, ലണ്ടൻ എന്നിവിടങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ചതു വഴി ഒമാൻ എയർ ദീർഘദൂര സർവീസുകൾക്ക് തുടക്കം കുറിച്ചു. ഇതിനിടയിൽ അഞ്ചോളം എയർബസ് A330 വിമാനങ്ങൾക്ക് ഒമാൻ എയർ ഓർഡർ നൽകുവാൻ തയ്യാറെടുക്കുകയെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതുപ്രകാരം 2009 ലെ ദുബായ് എയർഷോയ്ക്കിടെ ഈ ഓർഡറും, പിന്നെ അഞ്ച് എംബ്രയർ 175 നുള്ള ഓർഡറും ഒമാൻ എയർ കമ്പനികൾക്ക് നൽകുകയുണ്ടായി.ഇതിൽ എംബ്രയർ 175 വിമാനങ്ങൾ 2011 ലാണ് ഒമാൻ എയറിൽ എത്തിച്ചേർന്നത്. ഇതുകൂടാതെ ജെറ്റ് എയർവെയ്സിൽ നിന്നും രണ്ട് A330 വിമാനങ്ങൾ പാട്ടത്തിനടുക്കുവാനും ഒമാൻ തീരുമാനിച്ചു.

2010 ൽ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മൊബൈൽഫോൺ, വൈഫൈ തുടങ്ങിയ സേവനങ്ങൾ വിമാനത്തിനുള്ളിൽ അനുവദിച്ചു നൽകിക്കൊണ്ട് ഒമാൻ എയർ വാർത്തകളിൽ ഇടംനേടി. 2011 ൽ ‘എയർലൈൻ ഓഫ് ദി ഇയർ’ അവാർഡും ഒമാൻ എയർ കരസ്ഥമാക്കി.

2015 ൽ ATR 42 എയർക്രാഫ്റ്റുകൾ ഒമാൻ എയർ സർവീസുകളിൽ നിന്നും പിൻവലിച്ചു. 2017 ൽ സ്‌കൈട്രാക്‌സിൻ്റെ മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ സ്റ്റാഫ് അവാർഡ് ഒമാൻ എയറിനെ തേടിയെത്തി. ഇത്തരത്തിൽ ധാരാളം അവാർഡുകൾ ഒമാൻ എയർ കരസ്ഥമാക്കിയിട്ടുണ്ട്.

മികച്ച കസ്റ്റമർ സർവ്വീസ് ഒമാൻ എയറിന്റെ പ്ലസ് പോയിന്റുകളിൽ ഒന്നാണ്. സൗദി, ഇറാൻ ഒഴികെയുള്ള ഇന്റർനാഷണൽ സർവ്വീസുകളിലെ യാത്രക്കാർക്ക് ഒമാൻ എയർ മദ്യം ലഭ്യമാക്കാറുണ്ട്. ഇന്ന് ഒമാൻ എയറിന്റെ എയർബസ് A330, ബോയിങ് 787 വിമാനങ്ങളിൽ വൈഫൈ സംവിധാനവും ലഭ്യമാണ്.

ഇന്ന് 27 രാജ്യങ്ങളിലായി 50 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒമാൻ എയർ സർവ്വീസുകൾ നടത്തുന്നുണ്ട്. കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവും അടക്കം ഇന്ത്യയിലെ 11 എയർപോർട്ടുകളിലേക്ക് ഒമാൻ എയറിനു ഫ്‌ളൈറ്റ് സർവ്വീസുകളുണ്ട്. Airbus A330, Boeing 737, Boeing 787, Embraer 175 എന്നീ മോഡൽ എയർക്രാഫ്റ്റുകളാണ് ഇന്ന് ഒമാൻ എയർ ഫ്‌ലീറ്റിൽ ഉള്ളത്.

Arab Air Carriers Organization ലെ ഒരു മെമ്പർ കൂടിയായ ഒമാൻ എയറിന്റെ പ്രധാന ഹബ്ബ് മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടാണ്. പ്രവാസികളുടെ ഗൾഫ് സ്വപ്നങ്ങൾക്ക് പാലമിട്ടുകൊണ്ട് ഒമാൻ എയർ തൻ്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post