“ഒരു കുപ്പി വെള്ളം 10 രൂപ, സോഡാ നാരങ്ങാവെള്ളം 10 രൂപ”. ഈ ബോർഡ് കണ്ടപ്പോൾ മനസ്സിൽ പെട്ടെന്ന് ഒരു സംശയം, കുപ്പി ഇനി ചെറുതായിരിക്കുമോ? അതോ കുറഞ്ഞ കമ്പനിയുടെ വെള്ളം ആണോ? ആ സംശയം തീർക്കാൻ അവിടെ കയറി ചോദിച്ചു. അപ്പോൾ ശരിക്കും പറഞ്ഞാൽ ഒന്ന് ഞെട്ടി. ചെറിയ കുപ്പി അല്ല, 1 ലിറ്റർ കുപ്പി വെള്ളം തന്നെ. അതും നല്ല കമ്പനിയുടെ വെള്ളം.
ആശുപത്രിപ്പടിക്കലെ രാജേന്ദ്രൻ ചേട്ടന്റെ കാരാണിയിൽ സ്റ്റോർസ് എന്ന കടയുടെ കാര്യം ആണ് പറഞ്ഞു വരുന്നത്. പ്രായം അല്പം ഉള്ള ഒരു അമ്മച്ചിയാണ് അപ്പോൾ കടയിൽ ഉണ്ടായിരുന്നത്. അമ്മച്ചിയോട് തിരക്കിയപ്പോൾ ഈ വില മാത്രമാണ് കുറെ നാളുകളായി വെള്ളത്തിന് വാങ്ങിക്കുന്നതെന്നു പറഞ്ഞു. കാരണം ചോദിച്ചപ്പോൾ പറഞ്ഞത് “വെറും പാവങ്ങൾ ആണ് മോനെ ഈ ആശുപത്രിയിൽ വരുന്നത്, അവരുടെ കയ്യിൽ നിന്നും ഇതിൽ കൂടുതൽ എങ്ങനെ വാങ്ങും” എന്ന്.
വീണ്ടും ഞങ്ങൾ ചോദിച്ചു ബാക്കി കടകളിൽ വിൽക്കുന്നതിന്റെ പകുതി വിലയിൽ വിറ്റാൽ എങ്ങനെ ലാഭം കിട്ടും എന്ന്. മറുപടി പറയാതെ ആ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. മറുപടി പറഞ്ഞില്ലേലും ആ ചിരിയുടെ അർഥം മനസ്സിലായി. “ചെറുതാണെലും ഉള്ള ലാഭം മതി മോനെ. ബാക്കി ലാഭം ഈശ്വരൻ തന്നോളും” എന്ന് ആ ചിരിയിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി. ആ മറുപടി കേട്ട് ചുമ്മാതിങ്ങു പോരാൻ മനസ്സ് അനുവദിച്ചില്ല.അതുകൊണ്ടാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്..
ഞങ്ങൾ തിരക്കിയപ്പോൾ അറിയാൻ സാധിച്ചു, ഒരു കുപ്പി വെള്ളം കടകളിൽ കിട്ടുന്നത് വെറും 8 രൂപയ്ക്കാണ്. അതിനു 5 രൂപ ലാഭം ഇട്ടു 13 രൂപയ്ക്കു വിറ്റോളാൻ സർക്കാർ പറഞ്ഞു. എന്നാൽ അവർക്കു 12 രൂപ ലാഭം വേണം എന്ന വാശിയിൽ ആണ്. അതായത് വെള്ളത്തിന്റെ വിലയിലും കൂടുതൽ ലാഭം. അങ്ങനെയുള്ള ഒരുപറ്റം ലാഭക്കൊതിയന്മാരായ കച്ചവടക്കാരുടെ ഇടയിൽ വ്യത്യസ്തരാവുകയാണ് ഈ കടയും കടക്കാരും. പാവം രോഗികളോടുള്ള കരുണ കാരണമാണ് ഇതുപോലെ വലിയൊരു തീരുമാനം ഇവർ എടുത്തത്. ഈ വലിയ മനസ്സിനുള്ള പ്രതിഫലം ഈശ്വരൻ കൊടുക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
നമ്മുടെ നാട്ടിലുള്ള ഇതുപോലത്തെ നല്ല മനസ്സിന്റെ ഉടമകളെ നമ്മൾ അറിയാതെ പോകരുത്. അതുകൊണ്ട് ഇവരുടെ നന്മയുടെ ഈ തീരുമാനം എല്ലാവരും അറിയണം. Share ചെയ്തു എല്ലാവരിലും ഇത് എത്തിക്കണം. നന്മയുള്ള മനസ്സുകളെ ജനം തിരിച്ചറിയട്ടെ. ലാഭം മാത്രം നോക്കാതെ, മനുഷ്യത്വത്തിനും വില കൊടുക്കുന്നവർ ഉണ്ടെന്നു എല്ലാവരും അറിയട്ടെ. ഈ നല്ല മനസ്സിന് ഒരിക്കൽ കൂടി ആശംസകൾ.
കടപ്പാട് – Oh My Health.