നീലകുറിഞ്ഞി കാണാന്‍ മുള്ളി വഴി ഊട്ടിയിലേക്ക് ഒരു ബൈക്ക് റൈഡ്….

Total
0
Shares

വിവരണം – Ashar Muhammed.

നീലകുറിഞ്ഞികാണാന്‍ മുളളി വഴി ഒരു ബൈക്ക് റൈഡ്.വളരെ പെട്ടന്ന് ഉണ്ടായ ഒരു തിരുമാനമായിരുന്നു ഈ യാത്ര.നീലകുറിഞ്ഞി കാണാന്‍ പോകാന്‍ ആയിരുന്നു പ്ലാന്‍ .അങ്ങനെ ഈ ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് വിട്ടില്‍ നിന്ന് ഇറങ്ങി.3 ബൈക്കില്‍ 5 പേര്‍ ആയിരുന്നു യാത്ര.വിട്ടില്‍ നിന്ന് 5 മണിക്ക് ഇറങ്ങിയിട്ടും യാത്ര തുടങ്ങിയത് 6 മണിക്ക് ശേഷമാണ്..അങ്ങനെ യാത്ര തുടങ്ങി 7.30 ആയപ്പോഴേക്കും അട്ടപ്പാടി ചുരത്തില്‍ എത്തി തണുത്ത് ഉറച്ച പാതയിലുടെ ഇളം വെളിച്ചത്തില്‍ അങ്ങനെ മുമ്പോട്ട് പോയി.ഇടക്ക് മുകളില്‍ നിന്ന് നിറയെ ആളുകളുമായി ആനവണ്ടി ചിന്നം വിളിച്ച് വരുന്നുണ്ട് .

ചുരം റോഡ് അത്യാവശ്യം പൊളിഞ്ഞ് തന്നെയാണ് .പ്രളയ സമയത്ത് ചുരത്തില്‍ ഊരുള്‍പൊട്ടിയ ഭാഗങ്ങള്‍ കാണാം. അങ്ങനെ പൊട്ടിപൊളിഞ്ഞ റോഡിലുടെ മുളളി റോഡില്‍ പ്രവേശിച്ചു നാടന്‍ ഗ്രാമഭംഗിനിറഞ്ഞ കാഴ്ചകളായിരുന്നു മുഴുവന്‍. ഇരുവശത്ത് നിന്നും കണ്ണ് എടുക്കനെ തോന്നില്ല അത്രക്കും മനോഹരമാണ് ഈ പാത.ചെറിയ വിടുകളും അവരുടെ ക്യഷിയിടങ്ങളും കന്നുകാലികളും ഓക്കെ കണ്ണിന് കുളിര്‍മ നല്‍ക്കുന്ന കാഴ്ചകളായിരുന്നു. ഇതു വഴി മുന്ന് തവണ വന്നിട്ടങ്കിലും ഇത്രയും മനോഹരമായി തോന്നിയത് ഇപ്പോഴാണ്. മഴക്കാലത്തിന് ശേഷമായതിനാല്‍ എങ്ങും പച്ചപ്പുകള്‍ നിറഞ്ഞ് നിന്ന സ്ഥലങ്ങളായിരുന്നു റോഡിന് ഇരുവശവും. ഏതോരു സഞ്ചാരിയുടെയും മനം കവരുന്ന കാഴ്ചകള്‍ .

അങ്ങനെ 10 മണിക്ക് മുളളി കേരള ചെക്ക് പോസ്റ്റില്‍ എത്തി. പേപ്പേര്‍സ് ഏല്ലാം റെഡിയായതിനാല്‍ അഡ്ഡ്രസ് എഴുതി കടത്തി വിട്ടു . ഇനി തമിഴ്നാട് ചെക്ക് പോസ്റ്റ്. അവിടെ പേപ്പേര്‍സ് റെഡിയാണങ്കിലും 50 രുപ കൊടുക്കല്‍ നിര്‍ബന്ധം ആണ്. അങ്ങനെ 3 വണ്ടിക്ക് 150 കൊടുത്ത് അവിടുന്നു പോന്നു. 43 ഹെയര്‍പിന്‍ വളവുകള്‍ തിരിയണം മാഞ്ചൂര്‍ എത്താന്‍. ഇടുങ്ങിയ വഴിലുടെ ആനഉണ്ടാവുമെന്ന പേടിയില്‍ മുമ്പോട്ട് നിങ്ങി. റോഡ് കുറച്ച് മോശമാണ്. അവിടുന്ന് കുറച്ച് പോയാല്‍ കാനഡപവര്‍ ഹൗസ് കാണാം. അവിടെ ഫോട്ടോ എടുക്കാന്‍ പാടില്ല. അവിടെയും വണ്ടി നമ്പറും അഡ്രസ്സും എഴുതി കൊടുക്കണം. അവിടുന്ന് കുറച്ച് പോന്നാല്‍ അതിമനോഹരമായ വെളളച്ചാട്ടം കാണാം. അവിടുന്ന് കുറച്ച് ഫോട്ടോസ് എടുത്ത് വിണ്ടും മുകളിലോട്ട് ..

മുകളില്‍ നിന്ന് താഴെക്ക് അധികം വണ്ടികള്‍ ഒന്നും വരുന്നില്ല. മുകളിലേക്ക് കയറും തോറും കാഴ്ചകളുടെ വ്യു കൂടികൂടി വന്നു. പകുതിയോളം ചുരം കയറിയപ്പോള്‍ വലതു വശത്തായി കുറച്ച് നീലകുറിഞ്ഞി ചെടിക്കള്‍ പൂത്തുനില്‍ക്കുന്നു. കണ്ടപ്പോള്‍ വല്ലാത്ത ഒരു ആഹ്ലാദം തോന്നി. മതി വരോളം നീലകുറിഞ്ഞി ആസ്വാദിച്ചു നിന്നു. വളരെ കുറച്ച് ഭാഗങ്ങളില്‍ മാത്രമായി അത് ഒതുങ്ങി നിന്നു. അങ്ങനെ ഹെയര്‍ പിന്‍ അവസാനിച്ച് മാഞ്ചൂര്‍ എത്തി. വിശപ്പ് തുടങ്ങിയതിനാല്‍ അവിടെ ഒരു ഹോട്ടലില്‍ കയറി. നീലഗീരി ഹോട്ടല്‍ അത് മലയാളിയായ സജിചേട്ടന്റ ആയിരുന്നു. അവിടുന്ന് നല്ല ചൂട് അപ്പവും മുട്ടറോസ്റ്റും കഴിച്ചു .

നീലകുറിഞ്ഞി പൂത്തത് കണ്ടതിനാല്‍ ഇനി വെറേ സ്ഥലത്തേക്ക് പോകാം എന്നായി കൂടെ ഉളളവര്‍.സജി ചേട്ടനോട് ഞങ്ങള്‍ ഇവിടെ അടുത്ത് കാണാന്‍ വെറേ എന്താ ഉളളത് എന്ന് അനേഷിച്ചപ്പോള്‍ ചേട്ടന്‍ കിണ്ണക്കോരൈ എന്ന സ്ഥലത്തേ കുറിച്ച് പറഞ്ഞു തന്നു. അവിടെ നല്ല വ്യൂ പോയിന്റുകളും തേയിലതോട്ടങ്ങളും ഉണ്ട് വഴിയോരകാഴ്ച തന്നെ ധാരളമാണന്ന് പറഞ്ഞു . ഇതിന് മുമ്പ് ഷബരി വര്‍ക്കല ചേട്ടന്റ് കിണ്ണക്കോരൈയിലേക്ക് പോയ വിവരണം വായിച്ചിരിന്നു. അപ്പോള്‍ മനസ്സില്‍ അവിടേക്ക് പോകണം എന്ന ഒരു ആഗ്രഹം ഉണ്ടായിരിന്നു .പിന്നെ ഒന്നും നോക്കിയില്ല നേരേ അങ്ങോട്ട് വെച്ച് പിടിച്ചു.

വഴിയിലുടനീളം മനോഹരകാഴ്ചകളായിരുന്നു. പലവിധത്തിലുളള പൂക്കളും തേയിലതോട്ടങ്ങളും വെളളച്ചാട്ടവും ഒക്കെ കാണാന്‍ കഴിയും. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ചെറുതായിട്ട് മഴ പെയ്യാന്‍ തുടങ്ങി. മഴ തുളളികള്‍ക്ക് എെസ്ക്കട്ടകളേക്കാള്‍ തണ്ണുപ്പായിരിന്നു. റോഡും തേയിലതോട്ടങ്ങളും മലനിരകളും കോടമഞ്ഞിനാല്‍ കാഴ്ച മറച്ചു. കിണ്ണക്കോരൈയില്‍ കുടുതലായും വഴിയോരകാഴ്ചകളാണ് കാണാനുളളത്. അതു കൊണ്ട് പകുതിവഴിയില്‍ വെച്ച് കിണ്ണക്കോരൈയിലേക്ക് ഉളള യാത്ര അവസാനിപ്പിക്കേണ്ടി വന്നു. കോടമഞ്ഞ് മുടിയത് കൊണ്ട് കാഴ്ചകള്‍ ഒന്നും തന്നെ കാണുന്നില്ലായിരിന്നു . അതുകൊണ്ട് അവിടുന്ന് തിരിച്ച് പോരേണ്ടി വന്നു.

അവിടുന്ന് തിരിച്ച് മാഞ്ചൂരിലെത്തി തിരിച്ച് ഗൂഡല്ലൂര്‍-നിലമ്പുര്‍ വഴി തിരിച്ച് പെരിന്തല്‍മണ്ണയില്‍ പോകനായിരുന്നു പ്ലാന്‍. അങ്ങനെ ഊട്ടിയിലേക്ക് യാത്ര തിരിച്ചു. മാഞ്ചൂരില്‍ നിന്ന് ഊട്ടിയിലേക്കുളള യാത്രയിലൂം കാഴ്ചകളുടെ നിറവസന്തമായിരുന്നു.സമയം കുറവായാതിനാല്‍ എവിടെയും നില്‍ക്കാതെ ഊട്ടിയിലേക്ക്. ഊട്ടിയില്‍ എത്താന്‍ സമയത്ത് ഒരു പോലിസുകാരന്‍ കൈ കാണിച്ചു. വണ്ടി നിറുത്തി പിന്നില്‍ ഇരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. അതു കൊണ്ട് 200 രൂപ ഫൈന്‍ അടക്കണം എന്ന് പറഞ്ഞു. 200 രൂപയും ഫൈന്‍ അടച്ചു. സന്തോഷകരമായ കാര്യമെന്തന്നു വെച്ചാല്‍ ആദ്യമായിട്ടാണ് തമിഴനാട് പോലിസിന് ഫൈന്‍ കൊടുത്തിട്ട് റെസ്സിപ്പ്റ്റ് തന്നത്. അതുകൊണ്ട് ഊട്ടി ടൗണില്‍ 2 വട്ടം പോലിസ് തടഞ്ഞിട്ടും ഫൈന്‍ കൊടുക്കേണ്ടി വന്നില്ല.

അങ്ങനെ ഊട്ടിയില്‍ എത്തി നല്ല മഴ നല്ല തണുപ്പ് അവിടുന്ന് ഒരു ചായ കുടിച്ച് തിരിച്ച് ഗൂഡല്ലൂര്‍ റോഡിന് തിരിഞ്ഞ് 2 km പോയപ്പോള്‍ കൂട്ടുകാരന്റ് വിളി. ഞാന്‍ മുമ്പില്‍ ആയിരുന്നു. കൂട്ടത്തില്‍ ഒരുത്തന്റ് Hunk ബൈക്ക് ഓഫായി. പിന്നെ സ്റ്റാര്‍ട്ട് ആവുന്നില്ല. നല്ല മഴ, കട്ട തണ്ണുപ്പ്, പിന്നെ ഇരുട്ട് വിണ് തുടങ്ങിയിരുന്നു. എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ട് ആവുന്നില്ല. അവസാനം ബൈക്ക് വര്‍ക്ക്ഷോപ്പ് ചോദിച്ച് വണ്ടി അവിടെ എത്തിച്ചപ്പോഴേക്കും വര്‍ക്ക്ഷോപ്പ് അടച്ചിരുന്നു. ഇനി രാവിലെ തുറക്കയളളു. മഴ പെയ്യ്ത് കൊണ്ടിരിക്കുന്നു. എന്ത് ചെയ്യ്തിട്ടും വണ്ടി സ്റ്റാര്‍ട്ട് ആവുന്നില്ല.അവസാനം അവിടെ നില്‍ക്കണ്ട അവസ്ഥയായി.

വീട്ടില്‍ വൈകുന്നേരം എത്തുമെന്ന് പറഞ്ഞ് പോന്നതാ. തിങ്കളാഴ്ച ഓഫിസും ഉണ്ട്. എല്ലാവര്‍ക്കും വര്‍ക്ക് ഉണ്ട്. വിട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു സമ്മതിപ്പിച്ചു ഓഫിസിലേക്കും വിളിച്ച് ലീവ് പറഞ്ഞു.പിന്നെ റൂം സെറ്റാക്കി വണ്ടി അവിടേക്ക് തളളിക്കോണ്ട് പോയി നിര്‍ത്തി. റൂമില്‍ എത്തി ഷൂ മൊത്തത്തില്‍ വെളളംനനഞ്ഞ് അലമ്പ് ആയിരുന്നു സോക്സ് ഊരി കഴുകി ഉണക്കാന്‍ ഇട്ടു.കോട്ട് ഉളളത് കൊണ്ട് ടീ-ഷര്‍ട്ടും പാന്റും നനഞ്ഞിരുന്നില്ല. ആരുടെയും കയ്യില്‍ വെറെ ഡ്രസ്സ് ഒന്നും ഉണ്ടായിരുന്നില്ല ചാര്‍ജറും മറ്റും ഉണ്ടായിരുന്നില്ല. അടുത്ത കടകളിലും മറ്റും വെച്ച് ഫോണ്‍ ചാര്‍ജ്‌ ചെയ്തു. ചൂടുവെളളം രാവിലെ 7 മണിമുതല്‍ 9 മണിവരെ ഉണ്ടാകുകയളളു എന്ന് പറഞ്ഞു. ഒരു തോര്‍ത്ത് സോപ്പും വാങ്ങി തണുത്ത വെളളത്തില്‍ ഒന്ന് കുളിച്ചു.

പിന്നെ പുറത്തിറങ്ങി മലയാളി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വിണ്ടും റൂമിലേക്ക്. അപ്പോഴും ചെറുതായി മഴപെയ്യുന്നണ്ടായിരുന്നു നല്ല തണ്ണുപ്പും. അങ്ങനെ ഉറങ്ങാന്‍ കിടന്നു. തിങ്കളാഴ്ച രാവിലെ നേരെത്തെ എണ്ണിറ്റു കുളിച്ച് പുറത്തിറങ്ങി ചായ കുടിച്ച് കഴിഞ്ഞപ്പോഴേക്കും വര്‍ക്ക്ഷോപ്പ് തുറന്നിരുന്നു. വണ്ടി അങ്ങോട്ട് കൊണ്ട് പോയി കാണിച്ചു. അവര്‍ ഫ്ലഗ് ഓക്കെ മാറ്റിനോക്കി. ശരിയായില്ല. പീന്നെ ഇറക്കത്തില്‍ ഇട്ടു സ്റ്റാര്‍ട്ട് ചെയ്തു നോക്കി. അതും ശരിയായില്ല. പിന്നെ അവര്‍ എഞ്ചിന്‍ ചെക്ക് ചെയ്യത് നോക്കട്ടെ എന്ന് പറഞ്ഞു. എഞ്ചിന്‍ ചെക്ക് ചെയ്യ്തിട്ട് അവര്‍ പറഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു. എഞ്ചിന്‍ അഴിച്ച് മൊത്തം പണിയെടുക്കണം 11000 രൂപ വരും മൊത്തം. ഇപ്പോള്‍ അഡ്വാന്‍സ് തന്നാല്‍ വൈകുന്നേരം 7 മണിക്ക് വണ്ടിതരാം എന്ന് പറഞ്ഞു .

ആദ്യം ഒന്ന് അന്താളിച്ചങ്കിലും പണിയെടുത്താലെ വണ്ടി സ്റ്റാര്‍ട്ട് ആവുകയും വിട്ടില്‍ പോകാന്‍ പറ്റുകയുമുളളു. അവസാനം നാട്ടില്‍ വിളിച്ച് കാശ് സെറ്റാക്കി അഡ്വാന്‍സ് കൊടുത്തു. റൂമിലേക്ക് പോയി കുറച്ച് നേരം വിശ്രമിച്ച് റൂം വേക്കേറ്റ് ചെയ്യത് പുറത്തിറങ്ങി. ഭക്ഷണം കഴിച്ച് വര്‍ക്ക്ഷോപ്പില്‍ എത്തി അപ്പോള്‍ വണ്ടിയുടെ പാര്‍ട്സ് 4 മണിയാവും എത്താന്‍ എന്ന് പറഞ്ഞു. പീന്നെ അവിടെ കറങ്ങാന്‍ വലിയ താത്പരൃം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെ തന്നെ നിന്നു .കുറച്ച് കഴിഞ്ഞപ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ അടുത്തായത് കൊണ്ട് അവിടെ പോയി നോക്കി. അപ്പോള്‍ ട്രെയിന്‍ ഉണ്ടായിരുന്നില്ല. അവിടുന്ന് തിരിച്ച് വണ്ടിയുടെ അടുത്ത് തന്നെ വന്ന് നിന്നു .

പിന്നെ തിരിച്ച് വന്നപ്പോഴും പാര്‍ട്സ് വന്നിട്ടില്ല. ഇനിയും വൈകും.. വണ്ടി കിട്ടാന്‍ രാത്രി 9 മണിയാവും എന്ന് പറഞ്ഞു .പിന്നെയും അവിടെ നില്‍ക്കണ്ട അവസ്ഥ. അവസാനം കൂട്ടത്തിലെ രണ്ട് പേര്‍ അവിടെ റൂം എടുത്ത് നില്‍ക്കാന്‍ തിരുമാനിച്ചു. ഞങള്‍ രണ്ട് ബൈക്കില്‍ മൂന്ന് പേര്‍ നാട്ടിലേക്ക് തിരിച്ചു. മൂളളി വഴി തന്നെയാണ് തിരിച്ച് വന്നത്. വരുമ്പോള്‍ കണ്ടതിനെക്കളും മനോഹരമായ കാഴ്ചകളായിരുന്നു തിരിച്ച് ഇറങ്ങുമ്പോള്‍. അങ്ങനെ ആന പേടിയില്‍ ആയിരുന്നു ചൂരം ഇറങ്ങിയിരുന്നത്. ഭാഗ്യത്തിന് ആനയെ കണ്ടില്ല.

6 മണിയായപ്പേഴക്കും മുളളി തമിഴ്നാട് ചെക്ക് പോസ്റ്റില്‍ എത്തി. ഇന്നലെ ഇതുവഴി തന്നെയാണ് പോയത് എന്നറിഞ്ഞപ്പോള്‍ 50 രൂപ വാങ്ങിയില്ല. നേരെ കേരള ചെക്ക് പോസ്ററില്‍ എത്തി. അവിടെ നിന്നും അഡ്രസ്സ് എഴുതി. മൊത്തം ഇരുട്ട് വിണിരുന്നു .ചെക്ക് പോസ്ററിന് ശേഷവും ആന ഉണ്ടാവും. അതുകൊണ്ട് അവിടുന്ന് വേഗം പോകാന്‍ പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല പെട്ടന്ന് വീട്ടിലേക്ക് വിട്ടു. 9 മണിയാപ്പേഴുക്കും വീട്ടില്‍ എത്തി. അവിടെ നിന്നവര്‍ ചെവ്വാഴ്ച വണ്ടി ശരിയാക്കി ഉച്ചയാപ്പോഴേക്കും വീട്ടിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post