ഭിന്നശേഷിയെ തോൽപ്പിച്ച് ഈ കൊറോണ സമയവും ജീവിതത്തിലേക്ക് കുതിച്ച് മുന്നേറുന്ന അഞ്ചൽ തഴമേൽ സ്വദേശി വിനു. പോസിറ്റീവായ ഒരു മനസ്സും ഒരു നിറ പുഞ്ചിരിയും ഉണ്ടെങ്കിൽ ജീവതത്തിലെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാമെന്ന് കാണിച്ച് തരുകയാണ് ഈ ചെറുപ്പക്കാരൻ കൊറോണ വേട്ടയാടുന്ന ഈ സമയത്തും.
കടലാസു പേനകൾ എന്ന 11 പേര് അടങ്ങുന്ന ഗ്രൂപ്പിലെ അംഗമാണ് വിനു. ഇതിനോടകം കേരളത്തിലെ പല ജില്ല കളിലും ഈ കടലാസ് പേനകൾ പ്രശസ്തി ആർജിച്ചിട്ടുണ്ട്. അത് പോലെ തന്നെ വർണ്ണ മനോഹരമായ കുടകളും. പക്ഷേ കേരളത്തിലെ 14 ജില്ലകളിലെ അംഗങ്ങളും ഇന്ന് ബുദ്ധിമുട്ടുകയാണ്.
യോദ്ധാവിന് ആയുധമെന്നപോലെ ഏതൊരാളുടെയും കരുത്താണ് പോസിറ്റീവായൊരു മനസ്സ്. ഉണങ്ങിയ മരച്ചില്ലയിലിരിക്കുന്ന ഒരു പക്ഷി അത് ഒടിഞ്ഞുപോവുമോ എന്നു ഭയക്കാറില്ല. കാരണം അത് വിശ്വസമർപ്പിച്ചിരിക്കുന്നത് തന്റെ ചിറകുകളിലാണ്.
പ്രകൃതിക്ക് ഒട്ടും ദൂഷ്യമില്ലാത്ത ഈ കടലാസ് പേനകള്‍ വാങ്ങുന്നതിലൂടെ പ്രകൃതിയെയും, അതുപോലെ തന്നെ ലോകം മുഴുവൻ ഒരു വിപത്തിന് എതിരെ പൊരുതി മുന്നേറുന്ന ഈ സമയം ഒരു കുടുംബത്തെയും നമുക്ക് കരം പിടിച്ചു മുന്നോട്ടു കൊണ്ടുവരാന്‍ സാധിക്കും.
കാരണം തന്റെ ജീവിത മാർഗ്ഗം ഒരു മാസമായി പ്രതിസന്ധിയിലാണ് എന്ന് പറഞ്ഞ് പ്രിയ സുഹൃത്ത് വിനുവിന്റെ ഫോൺ കോൾ എന്നെ ആകെ അസ്വസ്തനാക്കി കണ്ണീരോടെ ഉള്ള വിനുവിന്റെ ഇടറിയ ശബ്ദം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു അതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാൻ ഉള്ള സാഹചര്യം പ്രിയ സുഹൃത്തുകളെ.
തന്റെ ജീവിതം ഒരു വീൽ ചെയറിൽ ഒതുങ്ങേണ്ടതല്ലെന്നും കുടുംബത്തെ നോക്കി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന വൃക്തിയാണ് വിനു. വൈകല്യത്തെ മറികടന്ന് ജീവിക്കാൻ പോരാടുന്ന വിനുവിനെ പോലെയുള്ളവരെ നമ്മൾ ഓർക്കാതെ പോകരുത് ഈ സാഹചര്യങ്ങളിൽ. ഒരു സഹായം ഒരു കൈ താങ്ങ് ഇവരെ പോലെയുള്ളവർക്ക് അത്യാവശ്യമാണ് . പ്രിയപ്പെട്ടവരെ നമ്മൾ ഓരോത്തരും ഒന്ന് ചിന്തിച്ച് നോക്കുക.
കടലാസ് പേനകളെക്കുറിച്ച് അറിയാനും വാങ്ങാനും എന്റെ പ്രിയപ്പെട്ട സ്നേഹിതർ ബന്ധപ്പെടേണ്ട വിലാസം : വിനു .വി. പിള്ള , വി.വി വില്ല , തഴമേൽ, അഞ്ചൽ,
പി. ഒ നമ്പര്‍ 691306, കൊല്ലം ജില്ല, കേരളം. മൊബെൽ നമ്പർ – 8304095974, 6282458717.
ഈ കടലാസ് പേനകൾ പ്രകൃതിയിൽ നൻമ്മയുടെ വിത്തുകൾ മുളപ്പിക്കുന്നതിനോടൊപ്പം, അറിവിന്റെ വെള്ളിച്ചത്തിലേക്ക് പ്രകാശം പരത്തട്ടെ. ഓരോ ജീവനും വിലപ്പെട്ടതാണ്. ഒരുമിച്ച് അതിജീവിക്കാം.
എഴുത്ത് – അഖിൽ സുരേന്ദ്രൻ അഞ്ചൽ.