വിവരണം – സച്ചിൻ സി. ജമാൽ.

കാടിനെ ഇഷ്ടപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട കാട്. കേരളത്തിന്റെ കാടു കണ്ടിരിക്കേണ്ട കാട് എന്നാൽ ആ കാട്ടിലേക് പോകണമെങ്കിൽ തമിഴ്നാട് കനിയണം. പ്രിയ സഞ്ചാരി ചെങ്ങാതിമാരെ കാടിന്റ കാഴ്ചകൾ എന്നും കണിനും മനസിനും കുളിർ നൽകുമെങ്കിലും ഈ പറമ്പിക്കുളം നമുക് നൽകുന്നത് മറ്റൊരു ഫീൽ ആണ്. കേരളത്തിലെ കാടുകളിൽ വച്ച് സഞ്ചാരികൾക്കു ഏറ്റവും കൂടുതൽ കാഴ്ചകൾ കാണാൻ ഉണ്ടാകുന്ന ഏക കാടായിരിക്കും പറമ്പിക്കുളം.

വന്യ മൃഗങ്ങൾ കടുവ, പുലി, കരടി, കാട്ടുപോത്, മ്ലാവ്, മാനുകൾ, അങ്ങനെ ഒരുപാട് പേരറിയാനും അറിയാൻ പാടില്ലാത്തതുമായ ഒരുപാട് ജീവജാലങ്ങളുടെ കൂട്ടായിമയാണ് പറമ്പിക്കുളം. രണ്ടു പ്രദാന വഴികൾ ആണ് പറമ്പിക്കുളം പോകുവാനായി ഉള്ളത് ഒന്ന് : അതിരപ്പള്ളി- വാൽപ്പാറ -ആനമലൈ -പറമ്പിക്കുളം. രണ്ട് : വടക്കാഞ്ചേരി -നെന്മാറ-ആനമലൈ -പറമ്പിക്കുളം. രണ്ടു വഴികളും രണ്ടു സംസ്കാരങ്ങൾ നമുക് കാണിച്ചു നൽകും. (റോഡും പ്രകൃതിയും).

രണ്ട് ചെക്പോസ്റ്റുകൾ നമുക് കേടാക്കേണ്ടതായിട്ടുണ്ട് തമിഴ്നാട്, കേരളം. രണ്ടിലും ചെറിയ ഒരു തുക നൽകണം. അവസാനം നമ്മൾ പറമ്പിക്കുളം ഇക്കോ ടൂറിസ്റ് സ്പോർട്ടിൽ ചെന്ന് 200 രൂപ നിരക്കിൽ ഒരാൾക്കു ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ബസ് ഉണ്ട് അതിൽ കേറിയാൽ 3 മണിക്കൂർ നേരം കാടിനേയും കാടിന്റെ മക്കളെയും അറിഞ്ഞു സഞ്ചരികാം. ഏതൊരു സഞ്ചാരിക്കും മനസ് മടുക്കില്ലാട്ടോ ഉറപ്പ്.

ഇനി കാടിന്റെ അകത്തു താമസിച്ചു ആസ്വദിക്കാൻ ആണെങ്കിൽ പറമ്പിക്കുളം ഇക്കോടൂറിസം അതിനുള്ള എല്ലാ സംവിധാനവും ചെയ്തു നൽകുന്നതാണ്. ഇതിനായി ഓൺലൈൻ ബുക്കിംഗ് ചെയ്യേണ്ടതായുണ്ട്. പുറമെ നിന്നും ഭക്ഷണം കൊണ്ടുവന്നു പാകം ചെയ്തു കഴിക്കാൻ സൗകര്യം ഇല്ല. നിങ്ങൾക്കു സഹായത്തിനായി പറമ്പിക്കുളം ആദിവാസി കോളനിയിലെ താമസക്കാരായ ഗൈഡ് മാർ സഹായത്തിനു ഇക്കോടൂറിസം പോയിന്റിൽ നിന്നും ഫോറസ്റ്റ് ഡിപ്പാർട്മെന്റ് നൽകുന്നതാണ്.

ടൂറിസം കൊണ്ട് വരുമാനം പ്രതീക്ഷിച്ചാണ് പറമ്പിക്കുളം ഇക്കോടൂറിസം നടത്തുന്നതെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ടൂറിസം പോയിന്റ് അതാകുമായിരിന്നു. പക്ഷെ അവിടെ ഉള്ളവർതന്നെ പറയുന്നു വേണ്ടപോലെ പ്രേമോട് ചെയ്യുന്നില്ല എന്ന്. അതിനൊരു കാരണവും ഉണ്ടിട്ടൊ, ഒരുപാട് ആളുകൾ വന്നാൽ ഈ കാടിന്റെ സൗന്ദര്യം നശിച്ചു പോകുമെന്ന്. ഈ കാടിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ കാട്ടിലേക് വേണ്ടി നമ്മൾ പോകണം എന്നുള്ളതാണ്.

കേരളത്തിലെ ഒട്ടുമിക്ക കാടുകളും (മുത്തങ്ങ, ഗവി, ഗൂഡലൂർ, നിലംപുർ, etc… ) വാഹനങ്ങളുടെ പാസിംഗ് റോഡുകൾ ആണ് ആ വഴി പോയാൽ മറ്റൊരു സ്ഥലത്തു ചെല്ലാം. എന്നാൽ പറമ്പിക്കുളം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പറമ്പികുളത്തേക് വേണ്ടി പോയിട് തിരിച്ചു വരണം. അതുകൊണ്ട് തന്നെ വാഹനങ്ങളുടെ എണ്ണവും കുറവാണു. വന്യ മൃഗങ്ങളെയും കാടിനേയും കാണുവാനും സാധ്യത കൂടുതൽ ആണ്.

ഈ പറമ്പിക്കുളം മലകൾക്കു മുകളിൽ നിന്നാൽ ചാലക്കുടിയും, വാല്പാറയും, എല്ലാം നമുക് കാണാം. പക്ഷെ ഈ പറഞ്ഞ സ്ഥലത്തു നിന്ന് നമുക് പറമ്പിക്കുളം എത്തുവാൻ 150 km ഏറെ താണ്ടണം. എന്തായാലും കാടിനെ സ്നേഹികുന്നവർ ആണെങ്കിൽ ഒന്നും നോക്കണ്ട വിട്ടോ. എനിക്ക് ഓർമവന്ന കാര്യങ്ങൾ ചെങ്ങാതിമാരോട് പങ്ക് വച്ചിട്ടുണ്ട് കൂടുതൽ അറിയണമെങ്കിൽ എന്നെ വിളികാം Sachin -8606186961.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.