പാറുക്കുട്ടി നേത്യാരമ്മ; The Iron Lady of കൊച്ചിരാജ്യം

Total
34
Shares

Courtesy: വിഷ്ണു, ലക്ഷ്മി പിള്ള.

തൃശ്ശൂരിലെ പ്രശസ്തമായ വടക്കേ കുറുപ്പത്ത് നായർ തറവാട്ടിലെ പടിഞ്ഞാറേ ശ്രാമ്പിൽ വീട്ടിലാണ് പാറുക്കുട്ടി നേത്യാരമ്മ ജനിച്ചത്. കൊച്ചി രാജാക്കന്മാരെ പട്ടാഭിഷേകം നടത്തുന്ന കുറൂർ നമ്പൂതിരികുടുംബത്തിലെ അംഗമാണ് നേത്യാരമ്മയുടെ പിതാവ്. 1888 ഇൽ പതിനാല് വയസുള്ളപ്പോൾ കൊച്ചി രാജകുടുംബത്തിലേ രാമവർമയുടെ ധർമപത്നിയായി.

രാമവർമ രാജാവായപ്പോൾ കൊച്ചി രാജ്യത്തിലെ സാമ്പത്തിക കാര്യങ്ങൾ എല്ലാം പാറുക്കുട്ടി നേത്യാരമ്മയാരുന്നു നോക്കി നടത്തിയിരുന്നത്. രാജാവിന് ഗൗളിശാസ്ത്രത്തിലും, വിഷ വൈദ്യത്തിലുമായിരുന്നു കമ്പം. അതിനാൽ രാജ്യ ഭരണത്തിന്റെ പ്രധാന പങ്കും നിർവഹിച്ചിരുന്നത് നേത്യാരമ്മ തന്നെ ആയിരുന്നു.

പാറുക്കുട്ടി നേത്യാരമ്മ കൊച്ചി രാജ്യത്തു നടത്തിയ ഭരണ പരിഷ്ക്കാരങ്ങൾ ശ്രദ്ധേയമാണ്. ഇന്ന് കാണുന്ന തൃശൂർ പട്ടണത്തിന്റെ വാസ്തുവിദ്യക്കു പിന്നിൽ നേത്യാരമ്മയുടെ ബുദ്ധിയാണ്. പാടലീപുത്രം എന്ന ചന്ദ്രഗുപ്തന്റെ രാജധാനിയുടെ അതെ ശൈലിയിൽ ആണ് തൃശൂർ നഗരം രൂപകൽപന ചെയ്തിരികുനത്. 70 ഏക്കർ ചുറ്റുമുള്ള റൗണ്ട് കോൺക്രീറ്റ് ചെയ്യാൻ നേത്യാരമ്മ ഒരു ബ്രിട്ടീഷ് കമ്പനിയെ ഏല്പിച്ചു.

ഒരു പ്രത്യേക വ്യവസ്ഥയിൽ ആണ് നേത്യാരമ്മ കരാർ ആക്കിയത്. അതിനാൽ റോഡ് ന്റെ ഭാവിയിലുള്ള അറ്റകുറ്റപണികൾ എല്ലാം കമ്പനി തന്നെ നിർവഹിക്കണമായിരുന്നു. ഈ വ്യവസ്ഥയിൽ നിന്ന് കമ്പനി പിന്മാറിയാൽ പിന്നെ കൊച്ചി രാജ്യത്ത് ആരുമായും കമ്പനിക്ക് വ്യവഹാരം നടത്താനുള്ള അവകാശം നഷ്ടപ്പെടും ഇതാരുന്നു നേത്യാരമ്മയുടെ നിർദേശം.

റോഡിനു രണ്ടു സൈഡിലും ഒരു പ്രത്യേക രീതിയിൽ ഓടകൾ നിർമിച്ചു. റോഡിനു അടിയിലൂടെ കോൺക്രീറ്റ് കുഴലുകൾ നിർമിച്ചു അതിനു മുകളിൽ ആണ് റോഡ് ടാർ ചെയ്തിരികുനത്. റോഡിനു അപ്പുറത്തുള്ള വെള്ളം 360 ഡിഗ്രിയിലാണ് വീഴുന്നത് അത് സ്ലോപ്പ് ആയി അടുത്തുള്ള വയലിലോട്ടു പൊക്കോളും. അതിനാൽ ത്രിശൂർ പട്ടണത്തിൽ ഒരുകാലത്തും water logging ഉണ്ടാവില്ല.

ശ്രീ തമ്പുരാൻ സ്ഥാനാരോഹണം ചെയ്യുന്ന സമയത്തു വലിയ കടക്കെണിയിൽ ആയിരുന്ന കൊച്ചി രാജ്യത്തെ തന്റെ അദ്ഭുതകരമായ എക്കണോമിക്സ് ലൂടെ 5 വര്ഷം കൊണ്ട് കരകയറ്റിയത്‌ നേത്യാരമ്മയാണ്. അല്ലായിരുന്നുവെങ്കിൽ മട്ടാഞ്ചേരി ബ്രിട്ടീഷ് പ്രെസിഡെൻസിക്കു നൽകിയപോലെ കൊച്ചി രാജ്യവും ബ്രിട്ടീഷ്കാർക് seed ചെയേണ്ടി വരുമായിരുന്നു.

അനാവശ്യമെന്നു തോന്നിയ 25% administrative posts നേത്യാരമ്മ നിർത്തലാക്കി. വരുമാന ചോർച്ചകൾ കണ്ടുപിടിച്ചു ഓരോന്നായി പരിഹരിച്ചു. അധികവരുമാനം ലഭിക്കുവാനുള്ള 9 മേഖലകൾ കണ്ടെത്തി. 1919 ഇൽ കൊച്ചി രാജ്യത്തിനു ബാങ്കുകളും ബ്രിട്ടീഷ്കാരുമായുള്ള 100% കടങ്ങളും നേത്യാരമ്മ അടച്ചു തീർത്തു. അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരി King ജോർജ് V ഇത് കണ്ടു അമ്പരന്നു നേത്യാരമ്മയ്ക്കു “KAISAR I HIND ” പുരസ്‌കാരം നൽകി ആദരിച്ചു.

ത്രിശൂർ പട്ടണത്തിലെ ജനങ്ങൾക് ഒരിക്കലും കുടിവെള്ളം മുട്ടാതിരിക്കാൻ “പെരിങ്ങാവ് കുളം “നിർമിച്ചു. കുളം നിർമാണത്തിലും നേത്യാരമ്മ ഉപയോഗിച്ച എഞ്ചിനീയറിംഗ് അമ്പരപ്പിക്കുന്നതാണ്. ഒരു കാലത്തും വറ്റാത്ത ശുധികരിച്ച വെള്ളം ഇന്നും അവിടെ നിന്ന് ലഭിക്കും. അക്കാദമിയിലും പരിസരത്തും വരൾച്ച വന്നപ്പോൾ ഈ കുളത്തിൽ നിന്നാണ് വെള്ളം ഉപയോഗിച്ചത്. 1962 ഇൽ വന്ന പീച്ചി ഡാമിന്റെ ഒർജിനൽ പ്ലാൻ തയാറാക്കിയത് നേത്യാരമ്മയാരുന്നു.

തന്റെ ഭർത്താവിന്റെ പേരിൽ ദീർഘ സ്മാരകം വേണമെന്ന് ആഗ്രഹിച്ച നേത്യാരമ്മ തന്റെ 1000 ഏക്കർ സ്ഥലം കൊച്ചി രാജ്യത്തിന് വിട്ടുകൊടുക്കുകയും അവിടെ “രാമവർമപുരം ” എന്ന സാറ്റലൈറ്റ് ടൌൺ പണിയുകയും ചെയ്തു.

“തൃപ്പൂണിതുറ ” ഒരു ടെംപിൾ ടൌൺ ആയി നിലനിൽക്കാൻ കാരണം നേത്യാരമ്മയാണ്. അവിടെ ഉണ്ടായിരുന്ന കൊച്ചി രാജ്യത്തിൻറെ പ്രധാന ജയിൽ അവിടുന്ന് മാറ്റി രാമവര്മപുരത്തിന്റെ വശത്തുള്ള 200 ഏക്കർ സ്ഥലത്തു സ്ഥാപിച്ചു.

വടക്കുംനാഥ ക്ഷേത്രത്തിലെ കുടമാറ്റം നടക്കുന്ന സ്ഥലത്തു പണ്ട് ഒരു വലിയ ജയിൽ ഉണ്ടായിരുന്നു.അത് അവിടുന്ന് മാറ്റി രാമവർമപുരത്തെ ജയിലിലോട്ടു സ്ഥാപിച്ചത് നേത്യാരമ്മയുടെ പരിശ്രമത്തിന്റെ ഫലം ആണ്. അല്ലായിരുന്നുവെങ്കിൽ ഇന്ന് ത്രിശൂർ പൂരം നടക്കുന്ന സ്ഥലത്തു ഒരു ജയിൽ നമ്മൾ കാണുമാരുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അന്യജാതിക്കാർക്കുമായി പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. കൊച്ചി രാജ്യത്തൊരു യൂണിവേഴ്സിറ്റി വേണമെന്ന് ആഗ്രഹിച്ചു. അതിനായി മകൻ അരവിന്ദാക്ഷ മേനോനെ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി ഇൽ വിട്ടു പഠിപ്പിച്ചു.

കോൺഗ്രസ് നേതാവ് “കുറൂർ നീലകണ്ഠൻ നമ്പൂതിരി ” നേത്യാരമ്മയുടെ അടുത്ത ബന്ധുവാണ്. മഹാത്മാഗാന്ധിയുമായി ബന്ധം പുലർത്തിയിരുന്ന അവർ ഖാദി പ്രസ്ഥാനത്തിനും സംഭാവന നൽകി. സ്വാതന്ത്യപോരാട്ടം നടത്തുന്ന ദേശീയവാദികളുടെ സംഗമസ്ഥലവും ഖാദിപ്രസ്ഥാനത്തിനു കരുത്തേകാൻ ചർക്കയിൽ നൂൽ നൂൽക്കുന്ന ഇടവും കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ ഹിൽ പാലസാണ്’ എന്ന് നാഷനൽ ആർക്കൈവ്സിലെ പഴയ ബ്രിട്ടീഷ് ഇന്റലിജൻസ് രേഖകളിൽ പറയുന്നു. ദേശീയവാദികളെ സ്വാതന്ത്യ പോരാട്ടത്തിനൊരുക്കുന്നതിൽ മഹാത്മാഗാന്ധിയുമായി കത്തിടപാടു നടത്തിയിരുന്ന പാറുക്കുട്ടി തന്നെയായിരുന്നു തൃപ്പൂണിത്തുറ ഹിൽപാലസിലെ കൂട്ടായ്മകൾക്കും പിന്നിൽ.

1932 ൽ രാമവർമ രാജാവ് നാടുനീങ്ങിയതോടു കൂടി നേത്യാരമ്മയുടെ ഭരണം അവസാനിച്ചു. പിന്നീട് സ്വന്തം തറവാടായ പടിഞ്ഞാറേ ശ്രാമ്പിനു അടുത്ത് മകളുടെ പേരിൽ “രത്നവിലാസം “എന്നൊരു ബംഗ്ലാവ് നിർമിച്ചു അവുടെയ്ക്കു താമസം മാറി. VK വിലാസിനിയമ്മ, VK രത്നമ്മ, അരവിന്ദാക്ഷ മേനോൻ എന്നിവരാണ് രാമവർമയുടെ മക്കൾ.

Indian National Congress ന്റെ പ്രസിഡന്റ് ആയിരുന്ന C. ശങ്കരൻനായരുടെ മകൻ RM പാലാട്ടിനാണ് രാജാവ് മകളായ രത്നമ്മയെ വിവാഹം ചെയ്തു നൽകിയത്. രത്നമ്മയുടെ മകൻ പാലാട്ട് ശങ്കരൻനായരോടൊപ്പം നേത്യാരമ്മ England ഇൽ പോയി കുറച്ചു കാലം താമസിച്ച ശേഷം തിരിച്ചു ഇന്ത്യയിൽ വന്നു 2 തേയില എസ്റ്റേറ്റുകൾ വാങ്ങിച്ചു. പിന്നീട് തൃശ്ശൂരും കണ്ണൂരുമായി ശിഷ്ടകാലം കഴിയുകയും ചെയ്തു.

എന്തെങ്കിലും രീതിയിൽ ഈ സ്ത്രീ യുടെ കഴിവുകൾ പിന്നീട് കേരള സമൂഹം ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ഇത്രയും വലിയ ഭരണാധികാരിക്ക്‌ തൃശൂരിൽ സ്മാരകങ്ങൾ ഇല്ലാലോ എന്നത് വലിയ ദുഃഖിപ്പിക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post