നൂറിലധികം കുഞ്ഞുങ്ങളെ പൈശാചികമായി കൊന്ന ഒരു പിശാചിൻ്റെ കഥ

Total
0
Shares

എഴുത്ത് – Aniesh Ravindran.

ഞാൻ പെഡ്രോ അലോൺസോ ലോപ്പസ് – മോൺസ്റ്റർ ഓഫ് ആൻഡസ്. “അവർ ഒരിക്കലും കരഞ്ഞിരുന്നില്ല, ഒന്നും പ്രതീക്ഷിച്ചില്ല, വെറും നിഷ്കളങ്കരായിരുന്നു അവർ” പാസ്റ്റർ കോർഡോവ ഗുഡീനോ, ലോപ്പസിന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ലോപ്പസ് വല്ലാത്ത ഉന്മാദത്തോടെ പറഞ്ഞു കൊണ്ടിരുന്നു. “തയാറാക്കിയ ശവക്കുഴികളേക്കായിരുന്നു ഞാൻ അവരെ കൂട്ടിക്കൊണ്ട് വന്നിരുന്നത്. ചിലപ്പോൾ മറ്റു പെൺകുട്ടികളുടെയും നിശ്ചല ശരീരങ്ങളുണ്ടാവുമായിരുന്നു കുഴികളിൽ. രാത്രി മുഴുവൻ എന്തെങ്കിലും പറഞ്ഞ് അവരെ സമാധാനിപ്പിക്കും. പുലരുമ്പോൾ ബലാത്കാരം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു.”

“അതെന്താ പകലിന് കാത്തിരിക്കുന്നത്” ഗുഡീനോ ആകാംക്ഷയോടെ ലോപ്പസിനെ നോക്കി. “രാത്രിയിൽ അവരുടെ കണ്ണുകൾ കാണുന്നതെങ്ങിനെ?” ലോപ്പസ് മഞ്ഞപ്പല്ലുകൾ പുറത്ത് കാൺകെ ഇളിച്ചു. “കണ്ണുകൾ നിറം മങ്ങി അവർ മരണത്തിന്റെ പടവുകളിറങ്ങിപ്പോകുന്നത് മനോഹരമായ കാഴ്ച കാണാനാവില്ലെങ്കിൽ കൊല്ലുന്നതെന്തിന്” മൃതിയുടെ മാദകമായ ലഹരിയിലെന്നോണം ലോപ്പസ് കണ്ണുകളടച്ച് സ്വകാര്യമായ നിർവൃതിയിലമർന്നു.ഗൂഡീനോക്ക് മനം പുരട്ടി. ഇരിക്കുന്ന സിമന്റ് പ്രതലത്തേക്കാൾ മരവിപ്പ് സ്വന്തം ശരീരത്തിനാണെന്ന് അയാൾക്ക് തോന്നി.

“മരിച്ച കുട്ടികളുമായി അയാൾ സാങ്കൽപ്പികമായി സംസാരിക്കുകയും കാപ്പി കുടിക്കുകയും കളികളിലേർപ്പെടുകയും ചെയ്യുമായിരുന്നു, അയാളുമായി ആ കുഞ്ഞുങ്ങൾ സൗഹൃദം ഇഷ്ടപ്പെട്ടുവെന്ന് സ്വയം ബോദ്ധ്യപ്പെടുത്താൻ. ഒടുവിൽ ആത്മസംഭാഷണം വിരസമാകുമ്പോൾ അയാൾ അടുത്ത ഇരയെ തേടിയിറങ്ങും.” പാസ്റ്റർ കോർഡോവ ഗുഡീനോ മുൻപിലിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു നിർത്തി.

1980 ഏപ്രിലിൽ ഇക്വഡോറിലെ വെള്ളപ്പൊക്കത്തിൽ നാല് കുഞ്ഞുങ്ങളുടെ ശരീരം കരക്കടിഞ്ഞപ്പോഴാണ് തുടർക്കൊലപാതകത്തെപ്പറ്റി അധികൃതർ ബോധവാന്മാരാകുന്നതും അന്വേഷണം തുടങ്ങുന്നതും. വൈകാതെ അംബാട്ടോ എന്ന് പ്രദേശത്ത് ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ലോപ്പസ് അറസ്റ്റിലായി. അയാൾ പോലീസുകാരുമായി സഹകരിക്കാതിരുന്നതിനെ തുടർന്നാണ് പാസ്റ്റർ കോർഡോവ ഗുഡീനോയെ തടവുകാരന്റെ വേഷമണിയിച്ച് ലോപ്പസിന്റെ സെല്ലിലേക്കയച്ചത്. പോലീസ് പ്രതീക്ഷിച്ചത് പോലെ തന്റെ നിഷ്ഠൂരമായ കൊലപാതകങ്ങളെക്കുറിച്ച് സഹതടവുകാരനോട് വാചാലനായി.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലോപ്പസ് കുറ്റം സമ്മതിച്ചു. പക്ഷേ അവിശ്വസനീയമായ ഈ കഥ ബോധ്യപ്പെടാൻ പോലീസ് ലോപ്പസിനെയും കൂട്ടി ശവക്കോട്ടയിലെത്തി. അൻപത്തി മൂന്നലധികം കുഞ്ഞുങ്ങളുടെ ശവശരീരം കണ്ടെത്തിയതോടെ നൂറിലധികം കുഞ്ഞുങ്ങളെ പൈശാചികമായി ബലാത്സംഗം ചെയ്ത് കൊന്നതിന് ലോപ്പസിന് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ജനങ്ങൾ ‘മോൺസ്റ്റർ ഓഫ് ആൻഡസ്’ എന്ന് അയാളെ വിളിച്ചു.

കൊളംബിയയിലെ ബാല്യം : 1948 ഒക്ടോബർ 8 ന് വലതുപക്ഷ പാർട്ടി മെമ്പറായ മെഡാർഡോ റെയസിന്റേയും ബെനിൽഡയുടേയും ഏഴാമത്തെ മകനായാണ് പെഡ്രോ അലോൺസോ ലോപ്പസ് ജനിച്ചത്. ലോപ്പസ് ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ 1948 ൽ തുടങ്ങിയ കൊളംബിയൻ ആഭ്യന്തര കലാപത്തിൽ പിതാവ് കൊല്ലപ്പെട്ടു. ലൈംഗീക തൊഴിലാളിയായ ബെനിൽഡയുടെ സന്ദർശകരുടെ പീഢനങ്ങൾ സഹിക്ക വയ്യാതെയാണ് വീടു വിട്ടിറങ്ങിയതെന്നാണ് ലോപ്പസ് പറയുന്നത്. പക്ഷേ ഇളയ സഹോദരിയെ അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് ചവിട്ടിപ്പുറത്താക്കിയതാണെന്നാണ് ബെനിൽഡയുടെ ഭാഷ്യം. തൊലീമയുടെ തെരുവിൽ യാചിച്ച് നടക്കവേ കണ്ടുമുട്ടിയ ഒരു അപരിചിതൻ അവനോട് സഹതപിക്കുകയും ആഹാരവും താമസിക്കാൻ ഇടവും കൊടുക്കാമെന്ന് പറഞ്ഞ് ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടു പോയി പീഢിപ്പിച്ചു.

ആ സംഭവത്തോടെ ഭയചകിതനായ ലോപ്പസ് പകൽ സമയം ഒളിച്ചിരിക്കുകയും രാത്രിയിൽ അവശേഷിക്കപ്പെട്ട ഭക്ഷണം കഴിച്ചും നടന്നു. ഒരു വർഷത്തിനുള്ളിൽ തൊലീമ ഉപേക്ഷിച്ച് അലഞ്ഞ് തിരിഞ്ഞ് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടോയിലെത്തുകയും തെരുവിലെ ‘ഗാമീനുകൾ’ എന്ന് വിളിക്കപ്പെടുന്ന തെണ്ടിപ്പിള്ളേരുടെ കൂട്ടത്തിൽ ‘ബാസുകോ’ എന്ന വില കുറഞ്ഞ കൊക്കേൻ വലിച്ചും ഭിക്ഷ യാചിച്ചും നടന്നു. ദൈന്യത തോന്നിയ ഒരു അമേരിക്കൻ ദമ്പതികൾ അവനെ ഒരു അനാഥാലയത്തിലെത്തിച്ചുവെങ്കിലും പന്ത്രണ്ടാം വയസ്സിൽ വീണ്ടും അദ്ധ്യാപകനാൽ പീഢിപ്പിക്കപ്പെട്ടു. താമസിക്കാതെ കൈയ്യിൽ കിട്ടിയ പണവും മോഷ്ടിച്ച് ലോപ്പസ് വീണ്ടും തെരുവിലെത്തി.

ജയിലിലെ കൗമാരം : വിദ്യാഭ്യാസമോ തൊഴിൽ പരിചയമോ ഇല്ലാത്ത എല്ലാ തെരുവ് സന്തതികളേയും പോലെ ലോപ്പസും ഭിക്ഷാടനവും ചെറിയ മോഷണങ്ങളുമായി കഴിഞ്ഞു കൂടി. കുറേക്കൂടി വളർന്നപ്പോൾ മോഷണം കാറുകളാകുകയും പതിനെട്ടാം വയസ്സിൽ പിടിക്കപ്പെടുകയും ചെയ്തു. ജയിലിൽ കൈമാരക്കാരനായ ലോപ്പസ് വീണ്ടും നാല് സഹതടവുകാരാൽ പീഢിപ്പിക്കപ്പെട്ടു. ലോപ്പസ് ആ നാലു പേരെയും വധിച്ച് പ്രതികാരം ചെയ്തു. സ്വരക്ഷാർത്ഥം എന്ന പേരിൽ രണ്ടു വർഷം കൂടി ശിക്ഷ ദീർഘിച്ചു. ആസക്തികൾക്ക് കടിഞ്ഞാണിടാൻ ലോപ്പസിന് ജയിലിൽ പോണോഗ്രഫി പുസ്തകങ്ങൾ ലഭിച്ചു.

1978 ൽ മറ്റൊരു മനുഷ്യനായി ലോപ്പസ് പുറത്തിറങ്ങി പെറുവിലേക്ക് പോയി. അവിടെ ചെറിയ പെൺകുട്ടികളെ കടത്തി കൊലപ്പെടുത്താൻ തുടങ്ങി. ഒൻപ്ത വയസ്സുകാരിയായ ഒരു പെൺകുട്ടിയെ കടത്താൻ ശ്രമിക്കിന്നതിനിടയിൽ പെറുവിലെ അയാക്കുച്ചോ എന്ന ഗോത്രവർഗ്ഗക്കാർ ലോപ്പസിനെ പിടികൂടി മൃതപ്രായനാക്കി കഴുത്തറ്റം മണ്ണിൽ കുഴിച്ചു നിർത്തുകയും ചെയ്തു. വെള്ളക്കാർ അയാക്കുച്ചോകളെ സമന്വയിപ്പിച്ച് ലോപ്പസിനെ പോലീസിലേൽപ്പിക്കുകയും തുടർന്ന് ഇക്വഡോറിലേക്ക് നാടുകടത്തുകയും ചെയ്തു.

ഇക്വഡോറിലെ യൗവ്വനം : ലോപ്പസിന്റെ ആഗമനത്തെ തുടർന്ന് ഇക്വഡോറിൽ ധാരാളം പെൺകുഞ്ഞുങ്ങൾ കാണാതായി. ലോപ്പസ് കൊലപാതകപരമ്പര നിർബാധം തുടർന്നു. അധികൃതർ ഇത് ശ്രദ്ധിച്ചെങ്കിലും കുട്ടികളെ അപഹരിച്ച് ലൈംഗീക തൊഴിലാളികളായി വിൽക്കാൻ വേണ്ടി സാധാരണ നടക്കുന്ന കുറ്റകൃത്യമെന്ന് കരുതി അവർ അവഗണിച്ചു. 1980ലെ വെള്ളപ്പൊക്കത്തെ തുടർന്നുള്ള അന്വേഷണത്തിലും കച്ചവടക്കാരിയായ കരോളിനാ റാമോണും കൂട്ടരും ചേർന്ന് അവരുടെ മകളെ അപഹരിക്കാനുള്ള ഉദ്യമം പരാജയപ്പെടുത്തിയതോടെയുമാണ് ലോപ്പസ് പിടിക്കപ്പെട്ടു. 1983 ജൂലെ 31ന് 110 കൊലപാതകങ്ങൾക്ക് ഇക്വഡോറിലെ പരമാവധി ശിക്ഷയായ 16 വർഷം ശിക്ഷ വിധിക്കപ്പെട്ടതെങ്കിലും പെറുവിലും കൊളംബിയയിലുമായി ഒൻപത് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള 240 പെൺകുഞ്ഞുങ്ങളെ കൂടി കൊലപ്പെടുത്തിയതായി പിന്നീട് ലോപ്പസ് കുമ്പസാരിച്ചു. ലോപ്പസിനെ ജയിലിൽ കൊല്ലുന്ന പുള്ളികൾക്കോ അധികൃതർക്കോ മാതാപിതാക്കൾ ഉൾപ്പെടുന്ന പൊതുജനം അനൗദ്യോഗികമായി ഇരുത്തയ്യായിരം അമേരിക്കൻ ഡോളർ പ്രഖ്യാപിച്ചിരുന്നു.

ജയിലിലായിരുന്ന സമയത്ത് അനുവദിക്കപ്പെട്ട ഒരേയൊരു ഇന്റർവ്യൂ എടുക്കാൻ ചെന്ന ജേർണ്ണലിസ്റ്റ് റോൺ ലേയ്റ്റനർ മൂന്നാല് നില സെക്യൂരിറ്റി കഴിഞ്ഞ് പോകുമ്പോഴും പറ്റിയ ഒരു ആയുധം അന്വേഷിച്ചിരുന്നു. പിറ്റേ ദിവസം 12 ദിവസം ലോപ്പസ് ഏകാന്ത തടവ് അനുഭവിച്ച സെല്ലിന്റെ ഇടനാഴിയുടെ അങ്ങേയറ്റത്ത് ഷൂ അഴിച്ച് വെച്ച് അടുത്തെത്തിയപ്പോൾ ലോപ്പസ് മൃഗചേഷ്ടയോടെ അഴികളിൽ പിടിച്ച് നിന്നു. ലേയ്റ്റ്നർ ഒരു ഫോട്ടോ എടുത്തു. ജയിൽ ഡയറക്ടർ വിക്ടർ ലോസ്കാനോ ലേയറ്റ്നറെ ലോപ്പസിന് പരിചയപ്പെടുത്തി. മറ്റൊന്നും ആലോചിക്കാതെ ലേയ്റ്റ്നർ ഹസ്തദാനത്തിനായി കൈ നീട്ടി. സെല്ലിനുള്ളിലെ മൃഗം ലേയ്റ്റനറുടെ കൈ അയാളുടെ കനത്ത കൈപ്പത്തിക്കുള്ളിൽ ഞെരിച്ചു. വിരലഗ്രങ്ങൾ രക്തം നിറഞ്ഞ് ചുവപ്പ് കുമിളകളായി. മോതിരം ധരിച്ചിരുന്നെങ്കിൽ അത് ഒടിഞ്ഞു പോയിരുന്നേനെ എന്ന് ലേയ്റ്റ്നർക്ക് തോന്നി. അയാൾ അലറിപ്പോകുന്നതിന് മുൻപേ ലോപ്പസ് ഇളിച്ചു കൊണ്ട് പിടി അയച്ചു.

ജയിൽ ഡറക്ടർ ലോസ്കാനോയുടെ സുന്ദരിയും ചെറുപ്പക്കാരിയുമായ മകളായിരുന്നു ട്രാൻസലേറ്ററായി വന്നത്. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി താൻ ഒരു പെണ്ണിനെ സ്പർശിച്ചിട്ടെന്നും ഡയറക്ടറുടെ മകളെ തൊടാൻ അനുവദിക്കുമെങ്കിൽ മാത്രമേ ഇന്റർവ്യൂ ചെയ്യപ്പെടാൻ തയാറുള്ളുവെന്നും ലോപ്പസ് വാർഡനോട് പറഞ്ഞു. പിസ്റ്റളുകളും തോക്കുകളും കോക്ക് ചെയ്യപ്പെട്ട് ലോപ്പസിനെ ലക്ഷ്യം വെച്ചു. ഒരു ദീർഘ നിശ്വാസത്തിനൊടുവിൽ ഡയറക്ടറുടെ മകൾ ധൈര്യത്തോടെ ലോപ്പസിനെ സ്പർശിക്കാൻ അനുവദിച്ചു. ലോപ്പസ് സൂഷ്മമായി അവളുടെ വിരലാഗ്രം മുതൽ കൈത്തണ്ടകൾ വരെ തൊട്ടു നോക്കി. അയാൾ അവളുടെ പിടലിക്ക് പിടിക്കാൻ ധൈര്യപ്പെടുമോയന്ന് ലേയ്റ്റ്നർ ശങ്കിച്ചു. ഇരുപത്തിയാറുകാരിയായ അവൾ എന്നിൽ ഒരു വികാരവും ഉണർത്തിയില്ല എന്ന് ലോപ്പസ് പിന്നീട് പറഞ്ഞു.

ലോപ്പസ് എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു. എല്ലാ മനുഷ്യരും പ്രഭാതകൃത്യങ്ങൾ നിർവ്വഹിക്കുമ്പോൾ നിങ്ങൾ മാത്രം പെൺകുഞ്ഞുങ്ങളെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു, എല്ലാ ആഴ്ചയും രണ്ടും മൂന്നും വെച്ച് എല്ലാ ആഴ്ചകളും മൂന്ന് വർഷത്തോളം. എന്തിന്? “ഞാൻ ഈ നൂറ്റാണ്ടിന്റെ പുരുഷനാണ്, ആർക്കും എന്നെ വിസ്മരിക്കാനാവില്ല” . ചുറ്റി നിൽക്കുന്ന തിര നിറച്ച തോക്കുകളും അവയുടെ പിന്നിലെ ഗോർഡുകളേയും നിസ്സംഗതയോടെ നോക്കിക്കൊണ്ട് ലോപ്പസ് തുടർന്ന് സ്വന്തം കൊലപാതകങ്ങളെ ബുൾഫൈറ്റിലെ ‘മൊമെന്റ് ഓഫ് ട്രൂത്ത്’ നോട് താരതമ്യം ചെയ്തു.

“അതൊരു സുന്ദരമായ നിമിഷമാണ്, ഒരു കൊച്ചു പെൺകുട്ടിയുടെ കഴുത്തിൽ കരങ്ങൾ മുറുക്കുന്ന ഒരു ദൈവീകമായ നിമിഷം. മരണത്തിന്റെ നിമിഷങ്ങൾ നിർവൃതിയുടേതാണ്, അപ്പോൾ അവളുടെ കണ്ണിൽ കത്തുന്ന പ്രകാശം മെല്ലെ തിരിയണയും, കൊന്നിട്ടുള്ളവർക്ക് മാത്രമേ ഞാൻ പറയുന്നത് മനസ്സിലാവുകയുള്ളൂ. ഒരിക്കൽ ഞാൻ മോചിതനാവും, അന്ന് വീണ്ടും ഞാൻ ആ മനോഹരമായ നിമിഷങ്ങളുടെ നിർവൃതി അനുഭവിക്കും. ആഹ്ലാദത്തോടെ ഞാൻ വീണ്ടും കൊല്ലും, കാരണം അതെന്റെ ദൗത്യമാണ്”

ജയിൽ മോചനം : 1998 ഡിസംബർ 6ന് ലോപ്പസ് വെറും 50 അമേരിക്കൻ ഡോളർ ജാമ്യത്തിൽ ജയിൽ മോചിതനായി, അതും നല്ല നടപ്പിന് ഒരു മാസം ഇളവോടെ എന്നതാണ് ഏറ്റവും ക്രൂരമായ വിരോധാഭാസം. പോലീസ് എസ്കോർട്ടോടെ മൂന്നറ്റിയൻപതോളം പെൺകുഞ്ഞുങ്ങളുടെ ഘാതകനായ പെഡ്രോ അലോൺസോ ലോപ്പസ് കനത്ത പോലീസ് ബന്ദവസിൽ അതിർത്തിയിലെ റുമിക്കാച്ചാ പാലത്തിൽ വെച്ച് കൊളംബിയൻ അധികൃതർക്ക് കൈമാറി. 2002 ഒക്ടോബറിൽ ഇന്റർപോൾ ലോപ്പസിന് വേണ്ടി ഒരു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു, സ്പെയിനിൽ അയാൾ മറ്റൊരു കൊലപാതകം അയാൾ നടത്തിയെന്ന് സംശയമുണ്ടായതിനെ തുടർന്നായിരുന്നു ഇത്. പിന്നെ ഇന്നോളം ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും ക്രൂരനായ കൊലപാതകികളിലൊരാളായ പെഡ്രോ അലോൺസോ ലോപ്പസിനെക്കുറിച്ച് വിവരമില്ല.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post