അനുഭവക്കുറിപ്പ് – ജെയ്‌മോൻ ജോയ്, ഷാബിൻ തദേവൂസ്.

നേരത്തെ ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ഞങ്ങൾ വളർത്തുന്ന Rottweiler ഇനത്തിൽ പെട്ട നായ ഇൻഫെക്ഷൻ വന്നു തീരെ വയ്യാതെ അവശ നിലയിൽ ആർന്നു. വേറെ ഏതെങ്കിലും നായയിൽ നിന്നും ബ്ലഡ്‌ ട്രാൻസ്ഫർ ചെയ്യണം. ആദ്യം ഒരു പാട് പേരെ വിളിച്ചു. പക്ഷെ ഒന്നും റെഡി ആയില്ല. ബ്ലഡ് കൊടുക്കുന്ന നായയ്ക്ക് 30kg മുകളിൽ തൂക്കം വേണം എന്നും പറഞ്ഞു.

ബ്ലഡ്‌ പെട്ടന്ന് കിട്ടിയില്ലെങ്കിൽ ഡോഗിന്റെ നില വളരെ ഗുരുതവസ്ഥയിലോട്ടു മാറി കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾക്കും ആകെ ടെൻഷൻ ആയി. അങ്ങനെ ഇരിക്കുന്ന സിറ്റുവേഷനിൽ ആണു ഒരു പോസ്റ്റ് വാട്സാപ്പ് ലും ഫേസ്ബുക്കിലും ഇട്ടു നോക്കാം എന്ന് തോന്നിയത്. ഞാൻ ഡോഗിന്റെ ഒരു ഫോട്ടോയും ബ്ലഡ്‌ ആവിശ്യം ഉണ്ടെന്നുള്ള ഒരു ക്യാപ്ഷനും ഇട്ടു.

മിനിറ്റുകൾക്കുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നും തുടരെ തുടരെ call വരാൻ തുടങ്ങി. കൊല്ലത്തു നിന്നും ഒരു ചേട്ടൻ വിളിച്ചു. “എവിടെയാ നിങ്ങളുടെ സ്ഥലം”. ഞാൻ പറഞ്ഞു “എറണാകുളം ആണു” എന്ന്. അപ്പോൾ ആ ചേട്ടൻ പറഞ്ഞത് “അത് പ്രശ്നമില്ല എനിക്കു ഒരു dog ഉണ്ട്. ഒരു 40 kg അടുത്ത് വരും. അവന്റെ ബ്ലഡ്‌ എടുത്തോളു. ഞാൻ എന്റെ കാറിൽ അവിടെ എത്തിക്കാം” എന്ന്. ഞാൻ ആ ചേട്ടനോട് പറഞ്ഞു “കുഴപ്പമില്ല ചേട്ടാ.. ഞാൻ ഒന്നുകൂടി ഒന്ന് നോക്കട്ടെ. ഒന്നുമായില്ലെങ്കിൽ ചേട്ടനെ ഞാൻ വിളിച്ചോളാം.”

ഇതു പോലെ ഒരുപാട് പേർ വിളിച്ചു എല്ലാവർക്കും വലിയ ഒരു നന്ദി തന്നെ പറയുകയാണ്. പിന്നെ ബ്ലഡ്‌ റെഡി ആയി. അത് എറണാകുളം വൈപ്പിനിൽ നിന്നുമുള്ള Antony Stagen എന്ന വ്യക്തി ആണു. പുള്ളിയുടെ 48 kg rottweiler bread തന്നെ ആണു. Stagen നെ ഞങ്ങൾ അങ്ങോട്ട്‌ വിളിച്ചു ചോദിച്ചതാണ്. വാട്സാപ്പ് വഴി ഞങ്ങളുടെ തന്നെ ഒരു ബ്രദർ ദീപു ഈ പോസ്റ്റ് സ്റ്റാറ്റസ് ഇട്ടതു കണ്ട വരാപ്പുഴ രൂപതയിലെ Fr Shinoj Aranchery, Stagen ന്റെ നമ്പർ അയച്ചു തരുകയായിരുന്നു.

ഞാൻ ഉടനെ തന്നെ അദ്ദേഹത്തെ കോൺടാക്ട് ചെയുകയും കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. Stagen പറഞ്ഞത് ഇങ്ങനെ – “എനിക്കും ഇണ്ടാർന്നു ബ്രോ നേരെത്തെ ഇതു പോലൊരു സിറ്റുവേഷൻ. എന്റെ ഡോഗിനും ഇതു പോലൊരു അവസ്ഥ വന്നിട്ടു ആരും വേറെ ഒരു ഡോഗിന്റെ ബ്ലഡ്‌ തരാൻ തയ്യാറായിരുന്നില്ല. ആ ഒരവസ്ഥയിൽ ആ നായ മരണപെട്ടു. ആരും ഇതു ഗൗരവമായി കാണുന്നില്ല എന്നതാണ് പ്രശ്നം. നമ്മൾ മനുഷ്യർ ബ്ലഡ്‌ കൊടുക്കാറുണ്ട്. അത് നമ്മുക്ക് നല്ലതാണ്. അത് പോലെ തന്നെ ആണു മൃഗങ്ങൾക്കും. അത് കൊണ്ട് എനിക്കറിയാം ബ്രോ ഇതിന്റെ ഒരു അവസ്ഥ. ഞാൻ എന്റെ dog ആയി ഇപ്പോൾ തന്നെ എത്താം.”

ഇതുകേട്ടപ്പോൾ ഞാൻ കാറും ആയി ഇപ്പോൾ തന്നെ വന്നു പിക്ക് ചെയ്യാം എന്ന് പറഞ്ഞെങ്കിലും “വേണ്ട ബ്രോ സമയം കളയണ്ട ഞാൻ എന്റെ കാറിൽ ഇപ്പോൾ തന്നെ എത്തിക്കാം” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ പെട്ടന്ന് തന്നെ അദ്ദേഹം ഡോഗുമായി എത്തി. ബ്ലഡ്‌ ട്രാൻസ്ഫർ നടത്തി. രണ്ടും ഡോഗും ഇപ്പോൾ സ്മാർട്ട്‌ ആയി നടപ്പുണ്ട്.

ഞാൻ ഇതിവിടെ പോസ്റ്റ്‌ ചെയുന്നത് വേറെ ഒന്നും കൊണ്ടല്ല. ഈ ഭൂമിയിൽ വില കല്പിക്കാത്ത ഒരു പാട് മൃഗങ്ങളും, പക്ഷികളും ഉണ്ട്. അവരെയൊക്കെ മനുഷ്യന് തുല്യവും കണ്ടു സ്നേഹിക്കുന്ന ഒരുപാട് മനുഷ്യർ നമ്മുക്കിടയിലും ഉണ്ടെന്നു ഇന്ന് ഞങ്ങൾക്കു മനസിലായി. അവരോടൊക്കെ തീർത്ത തീരാത്ത കടപ്പാടുണ്ട്. ഇന്ന് ഈ ഒരവസ്ഥയിൽ ഞങ്ങളെ വിളിച്ചവർക്കും, അതിനു പല രീതിയിൽ സഹായിച്ചവർക്കും വേണ്ടി ഞങ്ങൾ നല്ലതു മാത്രം വരട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.