വിവരണം – NimSha Nimzz, ചിത്രങ്ങൾ – Bharath Krishna.

ഒരു വിദേശ രാജ്യത്തേക്ക് ആദ്യമായി യാത്ര പോകാൻ ആലോചിക്കൂന്പോൾ ഭാഷ, ഭക്ഷണം, സ്ഥലങ്ങൾ, ചിലവ് അങ്ങനെ പലവിധം ചോദ്യങ്ങൾക്കൊടുവിൽ ഏതെങ്കിലും ടൂർ ഏജൻസിയെ ശരണം പ്രാപിക്കുന്നവരാണ് മിക്കവരും. ഇവിടെ നമ്മൾ മനസിലാക്കേണ്ടത്, ഇന്ത്യയാണ് ഏറ്റവുമധികം diversity ഉള്ള രാജ്യമെന്നും, മറ്റുള്ള രാജ്യങ്ങൾക്ക് നിശ്ചിതമായ ഒരു ഭാഷയും, ഭക്ഷണവും, സംസ്ക്കാരവും, കൃത്യമായി list ചെയ്‌യപ്പെട്ട ടൂറിസ്റ് സ്ഥലങ്ങളുമാണ് ഉള്ളതെന്നുമാണ്.

അങ്ങനെയാണ് മുങ്ങിത്തപ്പി ശേഖരിച്ച വിവരങ്ങളുമായി ഞങ്ങൾ രണ്ടുപേർ തായ്‌ലാന്റിലെ phuket ലേക് ഒരു backpacker യാത്ര നടത്തിയത്. 5 ദിവസത്തെ യാത്രയ്‌ക്ക്‌ രണ്ടുപേർക്കും കൂടെ ആകെ ചിലവ് 60000/- രൂപ.

Step 1 : ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് – യാത്ര ചെയ്‌യുന്നതിനു രണ്ടു മാസം മുൻപ് ബുക്ക് ചെയ്തതുകൊണ്ട് MakeMyTrip ൽ ടിക്കറ്റിനു ചിലവായത് 24,820/-രൂപ (up and down for 2). check-in ലെഗേജ് ഇല്ലാതെ 7kg backpack ഒരാൾക്ക് കൊണ്ടുപോകാം.

Step 2 : ഹോട്ടൽ ബുക്കിംഗ് booking.com വഴി ആദ്യത്തെ രണ്ടു ദിവസം phuket old town ലെ Hugger Hostel ബുക്ക് ചെയ്തു. സഞ്ചാരികളുടെ പറുദീസയാണത്. ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള സഞ്ചാരികളെ കാണാനും പരിചയപ്പെടാനും അവസരമുണ്ടാകും. ചെലവ് – 1300 THB. അടുത്ത രണ്ടു ദിവസത്തേക്കു phuket ഐലണ്ടിന്റെ അങ്ങേയറ്റത്ത് kata ബീച്ചിനടുത്തുള്ള The Palmery Resort ബുക്ക് ചെയ്തു. ഫൈവ് സ്റ്റാർ ഹോട്ടലുകൾ വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കും എന്നത് തന്നെ കാരണം. ചിലവ്- 2646 THB.

Step 3 : വിസ – Visa on arrival സൗകര്യമുള്ള രാജ്യങ്ങളിലൊന്നാണ് Thailand. ഒരാൾക്ക് 2000 THB ചിലവ് വരും. അതേ സമയം ഇ-വിസ വെറും 600 THB ന് ലഭിക്കും. ചിലവ് ചുരുക്കൽ മാത്രമല്ല, വിസയ്ക്ക് വേണ്ടിയുള്ള നീണ്ട ക്യൂ ഒഴിവാക്കാനും കൂടിയാണിത്. വിസ 3 ദിവസത്തിനുള്ളിൽ approve ആയി വന്നു. രണ്ടുപേർക്കും കൂടി ചിലവ്- 1200 THB Apply e-Visa on http://www.vfs-thailand.co.in/.

അങ്ങനെ ചെന്നൈയിൽ നിന്ന് നേരെ ബാങ്കോക് (Layover). എത്തിയാൽ ഉടനെ വാച്ചിലെ ടൈം സെറ്റ് ചെയ്‌യുക. 3 hours layover ടൈമിൽ visa സ്റ്റാംപ് ചെയ്‌യാം. ഒരു പൂരത്തിനുള്ള ആളുകളുണ്ട് visa-on-arrival ക്യൂ വിൽ. ഇ-വിസ ഉള്ളവർക്കായി 4th കൗണ്ടറിൽ ഒരു ചെറിയ ക്യൂ മാത്രമേ ഉള്ളു. ചടങ്ങെല്ലാം കഴിഞ്ഞു നേരെ ഫുഡ് കോർട്ടിലേക്. എല്ലായിടത്തും non-veg മാത്രം. നല്ല വിലയും. Egg മാത്രം കഴിക്കുന്ന ‘ശുദ്ധ വെജിറ്റേറിയനായ’ എനിക്കതൊരു ഷോക്ക് ആയിരുന്നു. അവസാനം എയർപോർട്ട് ലെ Seven-Eleven സ്റ്റോർ കണ്ടുപിടിച്ചു അത്യാവശ്യം ഫുഡ് ഒപ്പിച്ചു. സാധനങ്ങൾ ഏറ്റവും വില കുറഞ്ഞു നിങ്ങൾക്കവിടെ കിട്ടും.

ബാങ്കോക്കിൽ നിന്ന് phuket ലേക് അടുത്ത ഫ്ലൈറ്റ്. phuket എയർപോർട്ട് കൗണ്ടറിൽ നിന്ന് true move H സിം വാങ്ങി 200THB റീചാർജ്ചെ യ്തു. 5GB 4G ഡാറ്റ ഉടനെ ആക്റ്റീവ് ആയി. താരതമ്യേന കുറഞ്ഞ നിരക്ക് അതാണ്. ഒരു ബാക്ക് പാക്കർക്ക് ഇന്റർനെറ്റ് ആണ് എല്ലാം. എയർപോർട്ട് നു പുറത്തു നിന്നും എല്ലായിടത്തേക്കും ബസ് ഉണ്ട്. കൂടാതെ മിനി-ബസും share taxi യും ഉണ്ട്. taxi ചാർജ് വളരെ കൂടുതലാണ് ഇവിടെ (400-650 THB). ഞങ്ങൾ old phuket ലേക് ടിക്കറ്റ് എടുത്തു, ഒരാൾക്ക് 100THB. Old Phuket Town ബസ് സ്റ്റാൻഡിൽ നിന്ന് ഗൂഗിൾ മാപ് ഇട്ട് നേരെ Huggers ഹോസ്റ്റലിലേക്. വഴിയിൽ കണ്ട റെസ്റ്റോറന്റിൽ കയറി എഗ്ഗ് നൂഡിൽസ് ഓർഡർ ചെയ്തു. അവർ കൊണ്ടുവന്നതാവട്ടെ വേവിച്ച ഫിഷ്, പഞ്ചസാര, നൂഡിൽസ്, കുറെ ഇലകളും!

Huggers ഹോസ്റ്റലിൽ dormitoy യും 3 star ഫെസിലിറ്റിയുള്ള പ്രൈവറ്റ് റൂമുകളുമുണ്ട്. ഭംഗിയുള്ള ഇന്റീരിയർ. പലയിടത്തു നിന്നുമുള്ള സഞ്ചാരികൾ. വളരെ ഹൃദ്യമായ പെരുമാറ്റം. അന്ന് വൈകുന്നേരം വരെ എല്ലായിടത്തും ചുറ്റിക്കണ്ട്, Hostel owner നിർദേശിച്ച One Chung റെസ്റ്റോറന്റിൽ നിന്ന് ഫുഡ് കഴിച്ചു. നല്ല അടിപൊളി ഫുഡ്. Fried Rice verieties & Pad Thai തീർച്ചയായും കഴിച്ചു നോക്കേണ്ടതാണ്. Food Panda ആപ്പ് വഴി കുറഞ്ഞ വിലയിൽ നിങ്ങൾക്കു ഫുഡ് ഓർഡർ ചെയ്‌യാം.

സ്ട്രീറ്റിൽ നിറയെ ടൂർ ഓർഗനൈസിങ് കമ്പനികൾ. ഓരോന്നിലും കയറി റേറ്റുകൾ നോക്കി, ഒടുവിൽ Pure Car Rent ൽ ഡീൽ ഉറപ്പിച്ചു. എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു. വിലയും കുറവായിരുന്നു. Phi-Phi isaland ലേക്കും(1000 THB) ജെയിംസ്‌ബോണ്ട് ഐലണ്ടിലേക്കും(1200 THB) അടുത്ത രണ്ടു ദിവസത്തേക്കുള്ള ടിക്കറ്റുകൾ വാങ്ങി. Phi-Phi ക്ക് സ്പീഡ് ബോട്ടും ജെയിംസ്‌ബോണ്ടിലേക് സ്ലോ ബോട്ടും എടുത്തു. രണ്ടു സ്ഥലങ്ങളും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു. ഈ പാക്കേജുകളിൽ Khai Nai ഐലൻഡ്, Maya Bay, Monkey Beach, Phi Phi Ley & Phi Phi Don ഐലൻഡ്, Khai Nok ഐലൻഡ്, Kao Ping Gun, Hong ഐലൻഡ് എന്നീ സ്ഥലങ്ങളും ഉൾപ്പെടും. കൂടുതൽ വിവരിക്കുന്നില്ല, ഫോട്ടോസ് കാണുമ്പോൾ നിങ്ങൾക്കും അത് മനസിലാകും. ജെയിംസ്‌ബോണ്ട് ഐലൻഡിലെ canoeing മറക്കാതെ ചെയ്യുക. Ladyboys ന്റെ ഒരു സർപ്രൈസ് ഐറ്റം കൂടി ഉണ്ടായിരുന്നു.

അവസാനത്തെ രണ്ടു ദിവസം kata ബീച്ചിനടുത്തുള്ള Palmery Resortൽ താമസിച്ചു. Phuket ഐലണ്ടിന്റെ മറ്റൊരറ്റത്തായിരുന്നു റിസോർട്. അങ്ങനെ Pure Car Rent ൽ നിന്ന് ഒരു ബൈക്ക് എടുത്ത് ഞങ്ങൾ phuket ന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക് ഡ്രൈവ് ചെയ്തു. (Bike Rent-200 THB for 1 Day, Fuel-100THB). Taxi കാശു ലാഭം, മാത്രമല്ല, നിങ്ങൾക്കു explore ചെയ്‌യാൻ ഏറ്റവും സൗകര്യവും അതായിരിക്കും. Promthep cape ലെ സൂര്യാസ്തമയം ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു. മണിക്കൂറുകൾ നോക്കിയിരുന്നാലും മതിയാവില്ല. അവസാനത്തെ രാത്രി kata ബീച്ചിലേക് ഡ്രൈവ് ചെയ്തു.

Phuket നൈറ്റ് ലൈഫും സ്ട്രീറ്റ് ഫുഡും എക്സ്പീരിയൻസ് ചെയ്യാൻ മറക്കരുത്. രാത്രിയായാൽ, ബാങ്കോക്കിന്റെയും പട്ടയയുടെയും ഒരു ചെറിയ version നിങ്ങൾക്കിവിടെ കാണാം. Disco ബാറുകളും, pole dancers ഉം, പാട്ടും ഡാൻസും, മസാജ്‌ പാർലറുകളും, ടാറ്റൂ പാർലറുകളും, എല്ലാം ചേർന്ന് ഒരു ഉത്സവം. തായ് മസ്സാജ് ഒരിക്കലും മിസ് ചെയ്‌യരുത്. രണ്ടാമത്തെ ദിവസം കഴുത്തുളുക്കിയ എനിക്കതൊരു വലിയ ആശ്വാസമായിരുന്നു (250 THB per head). അങ്ങനെ 4 ദിവസങ്ങൾ ആഘോഷമാക്കി അഞ്ചാം നാൾ രാവിലെ old phuket ടൗണിലേക് ഡ്രൈവ് ചെയ്തു, ബൈക്ക് തിരികെ ഏല്പിച്ചു. ബസിൽ തിരിച്ച് എയർപോർട്ടിലേക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.