വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

89 രൂപയ്ക്ക് മട്ടൺ ബിരിയാണി, അതിന്റെ കൂടെ ചിക്കൻ ഫ്രൈയും, അൺലിമിറ്റഡ് റൈസ്, അൺലിമിറ്റഡ് നാരങ്ങവെള്ളം ഇത്യാദികൾ തുടങ്ങിയ പരസ്യം കണ്ടൊന്നു അന്ധാളിച്ചു. ഹോട്ടൽ പൂജപ്പുര അസീസിന്റെയായത് കൊണ്ട് അധികം ഞെട്ടിയില്ല. സംഭവം ജനുവരി 30 മുതൽ 1 ആഴ്ചത്തേക്കാണ്. അതും മട്ടൺ മാംസം 50 വർഷം വ്യാപാര തഴക്കമുള്ള പാളയം ശാഹുൽ സാബ്ബിന്റെ കയ്യിൽ നിന്നാണ് എന്നറിഞ്ഞു.

എന്നാലും ഇതെങ്ങനെ അവർക്ക് മുതലാകും? അരിയുടെ ക്വാളിറ്റിയൊക്കെ എങ്ങനെ ആയിരിക്കുമോ എന്തോ? എന്തായാലും ഒന്ന് കയറി നോക്കാം. ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് സുഹൃത്തിനേയും വിളിച്ചു കൊണ്ട് ഇറങ്ങി. ഞാൻ നമ്മുടെ കോംബോ ഓഫർ മട്ടൺ ബിരിയാണിയും, കൂട്ടുകാരൻ ബീഫ് ബിരിയാണിയുമാണ് പറഞ്ഞത്. ബീഫ് ബിരിയാണി 120 രൂപ. മട്ടൺ ബിരിയാണി 89 രൂപ. അതായതു കോംബോ ഓഫർ – മട്ടൺ ബിരിയാണിക്ക് മാത്രം.

മുട്ട, സാലഡ്, പപ്പടം, ചിക്കൻ ഫ്രൈ തുടങ്ങിയ അകമ്പടികളോടെ മട്ടൺ ബിരിയാണി ഇങ്ങ് എത്തി. ചെറിയ കൈമ അരിയിലുള്ള അടിപൊളി ഒരു ബിരിയാണി. സത്യം പറഞ്ഞാൽ 89 രൂപയ്ക്ക് ഇത്ര ക്വാളിറ്റി ഞാൻ പ്രതീക്ഷിച്ചില്ല. മട്ടനൊക്കെ നല്ല വെന്തു തുടുത്ത കഷ്ണങ്ങൾ. പീസ് കുറച്ചു കൂടുതൽ അല്ലേ എന്ന് എനിക്ക് സംശയം ഈ രൂപയ്ക്ക്. എന്തായാലും നല്ല ടേസ്റ്റ് ഉണ്ട്.

റോസ് കൈമ അരിയുടെ വളരെ ചെറിയ അരിയും. കൂടെ കിട്ടിയ ചിക്കൻ ഫ്രൈയും വളരെ നല്ലതായിരുന്നു. രണ്ടാമത് അരി വാങ്ങിക്കേണ്ടി വന്നില്ല. സാലഡ് നന്നായിരുന്നത് എടുത്തു പറയണം. അത് പോലെ തന്നെ മാങ്ങാ അച്ചാറും കൊള്ളാം. അതേ സമയം ബീഫ് ബിരിയാണി കുറച്ചൊന്നു നിരാശപ്പെടുത്തി കളഞ്ഞു. അരിയെല്ലാം കൊള്ളാം. മുട്ട, പപ്പടം, സാലഡ് എല്ലാം ഉണ്ട്. ബീഫിലെ പല കഷ്ണങ്ങളും നല്ല പോലെ വെന്തില്ല. അത് കാരണം ബീഫ് ബിരിയാണി ആസ്വദിക്കാൻ കഴിഞ്ഞില്ല.

ലൈം ജ്യൂസ് കുറച്ച് കഴിഞ്ഞാണെങ്കിലും കൊണ്ട് വന്നു. തീരുമ്പോൾ തീരുമ്പോൾ ഒഴിക്കാൻ മടിയൊന്നും കാണിച്ചില്ല. അധികം കുടിച്ചില്ല കാരണം IYO യുടെ ബോൾ ഗ്രേപ് ഉണ്ടായിരുന്നു. ഒരു ബോട്ടിലെ പൊട്ടിച്ചു രണ്ടു പേരായി കഴിച്ചു, കൊള്ളാം. 50 രൂപ ഒരു ബോട്ടിൽ.

അങ്ങോട്ടും ഇങ്ങോട്ടും ടേസ്റ്റ് ചെയ്തായിരുന്നു. കൂട്ടുകാരന്റെ പകുതി സീരിയസ് ആയിട്ടുള്ള കമന്റ്. ഇവരുടെ വീട്ടിൽ വളർത്തുന്ന ആടായിരിക്കും അല്ലേ, അല്ലാതെ എങ്ങനെയാ ഇത്ര വില കുറച്ച്. അങ്ങനേയും ചിന്തിച്ചു പോകുന്നതിൽ തെറ്റ് പറയാൻ ഇല്ല. അനുഭവങ്ങളിൽ consistency പ്രശ്നമാണ് അസ്സീസിൽ അലട്ടിയിട്ടുള്ളത്. കൂടുതലും നല്ല അനുഭവങ്ങളാണ്.

കൂട്ടുകാരെ അപ്പോൾ പരസ്യം അനുസരിച്ചു വരുന്ന വ്യാഴാഴ്ച (06/02/2020) ഈ ഓഫർ തീരും. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണി വരെയാണ് ഈ ഓഫർ. മട്ടൺ പ്രിയർ വിട്ടു കളയണ്ട ഈ അവസരം.

ലൊക്കേഷൻ: പേയാട് , തിരുമല നിന്ന് പൂജപ്പുരയിലോട്ട് പോകുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും.

പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തുറ്റിനടുത്തായി ഇടതു വശത്തായി കാണാം മുടവൻ മുകൾ പോകുന്ന വലത് വശത്തുള്ള റോഡ് എത്തുന്നതിന് മുൻപായി. Note: പാഴ്സൽ ഉണ്ട്. Timings: 7:45 AM to 11 PM, Seating Capacity: 48.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.