മലയാളസിനിമയുടെ നിത്യഹരിതനായകൻ പ്രേംനസീർ ഉറങ്ങുന്ന മണ്ണിലേക്ക്…

Total
1
Shares

വിവരണം – നിജുകുമാർ വെഞ്ഞാറമൂട്.

മലയാളി മനസ്സുകളെ മുഴുവൻ പുളകം കൊള്ളിച്ച, ഗിന്നസ് റെക്കോർഡ് കൊണ്ട് ഏവരേയും അമ്പരപ്പിച്ച മലയാളസിനിമയുടെ നിത്യഹരിതനായകൻ പത്മഭൂഷൻ പ്രേംനസീർ എന്ന അനശ്വരനടൻ ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലെ പൊന്തക്കാടുകൾക്കുള്ളിലെ ഈ ആറടിമണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. കൂട്ടിന് പരിചാരകരില്ല, വാഹനമില്ല, അംഗീകാരങ്ങളില്ല, ആരാധകരില്ല.. ആകെയുള്ളത് മുകളിൽ പേര് കൊത്തിവച്ച രണ്ട് മീസാൻ കല്ലുകൾ മാത്രം. കൂട്ടിന് അടുത്തടുത്തായി തികച്ചും സാധാരണക്കാരുടെ മറ്റു ഖബറുകളും. മണ്ണിനോടു ചേർന്നാൽ അവിടെ വലിയവനുമില്ല, ചെറിയവനുമില്ല, എല്ലാവരും തുല്യർ..!

ഒരു കാലത്ത് ചിറയിൻകീഴിന്റെ എല്ലാമെല്ലാമായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഈ മണ്ണിലേക്ക് ഇന്ന് സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാറില്ല. ഒരു സാംസ്കാരികകേന്ദ്രവും സ്മാരകവുമാക്കി മാറ്റേണ്ട പ്രേംനസീറിന്റെ ഭവനമായ ലൈലാ കോട്ടേജ് ഇന്ന് അനാഥമന്ദിരം പോലെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. പണ്ടെന്നോ അദ്ദേഹം നട്ടുപിടിപ്പിച്ച കുറച്ചു മരങ്ങൾ മാത്രമാണ് ഇന്ന് ആ വീടിന് കൂട്ട്. നല്ല വില കിട്ടിയാൽ ഈ വീട് വിൽക്കാൻ ഇട്ടിരിക്കുകയാണെന്ന വാർത്ത ഏതൊരു ചിറയിൻകീഴുകാരനും അൽപം വേദനയുണ്ടാക്കും. ഇപ്പോ ആ വീട് പ്രേംനസീറിന്റെ സഹോദരിയുടെ മകളുടെ പേരിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. സംസ്കാരം എന്താണെന്ന് കേട്ടറിവു പോലുമില്ലാതെ വളരുന്ന പുതിയ തലമുറയ്ക്ക് എന്തിനാ ഈ പഴഞ്ചൻ കെട്ടിടം..!

ചിറയിൻകീഴിൽ ഇപ്പോൾ അവശേഷിക്കുന്ന പ്രേംനസീറിന്റെ ഓർമ്മകൾ ഇന്ന് പൊന്തക്കാടുകൾ മൂടിയ അദ്ദേഹത്തിന്റെ ഖബറിടം പോലെ തന്നെ അധികം താമസിക്കാതെ കുറേ പുത്തൻ ഗാന്ധിതലകൾ കൊണ്ടു മൂടപ്പെട്ടേക്കാം. മലയാള സിനിമാപ്രേമികൾ നെഞ്ചിലേറ്റി നടന്ന നിത്യഹരിതനായകനും, ചിറയിൻകീഴുകാർക്ക് ഉൾപ്പെടെ എല്ലാവർക്കും നന്മകൾ മാത്രം ചെയ്ത പ്രേംനസീറിനെ പോലെ ഒരാളുടെ ഖബർ അവഗണിക്കപ്പെട്ട് കാടുമൂടി കിടക്കുന്ന കാഴ്ച കണ്ട് ആദ്യം ഇത്തിരി വിഷമം തോന്നിയെങ്കിലും മറ്റൊരു തരത്തിൽ ചിന്തിച്ചപ്പോൾ അതു മാറുകയും ചെയ്തു.

ആ ചെടികളും പുല്ലുകളുമൊക്കെ നമ്മളെ ഓർമ്മിപ്പിക്കുന്നത് ‘നിത്യഹരിതം’ എന്ന വാക്കിനെ അർത്ഥവത്താക്കുന്ന പച്ചപ്പ് തന്നെയാണ്. ജീവിച്ചിരുന്നപ്പോൾ ഇതുപോലെ സുഖകരമായൊരു ഏകാന്തത അനുഭവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടാവില്ല. ഒരുപക്ഷേ മാർബിൾക്കല്ലും ടൈൽസും വിരിച്ച് ഖബർ സുന്ദരമാക്കുന്നതിലും നല്ലത് പ്രകൃതിയുടേയും വള്ളിപ്പടർപ്പുകളുടേയും തലോടൽ ഏറ്റുവാങ്ങിയുള്ള അദ്ദേഹത്തിന്റെ ഈ സുഖനിദ്ര തന്നെയാണ്. അദ്ദേഹമവിടെ സുഖമായി ഉറങ്ങിക്കോട്ടെ…

പ്രേംനസീർ : മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ. ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ. തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബർ 16-ന് ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി തീർന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്തത്. പിന്നീട് സൂപ്പർ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. 1989 ജനുവരി 16-ന് 62-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post

ചുരുങ്ങിയ ചിലവിൽ 14 സ്ഥലങ്ങളിലേക്ക് ഒരു ഫാമിലി ട്രിപ്പ്

വിവരണം – Karrim Choori. 2019 ഓഗസ്റ്റ് 24 നല്ല ഇടിയും മഴയുള്ള രാത്രി ആയിരുന്നു അത്. 9 മണിക്ക് ഞാനും എന്റെ രണ്ട് മക്കളും, പെങ്ങളെ രണ്ടു കുട്ടികളും, ടോട്ടൽ ആറുപേർ Ritz കാറിൽ നാളെ ഉച്ചവരെയുള്ള ഫുഡ് ഒക്കെ…
View Post