പലതരത്തിലുള്ള പ്രൊമോഷനുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കെഎസ്ആർടിസിയെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമാ പ്രമോഷൻ മിക്കവാറും ഇതാദ്യമായായിരിക്കും കാണുക. സംഭവം ഇങ്ങനെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ എന്ന മലയാള ചിത്രത്തിന്റെ പരസ്യം പതിച്ച കെഎസ്ആർടിസി ബസുകളുടെ ചിത്രമോ, അതോടൊപ്പമുള്ള സെൽഫിയോ എടുത്ത് Android Kunjappan Version 5.25 എന്ന ഫേസ്‌ബുക്ക് പേജിൽ കൊടുത്തിരിക്കുന്ന പോസ്റ്റിനു താഴെ കമന്റുകളായോ അല്ലെങ്കിൽ നേരിട്ട് മെസ്സേജ് ആയോ അയയ്ക്കുക.

നവംബർ 8 നു റിലീസാകാനിരിക്കുന്ന സിനിമയുടെ ഫ്രീ ടിക്കറ്റുകൾ ഇത്തരത്തിൽ ഫോട്ടോസ് അയച്ചു കൊടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. നവംബർ എട്ടു വരെയാണ് ഈ വ്യത്യസ്തമായ മത്സരത്തിന്റെ അവസാന തീയതി. ചിത്രങ്ങൾ 9072253282 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴിയും അയച്ചു കൊടുക്കാമെന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ പേജിൽ വന്ന പോസ്റ്റിൽ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് അധികമാളുകൾക്ക് അറിവില്ലാത്തതിനാൽ പ്രസ്തുത പോസ്റ്റിനു താഴെ രണ്ടോ മൂന്നോ കമന്റുകൾ മാത്രമാണ് നിലവിൽ ഇതുവരെ വന്നിട്ടുള്ളത്.

ഇനി എവിടെയെങ്കിലും വെച്ച് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ എന്ന മലയാള ചിത്രത്തിന്റെ പരസ്യം പതിച്ച കെഎസ്ആർടിസി ബസ്സുകളെ കാണുകയാണെങ്കിൽ ഒന്നും ആലോചിക്കേണ്ട, അതിൻ്റെ ഒരു ഫോട്ടോ പകർത്തി നേരെ മേൽപ്പറഞ്ഞ രീതികളിൽ അയച്ചു കൊടുക്കുക. ചുമ്മാ ഫ്രീയായി സിനിമ കാണുവാനുള്ള ചാൻസ് നഷ്ടപ്പെടുത്തേണ്ട.

മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിൽ നായിക ആയി അരുണാചൽ സ്വദേശി കെൻഡി സിർദോയാണ് അഭിനയിച്ചിരിക്കുന്നത്. ഹൈദരാബാദിൽ തീയറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെൻഡിയുടെ ആദ്യ സിനിമ കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന പേരിൽ എത്തുന്ന ഹ്യൂമനോയിടാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്. ബി കെ ഹരിനാരായണനും എ സി ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കെന്റി സിർദോ, സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.