വളരെ ദരിദ്രമായ സ്ഥലങ്ങളിലും ലണ്ടനിലെ വൈറ്റ്ചാപ്പലിനു സമീപവും കൊലകൾ ചെയ്ത,മനസ്സിലാക്കൻ സാധിക്കാത്ത സീരിയൽ കില്ലറാണ് ജാക്ക് ദ് റിപ്പർ.1888ൽ സീരിയൽ കില്ലിങ്ങിൽ സജീവമായിരുന്ന വ്യക്തിയെ സൂചിപ്പിക്കാനായി മാധ്യമങ്ങൾ ഉപയോഗിച്ച് ഠുടങ്ങിയ വാക്കാണ് ജാക്ക് ദ് റിപ്പർ.ഇത് തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചതും പത്രപ്രവർത്തകൾ സംഭവത്തിന് കൂടുതൽ ശ്രദ്ധ നെടുന്നതിനും പത്രത്തിന്റെ സർക്കുലേഷൻ കൂട്ടാനും ഉപയോഗിച്ചിരിക്കാം.കുറ്റപത്രത്തിനകത്തും സമകാലിക പത്രപ്രവർത്തകരും കുറ്റവാളിയെ “വൈറ്റ്ചാപ്പ്ല് കൊലയാളി”എന്നും “തുകൽ കോട്ട്ക്കാരൻ”(Leather Apron) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ലണ്ടനിലെ തെരുവുകളിലെ വേശ്യകളെയാണ് സാധാരണയായി റിപ്പർ ആക്രമിച്ചിരുന്നത്.കഴുത്ത് മുതൽ അടിഭാഗം വരെ മുറിച്ച് ശരീരം വികൃതമാക്കുകയും ചെയ്തിരുന്നു.മൂന്നിലധികം കൊല്ലപ്പെട്ടവരിലും ആന്തര അവയവങ്ങൾ മാറ്റിയതിൽ നിന്നും കുറ്റവാളി ശരീരശാസ്ത്ര വിദ്ഗ്ദ്ധനൊ ശസ്ത്രക്രിയാ വിദ്ഗ്ദ്ധനോ ആണെന്ന് വിലയിരുത്തുന്നു.1888 സെപ്റ്റംബർ ഒക്റ്റോബർ കാലഘട്ടത്തിൽ കൊലയുമായി ബന്ധപ്പെട്ട ഊഹാപൊഹങ്ങൾ ബലപ്പെടുത്തിൻ കൊണ്ട് മാധ്യമശാഖകൾക്കും സ്ക്കോട്ട്ലാണ്ട് യാർഡിനും കത്തുകൾ ലഭിച്ചു.“നരകത്തിൽ നിന്ന്” എന്ന കത്ത് വൈറ്റ്ചാപ്പൽ വിജിലൻസ് കമ്മറ്റിയിലെ ജോർജ്ജ് ലസ്ക്കിന് ലഭിച്ചു.അതിനോടൊപ്പം ഇരയായ ഒരു വ്യക്തിയുടെ പാതി കേടാകാത്ത ഒരു വൃക്കയും.കുറ്റവാളിയുടെ അതിഭീകരമായ കൊലപ്പെടുത്തുന്ന രീതിയും സംഭവങ്ങൾ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയും ജാക്ക് ദ് റിപ്പർ എന്ന ഒരു മനുഷ്യൻ ഉണ്ടെന്ന് വിശ്വസിക്കാൻ കാരണമായി.
പത്രങ്ങളുടെ സമഗ്രമായ വാർത്തകളും അതിന്റെ വ്യാപനവും ആഗോളതലത്തിൽ റിപ്പറിന്റെ കുപ്രശസ്തിക്ക് കാരണമായി.1891 വരെ വൈറ്റ്ചാപ്പലിൽ നടന്ന 11 അതിദാരുണമായ മരണങ്ങൾ 1888ൽ നടന്ന മരണങ്ങളുമായി ബന്ധപ്പെടുത്തുന്നതിൽ പോലീസ് പരാജയപ്പെട്ടു.1888ൽ 31 ഓഗസ്റ്റ് മുതൽ നവംബർ 9 വരെ നടന്ന 5 ഇരകൾ:മേരി അന്ന നിക്കോളസ്,അന്നി ചാപ്മാൻ,എലിസബത്ത് സ്റ്റ്രിഡ്,കാതറിൻ എഡ്ഡോവെസ്,മേരി ജെയ്ൻ കെല്ലി എന്നിവരെ 5 പട്ടക്കാരുടെ പൂജയടയാട(canonical five) എന്നാണ് അറിയപ്പെടുന്നത്. അവർ തമ്മിൽ പലതിലും ബന്ധമുണ്ടായിരുന്നു.എന്നാൽ ഈ കൊലകൾ ചെയ്തതാരെന്ന് കണ്ട്പിടിക്കപ്പെട്ടില്ല.അസാമാന്യ ചരിത്രപഠനവും നാടോറ്റികഥകളും കപടചരിത്രവും നിറഞ്ഞ ഒരു ജീവിതമായി അത് മാറി. റിപ്പർ കേസ്സിൻ്റെ അവലോകനത്തിനേയും പഠനത്തിനേയും റിപ്പെറോളജി എന്ന് വിളിക്കുന്നു.ഇന്ന് ആയിരത്തിലധികം സിദ്ധാന്തങ്ങൾ റിപ്പറിന്റെ വ്യക്തിത്വമായി നിലവിലുണ്ട്.ഈ കൊലകൾ പല ഫിക്ഷൻ കഥകൾക്കും കാരണമായിട്ടുണ്ട്.
ജാക്ക് ദ് റിപ്പറിന്റെതിനു സമാനമായി ആളുകളെ തലയ്ക്കടിച്ചു കൊല്ലുന്ന സീരിയൽ സൈക്കോ കില്ലർമാർ നമ്മുടെ കേരളത്തിലുമുണ്ടായിട്ടുമുണ്ട്. കടത്തിണ്ണകളിൽ കിടന്നുറങ്ങുന്ന പാവങ്ങളായിരുന്നു ഭൂരിഭാഗവും ഇവരുടെ ഇരകൾ. പാതിരാത്രികളിലാണ് ഇവർ കൃത്യം നടത്തുന്നത്. തലയ്ക്ക് അടിയേറ്റ് രക്തത്തിൽ കുളിച്ചു പിടഞ്ഞു മരിക്കുന്നത് കാണുന്നത് ഇത്തരക്കാർക്ക് ഒരു ഹരമാണെന്നു വിദഗ്ധർ പറയുന്നു. അതുകൊണ്ടു തന്നെയാണ് ഇവർ യാതൊരു ലാഭേച്ഛയും നോക്കാതെ ഒരു പ്രകോപനവും കൂടാതെ ഇത്തരത്തിൽ കൊലപാതകങ്ങൾ നടത്തിയിരുന്നത്.
ഇത്തരത്തിൽ ഉത്തരകേരളത്തിലെ കുപ്രസിദ്ധനായ ഒരു കൊലയാളിയാണ് റിപ്പർ ചന്ദ്രൻ. നിരവധി പേരെ അതിദാരുണമായി തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ചന്ദ്രൻ ഉത്തരകേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. അമേരിക്കയിൽ നിരവധി പേരെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ‘ജാക്ക് ദ റിപ്പർ’ എന്ന അജ്ഞാത കൊലയാളിയുടെ രീതിയോട് സാമ്യമുള്ളതിനാലാണ് ചന്ദ്രന് റിപ്പർ എന്ന അപരനാമം കിട്ടിയത്. കുറേക്കാലം നീതിന്യായ വ്യവസ്ഥയെയും പോലീസ് ഡിപ്പാർട്ട്‌മെന്റിനെയും വട്ടം ചുറ്റിച്ച ചന്ദ്രൻ ഒടുവിൽ പിടിയിലായി. പിന്നീട് 1991 ജൂലൈ മാസം ആറാം തീയതി കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് ചന്ദ്രനെ മരണം വരെ തൂക്കിലേറ്റി.
ഇരട്ടക്കൊലപാതകക്കേസ് ഉൾപ്പെടെ ഏഴു കൊലക്കേസ്സിലും 14 കവർച്ചാക്കേസുകളിലും പ്രതിയായ മലയാളിയാണ് റിപ്പർ ജയാനന്ദൻ എന്നറിയപ്പെടുന്ന കെ.പി. ജയാനന്ദൻ. തൃശൂർ മാള സ്വദേശിയാണിയാൾ. പ്രധാനമായും സ്ത്രീകളെ തലയ്ക്കടിച്ചശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ പ്രവർത്തനരീതി. ജൂൺ 9 2013 ന് സഹതടവുകാരനൊപ്പം ഇയാൾ ജയിൽ ചാടി. മുൻപും നിരവധി തവണ ജയിൽ ചാടിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മുൻപും ജയിൽ ചാടിയിരുന്നു. ഏഴു കൊലപാതകങ്ങൾ നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഏഴു കൊലപാതകക്കേസുകളിലും 14 മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.