കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലെ രോഗികളെ പരിചരിക്കാൻ ഇനി റോബോട്ടിന്റെ സേവനവും. കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ.

കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിർമ്മിച്ച കർമിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷൻ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടി എത്തിച്ചിരിക്കുന്നത്.

രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികൾ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ.

റോബോട്ടിനു നൽകിയിരിക്കുന്ന റൂട്ട് മാപ്പ് പ്രകാരം കൃത്യമായ സമയത്ത് രോഗികൾക്കു അടുത്തു റോബോർട്ട് വരും. ഇതിൽ നിന്നു മരുന്നും ഭക്ഷണവും രോഗികൾക്ക് എടുക്കാം. തിരികെ വന്ന് ഭക്ഷണം കഴിച്ച പാത്രം ഉൾപ്പടെ റോബോട് എടുക്കുകയും ചെയ്യും. ശുചീകരണ പ്രവർത്തനവും റോബോട്ട് നടത്തും.

രോഗികളുമായുള്ള ആരോഗ്യ പ്രവർത്തകരുടെ സമ്പർക്കം പരമാവധി കുറയ്ക്കുക PPE കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരിക്കൽ ചിട്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവർത്തനരീതി. റോബോട്ട് മുഖേന വീഡിയോ കോൺഫറൻസ് വഴി ഡോക്ടർമാരോട് രോഗിക്ക് സംസാരിക്കാം. ഇതിലൂടെ ഐസോലേഷൻ വാർഡിൽ ആരോഗ്യ പ്രവർത്തകരുടെ ഇടപെടൽ കുറയ്ക്കാൻ സാധിക്കും.

25 കിലോയോളം ആണ് കർമ്മി ബോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി സെക്കൻഡിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ് കർമ്മി ബോഡിൻറെ മറ്റു പ്രത്യേകതകൾ.

കർമി-ബോട്ട് (KARMI-Bot) എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനാവും. കേരള സ്റ്റാർട്ടപ്പ് മിഷൻ മെയ്ക്കർ വില്ലേജിലെ അ‌സിമോവ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ചാർജിംഗ്‌, സ്പർശന രഹിത ടെംപ്രേച്ചർ ചെക്കിഗ് തുടങ്ങിയ സംവിധാനങ്ങൾ റോബോട്ടിൽ ഉൾപ്പെട്ടുത്തു വാനാണ് അസിമോവ് റോബോട്ടിക്സ് പദ്ധതിയിട്ടുന്നത്.

കഴിഞ്ഞ ദിവസം രാവിലെ നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർമാരായ ശ്രീ മേജർ രവി, ശ്രീ വിനു കൃഷ്ണൻ, അസിമോവ് റോബോട്ടിക്സ് CEO ജയകൃഷ്ണൻ എന്നിവർ ചേർന്ന് റോബോട്ട് കൈമാറി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ശ്രീ . തോമസ് മാത്യു , RMO ഡോക്ടർ ഗണേഷ് മോഹൻ , ഡോക്ടർ മനോജ് ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.