വിവരണം – Fazil Stan.

ഒരു കൂടിച്ചേരൽ ആവിശ്യമാണെന്ന് തോന്നി. അങ്ങനെയാണ് കൊല്ലത്തെ നമ്മുടെ ചങ്ക് അഭിരാം ബ്രോയെ വിളിച്ച് കാര്യം പറഞ്ഞത്. അങ്ങനെ റോസ് മലയും രാജത്തോട്ടവും കടന്ന് വന്നത്. പിന്നീടൊന്നും നോക്കിയില്ല വിട്ടാലോ എന്ന് തീരുമാനിച്ചു. അവൻ ഒരു ജീപ്പും സെറ്റ് ആക്കി തന്നു.

കൊല്ലത്തേക്ക് നമ്മുടെ ടീം എല്ലാവരും ഒരേ ട്രെയിനിൽ ആണ് വരുന്നത്. ഞാനും ശിൽസും ജിനുവും എറണാകുളത്തു നിന്നും ജോയിൻ ചെയ്തു. വീണ്ടുമൊരു കണ്ടുമുട്ടൽ എല്ലാവരെയും. കൊല്ലം ജംഗ്ഷനിൽ ഇറങ്ങി. ബസ് പിടിച്ചു ആര്യങ്കാവിലേക്. ആര്യങ്കാവിൽ നിന്നാണ് ജീപ്പ് സെറ്റ് ആയിട്ടുള്ളത്. ഒരു ജീപ്പിൽ ഞങ്ങൾ 12 പേർ കുത്തി നിറഞ്ഞിരുന്നു.

ആര്യങ്കാവിൽ നിന്നും തിരിഞ്ഞു 12 km ഉണ്ട് റോസ് മലയിലെക്. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കുണ്ടും കുഴിയും നിറയെ ഉണ്ട്. കയറ്റവും ഇറക്കവും അതിന്നിടക് ചെറിയ അരുവികളും കാട്ടിനു നടുവിലൂടെയുള്ള യാത്ര കിടിലൻ. ധാരാളം റൈഡേഴ്സും ഈ റൂട്ടിൽ വെച്ച് പിടിപ്പിക്കുന്നുണ്ട്.

ജീപ്പിൽ ഞങ്ങൾ 12 പേർ കുത്തിനിറച്ചുള്ള യാത്ര ഒരുമയുണ്ടെങ്കിൽ ഉലകയിലും കിടക്കാം എന്ന മട്ടിൽ.സംഭവം പൊളിയായിരുന്നു. എല്ലാ യാത്രകൾക്കും സാധാ സമയം തമാശകൾ പറഞ്ഞു രസിപ്പിക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ടാവാറുണ്ട്. ഇത്തവണ അത് അലി മുന്നയായിരുന്നു. ആളുടെ തമാശയും തള്ളും കൊണ്ട് ജീപ്പ് ചെങ്കുത്തായ കയറ്റം വരെ ജീപ്പ് കേറി പൊന്നു.

റോസ് മലയുടെ വ്യൂ പോയിന്റ് ആണ് അവിടെ കാണാനുള്ളത്. വളരെ മനോഹരം. നിശബ്ദത. ചെറിയ ചെറിയ ദ്വീപുകളെ പോലെ കണ്ടൽ കാടുകൾ. അതിലൊന്നു ഹാർട്ട്‌ ന്റെ ആകൃതിയിലും. നിശബ്ദത നിറഞ്ഞ അന്തരീക്ഷം.

മലയിറങ്ങി രാജാത്തോട്ടത്തിലേക്. ഇവിടേക്കുള്ള റോഡും ഓഫ്‌റോഡാണ്‌. ഞെങ്ങിയും ഞെരങ്ങിയും ഞങ്ങൾ യാത്ര തുടർന്നു. രാജാത്തോട്ടം പേരുപോലെ തന്നെ തോട്ടമാണ്. ഒരു ജീപ്പ് പോകാൻ പാകത്തിൽ ഉളള റോഡ് രണ്ടു സൈഡും തോട്ടമാണ്. ഗ്രാമ്പു ആണ് ഇവിടെ കൃഷി ചെയുന്നത്. റോഡറ്റം വരെ കൃഷി ഉണ്ട്. കുരിശുമല തേടി ആണ് ഞങ്ങളുടെ യാത്ര.

രാജത്തോട്ടത്തിൽ കുരിശുമല ഞങ്ങൾക് പുതിയ ഒരറിവായിരുന്നു. അതികമാരും കേട്ടിട്ടില്ലെന്നു തോന്നുന്നു. വഴി ചോദിച്ചു ചോദിച്ചു യാത്ര തുടർന്നു. ചെറിയ വീടുകൾ കാണുന്നു. റോഡവസാനം ഒരു വീട് കണ്ടു. ആ വീട്ടിൽ ജീപൊതുകി. ആ വീട്ടുകാർ കുരിശുമലയെ പറ്റി വിശദമായി പറഞ്ഞു തന്നു. ട്രെക്ക് റൂട്ടും പറഞ്ഞു തന്നു.

റോഡിലേക്ക് ഇറങ്ങിയപ്പോൾ നട്ടുച്ചയായി. വെയിലും കൊണ്ട് ട്രെക്ക് ചെയ്തു. ട്രെക്ക് ചെയുന്ന റൂട്ടിൽ ആദ്യം വനപ്രദേശം. പിന്നീടങ്ങു കുറ്റൻ മലനിരകൾ. ട്രെക്ക് റൂട്ട് അറിയാൻ വേണ്ടി മരത്തിൽ ചുവന്ന റിബ്ബൺ കെട്ടിവെച്ചിരിക്കുന്നു. റിബ്ബൺ നോക്കി നടന്നു.മല എത്തിയപ്പോൾ പിന്നെ വഴി കണ്ടില്ല. ഇല്ലാത്ത വഴി ഉണ്ടാക്കി കയറണം. പ്രണവ് മുന്നിൽ ഞങ്ങൾക് വഴികാട്ടിയായി നടന്നു. കൂടെ ഞങ്ങളും.

മല കേറാൻ ഭയങ്കര ബുദ്ധിമുട്ടി.കൊതിപിടിച്ചു കയറി. ചുറ്റും നല്ല വ്യൂ. മലകയറിയ എല്ലാവരും ക്ഷീണിച്ചു. ഇടകിടക് നെല്ലിമരങ്ങൾ ഉണ്ട്. നെല്ലിക്കയും പറിച്ചു തിന്നുകൊണ്ടായിരുന്നു ട്രെക്ക് . ആനയും കാട്ടുപോത്തും ഇറങ്ങുന്ന സ്ഥലമാണ് കുരിശുമല.ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സ്ഥലവും ആയിരുന്നു ഞങ്ങൾക് കുരിശുമല.

ക്ഷീണമകറ്റി വീണ്ടും കയറി. കുരിശുമലയുടെ ടോപ്പിൽ എത്തി. നല്ല കിടിലൻ വ്യൂ. ഒരു ഭാഗത്ത്‌ തമിഴ് നാട് മറുഭാഗത്ത്‌ കേരളം. തമിഴ് നാട് പരന്നു കിടക്കുന്നു.പാടങ്ങളെപോലെ തോന്നിപ്പിക്കുന്നു കുറേ കാറ്റാടിയന്ത്രങ്ങളും കാണുന്നുണ്ട്. കേരളത്തിലേക്ക് നോക്കിയാൽ നിറയെ മലനിരകൾ. കേരളം പശ്ചിമഘട്ടമലനിരകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കാറ്റ് കൊണ്ടും മേഘങ്ങളെ നോക്കിയും മലകളെ നോക്കിയും കുരിശും ചാരി ഇരുന്നു.

തിരിച്ചു മലയിറങ്ങി. പോകുന്ന വഴിക്ക് അമ്പനാട് ഹിൽസും ഒന്ന് കയറി. മൂന്നാർ പോലെ തോന്നിപ്പിക്കുന്ന ഒരു സ്ഥലം. ഹാരിസണിന്റെ കയ്യിലാണ് ഈ സ്ഥലം മുഴുവൻ. അങ്ങനെ ഒരു കൂടിച്ചേരൽ കൂടെ കഴിഞ്ഞു. മടങ്ങുകയാണ് ഞങ്ങൾ Backpackers.അടുത്ത ചിലവ് ചുരുക്കിയുള്ള യാത്രകളിലേക്ക്…….

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.