വിവരണം – Arya G Jayachandran.

സഖി ഇങ്ങനെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് മാത്രമല്ലട്ടോ. അന്ന് ഓണം ഇവന്റിൽ തള്ളിയതോകെ മറന്നോ? നിങ്ങൾ പതുകെ മീറ്റപ്പും ഇവെന്റുകളും ഒക്കെ നടത്തുമെന്ന്. എന്നിട്ട് ഇവന്റ് എന്ത്യേ? പലയിടത്തും നിന്ന് ചോദ്യങ്ങൾ ഉയരാൻ തുടങ്ങി. കൊല്ലം സഞ്ചാരിയിലെ അഡ്മിൻ ടീമ്സ് നടത്തുന്ന പോലെയൊക്കെ നമ്മളെ കൊണ്ട് സാധിക്കുമോ? സംഭവം പാളിയാൽ മൊത്തം കൊല്ലം സഞ്ചാരിക്ക് തന്നെ നാണക്കേടാകുമല്ലോ. ഹാ! എന്താണേലും പെട്ടു എന്നപിന്നെ ഇവന്റ് നടത്താം എന്ന് തന്നെ തീരുമാനിച്ചു. അടവി പോണോ മൻഡ്രോ പോണോ എന്നുള്ള ചർച്ചയ്ക്കു ഒടുവിൽ ഒരാഴ്ചക്ക് മുമ്പ് മൺറോ തീരുമാനമാക്കി. ആദ്യം ഒരു വള്ളത്തിൽ ഉള്ള ആളെ ഉണ്ടാരുന്നുള്ളു പിന്നെ രണ്ടായി മൂന്നായി. അതോടൊപ്പം എക്സിറ്റമെന്റും കൂടി വന്നു.

നമ്മടെ ചങ്ക് അശ്വതിയുടെ നേതൃത്വത്തിൽ വള്ളവും ഫുഡും ഒക്കെ സെറ്റ് ആക്കി. വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനാൽ പെട്ടെന്ന് തന്നെ എല്ലാവരും കട്ട കമ്പനിയുമായി. പരസ്പരം ഒരിക്കൽ പോലും കാണാത്ത ആളുകൾ ഇത്ര ഒക്കെ കമ്പനി ആകുമെന്ന് മനസിലാക്കി തന്നു. ഇവെന്റിന്റെ തലേന്നു തന്നെ എല്ലാവരോടും ചിറ്റുമല 8 മണിക്ക് മീറ്റിംഗ് പോയിന്റ് ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ 7.30 നു മുന്നേതന്നെ ചിറ്റുമല എത്തിയെന്നു പറഞ്ഞു ലിൻസി ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്തത് കണ്ടു വേഗം വീട്ടിൽ നിന്ന് ചാടി ഇറങ്ങി.

എല്ലാവരും റോഡ് മാർഗ്ഗം വന്നപ്പോൾ നേരത്ത എത്താൻ വേണ്ടി ട്രെയിനിൽ വന്ന രെഹ്ന മാത്രം എത്തില്ല. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവളും വന്നു. പെട്ടെന്നു തന്നെ ഗ്രൂപ്പ് ഒക്കെ തിരിച്ചു എല്ലാവരും വേഗം വള്ളത്തിൽ കയറി. നല്ല വെയിൽ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തട്ടിത്തെറിപ്പിച്ചു സഖിമാർ ഒരുരുത്തരും തളരാതെ ആവേശത്തോടെ തന്നെ മുന്നോട്ട് പോയി. ലിൻസി, ജാസ്മി, ഗൗരി, രെഹ്ന, അശ്വതി എന്നിവരാരുന്നു എന്റെ കൂടെ വള്ളത്തിൽ ഉണ്ടായിരുന്നത്. അശ്വതി ഒഴിച്ച് ബാക്കി ആരെയും നേരിട്ട് കണ്ടു പരിചയമില്ലാത്തതിനാൽ എങ്ങനെ ആകും എന്നൊരു പേടി ഉണ്ടായിരുന്നെങ്കിലും പെട്ടെന്നു തന്നെ ഞങ്ങൾ എല്ലാവരും തമ്മിൽ നല്ല കൂട്ട് ആയി.

ബോട്ടിലെ ഓമനക്കുട്ടൻ ചേട്ടൻ ഓരോ കഥകളും അനുഭവങ്ങളും ഒക്കെ പങ്കുവെച്ചു ഞങ്ങളെ ബോർ അടിപികാതെ കൊണ്ട് പോകാൻ പ്രത്യേകം ശ്രേദിച്ചിരുന്നു. മുന്നിൽ ഇരുന്ന ലിൻസി ഓരോ പാലത്തിന്റെ അടിയിൽ എത്തുമ്പോഴും പട്ടിയുടെയും ആടിന്റേയും ഒക്കെ സൗണ്ട് എടുത്തു ഞങ്ങളെ ഞെട്ടിപ്പിക്കുന്നുണ്ടാരുന്നു. അശ്വതി പതിയെ കൊല്ലം സഞ്ചാരിയിൽ ലൈവ് ഒക്കെ പോയി തള്ളി മറിക്കുന്നുണ്ടായിരുന്നതിനാൽ വള്ളകാരൻച്ചേട്ടന് കുറച്ചു തുഴയണ്ട ആവശ്യമേ വന്നുള്ളൂ.

ഞാൻ പതിയെ ക്യാമറ എടുത്തു മഹേഷ് ഭാവനയെ മനസിൽ വിചാരിച്ചു ഫോട്ടം പിടിക്കാൻ തുടങ്ങി. കുറെ ഒക്കെ പതിഞ്ഞു, ബാക്കി ഉള്ളതൊക്കെ ആരെയും കാണിക്കാതെ അപ്പപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു തള്ളി. അങ്ങനെ ഞങ്ങൾ മുന്നോട്ട് നീങ്ങി. അപ്പുറത്തെ ബോട്ടിൽ അപ്പുകുട്ടനും പിള്ളേരും പാട്ടൊക്കെ പാടി തകർക്കുന്നുണ്ടാരുന്നു. അതിലെ ആന്റിമാരും ഞങ്ങളുടെ കുട്ടി സഖി വൈഗ മോളും അവരോടൊപ്പം കട്ടക്ക് നിൽകുന്നുണ്ടായിരുന്നു. ഇടക്ക് സ്നാക്ക്സ് കഴിക്കാൻ വള്ളം ഒരു കടയുടെ അടുത്ത് അടുപ്പിച്ചു. ക്ഷീണം കൊണ്ടാകണം മിക്കവരും നാരങ്ങ വെള്ളവും മറ്റുള്ളവർ ചായയും കേക്കും ലെഡ്ഡും ഒക്കെ കൂടി തട്ടി. അതിനു ശേഷം അവിടെ നിന്നൊരു ഗ്രൂപ്പ് ഫോട്ടോയും കാച്ചി വീണ്ടും മുൻഡ്രോയുടെ ഉള്ളറകളിലേക്ക് യാത്ര ആയി.

തിരിച്ചു കയറുമ്പോൾ അപ്പുക്കുട്ടന്റെ ബോട്ടിലെ ചേട്ടൻ ഒരു സ്പീക്കറും കൂടെ എടുത്തു. പിന്നെ പാട്ടൊക്കെ വെച്ചു തകർത്തു മുന്നോട്ട് നീങ്ങി. ഇടക്ക് ബോട്ട് നിർത്തി മീൻ വളർത്തുന്ന സ്ഥലവും കണ്ടു, ഔട്ഡോർ ഷൂട്ടിന് വന്നവരുടെ ഫോട്ടോയ്ക് കൂടെ പോസും ചെയ്തു, അടുത്തൂടെ പോകുന്ന ഫോറിനേഴ്സിനെ ഒന്നും വിടാതെ വെറുപ്പിച്ചു പതുകെ ഞങ്ങളുടെ 3 വള്ളവും കരയിലേക്കു പതുകെ അടുത്തു.

ബോട്ടിംഗ് കഴഞ്ഞപ്പോഴേ എല്ലാർക്കും വിശപ്പിന്റെ വിളി വന്നിരുന്നു. നേരെ അടുത്ത കടയിൽ ഓർഡർ ചെയ്ത ഫുഡും ആവശ്യത്തിന് വെള്ളവും വാങ്ങി കാറിലും ഓട്ടോയിലും ടുവീലറിലുമായി ഞങ്ങൾ ചരിത്രം ഉറങ്ങുന്ന ബ്രിട്ടീഷ് സംസ്കാരത്തിൽ നിർമിച്ച ഡച്ച് പള്ളിയിൽ എത്തി ചേർന്നു. അപ്പോഴേക്കും കല്യാണം ഒക്കെ കഴ്ഞ്ഞു ചാത്തനൂരിന്റെ പൊന്നോമന ലക്ഷ്മിയും ഞങ്ങളോടൊപ്പം കൂടി. പിന്നെ എല്ലാവരും ഫോട്ടോ എടുക്കാനായി നേരെ കായലിന്റെ സൈഡിലേക്ക് മാറി. ആരുടെ വേണേലും ഫോട്ടോ ഞാൻ എടുത്തു തരാമെന്നു പറഞ്ഞു നമ്മുടെ ശംബു ക്യാമറയുമായി അവരോടൊപ്പം കൂടി.

അപ്പോഴേക്കും ഞാനും അശ്വതിയും നമ്മുടെ ഡോക്ടർ രഹ്നയും ചേർന്ന് ആഹാരവും വെള്ളവും ഒക്കെ സെറ്റ് ആക്കാൻ തുടങ്ങി. പിന്നെ എല്ലാവരും കൂടി ഇരുന്നു തമാശയൊക്കെ പറഞ്ഞു ഒരുമിച്ചിരുന്നു ആഹാരം ഒക്കെ കഴിച്ചു. അതിനു ശേഷം ഓരോരുത്തരായി പരിചയപെടുകയേയും സഖിയുടെ ആദ്യത്തെ ഇവെന്റിന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും പങ്ക് വെയ്ക്കുകെയും ചെയ്തു. അപ്പോഴേക്കും ദൂരെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നെ കണ്ടപ്പോൾ അങ്ങനെ സഖിയുടെ ആദ്യത്തെ ഇവെന്റിനു തിരശീല വീണു.

ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുറച്ചു പേര് എങ്ങനെ ഒരുമിച്ചു ഒരു യാത്ര പോകുമെന്ന് പേടിച്ചിരുന്ന ഞാൻ ഇപ്പോൾ, അവരെ എങ്ങനെ ഇട്ടേച്ചു നാളെ പഠിക്കാൻ പോകും എന്ന്‌ ഓർത്തു പോയി. വീട്ടിൽ എത്തുന്നവരെ സഖിയുടെ വിശേഷങ്ങൾ പറഞ്ഞു ശ്യം ചേട്ടനനെ ഞാൻ ചെവിതല കേൾപിച്ചില്ല. ആദ്യമായി ഒരു ഇവന്റ് പ്ലാൻ ചെയ്തു അത് നടപ്പിലാക്കി എല്ലാവരെയെയും ഒരുപോലെ ത്രസിപ്പിച്ചു എന്നൊരു ആത്മസംപൃപ്തിയോടെ ഞാൻ മഴനനഞ്ഞു കുളിച്ചു നിൽക്കുന്ന മൻഡ്രോയോട് വിടപറഞ്ഞു. ഇങ്ങനെ ഒരു ദിവസം തന്ന ഇരുപത്തോനര സഖിമാരോടും ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് നന്ദി അറിയിച്ചുകൊള്ളുന്നു. ഇനിയും ഇതുപോലെ ഓരോ ഇവെന്റുകളും മീറ്റപ്പുകളുമായി സഖി പറന്നു ഉയരട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.