തൊട്ടയൽവക്കത്തുള്ള തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനെക്കാളും നല്ല രീതിയിൽ സർവ്വീസുകൾ നടത്തുന്നതും ബസ്സുകൾ പരിപാലിക്കുന്നതും നമ്മുടെ കെഎസ്ആർടിസി ആയിരുന്നു. പക്ഷേ ഒരുകാലത്ത് നമ്മളെല്ലാം കളിയാക്കിയിരുന്നു തമിഴ് വണ്ടികളെല്ലാം കണ്ടാൽ ഇന്ന് നമ്മൾക്കൊക്കെ അതിൽ കയറുവാൻ കൊതിയാകും.
അതുപോലെ തന്നെ അവർ വ്യത്യസ്തങ്ങളായ, ഓടി ലാഭമുണ്ടാക്കാമെന്നു ഉറപ്പുള്ള റൂട്ടുകളിൽ (കേരളത്തിലേക്കും) സർവ്വീസ് ആരംഭിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ കെഎസ്ആർടിസിയുടെ അവസ്ഥയോ? ഒരു ആനവണ്ടി പ്രേമിയായ അഭിരാം കൃഷ്ണ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചൂണ്ടിക്കാണിക്കുന്നത് ഉത്തരം കിട്ടാത്ത ചില കെഎസ്ആർടിസി വാഗ്ദാനങ്ങളെയും, പരിതാപകരമായ അവസ്ഥകളെയുമാണ്. അദ്ദേഹത്തിൻ്റെ പോസ്റ്റ് താഴെ കൊടുക്കുന്നു.
“ഇത് SETC യുടെ പുത്തൻ AC SEMI SLEEPER DELUXE ബസ്. പറയാൻ വന്ന കാര്യം അതല്ല. നമ്മളൊക്കെ ഒരിക്കലെങ്കിലും TNSTC & SETC യേ കളിയാക്കിയിട്ടുണ്ടാവും, പുച്ഛിച്ചിട്ടുണ്ടാവും. പക്ഷെ അവരുടെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല. പഴയ വണ്ടികളൊക്ക REPLACE ചെയ്ത് പുത്തൻ വണ്ടികൾ ഇറക്കുന്നു. പുതുപുത്തൻ റൂട്ടുകൾ കണ്ടുപിടിക്കുന്നു. ലാഭം ഉണ്ടാക്കാനുള്ള മാക്സിമം പണിയും അവർ ചെയ്യുന്നു.
ഇനി കാര്യത്തിലേക്ക് കടക്കാം. നമ്മുടെ KSRTC തുടങ്ങും തുടങ്ങും എന്ന് പറഞ്ഞ് വച്ച സെർവീസുകൾ എവിടെ? എന്നിട്ടും ഇനിയും അത് തുടങ്ങാത്തതെന്തുകൊണ്ട്?? അതുപോലെ തന്നെ ഈയടുത്ത് കല്ലട ട്രാവെൽസ് പ്രശ്നം വന്ന സമയത്ത് ബാംഗ്ലൂരിലേക്ക് അധിക A/C സെർവീസുകൾ തുടങ്ങും എന്ന് പറഞ്ഞിട്ട് അത് എന്ത്യേ??
കൊല്ലങ്ങളായിട്ട് ചെന്നൈ മലയാളികളുടെ ആവശ്യം ആണ് ചെന്നൈയിലേക്ക് ഉള്ള സർവീസ്. ഓണത്തിനും ക്രിസ്ത്മസിനും മാത്രം അങ്ങോട്ട് സ്പെഷ്യൽ ഇട്ട് കളക്ഷൻ എടുക്കാനുള്ള മേലധികാരികളുടെ താത്പര്യം മറ്റുള്ള സമയങ്ങളിൽ കാണുന്നില്ല.. why?? അതൊക്ക പോട്ടെ, Takeover എന്ന് പറഞ്ഞ് കുറെ സർവിസുകൾ തുടങ്ങിയിട്ടുണ്ടല്ലോ. അതിൽ എല്ലാം മോശം അവസ്ഥയാണെന്ന് പറയുന്നില്ല, പക്ഷെ മിക്കതിന്റെയും അവസ്ഥ വളരെ പരിതാപകരം ആണ്. അത് നേരാവണ്ണം കൊണ്ടുപോകാൻ സാധിക്കാത്തതെന്തുകൊണ്ട്? പറ്റില്ലെങ്കിൽ ഇട്ടേച്ചുപോക്കുടെ. പ്രൈവറ്റുകാരെങ്കിലും നല്ലവണ്ണം ഓടിച്ചോട്ടെ.
ഒരു സമയത്ത് കെഎസ്ആർടിസി സ്ലീപ്പർ സർവീസ് കൊണ്ടുവരും എന്ന് പറഞ്ഞിട്ട് അത് വെറുമൊരു വാഗ്ദാനം മാത്രമായി ഇപ്പോഴും. ഇപ്പറഞ്ഞ കാരണം കൊണ്ടാവാം നമ്മുടെ കോര്പറേഷന് പ്രതീക്ഷിച്ച ലാഭം ഉണ്ടാവാത്തത്. (തീരെ ലാഭം ഇല്ല എന്ന് പറഞ്ഞില്ലാട്ടോ). പോസ്റ്റിൽ ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരണമെന്ന് പറയുന്നില്ല. പറയുവാണെങ്കിൽ സഭ്യമായ ഭാഷയിൽ ഉത്തരം തരണമെന്നഭ്യർത്ഥിക്കുന്നു. പുതിയ സർവീസ് തുടങ്ങാനിരിക്കുന്ന SETC ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. എന്ന് ഒരു പാവം ആനവണ്ടി ആരാധകൻ.”
ചിത്രങ്ങൾ – TNSTC BLOG, TNSTC ENTHUSIASTS, GOWSHIK, Vignesh S Kumar
1 comment
മടിയന്മാരായ പണിക്കാരെ പറഞ്ഞ് വിടുക. നട്ടെല്ലുള്ള ആളുകളെ തലപ്പത്തു വക്കുക. യൂണിയൻ എടുത്തു കളയുക.