27 സംസ്ഥാനങ്ങളും 11 കേന്ദ്രഭരണ പ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിൽ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു അറിയാമോ? അധികമാർക്കും അറിയാത്ത ആ അറിവാണ് ഇനി നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ വിവരമാകുമെന്നു പ്രതീക്ഷിക്കുന്നു. താഴെ കൊടുത്തിരിക്കുന്നവ ഏഴു സംസ്ഥാനങ്ങളാണ് ‘സപ്തസഹോദരി സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്നത്.

1 അരുണാചൽ പ്രദേശ് : അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഏഴു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ്. ‘ഏഴു സഹോദരിമാർ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിവച്ച് വിസ്തീർണത്തിൽ ഏറ്റവും വലുതുമാണ്. പടിഞ്ഞാറ് ഭൂട്ടാൻ, വടക്ക് ചൈന, കിഴക്ക് മ്യാന്മാർ എന്നിങ്ങനെ മൂന്ന് വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന അരുണാചലിന്റെ തെക്ക് ആസ്സാമും നാഗാലാൻഡും സ്ഥിതിചെയ്യുന്നു. അരുണാചൽ പ്രദേശിന്റെ തലസ്ഥാനം ഇറ്റാനഗർ ആണ്.

2. ആസ്സാം: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രമുഖമാണ് ആസ്സാം സംസ്ഥാനം. തലസ്ഥാനം ഡിസ്‌പൂർ ആണ്. ആസ്സാം സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ബ്രഹ്മപുത്ര നദീതടങ്ങൾ, കർബി-കാച്ചർ കുന്നിൻപ്രദേശം, തെക്കൻ ബാരാക് തടങ്ങൾ എന്നിങ്ങനെ മൂന്നു മേഖലകളായി കണക്കാക്കുന്നു.ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള സംസ്ഥാനമാണ് ആസ്സാം. ആസ്സാം സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ബ്രഹ്മപുത്ര നദീതടങ്ങൾ, കർബി-കാച്ചർ കുന്നിൻപ്രദേശം, തെക്കൻ ബാരാക് തടങ്ങൾ എന്നിങ്ങനെ മൂന്നു മേഖലകളായി കണക്കാക്കുന്നു.

3. മണിപ്പൂർ : മണിപ്പൂർ ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌. തലസ്ഥാനം ഇംഫാൽ. മണിപ്പൂരി ഭാഷ‎ മുഖ്യമായി സംസാരിക്കപ്പെടുന്ന ഭൂപ്രദേശമാണിത്‌. വടക്ക് നാഗാലാ‌ൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാർ എന്നിവയാണ്‌ അതിർത്തികൾ. 1972-ൽ നിലവിൽ വന്ന ഈ സംസ്ഥാനം ‘ഇന്ത്യയുടെ രത്നം’ എന്ന പേരിൽ അറിയപ്പെടുന്നു. മണിപ്പൂരി, ഇംഗ്ലീഷ് എന്നിവയാണ് മണിപ്പൂർ സംസ്ഥാനത്തിൻറെ ഔദ്യോഗിക ഭാഷകൾ. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ തെക്കുകിഴക്കൻ ഏഷ്യയിലാണ് മണിപ്പൂരിന്റെ സ്ഥാനം.

4. മിസോറം : മിസോറം ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌. ആസാം ആണ്‌ അന്തർസംസ്ഥാനം. മ്യാന്മാറും, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. തലസ്ഥാനം ഐസ്‌വാൾ. മിസോറാമിന്റെ പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രം മാത്രമേ എഴുതപ്പെട്ട രീതിയിലുള്ളു. 1889-ൽ ബ്രിട്ടീഷുകാർ മിസോ കുന്നുകൾ തങ്ങളുടെ ഭരണത്തിനു കീഴിലാണെന്നു പ്രഖ്യാപിച്ചു . ലുഷായ് കുന്നുകൾ എന്ന പേരിൽ ഒരു ജില്ല രുപികരിച്ച് ഐസ്വാൾ തലസ്ഥാനമായി അവർ ഭരിച്ചു. ഇന്ത്യയ്ക്കു സ്വത്രന്തൃം കിട്ടിയപ്പോൾ മിസോറം അസമിലെ ഒരു ജില്ല മാത്രമയിരുന്നു. മംഗളോയിഡ് വംശത്തിൽപ്പെട്ട മനുഷ്യരാണ് മിസോറമിലുളളത്. മിസോകൾ എന്നാണ്‌ ഇവർ പൊതുവേ അറിയപ്പെടുന്നത്. മിസോ എന്ന വാക്കിന്റെ അർത്ഥം മലമുകളിലെ മനുഷ്യർ, മി-മനുഷ്യർ, സോ-മല എന്നീ വാക്കുകൾ ചേർന്നാണ് മിസോ എന്ന പേര് ഉണ്ടായത്.

5. മേഘാലയ : ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപുഞ്ചി, മൗസിന്റം എന്നിവ മേഘാലയയിൽ ആണ്.

6.നാഗാലാ‌ൻഡ് : 1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ്‌ രൂപീകൃതമായത്. നാഗാലാൻഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. ആസാം, അരുണാചൽ പ്രദേശ്‌, മണിപ്പൂർ എന്നിവ അയൽ സംസ്ഥനങ്ങൾ. മ്യാന്മാറുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. കൊഹിമയാണ്‌ തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ്‌ നാഗാലാൻഡ്‌ എന്ന പേരുവരുവന്നത്‌. ഇന്തോ-മംഗോളീസ്‌ സങ്കര വംശമാണ്‌ നാഗന്മാർ. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്‌.

7. ത്രിപുര : ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌ ത്രിപുര. ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ മംഗോളിയൻ വംശജരാണ്‌ അധികവും താമസിക്കുന്നത്‌. 13 ഫെബ്രുവരി 2019ലെ വിവരമനുസരിച്ച്[ഇപ്പോഴും ശരി തന്നെയോ?] കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ ആഴത്തിൽ വേരോട്ടമുണ്ടിവിടെ. സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്‌. നിക്ഷിപ്ത വനഭൂമി മാത്രം 3800 ചതുരശ്ര കി.മീ വരും. സംസ്ഥാന തലസ്ഥാനം അഗർത്തല ആണ്‌. മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.

കടപ്പാട് – വിക്കിപീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.