ഷാരൂഖ് ഖാൻ; ആരാധകരുടെ സ്വന്തം എസ്.ആർ.കെ – ജീവിതവും ചരിത്രവും…

Total
4
Shares

എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി.

27 വർഷം മുൻപ് അതായത് 1992 ജൂൺ 25ന് ആണ് ഇന്ത്യൻ സിനിമയിലേക്കും സിനിമാ പ്രേമികളുടെ മനസ്സിലേക്കും അയാൾ കോയി നാ കോയി ചാഹിയെ എന്ന് പാടി വെളുത്തു കൊലുന്നനെ ഉള്ള ആ ഡെല്ഹിക്കാരൻ പയ്യൻ ബൈക്ക് ഓടിച്ചു കയറി വന്നത്.

27 വർഷത്തിന് ഇപ്പുറം ഇന്നയാൾ ഷാഹ് രൂഖ് ഖാൻ എന്ന പേരിൽ നിന്ന് SRK എന്ന മൂന്നക്ഷരത്തിലേക്കു മാറി ലോകത്തിന് മുന്നിൽ ഇന്ത്യൻ സിനിമയുടെ Brand Ambassador ആയി നിൽക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നർ ആയ നടന്മാരിൽ രണ്ടാം സ്ഥാനം, ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ഇതൊക്കെ ആണ് ഇന്ന് SRK. The most successful actor in the world, 2015ൽ CNN, BBC എന്നീ ചാനലുകൾ ഷാരുഖിനെ വിശേഷിപ്പിച്ചത് ലോക സിനിമയിലെ ഏറ്റവും പ്രശസ്തനെന്നാണ്. ഏകദേശം 400 കോടി ജനങ്ങൾക്കറിയാവുന്ന നടൻ അതായത് ലോക ജനസംഖ്യയുടെ പകുതിയിൽ കൂടുതൽ വരുന്നത്, ഒന്ന് സങ്കല്പിച്ചു നോക്കൂ എത്ര വലുതാണ് അദ്ദേഹത്തിന്റെ പ്രശസ്‌തി. ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിനെക്കാളും, ജാക്കിചാനെക്കാളുമാണ് ഷാരുഖിന്റെ ആരാധകർ. ഒരു സുപ്രഭാതത്തിൽ നേടിയെടുത്തതല്ല അദ്ദേഹം ഇത്.

ഡൽഹിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷാഹ് രുഖ് ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ആയതു സ്വപ്രയത്‌നത്തിലൂടെയാണ്. പിതാവിന്റെ മരണ ശേഷം കുടുംബം പോറ്റാനായി മുംബൈയിലേക്ക്‌ വണ്ടികയറി. ഷാരൂഖ് അവിടെ ഒരു തിയറ്ററിന്റെ ടിക്കറ്റ് കളക്ടറായി ജോലി നോക്കി. 50 രൂപ ആയിരുന്നു ആദ്യ ശമ്പളം. പിന്നെ ഒരു സീരിയൽ നടിയുടെ ഡ്രൈവറായി ജോലി നോക്കി. ഒരിക്കൽ ഒരു നടൻ സമയത്തു ലൊക്കേഷനിൽ എത്തിച്ചേരാതെ ഇരുന്നതിനെ തുടർന്ന് സംവിധായകൻ ഷാരൂഖിനെ അഭിനയിക്കാൻ ക്ഷണിക്കുന്നു. അങ്ങനെ ലോക സിനിമയിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായ SRK യുടെ അഭിനയ ജീവിതം അവിടെ തുടങ്ങുകയായിരുന്നു.

80കളുടെ മധ്യത്തിൽ തന്നെ ഇന്ത്യയിൽ ടെലിവിഷൻ വരുകയും 80കളുടെ അവസാനത്തിൽ നല്ല പ്രചാരത്തിലാവുകയും ചെയ്ത ആ കാലഘട്ടത്തിൽ ആയിരുന്നു ഷാറുഖ്‌ തന്റെ അഭിനയ ജീവിതവും ആരംഭിച്ചത്. 1988ൽ ദിൽ ദരിയ എന്ന ഒരു സീരിയലിൽ അദ്ദേഹം അഭിനയിച്ചു. പക്ഷെ പ്രൊഡക്ഷൻ താമസം കാരണം അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്നത് 1988ൽ തന്നെ ഫൗജി എന്ന സീരിയൽ ആണ്. തുടർന്ന് 1989-1990 സർക്കസ്, 1991 ഇഡിയറ്റ് എന്നീ പരമ്പരകൾ ഷാരൂഖിനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി. 1989ൽ തന്നെ ഷാ റുഖിന്റേതായി ഒരു ഇംഗ്ലീഷ് ടെലീ ഫിലിം കൂടി പുറത്തിറങ്ങി. ബുക്കർ ജേതാവ് അരുന്ധതി റോയ് തിരക്കഥ എഴുതിയ ‘IN WHICH ANNIE GIVES IT THOSE ONES’ എന്ന ടെലിഫിലിം ആയിരുന്നു അത്.

അദ്ദേഹത്തിന്റെ അഭിനയത്തെ എല്ലാവരും താരതമ്യം ചെയ്തത് ഇതിഹാസ നടൻ ദിലീപ് കുമാറുമായി ആയിരുന്നു. ഷാരൂഖിന്റെ ബോളിവുഡ് പ്രവേശനം ആ സമയത്തുണ്ടാകുമെന്നു പലരും കണക്കു കൂട്ടിയെങ്കിലും അദ്ദേഹത്തിന് അതിനോട് താല്പര്യം ഇല്ലായിരുന്നു. പക്ഷെ 1991 ഷാരൂഖിന്റെ ജീവിതത്തിലെ നിർണായകമായ വർഷമായിരുന്നു. 1991ൽ അമ്മയുടെ മരണ ശേഷം ഡിപ്രഷനിൽ ആയ മൂത്ത സഹോദരിയോടൊപ്പം ഖാൻ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക്‌ താമസം മാറ്റി. അതെ വർഷം തന്നെ ഗൗരി ചിബ്ബർ എന്ന ഹിന്ദു പെൺകുട്ടിയെ ഖാൻ തന്റെ ജീവിത സഖിയാക്കി. 1991ൽ തെന്നെ ഹേമ മാലിനിയുടെ ആദ്യ സംവിധാന സംരംഭം ആയിരുന്ന ദിൽ ആഷിയാന എന്ന ചിത്രത്തിലേക്ക് ഖാൻ കരാർ ഒപ്പ് വച്ചു.

‘ദിൽ ആഷിയാന’ ആയിരുന്നു ഷാരൂഖിന്റെ ആദ്യ സിനിമ. പക്ഷെ 1992 ജൂണിൽ പുറത്തിറങ്ങിയ ദീവാന ആണ് ഷാരൂഖിന്റെ റിലീസാകുന്ന ആദ്യ സിനിമ. ദീവാനയിൽ സിനിമയുടെ രണ്ടാം പകുതിയിൽ “കോയിനാ കോയി ചാഹിയെ” എന്ന ഗാനം പാടി ബൈക്ക് ഓടിച്ചു വന്ന ഷാ റുഖ്‌ ഓടിക്കയറിയത് സിനിമ പ്രേമികളുടെ ഹൃദയത്തിലേക്ക് ആണ്. ആ സിനിമക്ക് ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാർഡും സ്വന്തമാക്കി SRK.

പിന്നീട് കണ്ടത് യാതൊരു വിധ സിനിമ പാരമ്പര്യവും അവകാശപ്പെടാൻ ഇല്ലാത്ത ഒരു ഡെല്ഹിക്കാരൻ പയ്യൻ ബോളിവുഡിന്റെ ശ്രദ്ധാ കേന്ദ്രം ആകുന്നതാണ്.1992ൽ ഷാരൂഖിന്റേതായി പുറത്തിറങ്ങിയത് 4 സിനിമകൾ ആണ്. നായകൻ ആയിരുന്നു എങ്കിലും മറ്റു ചില നായക നടന്മാരുടെ കൂടെ സാനിധ്യവും ഇവയിലൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തലവര മാറ്റിയ വർഷം ആയിരുന്നു 1993. 1993ൽ പുറത്തിറങ്ങിയ 5 ചിത്രങ്ങളിൽ ഒന്നിൽ ഗസ്റ്റ് റോൾ 2എണ്ണം വില്ലൻ എന്ന രീതിയിൽ ഉള്ള വേഷങ്ങൾ.

ബോളിവുഡിന്റെ പതിവ് ചേരുവയായ അച്ഛന്റെ ശത്രുവിനോടുള്ള പ്രതികാരം പറഞ്ഞ കഥ അബ്ബാസ് മസ്താൻമാർ ഷാരുഖിനെ വച്ച് എടുത്തപ്പോൾ അദ്ദേഹത്തിന്റെ പ്രകടനം ഒന്ന് കൊണ്ട് മാത്രം ബാസിഗർ എന്ന സിനിമ ഏറ്റവും മികച്ചതായി മാറുകയായിരുന്നു. ആ വർഷത്തെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും സ്വന്തമാക്കി പയ്യൻ. ബാസിഗറിന് പിന്നാലെ വന്നത് യാഷ് ചോപ്രയുടെ ‘ഡർ’ എന്ന ചിത്രം. കിരൺ എന്ന പെൺകുട്ടിയെ ഭ്രാന്തമായി സ്നേഹിക്കുന്ന രാഹുൽ എന്ന കഥാപാത്രം നായകനായ സണ്ണി ഡിയോളിനെപോലും നിഷ്പ്രഭമാക്കി കളഞ്ഞു. കരിയറിന്റെ തുടക്കത്തിൽ തന്നെ ചെയ്ത ആ രണ്ട് സൈക്കിക് വേഷങ്ങൾ (ബാസിഗർ, ഡർ) അദ്ദേഹത്തിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തു. ഖാനെ ആ വർഷത്തെ ഏറ്റവും മികച്ച വില്ലനുള്ള ഫിലിം ഫെയർ അവാർഡിന് നോമിനെറ്റ് ചെയ്യപ്പെടുകയുണ്ടായി.

പക്ഷെ തൊട്ടടുത്ത വർഷം 1994ൽ ഇറങ്ങിയ അൻജാം എന്ന ചിത്രത്തിലെ വിജയ് അഗ്നിഹോത്രി ഇന്നും കടുത്ത SRK ഫാൻസിനു പോലും വെറുപ്പുണ്ടാക്കുന്ന വില്ലൻ വേഷം ആയിരുന്നു. ആ ചിത്രത്തിലൂടെ അദ്ദേഹം ഏറ്റവും മികച്ച വില്ലനുള്ള അവാർഡും, ‘കഭി ഹാ കഭി നാ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാർഡും അദ്ദേഹം സ്വന്തമാക്കി. 3 വർഷം വിവിധ കാറ്റഗറിയിൽ 4 അവാർഡുകൾ ഇന്ത്യയിൽ മറ്റൊരു നടനും ഇല്ലാത്ത റെക്കോർഡ് ആണത്.

1995 ൽ ആദ്യമായി ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന സിനിമ ‘ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ’ യിലെ നായകൻ രാജ് മൽഹോത്ര ആവാൻ ആദ്യം ആദിത്യ ചോപ്ര മനസ്സിൽ ഉറപ്പിച്ചത് സാക്ഷാൽ ടോം ക്രൂസിനെ. (അനുപമ ചോപ്ര എഴുതിയ KING OF BOLLYWOOD എന്ന ബുക്കിലും ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്‌). പിന്നെ നിശ്ചയിച്ചത് സെയ്ഫ് അലി ഖാനെ പക്ഷെ ഇവ രണ്ടും നടക്കാതെ വന്നപ്പോൾ യാഷ് ചോപ്ര നിർദ്ദേശിച്ചത് അനുസരിച്ചു രാജ് മൽഹോത്ര എന്ന കഥാപാത്രമാകുവാൻ SRKക്ക് നറുക്ക് വീഴുന്നു ഫലം ബോളിവുഡിലെ ഏറ്റവും മികച്ച പ്രണയ ജോടികൾ, നിത്യ ഹരിത പ്രണയ സിനിമ ഇവയെല്ലാം ആണ് നമുക്ക് ലഭിച്ചത്.

1995 ൽ തന്നെ ആയിരുന്നു ആമിർ ഖാൻ നായകൻ ആയ രാം ഗോപാൽ വർമ ചിത്രം രംഗീലയും റിലീസ് ആയതു. അതിലെ ആമിറിന്റെ അഭിനയത്തിന് അവാർഡ് കിട്ടും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ 95ന്റെ അവസാനം എത്തിയ DDLJയിലെ SRK യുടെ അഭിനയവും അവാർഡിനായി പരിഗണിക്കയുണ്ടായി. ഫലം ഏറ്റവും മികച്ച നടനുള്ള അവാർഡ് ഷാരൂഖിന്. തുടർച്ചയായി 3 വർഷം നോമിനേറ്റ് ചെയ്യപ്പെടുകയും 2 വർഷം SRK യോട് തന്നെ തോൽക്കുകയും ചെയ്ത ദേഷ്യത്തിൽ പിന്നീടൊരു ഫിലിം ഫെയർ അവാർഡും ആമീർ ഖാൻ പങ്കെടുക്കുക ഉണ്ടായിട്ടില്ല. (പക്ഷെ കാലാ കാലങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിവിധ കാറ്റഗറികളിൽ പരിഗണിക്കപെടുക ഉണ്ടായി).

1998ൽ ഇറങ്ങിയ ‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന സിനിമയിലൂടെ അദ്ദേഹം ബോളിവുഡ് ബാദ്ഷായിൽ നിന്ന് കിങ് ഖാനിലേക്കു വളരുക ആയിരുന്നു. അതായിരുന്നു ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ കളെക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ സിനിമ. 2001ൽ ഇറങ്ങിയ ‘കഭി ഖുഷി കഭി ഗം’ ആണ് ആ റെക്കോർഡ് തിരുത്തിയത്.

1999 അവസാനിക്കുമ്പോൾ തന്റെ കരിയറിലെ 30ഓളം ചിത്രങ്ങൾ പൂർത്തി ആക്കി കഴിഞ്ഞിരുന്നു SRK. അവയിൽ ഏറിയ പങ്കും സൂപ്പർ ഹിറ്റുകളും. അഭിനയത്തിന് പുറമെ ഗായകനായും, നിർമാതാവായും തിളങ്ങിയ അദ്ദേഹം, കോൻ ബനേഗാ ക്രോർപതിയുടെയും അവതാരകനും ആയി.

1999 ൽ ഡ്രീംസ്‌ അൺലിമിറ്റഡ് എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങിയ അദ്ദേഹം പിന്നീട് 2003ൽ അത്‌ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്നാക്കി. റെഡ്‌ചില്ലീസ് VFX എന്ന സ്റ്റുഡിയോ ബോളിവുഡിലെ മികച്ച VFX സ്റ്റുഡിയോകളിൽ ഒന്നാണ്. 2007ൽ ക്രിക്കറ്റ് ലോകത്തേക്കും കൈവച്ച റെഡ് ചില്ലീസിന്റെ ഉടമസ്ഥതയിൽ ഇന്ന് KOLKKATTA KNIGHT RIDERS (KKR) എന്ന ക്രിക്കറ്റ് ടീമടക്കം മൂന്ന് ക്രിക്കറ്റ് ടീമുകൾ ഉണ്ട് (CAPETOWN KNIGHT RIDERS , TRINBAGO KNIGHT RIDERS). ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്രിക്കറ്റ് ടീമുകളിൽ ഒന്നാണ് KKR. ക്രിക്കറ്റ് ആരാധകരേക്കാൾ കൂടുതൽ കിങ് ഖാന്റെ ആരാധകർ ആണതിൽ ഏറിയ പങ്കും എന്നതാണ് രസകരം.

1998 ൽ ‘ദിൽസേ’ എന്ന ചിത്രത്തിലൂടെ കലാമൂല്യം ഉള്ള ചിത്രങ്ങളിലേക്ക് ശ്രദ്ധിച്ച അദ്ദേഹം 2000 മുതൽ തന്റെ പ്രശസ്തിയെ മാറ്റി നിർത്തി കലാമൂല്യമുള്ള കൂടുതൽ ചിത്രങ്ങൾ ഏറ്റെടുക്കാൻ ശ്രദ്ധിച്ചു. അങ്ങനെ ഇറങ്ങിയ ഒരുപറ്റം സിനിമകൾ ഇന്നും സിനിമ ആസ്വാദകരുടെ ആൾ ടൈം ഫേവറൈറ്റുകൾ ആണ്. (ഹേയ് റാം, മൊഹബതൈൻ, അശോകാ, ദേവ്ദാസ്, വീർ-സാറാ, സ്വദേശ്, കൽ ഹോ നാ ഹോ, ചക് ദേ ഇന്ത്യ, ഓം ശാന്തി ഓം, റബ്ബ് നെ ബനാദി ജോഡി). എങ്കിലും പുട്ടിനു തേങ്ങ പീര പോലെ പതിവ് ബോളിവുഡ് ചേരുവകൾ ഉള്ള സിനിമയും ഇക്കാലയളവിൽ ഇറങ്ങിയിരുന്നു.

ആ കാലയളവിൽ 2006 ൽ ആണ് ഫർഹാൻ അക്തർ 1978 ലെ അമിതാഭ് ബച്ചന്റെ ഡോൺ എന്ന ചിത്രം SRKയെ വച്ച് remake ചെയ്യുന്നതും. ബോളിവുഡ് അത്‌ വരെ കാണാത്ത രീതിയിൽ ഉള്ള ഒരു മേക്കിങ് തന്നെ ആയിരുന്നു ഡോണിന്റെത്. തീർത്തും സ്റ്റൈലിഷ് ആയുള്ള ഡോൺ എന്ന കഥാപാത്രം പുതു തലമുറയിലെ ചെറുപ്പക്കാരുടെ ആരാധനയും പിടിച്ചു പറ്റി. ഡോൺ ഉണ്ടാക്കിയ തരംഗം തെന്നിന്ത്യൻ സിനിമ മേഖലയിലും വീശിയടിച്ചതിന്റെ ഫലം ആയിരുന്നു രജനികാന്തിന്റെ 1980 ലെ ബില്ല എന്ന ചിത്രം വീണ്ടും അജിതിനെ വച്ച് തമിളിലും, പ്രഭാസിനെ നായകനാക്കി തെലുങ്കിലും remake ചെയ്യാൻ ഉണ്ടായ പ്രചോദനം. ഡോണിന്റെ രണ്ടാം ഭാഗമായ ഡോൺ 2, 2011ൽ ഇറങ്ങിയപ്പോൾ മൂന്നാം ഭാഗത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് അവസാനിക്കുന്നത്. മൂന്നാം ഭാഗത്തെ പറ്റി ഡോൺ 2വിന്റെ വിജയാഘോഷത്തിൽ ഖാൻ പറഞ്ഞത് എനിക്കും ഫർഹാനും പതിവ് ജോലികളിൽ ബോറടിക്കുമ്പോൾ ഞങ്ങൾ ഡോണിന്റെ 3rd പാർട്ടിനെ പറ്റി ചിന്തിക്കും എന്നാണ് (അവർക്ക് എത്രയും പെട്ടെന്ന് ബോറടിക്കട്ടെ).

2010 മുതൽ പരീക്ഷണ ചിത്രങ്ങളിലേക്ക് ശ്രദ്ധ പതിപ്പിച്ച അദ്ദേഹം അങ്ങനെ ഏറ്റെടുത്ത ചിത്രങ്ങൾ ആണ് മൈ നെയിം ഈസ് ഖാൻ, ഫാൻ, റയീസ് എന്നിവ. അവസാനം പുറത്തിറങ്ങിയ സീറോയിലും അത്തരം ഒരു വേഷം തന്നെയാണ് അദ്ദേഹം ചെയ്തത് (കുള്ളൻ). ഇക്കാലയളവിൽ 2012ൽ ആണ് തന്റെ ഗോഡ്ഫാദർ ആയ യാഷ് ചോപ്രയുടെ അവസാന ചിത്രം ആയ ‘ജബ് തക് ഹേ ജാൻ’ എന്ന സിനിമയും റിലീസ് ആകുന്നത്. സ്ക്രിപ്റ്റ് പോലും നോക്കാതെ 8 വർഷത്തിന് ശേഷം യാഷ് ചോപ്രയുടെ സിനിമയിൽ അഭിനയിക്കാൻ പോകുന്ന അദ്ദേഹത്തോട് ഒരു അഭിമുഖത്തിൽ കഥാപാത്രത്തെ പറ്റി ചോദിക്കയുണ്ടായി. അതിന് ഖാന്റെ മറുപടി യാഷ് ജിയുടെ മുന്നിൽ ഞാൻ ഷാരൂഖ് അല്ല ഒരു നഗ്നനായ മനുഷ്യൻ ആണ്. എനിക്ക് പാകമായ വസ്ത്രം അദ്ദേഹം എന്നേ ധരിപ്പിക്കും എന്നാണ്.

കാലാ കാലങ്ങളിൽ ചില പ്രത്യേക കഥാപാത്ര ചട്ടകൂടിൽ തളക്കപ്പെടുമ്പോഴും യാഷ് ചോപ്രയുടെ സിനിമയോ യാഷ് രാജ് ഫിലിംസിന്റെ സിനിമയോ ആണ് ഷാരൂഖിന് ഒരു മാറ്റം നൽകിയിട്ടുള്ളതും. വൻ പ്രതീക്ഷയിൽ വന്ന ZEERO എന്ന ചിത്രവും ബോക്സ്‌ ഓഫീസിൽ വീണതോടെ പുതിയ പ്രൊജെക്ടുകൾ ഒന്നും തന്നെ SRK പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പൂർവാധികം ശക്തിയോടെ അദ്ദേഹം തിരിച്ചു വരും എന്ന് ഉറപ്പാണ്. ഒരു മികച്ച തിരക്കഥയും SRK യുടെ സാനിധ്യവും അത്‌ മാത്രം മതി ഇന്ത്യയിൽ ഇന്നുള്ള ഏത് വലിയ റെക്കോർഡുകളും കടപുഴക്കി എറിയാൻ.

അഭിനയ ജീവിതത്തിലെ 27 വർഷങ്ങൾ തികച്ച ഖാൻ ഏകദേശം 87ഓളം ചിത്രങ്ങൾ പൂർത്തിയാക്കി. ഇക്കാലയളവിൽ മികച്ച നടനുള്ള 8 അവാർഡുൾ അടക്കം 15 ഫിലിം ഫെയർ അവാർഡുകളും, 17 സ്ക്രീൻ അവാർഡുകളും, 6 IIFA അവാർഡുകളും അദ്ദേഹം സ്വന്തമാക്കി. 2014ഫ്രഞ്ച് ഗവണ്മെന്റിന്റെ ‘Knight of the Legion of Honour’ എന്ന ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post