വിവരണം – Akhil Remesan.
സ്കൂളിൽ പഠിക്കുന്ന കാലത്ത് ആലിപ്പഴം വീഴുന്ന കഥ ടീച്ചർ ക്ലാസിൽ പറഞ്ഞത് എപ്പോഴും മനസ്സിൽ ഉണ്ടായിരിന്നു.അങ്ങനെ ഒരു ആലിപ്പഴം വീഴുന്നത് കാണണം എന്നത് ഒരു സ്വപ്നം ആയിരിന്നു.. അതു ചിലപ്പോൾ എല്ലാവർക്കും അങ്ങനെ ഒരാഗ്രഹം ഇല്ലാത്തവരായി ആരും കാണില്ല.
അങ്ങനെ ആകെ മൂട് ഓഫ് അടിച്ച ഒരു ദിവസം ഒരു KSRTC യാത്രയ്ക്കിടയിലാണ് ഷിംല എന്ന സ്വപ്ന ഭൂമിയെക്കുറിച്ച് വീണ്ടുo ഓർമ്മ വന്നത്. പിന്ന നമ്മടെ ചങ്കുകളായ ലിബിനേയം , ദാസനേയും(Libin jony , Vishnu Das) വിളിച്ചത് .എന്റെ ഫോണ് കോൾ ചെന്നതും .. ഇങ്ങനെ ഒരു കോളിനായി പ്രതീക്ഷിച്ചിരുന്ന പോലെ ആയിരിന്നു. അവരുടെ മറുപടിയും.. എപ്പോൾ പോകണം എന്നായിരിന്നു. പിന്നെ ജോലി കഴിഞ്ഞ് നേരെ അവരുടെ അടുത്തേക്കായിരിന്നു.
അങ്ങനെ പല ദിവസവും. പ്ലാനിങ്ങും കാണലുമായി. അങ്ങനെ ഒരു ദിവസംTiket book ചെയ്തു. അപ്പോൾ ഉറപ്പായി ഇത് പൊളിക്കുമെന്ന് .പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങൾ ആയിരിന്നു. അങ്ങനെ ആദിവസം എത്തി. രാവിലെ 5.30 ആയിരുന്നു ഫ്ലൈറ്റ് . എല്ലാവരെയുംപോലെ tripinte തലേ ദിവസം ഞങ്ങൾക്കും ഉറങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ രാത്രിക്ക് തന്നെ വിട്ടേക്കാം എന്നായി തീരുമാനം .അങ്ങനെ യാത്ര അവിടെ തുടങ്ങി… രാത്രി ചെറിയ ഒരു ഡ്രൈവും കഴിഞ്ഞ് 1 മണിക്ക് Airport ൽ എത്തി Post അടിച്ചിരിന്നു
5.30 ആയതും. ഞങ്ങൾ പറന്നു .ഉച്ചയോടുകൂടെ ഞങ്ങൾ Delhi യിൽ എത്തി അവിടെ എന്റെ bro യും. Sis ഉം ഉണ്ടായിരിന്നു ഞങ്ങളെ പിക് ചെയ്യാൻ. അവരുടെ കൂടെ ഒരു പർച്ചേസ് .വേറെ ഒന്നുമല്ല Sleeping Bag ഉം മഞ്ഞിൽ ഉപയോഗിക്കേണ്ട അത്യാവശ്യ സാധനങ്ങളും … അവിടന്ന് രാത്രി 9 മണിക്കായിരിന്നു. ഷിംലയ്ക്കുള്ള ബസ്സ് … ഒരു ഉറക്കം കഴിഞ്ഞ് എത്തിയത് നമ്മുടെ സ്വപ്ന ഭൂമിയിൽ ആയിരിന്നു … ഞങ്ങൾ പോയിരിന്ന ബസ്സിൽ ഒരു പാട് ടൂറിസ്റ്റ് കളും ഉണ്ടായിരിന്നു. നല്ല തണുത്ത കാറ്റിലാകേ വിറച്ച് ഞങ്ങൾ ബസ്സിൽ നിന്നിറങ്ങി നടന്നു പുറകെ ഒരു പാട് ഏജന്റുമാർ വന്നു. റൂം,ടാക്സി എന്നെല്ലാം പറഞ്ഞു കൊണ്ട് അവർ ഞങ്ങളെ പിന്തുടർന്നു. അവസാനം ഒരാൾ മാത്രമായി . അയാൾ റൂം ഞങ്ങൾക്ക് കാണിച്ചു തന്നതിനു ശേഷം എടുത്താൽ മതി എന്നു പറഞ്ഞു അവസാനം അയാളുടെ കൂടെ പോവാൻ തീരുമാനിച്ചു.
അവിടെ പോയി ഫ്രഷായതിനു ശേഷം മഞ്ഞുകാണാനിറങ്ങി. പക്ഷേ ഞങ്ങൾക്ക് ആ ഭാഗ്യം ഉണ്ടായില്ല . നമ്മുടെ ടാക്സി ഡ്രൈവർ പറഞ്ഞു ഡിസംബർ അവസാനമായാലെ ഇവിടെ മഞ്ഞു ഉണ്ടാവുള്ളു എന്ന്.. അവിടെത്തെ പള്ളിയും Kufir എന്ന സ്ഥലത്തെ കുതിര റൈഡിങ്ങും എല്ലാം കഴിഞ്ഞ്. റൂമിലെത്തിയ ഞങ്ങൾ ആകെ നിരാശയിൽ ആയിരിന്നു . എന്തായാലും ഈ ട്രിപ്പിൽ മഞ്ഞു കണ്ടേ പറ്റു എന്നു തീരുമാനിച്ചു. അപ്പോഴേക്കും പ്ലാനുകൾ എല്ലാം തെറ്റിയിരിന്നു. 5.30 ആയപ്പോഴേക്കും ഇരുട്ടു വീണു കഴിഞ്ഞിരിഞ്ഞു.
ലിബിൻ പറഞ്ഞു. മണാലിക്കടുത്ത് Khir Ganga എന്നൊരു സ്ഥലം ഉണ്ട് അവിടെ മഞ്ഞ് ഉണ്ടാവും എന്ന്. അവൻ ഒരു തവണ പോയ സ്ഥലമായതു കെണ്ട് അവനുറപ്പായിരിന്നു. എന്നാൽ ഇനി അങ്ങോട്ടേക്ക് പോയേക്കാം എന്നായി. ബസ്സ് ബുക്ക് ചെയ്യാൻ നോക്കിയപ്പോഴേക്കും ഒന്നും അവയ്ലബിൾ അല്ലായിരിന്നു. അടുത്തെരു . Bus Stand ഉണ്ട് അവിടെ ചെന്ന് അന്യഷിക്കാനായി ഇറങ്ങി ഹോട്ടൽ ജീവനക്കാരനെയും കൂടെ കൂട്ടി Bus കിട്ടിയാൽ റൂമിന്റെ ബാലൻസ് ക്യാഷ് അവനെ എൽപ്പിക്കാൻ ഹോട്ടൽ മാനേജർ പറഞ്ഞു. സ്റ്റാന്റിൽ എത്തിയതും ഒരു ചെറിയ ബസ് പുറത്തോക്ക് പോവുന്നത് കണ്ട റൂം ബോയ് അതിന്റെ പുറകെ ഓടി …. ഞങ്ങളും അവന്റെ പുറകെ ഓടി .. ഞങ്ങളെ കണ്ടഉടൻ ബസ്സ് നിർത്തി . ഹോട്ടലിലെ ബാലൻസ് തുകയും ചെറിയ തുക അവനും കെടുത്തു അവന്റെ മുഖത്ത് അതിന്റെ സന്തോഷം കാണാനും സാധിച്ചു. അവനു താങ്ക്സ് പറഞ്ഞ് ഞങ്ങൾ ആ ബസ്സിൽ കയറി .
നമ്മുടെ നാട്ടിലെ ബസ്സിന്റെ അത്ര വലിപ്പമില്ലാത്ത ചെറിയ ഒരു ബസ്സായിരിന്നു. പക്ഷേ അതിന്റെ ഡ്രൈവർ പൊളിയായിരുന്നു പോകുന്ന Road ചെറുതും വലിയ ചുരമായിരുന്നെങ്കിലും വേഗതയിൽ ഒരു കുറവും ഉണ്ടായിരുന്നില്ല. അതു കൊണ്ട് ഉറങ്ങാനും സാധിച്ചിരുന്നില്ല. ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലം ബുന്ധർ എന്ന സ്ഥലത്തായിരിന്നു. മണാലി എത്തുന്നതിനു മുന്നേ ഉള്ള ഒരു ചെറിയ ടൗൺ ആണത് … അവിടെ നിന്നാണ് തോഷ്, Kasol, Khir Ganga എന്നിവിടങ്ങളിലേക്ക് പോ കുന്നത്. ഏകദേശം രാത്രി 2.30 ആയപ്പോഴേക്കും ഞങ്ങൾ എത്തി അവിടെ -5°C ആയിരിന്നു. കൈയ്യിൽ ഉണ്ടായിരുന്ന രണ്ട് ജാക്കറ്റുകളും ഏടുത്തിട്ടു എന്നിട്ടും തണുത്തു വിറക്കുകയായിരിന്നു. അവിടെ നിന്ന് കസോളിലേക്കാണ് പോവേണ്ടത് ഇനി അങ്ങോട്ട് 6.30 ആണ് ആദ്യ ബസ്സ് എന്ന് ഒരു ഖുർഘ പറഞ്ഞു. ആ തണുപ്പ് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല എന്ന് അദ്ധേഹത്തിനു മനസിലയിരിന്നു. അതു കെണ്ട് അദ്ധേഹം ഒരു കബോർഡ് പേപ്പർ കത്തിച്ചു ആതീയുടെ ചുറ്റും ഞങ്ങൾ ഇരുന്ന് ചൂടു കൊണ്ടു. അദ്ധേഹത്തിന്റെ Duty കഴിഞ്ഞപ്പോഴേക്കും . നീട്ടി ഒരു ഫിസിൽ അടിച്ചിട്ട് അദ്ധേഹം പോവുകയായിരുന്നു. ബസ് വരാൻ ഇനിയും സമയം ഒരുപാടുണ്ട്.
കുറച്ച് അകലെ മാറി മറ്റെരു തീ കണ്ട് ഞങ്ങളങ്ങോട്ട് നീങ്ങി അവിടെ കാഷായ വസ്ത്രം ധരിച്ച് മുടി നീട്ടി വളർത്തിയ രണ്ടാളുണ്ട് ഒരാൾക്ക് കുറച്ചേറെ പ്രായമുണ്ട് .ചെയിൻ സ്റ്മോക്കർ എന്ന് കേട്ടിട്ടേ ഉള്ളു. ഞാൻ കാണുമ്പോൾ മുതൽ ഒരേ വലി തന്നെ യാണയാൾ. കുറച്ച് വെള്ളം ഉണ്ടോ എന്ന് ചോതിച്ചു ഞങ്ങളുടെ കൈയ്യിലെ കുപ്പി കെടുത്തു. കുറച്ച് കുടിച്ചതി നുശേഷം തിരിച്ചു തന്നു. പിന്നെ അവരുടെ കൂടെ ഇരുന്ന് നേരം വെളുപ്പിച്ചു. അവർക്ക് Delhi യിലേക്കാണ് പോവേണ്ടത് ആ ബസ്സും 6.30 ന് ആണ് … അപ്പോഴേക്കും വിശന്നു തൂsങ്ങിയിരുന്നു ഒരു കടതുറക്കുന്നത് കണ്ട് അവിടെ ചെന്ന് ഒരു ചായ കുടിച്ച് ആതണുപ്പിൽ നിന്ന് അൽപ്പം ആശ്വാം കിട്ടി. വിശപ്പിനും ഒരു ആശ്വാസം ആയി. കടയുടമ നമ്മളോട് വിവരങ്ങൾ അന്യഷിച്ചു .അദ്ധോഹം അങ്ങോട്ടുള്ള ബസ്സിലെ കണ്ടക്ടറെ കാണിച്ചു തരികയും ചെയ്തു .
“ഓരോ സ്ഥലങ്ങൾ കഴിയും തോറും എന്നെ അൽഭുതപ്പെടുത്തിയത് വേറെ ഒന്നുമല്ലായിരിന്നു. ഒരു പരിചയവും ഇല്ലാത്തവർ പോലും സ്വന്തം അനുചനെപ്പോലെ സഹായിക്കുന്ന ആ സ്നേഹം എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. “
ബസ്സിന്റെ സമയമായപ്പോഴേക്കും ഞങ്ങളെ ബസ്സിലേക്ക് കൂടി കൊണ്ട് പോവുകയും ചെയ്തു. കസോളിനടുത്ത് ശനിമന്ദിർ എന്ന സ്ഥലത്തേക്ക് ടിക്കറ്റ് എടുത്ത് ബസിൽ ഇരുന്ന് അൽപം ഉറങ്ങി … ഉറക്കം എണീറ്റതും ബസ്സിന്റെ വിൻറോയിലൂടെ ഞങ്ങൾ കണ്ടത് നിലനിറത്തിലുള്ള ഒരു പുഴ ഒഴുകുന്നതാണ് ചുറ്റും പലവർണ്ണങ്ങളിലായുള്ള മരങ്ങൾ അവ പൂത്തു നിൽക്കുകയല്ല’ എന്നാൽ പുത്തു തളിർത്തതു പോലെ… കാഴ്ചകൾ കണ്ട് ഞങ്ങൾ ശനി മന്ദിർ എത്തി.
ബസ്സിൽ വെച്ച് കണ്ട ആ പുഴയുടെ തീരത്തു കൂടെ 1 KM നടന്നാലാണ് മുല്ലാ ഭായിയുണ്ട വീട് ഉള്ളത് . മുല്ലാ ഭായിയെ കുറിച്ച് പറയുകയാണെങ്കിൽ അവിടെത്തെ ഒരു കർഷകനും ഒരു കോട്ടേജിന്റെ ഉടമയുമാണ് . മുല്ലാ ഭായിയുടെ വീടിനുമുന്നിൽ കുറച്ച് ആപ്പിൾ മരങ്ങളും ഓറഞ്ചുകളും ഉണ്ടായിരിന്നു. അദ്ധേഹത്തിന് ഭാര്യയും ഒരു മോളും മോനുമാണുള്ളത്. ഞങ്ങൾ എത്തിയ ഉടൻ തന്നെ ഞങ്ങളെ സ്വീകരിച്ച് ഇരുത്തി കയും ഫ്രഷാവാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. അപ്പോൾ ലിബിൻ അവിടത്തെ സ്പെഷ്യൽ ജിഞ്ചർ ലെമൺ ഹണി ടീ യുടെ കാര്യം ഭായീനോട് പറഞ്ഞത് .ഞങ്ങൾക്കുള്ള ബ്രേക്ഫാസ്റ്റും Special Tea യും തരികയും ചെയ്തു .
അവിടെ നിന്ന് ഒട്ടും താമസിക്കാതെ ഞങ്ങൾ യാത്ര ആരംഭിച്ചു. ശനി മന്ദിർ നിന്ന് പിന്നീട് പോയത് ബ്രിഷാ ണി എന്ന സ്ഥലമാണ്. അവിടെ നിന്നാണ് Thoshi ലേക്കും khir Ganga യിലേക്കും പോവുന്നത് ഞങ്ങൾ | Khir Ganga യിലേക്കാണ് പോയത്. 12’K.M ട്രക്കിങ്ങ് ആണ് കുത്തനെയും ചരിഞ്ഞും ഉള്ള വഴികൾ ആണ് ഉള്ളത് പോകുന്ന വഴിയിൽ ഒരു ഗ്രാമം കടന്നാണ് പോവുന്നത് അവിടെ ഒരു വീടിന്റ മുകളിൽ നിന്ന് ഒരു മലയാളിയിരുന്ന് phone ചെയ്യുന്നു. നമ്മൾ മലയാളികൾ ഭൂമിയുടെ ഏതു കോണിൽ ഉണ്ടാവുമെന്ന് പറയുന്നത് വെറുതെയല്ല. ആ മച്ചാനോട് കുറച്ച് നേരം സംസാരിച്ച ശേഷം ഞങ്ങൾ നടത്തം തുടർന്നു. മല കയറി കുറച്ച് മുകളിൽ എത്തി തുടങ്ങിയപ്പോഴേക്കും . ഫോണിലെ റേഞ്ച് ഇല്ലാതായി 3 മണിക്കൂർ പിന്നിട്ടപ്പോഴേക്കും . അൽപം അവശതയിൽ ആയിരിന്നു ഞങ്ങൾ മൂന്നു പേരും കൊണ്ടു പോയ വെള്ളം തീർന്നിരുന്നു. പിന്നീടുള്ള ദാഹം മാറ്റുവാനായി മലമുകളിൽ നിന്നെഴുകി വന്ന കൊച്ചരുവിയിലെ വെള്ളം ഞങ്ങൾ ശേഘരിച്ചു വച്ചു.
തിരിച്ചിറങ്ങി വരുന്നവരുടെ മുഖത്തു നമുക്ക് കാണാൻ സാധിക്കുംമുകളിലെ അത്ഭുതം കണ്ടിറങ്ങുന്നതിന്റെ ആത്മസംതൃപ്തി.
കുറച്ചു കൂടെ കഴിഞ്ഞപ്പോഴെക്കും ഇരുട്ട് വീണു തുടങ്ങി അതോടെപ്പം തണുപ്പിന്റെ കാഠിന്യവും . അൽപം ഭയവും മുന്നിലേക്കുള്ള വഴിയുടെ കാഴ്ച തീരെ ഇല്ലാതായി തുടങ്ങി കൈയിലുള്ള ടോർച്ച് ഉപയോഗിച്ച് നടത്തം വീണ്ടും ആരഭിച്ചു. പോവുന്ന വഴിയിൽ ഉരുൾ പെട്ടിയതിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര കുറച്ച് കൂടെ ദുഷ്കരം ആയിരിന്നു. കുറെ നടന്നതിന്നു ശേഷം ദൂരെ ഒരു വെളിച്ചം കാണാൻ സാധിച്ചു. നമ്മളുടെ സ്ഥലം എത്താറായി എന്ന് ലിബിൻ പറഞ്ഞു അങ്ങനെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. ചെന്നപ്പോൾ തന്നെ ഒരു ഗ്രൂപ്പ് ഞങ്ങളെ വെൽക്കം ചെയ്തു. വീണ്ടും മുകളിലേക്ക് ചെന്നു.
അവിടത്തെ ഒരു ടെൻറ്റിൽ ഞങ്ങളും കയറി അൽപ നേരം ഹീറ്ററിലെ ചൂടും കൊണ്ട് ഒരു ചായ കുടിച്ചു. അവിടത്തെ ഒരു പയ്യൻ ഞങ്ങൾക്ക് ഉള്ള ടെൻറ കാണിച്ചു തരികയും ചെയ്തു. ഉടനെ തന്നെ ബാഗിലിരുന്ന ഒരു സോക്സും കൂടെയിട്ടു selping Bag എടുത്ത് ഞങ്ങൾ ടെന്റിലേക്ക് ഞങ്ങൾ കയറി തണുപ്പ്ന്ന് പറഞ്ഞാൽ അഭാരതണുപ് ഒരു രക്ഷയുമില്ല’ എങ്ങണയോ ഉറങ്ങി എന്ന് പറയുന്നതാവും നല്ലത്. രാവിലെ ആയതറിഞ്ഞില്ല .നടന്നതിന്റെ ക്ഷീണം കൊണ്ടാവണം. കണ്ണു തുറന്ന് നോക്കിയപ്പോൾ ദാസൻ എണീറ്റ് പുറത്ത് നിക്കുവാരുന്നു.. അവൻ എന്നെ വിളിച്ച് കൂവി “വാടാ ….. ഇവിടെ പൊളിയാ… മഞ്ഞു വീണു തുടങ്ങിയടാ……”
എങ്ങനെയോ Sleeping Bagil നിന്നും ചാടിയിറങ്ങി ഒടി നോക്കുമ്പോൾ ഫുൾ മഞ്ഞു വീണു കിടക്കുന്നു ഞങ്ങൾ മഞ്ഞു വാരി അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു കളിച്ചു അങ്ങനെ കുറച്ചു നേരം കഴിഞ്ഞ് ലിബിൻ പറഞ്ഞു. വാടാ ഇതിന്റെ മുകളിൽ ഒരു സംഭവം ഉണ്ട് കാണിച്ചു തരാമെന്ന് . അങ്ങണ മുകളിൽ ചെന്നപ്പോൾ ഒരു അമ്പലവും. ഒരും സ്വിമ്മിങ്ങ് പൂളുപോലുള്ള കുളവും അവിടെ രണ്ട് മൂന്ന് ആളുകൾ കുളിക്കുന്നുണ്ട്. ഞാൻ മനസ്സിൽ പറഞ്ഞു. ഇവമ്മാർക്ക് പ്രാന്താണെന്ന് . . നോക്കിയപ്പോൾ അവരും മലയാളികൾ ആയിരിന്നു( അവർ പ്രവാസികൾ ആയിരുന്നു. UAE നാഷണൽ ഹോളിഡേ ആയതു കാരണം അവർ ഇങ്ങോട് ട്രിപ്പ് വന്നതാ യിരുന്നു)അപ്പോഴാ അവരതു പറഞ്ഞത് വാട പിള്ളേരെ ഇത് ചൂട് വെള്ളമാ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടായിരുന്നെങ്കിലും ഞാൻ ആ വെള്ളത്തിൽ കൈ നനച്ചു. നല്ല ചൂടുവെള്ളം .
ഞങ്ങളും ആ വെള്ളത്തിലേക്ക് ചാടിയിറങ്ങി. കുറേ നേരം ഞങ്ങൾ ആ വെള്ളത്തിൽ കിടന്നു തിരിച്ച് മലയിറങ്ങേണ്ടത് കൊണ് ഞങ്ങൾ അവിടെ നിന്നും ടെൻറ്റിൽ എത്തി കുറച്ചു നേരം കൂടെ മഞ്ഞിലൂടെ ഞങ്ങൾ നടന്നു.
അവിടെ നിന്നും അതികം വൈകാതെ തന്നെ ഞങ്ങൾ മലയിറങ്ങി. അൽപ്പം ഇറങ്ങിയ ശേഷം മറ്റൊരു വഴി കണ്ടു. അതും Brishani യിലേക്കുള്ള വഴിതന്നെയാണ് ആവഴി പോകുന്നത് ഗ്രാമങ്ങളിൽ കൂടെയാണ് .അവിടെയും നല്ല കാഴ്ചകൾ ആണ് പർവ്വതങ്ങളുടെയും കൃഷിത്തോട്ടങ്ങളുടെയും,
പുഴയുടെ തീരത്തു കൂടെയാണ് ഈ വഴി പോയിരിക്കുന്നത് ആ ഗ്രാമത്തിലെ വ്യത്യസ്തമായ വീടുകളെ കുറിച്ച് പറയാതിരിക്കാൻ വയ്യ. കരിങ്കൽ ഭിത്തിയും തടിയുമാണ് ഉപയോഗിച്ചിരിക്കുന്നത് ഫോൺ ഓഫ് ആയതു കാരണം ചിത്രങ്ങൾ എടുക്കുവാൻ സാധിച്ചിരുന്നില്ല. സുന്ദരമായ കാഴ്ചകൾ കണ്ട് ഞങ്ങൾ അടിവാരത്തെത്തി. 5.30 തിനാണ് അടുത്ത ബസ്സ് ബുന്ധറിലേക്കുള്ളത്. മുല്ലാ ഭായിയുടെ വീട്ടിൽ ബാഗുകൾ വച്ചതിനാൽ ശനിമന്ദിർ ഇറങ്ങി ബാഗുകൾ എടുത്ത് ഭായിയോട് യാത്ര പറഞ്ഞു.
ബസ്സ് സ്റ്റേപ്പിൽ കുറച്ചതികനേരം നിന്നിട്ടും ബസ്സ് വന്നില്ല സമയം 7.30 ആയിക്കഴിഞ്ഞു. ബസ്സിന്റെ സമയം കഴിഞ്ഞിരിന്നു പിന്നെ വന്ന വണ്ടികൾക്കെല്ലാം കൈ കാണിച്ചു ഒരു കാർ ഞങ്ങളെ കണ്ടു നിർത്തി അയാൾ ബുദ്ധർ വരെ ഇല്ലായിരിന്നു .എന്തായാലും പോകാമെന്നായി തീരുമാനം അങ്ങനെ അയാൾ കുറച്ചു ദൂരം ഞങ്ങളെ എത്തിച്ചു .. അവിടെ നിന്നു വീണ്ടും. വരുന്ന വണ്ടികൾക്ക് കൈ കാണിച്ചെങ്കിലുംനിർത്തിയില്ല .
അവിടത്തെ ഒരു ടാക്സി ഡ്രൈവർ പറഞ്ഞു. 1000 രൂപാ തന്നാൽ കൊണ്ടുവിടാമെന്ന് . ലിബിൻ പറഞ്ഞു നമുക്ക് ഒന്നു കൂടെ ട്രയ് ചെയ്യാം എന്ന് . അപ്പോൾ ഒരു ലോറി ഞങ്ങളെ കണ്ട് നിർത്തി .ഞങ്ങളെ കുറിച്ച് വിശദമായി അന്യഷിച്ചു. അതു കണ്ട ഒരു പോലീസ് ഉദ്യോഗസ്തൻ പറഞ്ഞു അവരെ അവിടം വരെ Drop ചെയ്യുന്ന്. അങ്ങനെ ആ നല്ല മനുഷ്യൻ പറഞ്ഞത് കൊണ്ട് ഞങ്ങക്ക് ബുന്ധർവരെ എത്തുവാൻ സാദിച്ചു. … അപ്പോഴേക്കും വിശന്നു. ഒരു പരുവമായിരിന്നു. അടുത്ത കടയിൽ കയറി വിശപ്പടക്കി .
കടയുടമ Delhi ക്കുള്ള ബസ്സിന്റെ ഏജന്റിന്റെ നമ്പർ തന്നു. 10.30 ആയപ്പോൾ ഞങ്ങൾക്കുള്ള ബസ്സിൽ അയാൾ കയറ്റി വിടുകയും ചെയ്തു. ഒരു ഉറക്കം കഴിഞ്ഞപ്പോഴേക്കും Delhi എത്തിയിരുന്നു. അവിടന്ന് ഫ്ലൈറ്റ് ബുക്ക് ചെയ്തിരിന്നു. വൈകിട്ടായപ്പോൾ യാതോരു പ്രശ്നവും ഉണ്ടാവാതെ നാട്ടിൽ എത്തി. അങ്ങനെ ഞങ്ങളുടെ സ്വപ്‌നയാത്ര സഫലമായി ….. ഇനി യാത്ര അടുത്ത ഡിസംമ്പറിൽ….