St പീറ്റേഴ്‌സ്ബർഗിൽ നിന്നും 1. 5 hrs കൊണ്ട് ഫ്ലൈറ്റിലോ 4 മണിക്കൂർ കൊണ്ട് high സ്പീഡ് ട്രെയിനിലോ മോസ്കോ എത്താം. St പീറ്റേഴ്‌സ്ബർഗിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെട്ട train കൃത്യം 1 മണിയോട് കൂടി മോസ്കോവിൽ എത്തി. മോസ്കോ ലോകത്തിലെ മറ്റു തലസ്ഥാന നഗരങ്ങളെ പോലെ തന്നെ വളരെ തിരക്കേറിയതും വിശാലവുമാണ്. ഞങ്ങൾ ഇവിടെ 3 ദിവസമാണ് plan ചെയ്തിരിക്കുന്നത്.മോസ്കോ train സ്റ്റേഷനിൽ ഞങ്ങളെ സ്വീകരിക്കാൻ ഇന്ത്യൻ എംബസി ജീവനക്കാരനായ ശ്രീജിത്ത്‌ കാത്തു നില്പുണ്ടായിരുന്നു. അദ്ദേഹമാണ് ഈ മൂന്നു ദിവസം ഞങ്ങളെ മോസ്കോ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട് പോകാൻ പോവുന്നത്. കാഴ്ചകളോടൊപ്പം തന്നെ skydive കൂടി ചെയ്യാൻ ഞങ്ങൾക്കു പ്ലാൻ ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും thrilling ആയ skydive ലഭിക്കുന്നത് റഷ്യയിൽ ആയിരിക്കാം എന്റെ അറിവിൽ. കാരണം ആ സമയത്ത് -5 ഒക്കെയാണ് അവിടത്തെ കാലാവസ്ഥ. മുകളിലേക്കു പോകും തോറും തണുപ്പ് കൂടും.

മോസ്കോവിലെ പ്രധാന തെരുവാണ് അർബാത് street. ലോകസാഹിത്യകാരൻ പുഷ്കിൻ ഒക്കെ താമസിച്ചിരുന്നത് ഈ തെരുവിലാണ്. അതിനടുത്താണ് ഞങ്ങൾ റൂം എടുത്തിരിക്കുന്നത്. സ്മോളസ്കയ എന്ന മെട്രോ സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും മോസ്കോവിലെ ഏതു കാഴ്ചകളിലേക്കും വളരെ എളുപ്പത്തിൽ എത്തിപ്പെടാം. റൂമിൽ ചെക്ക് in ചെയ്തു. ശേഷം ശ്രീജിത്ത്‌ ഞങ്ങളെ മോസ്കോവിലെ പ്രധാന കാഴ്ചകളിൽ ഒന്നായ victory പാർക്കിലേക്കാണ് കൊണ്ട് പോയത് ലോക മഹായുദ്ധങ്ങളുടെ ഒരു നേർ കാഴ്ചയാണ് victory പാർക്കിൽ സഞ്ചാരികൾക്കായി പ്രദർശിപ്പിച്ചിരിക്കുന്നത്‌. വീഡിയോ പ്രദർശനം മുതൽ ചില യുദ്ധക്കെടുതികൾ സെറ്റ് ചെയ്തു വരെ വച്ചേക്കുന്നു. ഒരു മണിക്കൂറോ അതിൽ കൂടുതലോ ചിലവിടാനുണ്ട് വിക്ടറി പാർക്കിൽ. രണ്ടാം ലോകമഹായുദ്ധം എന്തായിരുന്നു എന്നും റഷ്യൻ ജനത എത്രത്തോളം കഷ്ടത അനുഭവിച്ചിരുന്നു എന്നും ഈ മ്യൂസിയത്തിൽ നിന്നും ശരിക്കും മനസിലാകും. തന്റെ കുട്ടികളെയെല്ലാം യുദ്ധത്തിൽ നഷ്ടപെട്ട ഒരു അമ്മയുടെ ചിത്രം എല്ലാവരുടെയും കരളലിയിക്കും. ഒരു ഉൾകിടിലത്തോട് കൂടിയല്ലാതെ വിക്ടറി പാർക്കിൽ നിന്നും വരാൻ സാധിക്കില്ല.വിക്ടറി പാർക്കിന്റെ കാഴ്ചകളിൽ നിന്നും ഇറങ്ങിയപ്പോൾ മോസ്കോ നഗരം ഇരുട്ടിയിരുന്നു. തണുപ്പ് ശരീരത്തിലേക്കു ഇരച്ചു കയറാൻ തുടങ്ങി. പതിയെ ചെറിയ പഞ്ഞികെട്ടുകൾ പോലെ snow പെയ്തിറങ്ങി. St പീറ്റേഴ്‌സ്ബർഗിൽ താരതമ്യേന നേർത്ത snow ആയിരുന്നേൽ മോസ്കോവിൽ കുറച്ചു കട്ടി കൂടിയ snow ആയിരുന്നു. ശരിക്കും മഞ്ഞു പെയ്യുന്ന റഷ്യ ആയിരുന്നു മോസ്കോവിലെ ആദ്യ രാത്രി.

മോസ്കോവിലെ രണ്ടാം ദിനമാണ് skydive പ്ലാൻ ചെയ്തിരിക്കുന്നത്. ഞങ്ങൾ മൊത്തം ഏഴു പേരിൽ 4 പേർ മാത്രമാണ് skydive ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്നത്. Sky divinu വീഡിയോ അടക്കം 16000 രൂപയാണ് മോസ്കോവിൽ charge. മറ്റുള്ളിടത് വെച്ചു നോക്കുമ്പോൾ ന്യായമായ ചാർജ് ആണ്. മാത്രമല്ല നമ്മുടെ ഭാരം 130 കിലോവിൽ കൂടാനും പാടില്ല. ഏകദേശം 1:50 മണിക്കൂർ എടുത്തു skydive ക്യാമ്പിൽ എത്താൻ. വളരെ പ്രൊഫഷണൽ ആയി skydive arrange ചെയ്യുന്ന ഒരു ടീം ആയി feel ചെയ്തു. Skydivinte റേറ്റും പിന്നെ റഷ്യയിൽ ആണെന്നുള്ളതും പഴയ സോവിയറ്റ് വിമാനം ആയിരിക്കും എന്നാണ് എല്ലാവരും കരുതിയത്.എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരുടെയും ചിന്തകൾ ആസ്ഥാനത്താക്കി വളരെ നല്ലൊരു വിമാനമാണ് ഞങ്ങൾക്കു വേണ്ടി റെഡിയായിരിക്കുന്നത്. കുറച്ചു പേപ്പർ വർക്കുകൾക് ശേഷം ചില നിർദേശങ്ങൾ തന്നു. സമയം അടുക്കുന്തോറും ഓരോരുത്തരും പരസ്പരം നോക്കും എല്ലാവരും അന്യോന്യം പ്രോത്സാഹിപ്പിക്കുകയായിരുന്നു പേടി ഒന്നും ആരുടെയും മുഖത്തുണ്ടായിരുന്നില്ല.. കാരണം ഇത് യാദർശ്ചികം അല്ല നാട്ടിൽ നിന്നും പുറപ്പെടുമ്പോഴേ മനസിൽ ഉറപ്പിച്ചാണ് വന്നിരിക്കുന്നത്.

ഇൻസ്റ്റക്ടറുടെ നിർദ്ദേശം അനുസരിച്ചു വേണ്ട ജാക്കറ്റും മറ്റും എല്ലാവരും ധരിച്ചു. ചില നിർദ്ദേശങ്ങളും ഉപദേശങ്ങളും ഒപ്പം ആത്മവിശ്വാസവും തന്നു എല്ലാവരെയും വിമാനത്തിൽ കയറ്റി. വിമാനം ആകാശത്തേക്കു പറന്നു പൊങ്ങി. Altitude കൂടും തോറും പടച്ചോനെ വളരെ ഉയരത്തിലേക്ക് പോകുവാണല്ലോ എന്ന ചിന്ത ഉണ്ടായി.. ഒരു നിശ്ചിത ഉയരത്തിൽ എത്തിയപ്പോൾ എല്ലാവരോടും തയ്യാറാവാൻ പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലെ ഹരി ഗോവിന്ദ് ആണ് ആദ്യം ചാടാൻ മുൻപോട്ടു വന്നത്. വെട്ടാൻ കൊണ്ട് പോകുന്ന ആട് ആണോ ഹരി എന്ന് മനസ്സിൽ ചിന്തിച്ചു.ശേഷം ഓരോരുത്തരും എന്നാൽ ഏറ്റവും ഭാഗ്യവാൻ ഹരി ഗോവിന്ദായിരുന്നു. കാരണം ആദ്യ ചാട്ടം അവന്റെ ആയിരുന്നു. അതവന് കാണേണ്ടി വന്നില്ലല്ലോ. അവന്റെ ചാട്ടം അടുത്ത് ചാടാൻ ഊഴം കാത്തു നിൽക്കുന്ന മറ്റുള്ളവരെ ഒന്നുലച്ചു. കാരണം ഫ്ലൈറ്റിൽ നിന്നും ചാടുമ്പോൾ rocket പോകുന്ന പോലെ വളരെ ശക്തിയായി താഴോട്ട് കുതിച്ചു പോകുന്ന കാഴ്ച ഏതൊരു ധൈര്യവാന്റെയും ഉള്ളൊന്നു പിടപ്പിക്കും.. ഹരിക്കു പിന്നാലെ എല്ലാവരും ചാടി. ആദ്യ 1-2 മിനിറ്റ് ഒരു റിലേയും കിട്ടില്ല അതുമാതിരി ഉള്ള പോക്കാണ് പോകുന്നത്. നമ്മളെ മുൻപിൽ കെട്ടിവെച്ചു ഒരു ഇൻസ്ട്രക്ടർ ഉണ്ടെങ്കിലും അതൊക്കെ ഈ മൂന്ന് മിനുട്ടിൽ മറക്കും.. ആ 1-2 മിനിറ്റ് കഴിഞ്ഞാൽ ഒന്ന് സ്റ്റഡി ആകും.. അപ്പോളെവിടെന്നോ നമ്മുടെ ക്യാമറ മേനോൻ പറന്നെത്തി നമ്മളെ ഷൂട്ട്‌ ചെയ്യും. ഞങ്ങൾ ചാടുമ്പോൾ താഴെ കാലാവസ്ഥ -3 ആയിരുന്നു. അത് മുകളിൽ ആകുമ്പോൾ -11 ആയി.

മേഘങ്ങളിൽ പെടുമ്പോൾ ചില ഉലച്ചിലുകൾ ഫീൽ ചെയ്യും..ആകാശത്തിൽ പക്ഷികളെ പോലെ പറന്നു നടക്കുക എന്നാൽ അതൊരു പ്രത്യേക അനുഭവമാണ്. എങ്ങനെ നിലത്തേക്കിറങ്ങും എന്ന ചിന്ത ഇടയ്ക് കയറി വരുമെങ്കിലും കുറച്ചു കൂടി പറക്കട്ടെ എന്നൊരു ചിന്തയും മനസ്സിൽ വരും. ഇടയ്ക്ക് എപ്പോഴോ ഒന്ന് പേടിച്ചെങ്കിലും നമ്മുടെ ഒപ്പമുള്ള ഇൻസ്ട്രക്ടർ thats ok no problem എന്ന് പറഞ്ഞു ധൈര്യം കൂട്ടി, പുള്ളിയുടെ ആത്മവിശ്വാസവും നമ്മുടെ ധൈര്യത്തിന്റെ ഇന്ധനമാണ്. വളരെ safe ആയി തന്നെ എല്ലാവരും താഴെ എത്തി നമ്മളുടെ ജീവിതത്തിൽ ഇതുപോലെയുള്ള സാഹസികതകൾക്കു എന്താണ് റോൾ എന്ന് ആലോചിച്ചാൽ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ ക്ഷമയോട് കൂടി ഫേസ് ചെയ്യാൻ പറ്റും കാരണം ഇതിലും വലുത് ചാടി കടന്നവനാണ് ഈ kk ജോസഫ് എന്ന ചിന്ത മനസിലേക്കു ആവാഹിക്കാൻ കഴിയും.എല്ലാവരും safe ആയി ലാൻഡ് ചെയ്തു അന്യോന്യം കെട്ടിപിടിച്ചു. അവിടെന്നു ചാടുമ്പോൾ വീണ്ടും കണ്ടു മുട്ടാൻ സാധിക്കുമോ എന്നറിയില്ല എന്തും സംഭവിക്കാം എത്ര safe ആണെങ്കിലും ചെറിയൊരു ശതമാനം അപകട സാധ്യത എല്ലാ സാഹസികതകൾക്കുമുണ്ട്. എല്ലാവരും എന്തോ വലിയൊരു കാര്യം ചെയ്ത ഫീൽ ആയിരുന്നു റൂമിലേക്ക് തിരിച്ചെത്തിയപ്പോൾ.

മോസ്കോവിലെ മൂന്നാം ദിവസം ഈസ്റ്റെർ ദിനമായ ഞാറാഴ്ചയാണ്. റഷ്യയിൽ ഒരാഴ്ച കൂടി കഴിഞ്ഞാണ് ഈസ്റ്റെർ. പണ്ട് സ്കൂളിൽ പഠിച്ചതോർമ കാണും ഒക്ടോബർ വിപ്ലവം നവംബറിൽ ആയിരുന്നു എന്നുള്ളത്. നമ്മുടെ കലണ്ടറുമായി വെത്യാസം ഉണ്ട്.എന്തായാലും നമ്മളുടെ നാട്ടിൽ ആ ദിവസം ഈസ്റ്റെർ ആയിരുന്നു. മോസ്കോവിലെ പ്രധാന കാഴ്ചയായ red സ്ക്വാറിലേക്കായിരുന്നു രാവിലെ തന്നെ പോകാൻ ഉദ്ദേശിച്ചത്. അവിടെയാണ് മഹാനായ ലെനിന്റെ എംബാം ഒക്കെ ചെയ്ത ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്. അവിടെ ചെന്നാൽ ലെനിനെ നേരിട്ട് കാണാം. രാവിലെ മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പൊതുദർശനം ഉള്ളത്. ഞങ്ങൾ പിറ്റേ ദിവസം തിരിച്ചു നാട്ടിലേക്കു വരും. തിങ്കളാഴ്ച അവധിയുമാണ് lenin മുസോളിയം. അതിനാൽ എങ്ങനേലും കണ്ടേ മതിയാകു.. പക്ഷെ ഞങ്ങൾ എത്തിയപ്പോൾ സമയം 12:30. നീണ്ട ക്യു ആണ് ഞങ്ങൾ കണ്ടത്. ആകെ നിരാശയായി ഏകദേശം 100-150 മീറ്റർ നീളമുള്ള ക്യു. ഞങ്ങൾ ഏറ്റവും അവസാനം..

കുറച്ചു നേരം അവിടെ നിന്നു ക്യു അനക്കം ഇല്ല.. സമയം 12:45 ആയപ്പോൾ ഒരു വനിതാപോലീസ് ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു കൃത്യം ഒരു മണിക്ക് അടയ്ക്കും. വെറുതെ ക്യു നിൽക്കേണ്ട ആവശ്യമില്ല എന്ന്.. ഞങ്ങൾ എല്ലാവരും പതിയെ ക്യു വിൽ നിന്നിറങ്ങി. എല്ലാവർക്കും നിരാശ ഇത്രയും വരെ വന്നിട്ട് ലെനിനെ കാണാതെ പോവുക മോശം തന്നെ.. എന്ത് ചെയ്യും എന്നാലോചിച്ചു നിൽകുമ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള സതീശേട്ടൻ ക്യു വിലെ ഏറ്റവും മുമ്പിൽ ഒരു സായിപിനോട് സംസാരിച്ചു നിൽക്കുന്നു. ഞങ്ങൾക്കു ഒറ്റനോട്ടത്തിൽ മനസിലായി പുള്ളി പറ്റി കൂടിയതാണെന്നു. പതിയെ ഓരോരുത്തരും സതീശേട്ടന്റെ പുറകിൽ പോയി നിന്നു. ശരിക്കും വലിയൊരു ഫൗൾ ആണ് പക്ഷെ ആവിശ്യക്കാരനു ഔചിത്യം ഇല്ല എന്നാണല്ലോ. പുറകിലേ ക്യു വിൽ നിന്നു നല്ല മുറുമുറുപ്പ് തുടങ്ങി. ഒരു സായിപ്പ് ഞങ്ങളുടെ അടുത്തേക് വന്നു.

നിങ്ങൾ കാണിക്കുന്നത് ശരിയായ കാര്യമല്ല എന്ന് പറഞ്ഞു. ക്യു ഫോളോ ചെയ്യണം, പുറകിൽ പോയി നിൽക്കാൻ പറഞ്ഞു. ഞാൻ പറഞ്ഞു ഞങ്ങൾ ഇന്ത്യയിൽ നിന്നു വരുവാന് ഇന്ന് കാണാൻ സാധിച്ചില്ലേൽ കാണാൻ കഴിയില്ല എന്ന്.
നിങ്ങൾ ഇന്ത്യയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ ജപ്പാനിൽ നിന്നോ ആയിക്കോട്ടെ പുറകിൽ പോയി നിൽക്കണം എന്ന് പറഞ്ഞു. ഇതോടു കൂടി ഞങ്ങളുടെ കൂട്ടത്തിലെ രണ്ടു പേർ ക്യു വിൽ നിന്നു മാറി അത് ആ സായിപ്പിന്റെ വിജയമായി അയാൾ കരുതി പുറകോട്ടു പോയി. ചീത്തയെങ്കിൽ ചീത്ത അടിയെങ്കിൽ അടി കൊള്ളട്ടെ എന്ന് കരുതി ഞാനടക്കം ഉള്ള മറ്റുള്ളവർ അവിടെ നിന്നു. സുരക്ഷ പരിശോധനയ്ക്കു ശേഷം ലെനിൻ മുസോളിയത്തിൽ കയറാൻ സാധിച്ചു. ശേഷം പുറകോട്ടു നോക്കുമ്പോൾ മുസോളിയത്തിന്റെ ഗേറ്റ് close ചെയ്യുന്നതാണ് കാണുന്നത്. മുസോളിയത്തിലേക്കു ഞാൻ നടക്കുമ്പോൾ പുറകിൽ ഉണ്ടായിരുന്ന ഒരുത്തൻ എന്നെ just ഒന്ന് തട്ടിയിട്ട് പോയി. അതിൽ എല്ലാം ഉണ്ടായിരുന്നു. അത്രമാത്രം ചെറ്റത്തരമാണ് ഞങ്ങൾ കാണിച്ചത് അത് കൊണ്ട് എല്ലാം ക്ഷമിച്ചു.. പിന്നെ കൊലപാതകം ഒന്നും ചെയ്തട്ടില്ലല്ലോ അങ്ങനെ ഒരു അവസ്ഥയായി പോയില്ലേ..

ലെനിൻ മുസോളിയത്തിനു പുറത്തു തന്നെയാണ് സ്റ്റാലിൻ അടക്കം സോവിയറ്റ് ചരിത്രത്തിലെ പ്രധാന വ്യക്തിത്വങ്ങളെ അടക്കം ചെയ്തിരിക്കുന്നത്. ലെനിൻ മുസോളിയത്തിനകത് photo എടുക്കാനൊ പരസ്പരം സംസാരിക്കാനൊ പാടില്ല ആണുങ്ങൾ തൊപ്പി ധരിക്കാൻ പാടില്ല.ലെനിൻ മുസോളിയത്തിന്റെ ആകം ഇരുണ്ട തീം light ആണ് ലെനിന്റെ ഭാഗത്തു മാത്രം light. അങ്ങനെ മഹാനായ ലെനിനെ നേരിട്ട് കാണാൻ സാധിച്ചു.ശേഷം red സ്ക്വാറിലെ മനോഹരമായ St ബേസിൽ cathrderal കണ്ടു. Red സ്ക്വാറിൽ വെച്ചു ഒരു അമ്മൂമ്മ ഇന്ത്യക്കാരനോ എന്ന് ചോദിക്കുകയും ഞങ്ങളുടെ കൈ പിടിച്ചു ഫോട്ടോ എടുത്തതുമൊക്കെ നല്ല നിമിഷങ്ങൾ ആയിരുന്നു.

ഉച്ചയ്ക്ക് എംബസ്സിയിലെ ഉദ്യോഗസ്ഥനായ ജീനസ് ജോർജിന്റെ വീട്ടിൽ അത്യുഗ്രമായ ഈസ്റ്റെർ സദ്യ ഉണ്ടായിരുന്നു. ഞാൻ ഇതുവരെ പല സ്ഥലങ്ങളിലും പോവുകയും ചിലയിടങ്ങളിൽ അവിടത്തെ ആളുകളുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ മോസ്കോവിൽ ലഭിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ല. തുടർച്ചയായി 3 ദിവസവും ഞങ്ങളോടൊപ്പം പല തിരക്കുകളും മാറ്റി വെച്ചു ഞങ്ങൾക്കു ആതിഥ്യം അരുളിയത് എത്ര നന്ദി പറഞ്ഞാലും തീരില്ല. റഷ്യയിലെ ഇന്ത്യൻ എംബസ്സിയിലെ ഈ ഉദ്യോഗസ്ഥർ നല്ലൊരു മാതൃകയാണ്. ഞങ്ങളുടെ കൂട്ടത്തിലേ സതീഷേട്ടനുമായുള്ള ചെറിയ പരിചയം മാത്രമാണ് ജീനസ് ജോർജിനുള്ളത് അതും സതീശേട്ടന്റെ പരിചയക്കാരൻ പട്ടാളക്കാരനാണ് അയാളുടെ സുഹൃത്താണ് ജീനസ്. ശരിക്കും നാട്ടിൽ നിന്നു വന്ന ബന്ധുക്കളെ പോലെയാണ് നങ്ങളെ മോസ്കോവിൽ സ്വീകരിച്ചത്. ജീനസ് ജോർജില്ലാത്ത സമയത്ത് പുള്ളിയുടെ colleague ആയ ശ്രീജിത്തിനെ ഞങ്ങളോടൊപ്പം ഉണ്ടാകും . വളരെ ബ്രഹത്തായ സദ്യക്ക് ശേഷം മോസ്കാവ നദിയിലുടെ ഒരു evening ക്രൂസ് ചെയ്തു. മോസ്കോവിലെ പ്രധാന കാഴ്ചകൾ എല്ലാം ആ ക്രൂയിസിൽ കാണാൻ സാധിച്ചു. അതും arrange ചെയ്തത് ജീനസ് ജോർജ് തന്നെയാണ്. അന്ന് രാത്രി ഞങ്ങളോടൊപ്പം അവർ അറിയുന്ന ഷോപ്പുകളിൽ നിന്നും ന്യായമായ വിലയക്കു കുറച്ചു ഷോപ്പിംഗ് ചെയ്യാനും സാധിച്ചു.

കഴിഞ്ഞ 10 ദിവസങ്ങൾ വെത്യസ്തമായ രണ്ടു terrainil (ഈജിപ്ത്, റഷ്യ )നിന്നും ലഭിച്ചത് വളരെ വലിയ അനുഭവങ്ങളും ഒത്തിരി നല്ല നിമിഷങ്ങളുമായിരുന്നു. കയ്‌റോവിലെ ടാക്സി ഡ്രൈവറും മോസ്കോവിലെ എംബസി ഉദ്യോഗസ്ഥരും ഒക്കെ മറക്കാൻ പറ്റാത്ത വ്യക്തിത്വങ്ങൾ ആണ്.തിങ്കളാഴ്ച വൈകിട്ട് 3:30 ന്റെ aeroflot വിമാനത്തിൽ നാട്ടിലേക്കു തിരിച്ചു. അവസാനിച്ചു

NB: skydive ഞാൻ ചെയ്തില്ല. അത്രയ്ക്കു ചങ്കുറപ് എനിക്കില്ല.. ചെയ്ത സുഹൃത്തുക്കളുടെ അനുഭവമാണ് കുറിച്ചിരിക്കുന്നത്.

വിവരണം – സിറാജ് ബിന്‍ അബ്ദുല്‍ മജീദ്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.