പാമ്പുകളെ കണ്ട് പേടിക്കാത്തവരും പാമ്പുകടിയെന്ന ഭീതി ഉള്ളിൽ എപ്പോഴെങ്കിലും കടന്നു വരാത്തവരുമായി ആരുമുണ്ടാകില്ല. പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളിൽ പ്രധാനം. അശാസ്ത്രീയ ചികില്‍സാ സങ്കേതങ്ങള്‍ തേടി പോയി വിലയേറിയ സമയം നഷ്ടപ്പെടുത്താതെ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളിലേക്ക് ആയിരിക്കണം കടിയേറ്റയാളെ പെട്ടെന്നു കൊണ്ടു പോകേണ്ടത്. ഇത്തരം ചികിത്സാ സൗകര്യങ്ങളുള്ള കേരളത്തിലെ ആശുപത്രികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ഒന്ന് മനസിൽ വെച്ചോളൂ, ആർക്കെങ്കിലും ആവശ്യം വന്നാലോ..
തിരുവനന്തപുരം ജില്ല : 1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് 2. SAT തിരുവനന്തപുരം 3. ജനറൽ ആശുപത്രി, തിരുവനന്തപുരം 4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര 5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര 6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം 7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്.
കൊല്ലം ജില്ല : 1. ജില്ലാ ആശുപത്രി, കൊല്ലം 2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര 3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ 4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട 5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി 6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി 7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി 8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ 9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം 10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം 11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം 12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.
പത്തനംതിട്ട ജില്ല : 1. ജനറൽ ആശുപത്രി, പത്തനംതിട്ട 2. ജനറൽ ആശുപത്രി, അടൂർ 3. ജനറൽ ആശുപത്രി, തിരുവല്ല 4. ജില്ലാ ആശുപത്രി, കോഴഞ്ചേരി 5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി 6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി 7. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല 8. ഹോളിക്രോസ് ആശുപത്രി, അടൂർ 9. തിരുവല്ല മെഡിക്കൽ മിഷൻ.
ആലപ്പുഴ ജില്ല: 1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് 2. ജില്ലാ ആശുപത്രി, മാവേലിക്കര 3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല 4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂർ 5. കെ സി എം ആശുപത്രി, നൂറനാട്.
കോട്ടയം ജില്ല : 1. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് 2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം 3. ജനറൽ ആശുപത്രി, കോട്ടയം 4. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി 5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി 6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം 7. കാരിത്താസ് ആശുപത്രി 8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം.
ഇടുക്കി ജില്ല : 1. ജില്ലാ ആശുപത്രി, പൈനാവ് 2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ 3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം 4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട് 5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി 6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം.
എറണാകുളം ജില്ല : 1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി 2. ജനറൽ ആശുപത്രി, എറണാകുളം 3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി 4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല) 5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം (ഇപ്പോൾ ഇല്ല) 6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ 7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി 8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം 9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം 10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം 11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം 12. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം 13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ.
തൃശ്ശൂർ ജില്ല : 1. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ,2. ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ 3. ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി 4. മലങ്കര ആശുപത്രി, കുന്നംകുളം 5. എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി 6. അമല മെഡിക്കൽ കോളേജ്, തൃശൂർ 7. ജനറൽ ആശുപത്രി, തൃശ്ശൂർ 8. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി 9. താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ 10. താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി 11. താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട് 12. താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം.
പാലക്കാട് ജില്ല : 1. സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ 2. പാലന ആശുപത്രി 3. വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം 4. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 5. സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട് 6. സേവന ഹോസ്പിറ്റൽ, പട്ടാമ്പി 7. പ്രാഥമികആരോഗ്യകേന്ദ്രം, പുതൂർ 8. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട് 9. താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
മലപ്പുറം ജില്ല : 1. മഞ്ചേരി മെഡിക്കൽ കോളേജ് 2. അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ 3. കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 4. മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 5. മിഷൻ ഹോസ്പിറ്റൽ, കോടക്കൽ 6. അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 7. ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 8. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ 9. ജില്ലാ ആശുപത്രി, തിരൂർ 10. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.
കോഴിക്കോട് ജില്ല : 1. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് 2. ആസ്റ്റർ മിംസ് ആശുപത്രി 3. ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട് 4. ആഷ ഹോസ്പിറ്റൽ, വടകര 5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട് 6. ജനറൽ ആശുപത്രി, കോഴിക്കോട് 7. ജില്ലാ ആശുപത്രി, വടകര 8. താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി.
വയനാട് ജില്ല : 1. ജില്ലാ ആശുപത്രി, മാനന്തവാടി 2. താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി 3. ജനറൽ ആശുപത്രി, കൽപ്പറ്റ. കണ്ണൂർ ജില്ല : 1. പരിയാരം മെഡിക്കൽ കോളജ് 2. സഹകരണ ആശുപത്ര, തലശേരി 3. എകെജി മെമ്മോറിയൽ ആശുപത്രി, കണ്ണൂർ 4. ജനറൽ ആശുപത്രി, തലശ്ശേരി 5. ജില്ലാ ആശുപത്രി, കണ്ണൂർ.
കാസർഗോഡ് ജില്ല : 1. ജനറൽ ആശുപത്രി, കാസർഗോഡ് 2. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് 3. ഡോ. ഹരിദാസ് ക്ലിനിക്, നീലേശ്വരം.
വിവരങ്ങൾക്ക് കടപ്പാട് – Dr. Jinesh PS, http://healthynewstv.com.