‘ഇന്ത്യയുടെ കണ്ണുനീർ’ – സിലോണിൻ്റെ അഥവാ ശ്രീലങ്കയുടെ ചരിത്രം…

Total
1
Shares

ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്‌. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ ‘ഇന്ത്യയുടെ കണ്ണുനീർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ ‘സിലോൺ’ എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ്‌ കൊളംബോ. ഇവിടെ നിന്നും സൂയസ് കനാൽ വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

പ്രാചീന ചരിത്രം : ശ്രീലങ്കയെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ ലിഖിത പരാമർശമുള്ളത് രാമായണത്തിലാണ്. ബുദ്ധമത ഗ്രന്ഥങ്ങളായ മഹാവംശം, ദീപവംശം, എന്നിവയിൽ ശ്രീലങ്കയുടെ ചരിത്രം വെളിപ്പെടുത്തിയിട്ടുണ്ട്. രാമായണകാലത്തിന്നും മുമ്പു തന്നെ ശ്രീലങ്കയിൽ ജനവാസമുണ്ടായിരുന്നു. ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരങ്ങളും തെക്കേ ഇൻഡ്യയിലെ ദ്രാവിഡരുടെതുമായി വളരെ സാദ്യശ്യമുണ്ട്. ബി.സി.ആറാം നൂറ്റാണ്ടു മുതൽ ഇൻഡ്യയിൽ നിന്നുള്ള ഇൻഡോ- ആര്യൻ ജനസമൂഹം കുടിയേറാൻ തുടങ്ങിയതോടെയാണ് ശ്രീലങ്കയുടെ ലിഖിത ചരിത്രം തുടങ്ങുന്നത്. കറുവപ്പട്ട (Cinnamon)യുടെ ജൻമദേശം ശ്രീലങ്കയാണന്ന് കരുതപ്പെടുന്നു.ബി.സി. 1500-ൽ ശ്രീലങ്കയിൽ നിന്നും കറുവപ്പട്ട ഈജിപ്തിലേക്ക് എത്തിയിരുന്നു.

രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശ ങ്ങളിലുള്ള വെഡ്ഡ ഗോത്ര വിഭാഗം ആദിമനിവാസികളുടെ പിൻതലമുറക്കാരാണന്നാണ് കരുതുന്നു. ഉത്തരേന്ത്യയിൽ നിന്നും കുടിയേറിയവരുടെ പിൻതലമുറക്കാരായ,ശ്രീലങ്കയിൽ ഭൂരിപക്ഷ സമുദായമായ സിംഹളർ. എ.ഡി.ആറാം നൂറ്റാണ്ടിലെ മഹാനാമയെന്ന ബുദ്ധഭിക്ഷു എഴുതിയ, ബുദ്ധമത ഗ്രന്ധമായ മഹാവംശയിലാണ് സിംഹളരുടെ പൂർവ്വകാല ചരിത്രങ്ങളെക്കുറിച്ചുള്ള കഥകളുള്ളത്.എ.ഡി.ഒന്നാം നൂറ്റാണ്ടിൽ എഴുതിയ ദീപവംശമെന്ന കൃതിയെ ആധാരമാക്കിയായിരുന്നു മഹാവംശയുടെ രചന. ബി.സി. 543 മുതൽ 361 വരെയുള്ള ചരിത്രം ഈ രചനയിലുണ്ട്.ശ്രീലങ്കൻ ബുദ്ധമതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നായ മഹാവംശയിൽ ഇൻഡ്യയിലെ രാജവംശത്തെപ്പറ്റിയും ധാരാളം വിവരങ്ങളുണ്ട്. ‘മഹാവoശ’യനുസരിച്ച് സിംഹളരുടെ ഉൽപ്പത്തി ചരിത്രം ബി.സി 543-ൽ ഇന്ത്യയിൽ നിന്നെത്തിയ വിജയൻ എന്ന രാജാവുമായി ബന്ധപ്പെട്ടതാണ്. 700 അനുയായികളുമായി കടൽ താണ്ടിയെത്തിയ വിജയൻ, ശ്രീലങ്കയിലെ റാണിയായിരുന്ന കുവാനിയെ വിവാഹം കഴിച്ചു. അവരുടെ പിൻതലമുറക്കാരാണ് സിംഹളർ.

സിംഹള ഭാഷക്ക് സംസ്കൃതവുമായുള്ള ബന്ധവും എടുത്തു പറയേണ്ടതാണ്. അനുരാധപുരംകേന്ദ്രമാക്കിയാണ് സിംഹള ഭാഷ ശക്തിയാർജിച്ചത്.ബി.സി.600 മുതലുള്ള മൺപാത്രങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.ഇവിടെ നിന്നും ലഭിച്ചിട്ടുള്ള ശിലാലിഖിതങ്ങളിൽ കാംബോജ, മൗര്യ തമിഴ്, മ്ലേച്ഛ, ജാവക തുടങ്ങിയ ഇന്ത്യൻ വംശങ്ങളെപ്പറ്റി ബ്രാഹ്മി ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ‘മഹാവംശ’ പ്രകാരം സിംഹളരുടെ ആദിമ ദേശം, ഗുജറാത്തിലെ ലലാരാത്ത (ലതാരാഷ്ട) യിലെ സിഹപുരമാണ്.കത്തിയവാഡിലെ സിഹോർ ആണന്നും പറയപ്പെടുന്നു.എന്നാൽ ഇതിന് വ്യക്തമായ പിൻബലമില്ല. എന്നാൽ ചില അഭിപ്രായ വ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ട്.പ്രാചീന കാലം തൊട്ടുതന്നെ തമിഴ് ജനതയും ശ്രീലങ്കയിലുണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായ അടുപ്പം കൊണ്ട് തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലെത്താനുള്ള സാധ്യത സ്വഭാവികമാണ്. തമിഴ്നാട്ടിലെ ചില രാജാക്കൻമാർ സിംഹളരുമായി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എ ഡി പത്താം നൂറ്റാണ്ടുവരെയുള്ള ആയിരം വർഷത്തിൽ ഭൂരിഭാഗം കാലവും തമിഴ് രാജാക്കൻമാരായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്.ശക്തമായ ഒരു രാജവംശം പതിനൊന്നാം നൂറ്റാണ്ടിൽ ഉയർന്നു വന്നു.വിജയ ബാഹു ഒന്നാമൻ രാജാവാണ് സിംഹള രാജവംശം സ്ഥാപിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പരാക്രമബാഹു ഒന്നാമൻ,രാജ്യത്തെയൊട്ടാകെ ഒറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നു.

ആധുനികചരിത്രം : ശ്രീലങ്കയുടെ വാണിജ്യപ്രാധാന്യം പുരാതനകാലത്തുതന്നെ കച്ചവടക്കാർ മനസ്സിലാക്കിയിരുന്നു. അറബികളും, മൂറുകളും ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും എത്തി, ചൈന, മലയ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങി ആഫ്രിക്കയിലും മെഡിറ്ററേനിയൻ തീരങ്ങളിലെത്തിച്ച് യുറോപ്യന്മാർക്ക് വിറ്റിരുന്നു. അങ്ങനെ കിഴക്കും പടിഞ്ഞാറും നിന്നുള്ള കച്ചവടക്കാർക്ക് ചരക്കുകൾ പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രമായിരുന്നു ശ്രീലങ്ക. പതിനാറാം നൂറ്റാണ്ടു വരെ അറബികൾ, യുറോപ്യന്മാരിൽ നിന്നുള്ള മൽസരത്തെ അതിജീവിച്ച് ഈ രംഗത്തെ കുത്തക കൈയടക്കി വച്ചു.

1505-ൽ പോർച്ചുഗീസുകാർ ആദ്യമായി ശ്രീലങ്കയിലെത്തി. ഇക്കാലത്ത് ഇവർ മലയായിലെ മലാക്കയിൽ ഒരു വ്യാപാരകേന്ദ്രം തുറന്നു. മലാക്കയിൽ നിന്നും ചരക്കു കയറ്റി വരുന്ന പോർച്ചുഗീസ് കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയുള്ള നീണ്ട യാത്രക്കു മുൻപായുള്ള ഇടത്താവളമായാണ്‌ ശ്രീലങ്കയെ ഉപയോഗപ്പെടുത്തിയിരുന്നത്. മുസ്ലിം വ്യാപാരികൾക്ക് മേൽക്കോയ്മയുണ്ടായിരുന്ന തുറുമുഖ നഗരമായ കൊളംബോയിൽ താവളമടിച്ച് പോർച്ചുഗ്രീസുകാർ തങ്ങളുടെ ആധിപത്യ മു റപ്പിച്ചു. സിംഹളരെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ തുടങ്ങിയ പോർച്ചുഗ്രീസുകാരെ ബുദ്ധമതക്കാർ എതിർത്തു.കാർഡിയയിലെ രാജാവ് ഡച്ചുകാരുടെ സഹായം തേടിയത് അങ്ങനെയാണ്.

കൊളംബോയും ഗാളും ശ്രീലങ്കയുടെ പടിഞ്ഞാറുവശത്തുള്ള പ്രധാനപ്പെട്ട തുറമുഖങ്ങളായി മാറി. 1660-ൽ ഡച്ചുകാർ ചോർച്ചുഗലിനെ തുരുത്തി കാൻഡിയ ഒഴികെയുള്ള ഭാഗമെല്ലാം തങ്ങളുടെ അധീനതയിലാക്കി;1641-ൽ ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും മലാക്ക പിടിച്ചടക്കുകയും തുടർന്ന് 1656-ൽ കൊളംബോയും അവരുടെ അധീനതയിലാക്കി മാറ്റുകയും ചെയ്തു. ഡച്ചുകാരുടെ സുദീർഘമായ സാന്നിധ്യം, ഇന്നും സങ്കരവർഗ്ഗക്കാരായ ബർഗർമാരിലൂടെ ശ്രീലങ്കയിൽ ദർശിക്കാനാകും.

1919-ൽ സിലോൺ നാഷണൽ കോൺഗ്രസ് രൂപമെടുത്തു.ഇതോടെ ഇൻഡ്യയെ മാതൃകയാക്കി സ്വാതന്ത്രദാഹം ശക്തമായി. മുപ്പതുകളിലാണ് സ്വാതന്ത്രം ആവശ്യപ്പെട്ടുള്ള പ്രക്ഷോപം ആരംഭിച്ചത്.1935-ൽ യൂത്ത് ലീഗ് എന്ന സംഘടനയിൽ നിന്നും വളർന്നു വന്ന മാർക്സ്റ്റ് ലങ്കാസമസമാജ പാർട്ടിയാണ് സ്വാതന്ത്രത്തിനു വേണ്ടി ആദ്യമായി രംഗത്തുവന്നത്.ഇംഗീഷിനു പകരം സിംഹളയും തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.രണ്ടാം ലോകയുദ്ധക്കാലത്ത് ശ്രീലങ്കൻ സ്വാതന്ത്രസമര നേതാക്കളെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു.

സിംഹളമഹാസഭ, തമിഴ് കോൺഗ്രസ്,എന്നീ പാർട്ടികളും ഇക്കാലത്ത് ശക്തിയാർജിച്ചിരുന്നു.സിലോൺ നാഷണൽ കേൺഗ്രസ് നേതാവായിരുന്ന ഡോൺ സ്റ്റീഫൻ സേനാനായകെ 1946-ൽ സ്വാതന്ത്ര്യം എന്ന ലക്ഷ്യവുമായി യുണേറ്റഡ് നാഷണൽ പാർട്ടി (UNP) രൂപീകരിച്ചു 1947-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു എൻ പി ക്ക് ന്യൂനപക്ഷം സീറ്റുകളെ ലഭിച്ചൊള്ളൂ. സോളമൻ ഖണ്ഡാരനായകെയുടെ സിംഹള മഹാസഭയുമായും, ജി.ജി. പൊന്നമ്പലത്തിന്റെ തമിഴ് കോൺഗ്രസ്സുമായും ചേർന്ന് സേനാനായ കെ സഖ്യമുണ്ടാക്കി.

1948-ൽ ശ്രീലങ്കക്ക് ബ്രിട്ടന്റെ ഡൊമിനിയൻ പദവി ലഭിച്ചു.അങ്ങനെ സേനാനായ കെ ആദ്യ പ്രധാനമന്ത്രിയായി.ഇൻഡ്യാക്കാരായ തമിഴ് തോട്ടം തൊഴിലാളികളുടെ വോട്ടവകാശം സേനാനായകെ റദ്ദാക്കി. ഡച്ചുകാരും പോർട്ടുഗീസുകാരും ശ്രീലങ്കയുടെ തീരപ്രദേശങ്ങളിൽ സ്വാധീനം ചെലുത്തിയെങ്കിലും അന്തർഭാഗങ്ങളിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പിന്നീട് ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് അവരുടെ സ്വാധീനം ദ്വീപിന്റെ അന്തർഭാഗങ്ങളിലും പ്രകടമായി.

1948 ഫെബ്രുവരി 4-നാണ്‌ ശ്രീലങ്ക, കോമൺവെൽത്ത് ഓഫ് സിലോൺ എന്ന പേരിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത്. 1956-ലെ തിരഞ്ഞെടുപ്പിൽ യു എൻ പി പരാജയപ്പെട്ടു. സോളമൻ ബണ്ഡാരനായകെ യുടെ ശ്രീലങ്കാ ഫ്രീഡം പാർട്ടി (SLFP), ഫിലിപ്പ് ഗുണ വർദ്ദയുടെ വിപ്ലവകാരി ലങ്കാ സമസമാജ പാർട്ടി, എന്നിവയുൾപ്പെട്ട സഖ്യമായ മഹാജന എക് സത്ത് പെരയുനയ്ക്കായിരുന്നു ജയം.പ്രധാനമന്ത്രിയായ ഖണ്ഡാരനായകെ സിംഹളയെ ഏകഭാഷയായി പ്രഖ്യാപിച്ചു.ബുദ്ധമതത്തിന് മറ്റു മതങ്ങളേക്കാൾ പ്രാൽസാഹനവും നൽകി.

തമിഴ് ജനവിഭാഗത്തിന് കൂടുതൽ പൗരാവകാശങ്ങൾ നൽകാനുള്ള ഖണ്ഡാരനായ കെയുടെശ്രമം യുഎൻപി യുടെ എതിർപ്പു കൊണ്ട് നടന്നില്ല. യു പി എൻ നേതാവ് ജെ.ആർ.ജയവർദ്ദന നടത്തിയ കാൻഡി മാർച്ചിലായിരുന്നു തമിഴരുടെ ഭാവി മാറി മറിഞ്ഞത്. ഇത് തമിഴ് ജനതയെ അസ്വസ്തമാക്കുകയും,1958-ൽ കലാപങ്ങൾക്ക് കാരണമാകുകയും ചെയ്തു.1959 സെപ്റ്റംബറിൽ ബണ്ഡാരനായക വധിക്കപ്പെട്ടു.1960 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഖണ്ഡാരയുടെ ഭാര്യ സിരി മാവോ പ്രധാനമന്ത്രിയായി. ലോകത്തിലെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയും ഇവരാണ്. സോഷ്യലിസ്റ്റ് നയവും ദേശസാൽകരണവും സിരിമാവോ നടപ്പിലാക്കി.

1972-ൽ സിരിമാവോയുടെ ഭരണകാലത്താണ് ശ്രീലങ്ക റിപ്പബ്ലിക്കായി മാറിയത്. സിംഹളയെ ഔദ്യോഗിക ഭാഷയായും തീരുമാനിക്കപ്പെട്ടു. ഇത്തരത്തിലുള്ള തമിഴ് വിരുദ്ധമായ നടപടികളുടെ ഫലമായി, ഇതേ വർഷം ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന സായുധതീവ്രവാദ വിപ്ലവ സംഘടനക്ക് കാരണമായിത്തീർന്നു. 1977 ലെ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് വിരുദ്ധരും സിംഹള പക്ഷപാതികളുമായ യു എൻ പി അധികാരത്തിലെത്തി.ജെ.ആർ ജയവർദ്ദനെ (ജൂനിയർ റിച്ചാർഡ്) ആയിരുന്നു പ്രധാനമന്ത്രി.എ .അമൃതലിംഗം നയിക്കുന്ന തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്(TULF)ആയിരുന്നു പ്രതിപക്ഷം.

ജയവർധനെയുടെ ഭരണക്കുടം തമിഴ് ജനതയോട് ആതീവ വിവേചനത്തോടെയാണ് പെരുമാറിയത്.സർക്കാർ പല പദ്ധതികളിലൂടെയും കൊളംബോയിലെ തമിഴരെ ആട്ടിപ്പായിക്കാൻ ശ്രമിച്ചു.ഇതോടെ തമിഴർ നാടുവിടാൻ തുടങ്ങി. പലരും ഇൻഡ്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറി. എന്നാൽ തമിഴ് ഭൂരിപക്ഷമുണ്ടായിരുന്ന വടക്കൻ പ്രദേശങ്ങങ്ങളിൽ സിംഹള വിരുദ്ധതരംഗം ശക്തി പ്രാപിക്കാൻ തുടങ്ങി.സിരിമാവോ ബണ്ഡാരനായകെയുടെ പൗരാവകാശങ്ങൾ നിയമത്തിലൂടെ റദ്ദാക്കിയ ജയവർധനെ ശ്രീലങ്കയെ പ്രസിഡൻഷ്യൽ റിപ്പബ്ലിയ്ക്കായി മാറ്റി. സ്വയം എക്സിക്യൂട്ടാവുകയും ചെയ്തു.ജയവർധനൻ 10 വർഷം അധികാരത്തിൽ തുടർന്നു.

സിംഹളീസ് വൺലി ആക്ട് എന്ന നിയമം കൊണ്ടുവരികയും തമിഴർ സർവ്വകലാശാലയിലും സർക്കാർ ഉദ്യോഗങ്ങളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഇതിനെതിരെ തമിഴ് ജനത പ്രക്ഷോപമാരംഭിച്ചു. വടക്കൻപ്രദേശങ്ങളിൽ തമിഴ് തീവ്രവാദി സംഘടനകളും പട്ടാളവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.ഇതിന്റെ ഫലമായി കൊളെംബോയിൽ തെരുവിലിറങ്ങിയ തമിഴരെ,1983 ജൂലൈയിൽ സിംഹളർ കൂട്ടക്കൊലചെയ്തു. മൂവായിരത്തിലധികം തമിഴർ മരണപ്പെട്ട ഈ സംഭവം ആണ് കറുത്ത ജൂലൈ അഥവാ ബ്ലാക്ക് ജൂലൈ.

കൂട്ടകൊല തടയാൻ സർക്കാർ ശ്രമിച്ചില്ല. തമിഴ് ജനത സർക്കാരിനെയും സിംഹളരെയും ശത്രുവായി കണ്ടു. വിദ്യാഭ്യാസമുള്ള ആയിരക്കണക്കിന് തമിഴ് യുവാക്കൾ തിവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് കടന്നു വരുവാൻ കാരണവും ഇതായിരുന്നു. തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കൻ തമിഴർക്ക് സഹായവും ലഭിച്ചു.ഇൻഡ്യക്ക് പരീശീലനവും ആയുധവും നൽകി.തമിഴ് മേഖലകളിൽ സിംഹള കോളനികൾ സ്ഥാപിക്കുകയായിരുന്നു ജയവർധനെ ചെയ്തിരുന്നത്.ഇവ തമിഴ് സംഘടനകൾ ആക്രമിച്ചു.കൊളംബോയിലെ തമിഴരെ ആക്രമിച്ചു കൊണ്ട് സർക്കാർ തിരിച്ചടിച്ചു. സ്ഥിതി ആഭ്യന്തര യുദ്ധത്തിലേക്ക് വളർന്നു. ഇൻഡ്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചു.1989-ൽ രണസിംഗെ പ്രേമദാസ പ്രധാനമന്ത്രിയായി.വി പി സിങ് ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്നപ്പോളാണ് ഇൻഡ്യൻ സൈന്യത്തെ തിരികെ വിളിച്ചത്.1993-ൽ പ്രേമദാസയെ എൽ.ടി.ടി.ഇ വധിച്ചു.1994 ലെ തിരഞ്ഞെടുപ്പിൽ സോളമൻ- സിരിമാവോ ദമ്പതിമാരുടെ മകളും, ശ്രീലങ്കാ ഫ്രീഡം പാർട്ടി നേതാവുമായ ചന്ദ്രിക കുമാരതുംഗപ്രധാനമന്ത്രിയും തുടർന്ന് പ്രസിഡന്റുമായി.

 

ഒരു കാലത്ത്, ശ്രീലങ്ക ഉൾക്കൊള്ളുന്ന ഭൂപ്രദേശം, മലേഷ്യ മുതൽ മഡഗാസ്കർ വരെ നീണ്ടുകിടന്നിരുന്ന കരയുടെ ഒരു ഭാഗമായിരുന്നു. ഈ കരയുടെ ഭൂരിഭാഗവും കടലിനടിയിലായി. അവശേഷിക്കുന്ന ഭാഗങ്ങളിലൊന്നാണ്‌ ശ്രീലങ്ക. ഏതാണ്ട് രണ്ടു കോടി ജനങ്ങൾ ശ്രീലങ്കയിൽ വസിക്കുന്നുണ്ട്. സിംഹളർക്കും തമിഴർക്കും പുറമേ മൂറിഷ്, മലയ്, യുറോപ്യൻ സങ്കരവംശജരും (ബർഗർമാർ) (burghers) ഇതിൽ ഉൾപ്പെടുന്നു.

ശ്രീലങ്കൻ തമിഴർ : ശ്രീലങ്കൻ തമിഴർ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ ദ്വീപിൽ വസിച്ചു വരുന്നവരാണ്‌. ജാഫ്ന പ്രദേശമാണ്‌ ഇവരുടെ കേന്ദ്രം. ഒരു കാലത്ത് ശ്രീലങ്കയുടെ പല ഭാഗങ്ങളും തമിഴ് രാജാക്കന്മാർ ഭരിച്ചിരുന്നു (ഉദാഹരണം: 1014 മുതൽ 44 വരെ രാജേന്ദ്രൻ). ഇക്കാലയളവിൽ മദ്ധ്യഭാഗത്തെ കുന്നിൻ പ്രദേശത്തെ സിംഹളരാജ്യങ്ങളെന്നപോലെ തമിഴർക്ക് സ്വതന്ത്രരാജ്യങ്ങൾ ദ്വീപിലുണ്ടായിരുന്നു. തമിഴരുടെ വരവ്, സിംഹളരെ തെക്കുപടിഞ്ഞാറുള്ള നനവുള്ള പ്രദേശത്തേക്ക് പലായനം ചെയ്യിക്കുകയും, തമിഴർ വടക്കുകിഴക്കുഭാഗത്തുള്ള വരണ്ട പ്രദേശത്ത് ഫലപ്രദമായ ജലസേചനസം‌വിധഅനങ്ങൾ വഴി അരിയും മറ്റും കൃഷി ചെയ്ത് വാസമാരംഭിക്കുകയും ചെയ്തു. ഇന്ന് ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ 13 ശതമാനത്തോളം പേർ ശ്രീലങ്കൻ തമിഴരാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post