സർക്കാർ ബസ്സുകളെ അപേക്ഷിച്ച് ദീർഘദൂര അന്തർസംസ്ഥാന റൂട്ടുകളിൽ ധാരാളമായി സർവ്വീസ് നടത്തുന്നത് പ്രൈവറ്റ് ഓപ്പറേറ്റർമാരാണ്. അവരിൽ പ്രധാനപ്പെട്ട ഒരു ഓപ്പറേറ്ററാണ് എസ്.ആർ.എസ്. ട്രാവൽസ്. SRS ട്രാവൽസിനെക്കുറിച്ച് കേൾക്കാത്തതോ കാണാത്തതോ ആയവർ സൗത്ത് ഇന്ത്യയിൽ ഉണ്ടാകാനിടയില്ല. ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ബസ് ഓപ്പറേറ്റർമാരിൽ ഒന്നാണ് എസ്.ആർ.എസ് ട്രാവെൽസ്.

ഏതൊരു കമ്പനിയെപ്പോലെ തന്നെയും കഠിനാ ധ്വാനത്തിലൂടെ തന്നെയായിരുന്നു SRS ന്റെയും വളർച്ച. ആ നാളുകളെക്കുറിച്ച് SRS ട്രാവൽസിന്റെ CEO കെ.ടി.രാജശേഖര (KTR) ഓർത്തെടുക്കുന്ന കാര്യങ്ങൾ ഇങ്ങനെ : 1971 ൽ ബെംഗളൂരു – കുനിഗൽ റൂട്ടിൽ സ്റ്റേജ് കാരിയേജ് ബസ് സർവ്വീസുകൾ തുടങ്ങിയായിരുന്നു SRS ട്രാവൽസിന്റെ തുടക്കം. എന്നാൽ 1976 ൽ ഈ റൂട്ടുകളെല്ലാം സർക്കാർ നാഷണലൈസ്ഡ് ആക്കി. ഇതോടെ സ്റ്റേജ് കാരിയേജ് സർവ്വീസുകൾ നിർത്തുകയും പകരംബസ്സുകൾ കോൺട്രാക്ട് കാരിയേജ് ആയി അതേ റൂട്ടിൽത്തന്നെ SRS ഓടിക്കുകയും ചെയ്തു.’ശ്രീ രേവണ്ണ സിദ്ധേശ്വര’ എന്നാണ് SRS ൻ്റെ മുഴുവൻ പേര്.

1971 ൽ തുടങ്ങിയ എസ്.ആർ.എസ് ട്രാവെൽസ് ഇന്ന് 5000 വാഹനങ്ങളും അതിലുപരി വാഹനാനുബന്ധമായ സർവീസുകളുമായി മുന്നിൽ നിൽക്കുന്ന ഒരു കമ്പനി ആണ്. ബാംഗ്ളൂർ അടിസ്ഥാനമാക്കി ആണ് ഇവരുടെ പ്രവർത്തനം. ഇതു കൂടാതെ ചെന്നൈ, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ്, തിരുവനന്തപുരം, വിശാഖപട്ടണം, വിജയവാഡ തുടങ്ങിയ നഗരങ്ങളിലും പ്രവർത്തനം നടത്തിവരുന്നു.

എംപ്ലോയീസ് ട്രാൻസ്പോർട്ടേഷനിൽ പ്രധാന സ്ഥാനം വഹിക്കുന്നവർ ആണ് എസ്.ആർ.എസ് ട്രാവെൽസ്. ബസുകൾ, മിനി ബസ്സുകൾ, വാനുകൾ തുടങ്ങി ഇവരുടെ തന്നെ 4000 വാഹനങ്ങൾ 150 ഓളം മൾട്ടി നാഷണൽ കമ്പനികൾക്ക് വേണ്ടി ഒടുന്നുണ്ട്. ബാംഗ്ളൂർ, ചെന്നൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ആണ് പ്രധാനമായും കമ്പനികൾക്ക് വേണ്ടി ഓടുന്നത്.

പാക്കേജ് ടൂർ ആണ് ഇവരുടെ അടുത്ത ഒരു പ്രധാന സർവീസ്. തിരുപ്പതി ടൂർ, ബാംഗ്ളൂർ സിറ്റി ടൂർ, ഊട്ടി – മൈസൂർ പാക്കേജ്, കൂർഗ്, കൊച്ചി, തേക്കടി, കുമരകം, ശബരിമല തുടങ്ങിയ ധാരാളം പാക്കേജുകൾ ഇവർ ഓഫർ ചെയ്യുന്നു. കോഴിക്കോട് – മൈസൂർ തുടങ്ങി കേരളത്തിലേക്ക് ചില അന്തർ സംസ്ഥാന റൂട്ട് ബസുകളും ഇവർ ഓടിക്കുന്നുണ്ട്.

ബസ് സർവ്വീസുകൾക്കു പുറമെ ലോജിസ്റ്റിക്ക് സർവീസ് ആണ് SRS ന്റെ മറ്റൊരു മേഖല. സൗത്ത് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ എല്ലാം ഗോഡൗണുകളും ലോറികളും ഇവർ ഓപ്പറേറ്റ് ചെയ്യുന്നു. ഇവ കൂടാതെ SRS ൻ്റെ ഏറ്റവും വലിയ സർവീസ് എന്നു പറഞ്ഞാൽ ഇന്റർ സിറ്റി നൈറ്റ് സർവീസ് ആണ്. കർണാടക, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ ശക്തമായ സാന്നിധ്യം ആണ് എസ്.ആർ.എസ് ട്രാവെൽസ്.

1900 കിലോമീറ്റർ വരുന്ന ബാംഗ്ളൂർ – അജ്മീർ – പുഷ്‌കർ റൂട്ടിലെ 36 മണിക്കൂർ ഉള്ള ബസ് റൂട്ടിൽ SRS ഉം സർവ്വീസ് നടത്തുന്നുണ്ട്. സെമി സ്ലീപ്പർ നോൺ ഏസി, ഏസി സെമി സ്ലീപ്പർ, ഏസി/നോൺ ഏസി സ്ലീപ്പർ, വോൾവോ, സ്കാനിയ, മെഴ്‌സിഡസ് തുടങ്ങിയ എല്ലാ വാഹനങ്ങളും ഇവരുടെ കൈവശം ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

കോർപറേറ്റ് ക്ളൈന്റ് നു വേണ്ടി പ്രീമിയം കാറുകൾ ആയ മെഴ്‌സിഡസ്, ഔഡി, ബി.എം.ഡബ്ലിയു തുടങ്ങി ഫോക്‌സ് വാഗൻ, ടൊയോട്ട എന്നിങ്ങനെ വിപുലമായ സൗകര്യങ്ങൾ ഉള്ള സർവീസും ഇവർക്കുണ്ട്.

സത്ലജ്, പ്രകാശ് തുടങ്ങിയ കമ്പനികൾ നിർമിച്ച ബസുകൾ ആണ് കൂടുതൽ ആയി ഉപയോഗിക്കുന്നത്. കർണാടകയിലെ നിറ സാന്നിധ്യമായ എസ്.ആർ.എസ് ട്രാവെൽസ് ഏറ്റവും നല്ല ബസ് ഓപ്പറേറ്റർമാരിൽ മുൻപന്തിയിൽ ആണ്.

വിവരങ്ങൾക്ക് കടപ്പാട് – ബസ് കേരള.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.