വിവരണം – ശങ്കർ ആഴിമല.

ഈ സ്ഥലം കേൾക്കുമ്പോൾ പലർക്കും തോന്നും ഈ സ്ഥലം വിദേശത്തു വല്ലതും ആണോ…എന്ന് ഇതു കർണാടകയിലെ ഉടുപ്പിയിൽ നിന്നും 15 km അകലെ മാൽപെ മത്സ്യബന്ധന തുറമുഖത്തിൽ നിന്നും 6 KM അറബികടലിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരിസ് ഐലന്റ്.. ഞാൻ ഈ അടുത്ത കാലാത്താണ് ഈ ദ്വീപിനെക്കുറിച്ച് അറിയാൻ ഇടയായത്…എനിക്ക് ശനിയാഴ്ച കമ്പനിയുടെ സെയിൽസ് മീറ്റിങ്ങ് ആയി തിരുവനന്തപുരത്ത് നിന്നും എറണാകുളം വരേണ്ട ആവശ്യമുണ്ടായിരുന്നു.. അവിടെ നിന്നും ആണ് എന്റെ യാത്ര ആരംഭിക്കുന്നത്..

29/09/18 ശനിയാഴ്ച്ച എറണാകുളത്തു നിന്നും ഉഡുപ്പിയിലേയ്ക്ക് പോകാനായി SRS ന്റെ മൾട്ടി ആക്സിൽ സ്കാനിയ ബുക്ക് ചെയ്യ്തിരുന്നു.. പെട്ടെന്നുള്ള ആവശ്യം ഉള്ളതു എനിക്ക് ബസ് ബുക്ക് ചെയ്തു.. മിറ്റിങ്ങ് പെട്ടെന്നായിരുന്നു. നടത്തിയത്.1550 രൂപ ആയിരുന്നു ടിക്കറ്റ് ചാർജ്.. 8.15 നു എറണാകുളത്തു നിന്നു ഉഡുപ്പിയിലേക്ക്ക്ക് ട്രെയിൻ ഉണ്ട്.. അത് രാവിലെ ആകുമ്പോൾ ഉഡുപ്പിയിൽ എത്തും .ശനിയാഴ്ച മാത്രമേ ഉള്ളു ഈ ട്രെയിൻ .രാവിലെ 6.15 ഉഡുപ്പിയിൽ എത്തും.വൈറ്റിയിൽ നിന്നും 10. O0 മണിയ്ക്കാണ് ബസ്.. ബസിൽ കയറി യാത്രയായി. ഉഡുപ്പിയിൽ 8.15 ആയപ്പോൾ ഉഡുപ്പി ബസ്റ്റാന്റിൽ എത്തി..

രാവിലെ ഒന്നു ഫ്രഷ് ആകണമെന്ന് കരുതി.ഉഡുപ്പിയിൽ പ്രസിദ്ധ കൃഷ്ണന്റെ അമ്പലം ഉണ്ടെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അവിടെ ബാത്ത്റൂം സൗകര്യം ഉണ്ടെന്ന് നേരത്തെ മനസിലാക്കിരുന്നു..ഉഡുപ്പി ബസ്റ്റാന്റിടുത്ത് തന്നെയാണ് ക്ഷേത്രം. ക്ഷേത്രത്തിലേയ്ക്ക് നടന്നു. ക്ഷേത്രത്തിന്റ അടുത്ത് തന്നെയാണ് ബാത്ത്റൂം ..15 രൂപ കൊടുക്കണം ഇവിടെ ബാത്ത്റൂം ഉപയോഗത്തിനു.ക്ഷേത്രത്തിൽ കയറാൻ വിചാരിച്ചു നല്ലതിരക്കായതു കൊണ്ട് പോയില്ല..ഉഡുപ്പി പ്രൈവറ്റ് ബസ്റ്റാന്റിലേയ്ക്ക് ലക്ഷ്യമാക്കി നടന്നു. പ്രെവറ്റ് ബസ് സ്റ്റാന്റിൽ നിന്നും മാൽപെയിനിലേയ്ക്ക് എപ്പോഴും ബസുണ്ട് .. 10 രൂപ ടിക്കറ്റ് ആണ് ഉഡുപ്പി – മാൽപെയിൻ ബിച്ച് ടിക്കറ്റ്.

അങ്ങനെ മാൽപെയിൻ എത്തി..മാൽപെയിൻ ബിച്ചിലേയ്ക്കുള്ള വഴി ലക്ഷ്യമാക്കി നടന്നു. ഐലന്റിലേയ്ക്കുള്ള ടിക്കറ്റ് ബീച്ചിൽ കിട്ടും. വെള്ളവിരിച്ചതു പോലുള്ള വിശാലമായ മണൽ പരിപ്പ് .. നല്ല വൃത്തിയും ഭംഗിയും ആയുള്ള ബീച്ച്.. ഈ മണൽപരപ്പിൽ പ്ലാസ്റ്റിക്കോ വേസ്റ്റോ ഒന്നും കാണുന്നില്ല.. ഇവിടെ ക്ലനിങ്ങിനു ഗവൺമെന്റ് പ്രാധാന്യം കൊടുക്കുമെന്ന് മനസിലായി .. ബീച്ച് ക്ലിൻ ചെയ്യാനുള്ള മെഷിൻ സമിപത്തു കണ്ടു..ഇതുപോലെ ഒരെണ്ണം കേരളത്തിൽ വരണം…ബീച്ചിലാണ് ടിക്കറ്റ് കൗണ്ടർ .. ടിക്കറ്റ് കൗണ്ടറിൽ എത്തി .. സെന്റ് മേരീസ് ഐലന്റിലേക്കുള്ള ടിക്കറ്റ് എടുത്തു ..രണ്ട് വിധത്തിലുള്ള ബോട്ട് സർവീസ് ഉണ്ട്.20 പേർക്കുള്ളതും 80 പേർക്കുള്ളതും .80 പേർക്കുള്ളത് അവിടെ നിന്നു 2 Km നടക്കണം.. 20 പേർക്കുള്ളത് 300 രൂപയും 80 പേർക്കുള്ളത് 250 രുപയും ആണ് ടിക്കറ്റ് ചാർജ്.. ബോട്ടു വരുന്നതു കാത്തു ബീച്ചിൽ നില്പായി…

സെന്റ് മേരിസ് ഐലന്റ്-ദ്വീപിനെക്കുറിച്ച് സുന്ദരമാക്കുന്ന പാറകൾ മാഗ്മ ഉപരിതലത്തിലെ അന്തരീക്ഷവുമായി പ്രവർത്തിച്ച ബസാൽട്ടുകളാണ്(പാറകെട്ടുകൾ)പണ്ടത്തെ മഡഗാസ്കിന്റ ഭാഗമാണ് ഈ പ്രദേശം.ഏകദേശം 88 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് മഡഗാസ്കർ ഇന്ത്യൻ ഭൂപ്രദേശത്തിൽ നിന്ന് വേർപ്പെട്ടു പോയതെന്ന് കരുതുന്നു വളരെ വൃത്തിയിൽ സൂക്ഷിക്കുന്ന സെൻറ് മേരീസ് ഐലനറിനു കോക്കന്റ്റ ഐലന്റ് എന്ന ഒരു പേരുകൂടെയുണ്ട് എന്ന് മാപ്പ് നോക്കിയപ്പോൾ അറിയാൻ കഴിഞ്ഞു.ഇന്ത്യയിലെ ജിയോളിക്കൽ മൊനുമെന്റികളിലൊന്നായി 2001-ൽ ജിയോളിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഈ ദ്വീപിനെ പ്രഖ്യാപിച്ചിട്ടുണ്ട്.1498-ൽ വാസ്കോ ഡ ഗാമ കോഴിക്കോട് എത്തുന്നതിനു മുൻപ് ഈ ദ്വീപിന് നൽകിയ O Padrão de Santha Maria എന്ന പേരിൽ നിന്നാണ് ദ്വീപിനു പേര് ലഭിച്ചതെന്ന് അവിടെയുള്ള ബോർഡിൽ മനസ്സിലായി..

ബോട്ടു വന്നു .. ബോട്ടിൽ കയറി ഐലന്റിലേക്ക് യാത്രയായി.. ദൂരെ നിന്നും ദ്വീപ് കാണാമായിരുന്നു.. ദ്വീപിലേയ്ക്ക് അടുക്കും തോറും സെന്റ് മേരീസ് ഐലന്റ് എന്ന ദ്വീപിന്റെ സൗന്ദര്യം കണ്ടു തുടങ്ങി.. നല്ല പ്രകൃതി സൗന്ദര്യത്തിൽ മുങ്ങിയ കൊച്ചു ദ്വീപ്.. ഈ അടുത്ത കാലത്താണ്‌ ഈ ദ്വിപ് പലരും അറിയുന്നത്..എന്തിനു ഞാൻ പോലും അറിയുന്നത് കുറച്ചു നാളു മുൻ പാണ്.നല്ല വൃത്തിയും ഭംഗിയായും തന്നെ ഈ ദ്വീപിനെ നിലനിർത്തുന്നുണ്ട്.. സഞ്ചാരികൾ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക .. ഈ ദ്വീപ് അത്രയ്ക്കു മനോഹാരിതയും പ്രകൃതി ഭംഗിയും കൊണ്ട് പ്രകൃതി ഒരുക്കിയ വിസ്മയം തന്നെ അത് നമ്മളായിട്ട് നശിപ്പിക്കരുത്.. തീരത്തു നിന്നും ദ്വീപിനുള്ളിലേയ്ക്ക് വെള്ളമണലുകളിലൂടെ കടന്നു. ധാരാളം സഞ്ചാരികൾ ഇപ്പോൾ വരുന്നുണ്ട്.. ദ്വീപിനെ ഒന്നു ചുറ്റി ഫോട്ടോയും എടുത്തു നടന്നു..ഫോട്ടോഗ്രാഫിയ്ക്കും കല്യാണ ഫോട്ടോകൾക്കും ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലമാണ്..ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ കുളിക്കാൻ തോന്നി.. അങ്ങനെ മൂന്നു മണിക്കൂർ കടലിൽ നീരാടി.. സുരക്ഷിതമായ സ്ഥലത്തു മാത്രമേ കുളിക്കാവു.. അപകടം പതുങ്ങിയിരിപ്പുണ്ട്.. സ്ത്രികൾക്കും കുട്ടികൾക്കും കുളിക്കാൻ കഴിയും. അടുത്ത് തന്നെ ഡ്രസ് മാറാനുള്ള സൗകര്യം ഉണ്ട്.

രാവിലെ 9.30 കേറിയാൽ 4 മണി വരെ ദ്വീപിൽ കറങ്ങാം, ആരെയും തങ്ങാൻ അനുവദിക്കില്ല.പിന്നെ എല്ലാം കഴിഞ്ഞ് സെൻറ് മേരിസ് ഐലന്റിനോട് മനസിലാ മനസോട് വിട പറഞ്ഞു.. ഇനിയും വരണം എന്ന ആഗ്രഹത്തോടെ.. തിരിച്ചു ബീച്ചിൽ എത്തിയ പോൾ നല്ല വിശപ്പ്.അടുത്ത് കണ്ട ബാർs & റെസ്റ്റോറിന്റിൽ നിന്നും ഭക്ഷണം കഴിച്ചു.. ഊണും മീനും കൂടി 150 രൂപ ആയി..

മാൽ പെയിൻ ബിച്ചിൽ നിന്നും ഉഡുപ്പിയിലേയ്ക്ക് ബസ് കേറി. കർണ്ണാടകയുടെ ഗവൺമെന്റ് ബസ് ആയിരുന്നു (KSRTC ) ഏകദേശം 50 ൽ കൂടുതൽ ആൾക്കാർ റെയിൽവേ സ്‌റ്റേഷനിൽ പോകാനുള്ളവർ ആയതുകൊണ്ട്.നല്ല മനസിനുടമായ ഡ്രൈവറും കണ്ടക്ടറും ബസ് റെയിൽവേ സ്‌റ്റേഷനിൽഎത്തിച്ചു..അവിടെ നിന്നും 4.30 നേത്രാവതിയിൽ കയറി മംഗലാപുരത്ത് ഇറങ്ങി. ടിക്കറ്റ് റിസർവേഷൻ ചെയ്യാത്തതുകൊണ്ട് രാത്രി യാത്ര ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് .8 മണിയ്ക്ക് മംഗലാപുരം – കൊച്ചുവേളി അന്തോദയ ട്രെയിൻ ( വെള്ളി , ഞായർ ) കയറി .. റിസർവേഷൻ ഇല്ലാത്തവർക്ക് പ്രയോജനപ്പെടുത്താം.. എല്ലാം Unreserved coach ആണ്. ടിക്കറ്റ് 220 രൂപ ആണ് ആയത് രാവിലെ 8.15 കൊച്ചുവേളിയിൽ എത്തും.. വിട്ടിലേയ്ക്ക് മടക്കം..

ട്രെയിൻ : 3.45 കൊച്ചുവേളി – ബിക്കനിർ എക്സ്പ്രസ് എല്ലാ ശനിയാഴ്ച മാത്രമേ ഉണ്ടാകു.രാവിലെ 6.30 ഉഡുപ്പിയിൽ എത്തും. സ്റ്റേഷനിൽ എത്തിയാൽ 80 രൂപ കൊടുത്താൽ മെയിൻ റോഡിൽ എത്തിക്കും..മെയിൻ റോഡിൽ നിന്നു ഉഡുപ്പിയിലേയ്ക്ക് ബസ് ലഭ്യമാണ്..ഞായർ വൈകുന്നേരം 4.30 ഉഡുപ്പിയിൽ നിന്നു തിരുവനന്തപുരത്തേയ്ക്ക് ട്രെയിൻ ഉണ്ട്. 22634 തിരുവനന്തപുരം-നിസാമുദ്ദീൻ വീക്കിലി സൂപ്പർ ഫാസ്റ്റ് . റിസർവേഷൻ ചെയ്യുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ മംഗാലാപുരം – കൊച്ചുവേളി അന്തോദയ എക്സ്പ്രസ്.. (വെള്ളി , ഞായർ ) മാത്രം unreserved Coach Ticket : 220 /-. ജൂലൈ മുതൽ സെപ്റ്റംബർ വരെ ദ്വീപ് closed ആയിരിക്കും.(മൺസൂൺ ടൈം ).

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.