ബോയിങ് 737-Max; വിമാനങ്ങളുടെ ചരിത്രത്തിലെ ദുരന്തനായകൻ

Total
26
Shares

ലോകത്തിലെ പ്രധാനപ്പെട്ട ഒരു എയർക്രാഫ്റ്റ് നിർമ്മാതാക്കളാണ് ബോയിങ്. ബോയിങ്‌ പുറത്തിറക്കിയ വിമാന മോഡലുകളിൽ പ്രശസ്തമാണ് 737. ബോയിങ്ങ് 737 കുടുംബത്തിലെ നാലാം തലമുറക്കാരനാണ് Max സീരീസ്. തങ്ങളുടെ പ്രധാന എതിരാളിയായ എയർബസ് A320 neo സീരിസ് ഇറക്കിയപ്പോൾ അതിനോട് മത്സരിക്കുവാനായിട്ടാണ് Max സീരീസ് ബോയിങ്ങ് അവതരിപ്പിച്ചത്.

2011 ഓഗസ്റ്റ് 30 നാണു Max സീരീസ് പുറത്തിറക്കാൻ പോകുന്നുവെന്ന് ബോയിങ് കമ്പനി പ്രസ്താവന നടത്തിയത്. ഒടുവിൽ അഞ്ചോളം വർഷങ്ങൾക്കു ശേഷം 2016 ജനുവരി 29 നാണു Max സീരീസ് ആദ്യമായി ആകാശം തൊട്ടത്. അമേരിക്കയിലെ റെന്റൺ മുനിസിപ്പൽ എയർപോർട്ടിൽ നിന്നും ടെസ്റ്റിംഗിനായായിരുന്നു ഈ പറക്കൽ. പരീക്ഷണപ്പറക്കലുകൾക്കു ശേഷം 2016 മാർച്ച് മാസത്തിൽ Federal Aviation Administration (FAA) യുടെ സർട്ടിഫിക്കേഷൻ Max സീരീസിനു ലഭിക്കുകയും ചെയ്തു.

പ്രധാനമായും എഞ്ചിൻ ഭാഗത്തും, winglets ലും വന്ന മാറ്റങ്ങളാണ് പ്രത്യക്ഷത്തിൽ മറ്റു 737 സീരീസിൽ നിന്നും Max സീരീസിനെ വ്യത്യസ്തമാക്കുന്നത്. ഇവയ്ക്ക് തുടർച്ചയായി 6570 കിലോമീറ്റർ വരെ പറക്കാൻ കഴിയും. രണ്ട് ക്ലാസ് സീറ്റുകളാണെങ്കിൽ 162 മുതൽ 178 വരെയും എല്ലാം ഇക്കോണമി സീറ്റുകളാണെങ്കിൽ 210 പേർക്കു വരെയും യാത്ര ചെയ്യാം. 129 അടി നീളവും 117 അടി ചിറകറ്റങ്ങൾക്കിടയിൽ വീതിയുമുണ്ട്. കൂടുതൽ ഇന്ധനക്ഷമത നൽകുന്ന CFM International LEAP-1B എഞ്ചിനുകളാണ് ഇവയുടെ ഊർജ്ജസ്രോതസ്സ്. Max7, Max8, Max9, Max10 എന്നിവയാണ് Max സീരീസിലെ പ്രധാന വേരിയന്റുകൾ.

മലേഷ്യൻ വിമാനക്കമ്പനിയായ മലിൻഡോ എയർ ആയിരുന്നു ബോയിങ് മാക്സ് സീരീസിൻ്റെ ആദ്യ കസ്റ്റമർ. 2017 മെയ് 8 നു Max8 വിമാനം ഇവർ വാങ്ങുകയും, മെയ് 22 നു സർവ്വീസ് ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിൽ ജെറ്റ് എയർവേസാണ് ആദ്യമായി B737 Max8 വിമാനങ്ങൾ അവതരിപ്പിച്ചത്. പിറകെ സ്‌പൈസ്ജെറ്റും. അങ്ങനെ പുറത്തിറക്കി ഒരു വർഷമായപ്പോൾ മൊത്തം 130 ഓളം Max സീരീസ് എയർക്രാഫ്റ്റുകൾ ഡെലിവറി ചെയ്യുവാൻ ബോയിങ്ങിനു സാധിച്ചു. കൂടാതെ 5000 ലധികം ഓർഡറുകളും ലഭിച്ചിരുന്നു.

എന്നാൽ എയർബസ് A320 neo സീരീസിനു ഒരു വെല്ലുവിളിയാകുമെന്ന പ്രതീക്ഷയോടെ കളത്തിലിറങ്ങിയ Max നെക്കാത്ത് വൻ ദുരന്തമായിരുന്നു തയ്യാറെടുത്തിരുന്നത്. ഇന്ധനക്ഷമതയേറിയ മോഡലായിരുന്നു ബോയിങ് 737 മാക്സ് 8 വിമാനങ്ങളെങ്കിലും ബോയിങ്ങിന്റെ ഭാഗത്തു നിന്നും വന്നുചേർന്ന ചില തെറ്റുകൾക്ക് പകരമായി കുറെ ജീവനുകളാണ് നഷ്ടമായത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

പുതിയ എഞ്ചിൻ, പുതിയ മോഡിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെടുത്തി ബോയിങ്ങ് തങ്ങളുടെ Max വിമാനങ്ങളിൽ MCAS, Speed Trim System (STS) എന്നിവ നൽകിയിരുന്നു. റണ്‍വേയില്‍ നിന്നും പറന്നുയരുന്ന വിമാനത്തിന്റെ വേഗത അസ്വാഭാവികമായി കുറയുകയോ ഒരു പരിധിയില്‍ കൂടുതല്‍ വിമാനത്തിന്റെ മുഖഭാഗം ഉയരുന്നതു മൂലം പ്രവര്‍ത്തനം നിലയ്ക്കുകയോ ചെയ്താല്‍ ആംഗിള്‍ ഓഫ് അറ്റാക്ക് (AOA) സെന്‍സറുകള്‍ ഇത് തിരിച്ചറിയുകയും അപകടമൊഴിവാക്കാന്‍ വിമാനത്തിന്റെ മുഖഭാഗം താഴ്‍ത്തുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് എം.സി.എ.എസ്.

എന്നാൽ ഇവയുടെ പ്രവർത്തനത്തിലെ പാകപ്പിഴകൾ കാരണം ലോകത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടു വലിയ വിമാന ദുരന്തങ്ങൾ സംഭവിച്ചു. 2018 ഒക്ടോബറിൽ നടന്ന ലയൺ എയർ വിമാന ദുരന്തമാണ് ഇതിൽ ആദ്യത്തേത്. പറന്നുയർന്നു നിമിഷങ്ങൾക്കകം വിമാനം തകർന്നു വീണത് വ്യോമയാന ലോകത്തെ ആകമാനം ഞെട്ടിച്ച ഒരു സംഭവമായി മാറി. വിമാനജീവനക്കാരടക്കം 189 ജീവനുകളായിരുന്നു അന്ന് പൊലിഞ്ഞു പോയത്.

ഈ സംഭവത്തിന്റെ ഞെട്ടൽ മാറി വരും മുൻപേ തന്നെ അടുത്ത ദുരന്തവും ലോകം കണ്ടു. 2019 മാർച്ച് മാസത്തിൽ എത്യോപ്യൻ എയർലൈൻസ് വിമാനവും സമാന രീതിയിൽ പറന്നുയർന്നു നിമിഷങ്ങൾക്കകം തകർന്നു വീണു. 157 പേരായിരുന്നു ഈ അപകടത്തിൽ മരണപ്പെട്ടത്.

ലയണ്‍ എയറിന്റെ ബോയിങ് 737 മാക്സ് 8 വിമാനം പറന്നുപൊങ്ങി 13 മിനിറ്റിനുള്ളിലാണ് തകര്‍ന്നുവീണതെങ്കില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം യാത്ര തുടങ്ങി ആറു മിനിറ്റിനുള്ളിലാണ് ദുരന്തത്തില്‍ കലാശിച്ചത്.

അപകടമൊഴിവാക്കാന്‍ വേണ്ടി ബോയിങ് പ്രത്യേകം സജ്ജമാക്കിയ എം.സി.എ.എസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്നതാണ് ഈ ദുരന്തങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് നിഗമനം. പുതിയൊരു സംവിധാനമായതു കൊണ്ട് തന്നെ ഇതുസംബന്ധിച്ച് പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു പരിശീലനവും പൈലറ്റുമാര്‍ക്ക് ലഭിച്ചിരുന്നില്ല.

ലയൺ എയർ അപകടം നടന്നതിന് ശേഷമാണു ബോയിങ്ങ് തങ്ങളുടെ Max വിമാനങ്ങളിൽ MCAS ഉപയോഗിച്ചിട്ടുണ്ട് എന്നുപോലും സമ്മതിക്കുന്നത്. എന്നാൽ ബോയിങ്ങിനോ FAAക്കോ പിന്നീട് നടന്ന എത്യോപ്യൻ എയർലൈൻസ് ദുരന്തം തടയുവാനായില്ല. എത്യോപ്യൻ വിമാനദുരന്തത്തിനും ശേഷമാണു ബോയിങ്ങ് പോലും ഇരു അപകടങ്ങളിലും MCASനു പങ്കുള്ളതായി സമ്മതിച്ചത്. അതോടൊപ്പം തന്നെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ വിമാനത്തിന്റെ എന്‍ജിന്‍ കൂടുതല്‍ മുമ്പിലേക്കായി സജ്ജീകരിച്ചതും അശാസ്ത്രീയമാണെന്നാണ് വിലയിരുത്തല്‍.

ഇതോടെ ലോകത്താകെ ഉപയോഗത്തിൽ ഉള്ള എല്ലാ Max സീരീസ് വിമാനങ്ങളും നിലത്തിറക്കുവാൻ ലോകരാജ്യങ്ങൾ തീരുമാനിച്ചു. പ്രവര്‍ത്തനം നിര്‍ത്തിവെച്ചതു കൂടാതെ ഏതെങ്കിലും രാജ്യങ്ങളുടെ ഈ വിമാനങ്ങള്‍ തങ്ങളുടെ വ്യോമമേഖലയില്‍ പ്രവേശിക്കരുതെന്നും ഇന്ത്യയും യുഎഇയും ആസ്ട്രേലിയയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉത്തരവിട്ടു. ഇതോടൊപ്പം വിവിധ എയർലൈനുകൾ ബോയിങ്ങിനു തങ്ങൾ നൽകിയ ഓർഡറുകൾ പിൻവലിക്കുകയും ചെയ്തു. ഇത്തരത്തിൽ പ്രശ്നങ്ങൾ ഗുരുതരമായിത്തീർന്നതോടെ Max സീരീസ് വിമാനങ്ങളുടെ പ്രൊഡക്ഷൻ താൽക്കാലികമായി ബോയിങ് നിർത്തലാക്കുകയും ചെയ്തു.

പിന്നീട് 2020 മെയ് മാസത്തിൽ കുറഞ്ഞ നിരക്കിൽ മാക്സ് ശ്രേണി എയർക്രാഫ്റ്റുകളുടെ പ്രൊഡക്ഷൻ ബോയിങ് വീണ്ടും ആരംഭിക്കുകയും ജൂണിൽ ഇവയ്ക്ക് FAAയുടെ റീ-സർട്ടിഫിക്കേഷൻ നടപടികൾ ആരംഭിച്ചതായും വാർത്തകളുണ്ട്. ബോയിങ്ങിന്റെ Base ൽ 737 Max വിമാനങ്ങളുടെ പരീക്ഷണ പറക്കലുകളും ഇതിന്റെ ഭാഗമായി പുനരാരംഭിച്ചു. തെറ്റുകൾ എല്ലാം നീക്കം ചെയ്തു വീണ്ടും ആകാശങ്ങളെ ചുംബിക്കുവാൻ Max സീരീസുകൾക്കാകട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.

കടപ്പാട് – സിറിൾ ടി. കുര്യൻ, അഹമ്മദ് ആഷിഖ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post