നമ്മുടെ ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം ഒരു പള്ളിയായിരുന്നു; ഈ ചരിത്രം കേട്ടിട്ടുണ്ടോ?

Total
58
Shares

എഴുത്ത് – അഡ്വ ശ്രീജിത്ത് പെരുമന.

അറിയാതെ പോകരുത് നിങ്ങളിത്. നക്ഷത്രങ്ങളെ കാണാനുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ഇച്ഛാശക്തിക്കും സ്വപ്നങ്ങൾക്കും മുൻപിൽ ശാസ്ത്രം പോലും തോറ്റൊരു ചരിത്രമുണ്ട്. തിരുവനന്തപുരത്തിനടുത്ത് തുമ്പ കടപ്പുറത്തുള്ള സെൻറ്​ മേരി മഗ്​ദലിൻ പള്ളിയായിരുന്നു നമ്മുടെ ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം.

1960 കളിലെ ഒരു ഞായാറാഴ്ച സെൻറ്​ മേരി മഗ്​ദലിൻ പള്ളിയിൽ നടന്ന കുറുബാനയായിരുന്നു ഇന്ത്യയുടെ റോക്കറ്റ്‌ വിക്ഷേപണത്തിന്റെ ആദ്യത്തെ ഔദ്യോദിക കൂടിയാലോചന. ഡോക്ടർ വിക്രം സാരാഭായി ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരായിരുന്നു ആ കുർബ്ബാനയിൽ പങ്കെടുത്തത്. സെൻറ്​ മേരി മഗ്​ദലിൻ പള്ളിയെ റോക്കറ്റ്‌ വിക്ഷേപിക്കാനായി വിട്ടുകൊടുക്കാൻ സാധിക്കുമോ എന്നതായിരുന്നു തിരുവനന്തപുരം ബിഷപ്പും ഡോ. വിക്രം സാരാഭായും പങ്കെടുത്ത കുർബ്ബാനയ്ക്ക് ശേഷം നടന്ന ചർച്ച.

കുർബാനയ്ക്ക് ഒടുവിൽ ബിഷപ്പ് ഇങ്ങനെ പറഞ്ഞു. “My children, I have a famous scientist with me who wants our church and the place I live for the work of space science and research. Science seeks truth that enriches human life. The higher level of religion is spirituality. The spiritual preachers seek the help of the Almighty to bring peace to human minds. In short, what Vikram is doing and what I am doing are the same – both science and spirituality seek the Almighty’s blessings for human prosperity in mind and body. Children, can we give them God’s abode for a scientific mission?”

പള്ളിയുടെ അകത്തളം ഒരു നിമിഷം നിശബ്ദമായി. തുടർന്ന് ഹൃദ്യമായ “ആമേൻ” വിളികൾ മുഴങ്ങി. ഒരു ആരാധനാലയം നക്ഷത്രങ്ങളുടെ ലോകങ്ങൾക്കായി തുറക്കപ്പെടുന്നു. റവറന്റ് ഡോക്ടർ പീറ്റർ ബെർണാഡ് പെരേര എന്ന തിരുവനന്തപുരം ബിഷപ്പ് ആരാധനാലയം തന്നെ വിട്ടു നൽകി ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി. പള്ളിയിലെ പ്രാർത്ഥനാമുറി ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പര്യവേഷണ ലാബോറട്ടറിയായി മാറിയ ചരിത്ര നിമിഷം.

ബിഷപ്പിന്റെ റൂം, ശാസ്ത്രജ്ഞരുടെ ഡ്രോയിങ് റൂമായി മാറി. പള്ളി അങ്കണത്തിലെ പശുത്തൊഴുത്ത് ലാബോറട്ടറിയായി. പള്ളിയുടെ മുന്നിലെ പൂന്തോട്ടത്തിൽ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം ഒരുങ്ങി. ആ ഗ്രാമത്തിലെ ജനങ്ങളെ മറ്റൊരു ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചു. Nike Appache എന്ന നാസ നിർമ്മിച്ച റോക്കറ്റുകളുടെ ഭാഗങ്ങൾ സൈക്കിളിലും, കാളവണ്ടിയിലുമായിട്ടാണ് പള്ളി അങ്കണത്തിലെ റോക്കറ്റ്‌ വിക്ഷേപണ സ്ഥലത്തേക്ക് എത്തിച്ചത്.

അങ്ങനെ സെന്റ് മേരി മഗ്ദലിൻ പള്ളിയുടെ പൂന്തോട്ടത്തിൽ നിന്നും. 1963 നവംബർ 21 ന് ഇന്ത്യ നക്ഷത്രങ്ങളിലേക്ക് സഞ്ചരിച്ചു. ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപിക്കപ്പെട്ടു. അവിടെ നിന്നും അങ്ങനെയൊക്കെയാണ് നമ്മൾ ഇന്ന് നക്ഷത്രങ്ങളിൽ നിന്നും നക്ഷത്രങ്ങളിലേക്ക് കുതിക്കുന്നത്. അമേരിക്കയെയും റഷ്യയെയും, ചൈനയേയുമൊക്കെ മറികടക്കുന്ന നമ്മുടെ സാങ്കേതിക കുതിപ്പിന് പിന്നിൽ തീയിൽ കുരുത്ത ഇത്തരം യാഥാർഥ്യങ്ങളുമുണ്ട്.

സൈക്കിളിലും, കാളവണ്ടിലയിലും നാസയുടെ റോക്കറ്റ്‌ കൊണ്ടുവന്ന് പള്ളി മുറ്റത്ത് വെച്ച് വിജയകരമായി വിക്ഷേപിച്ച് നക്ഷത്രങ്ങളെ കീഴടക്കിയ നമുക്ക് ഈ ചന്ദ്രയാൻ 2 ന്റെ പരാജയമൊക്കെ (പരാജയം എന്ന് പറയാൻ പറ്റില്ല) എന്ത്? ചന്ദ്രയാൻ പരാജയപ്പെട്ടല്ലോ എന്ന് പരിതപിക്കുന്നവരോട് മുഷ്ടിചുരുട്ടി പറയണം “പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളൂ” എന്ന്. ചന്ദ്രയാന് പിന്നിലെ ശാസ്ത്രജ്ഞർക്കും, ബന്ധപ്പെട്ട ഓരോരുത്തർക്കും അഭിവാദ്യങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post