വിവരണം – ‎Praveen Shanmukom‎ to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

തന്തൂരി ഒന്ന് കഴിക്കണമെന്ന് മോഹം. കുറേ നാളായി ഇങ്ങനെ ഗ്രില്ല്ഡ് ഐറ്റങ്ങളൊക്കെ കഴിച്ചിട്ട്. രാത്രിയായിരുന്നു ചിന്ത തലയിൽ കയറി വന്നത്. പോരാത്തതിന് വിശപ്പിന്റെ വിളിയും. എല്ലാം കൊണ്ട് ബെസ്റ്റ് ടൈം. പക്ഷേ കാലാവസ്ഥ അത്ര അനുകൂലമല്ല. മഴ ചാറുന്നുണ്ട്. അത് കുഴപ്പമില്ല. വീടിന് അടുത്ത് ഗ്രില്ല്ഡ് ഐറ്റംസ് കിട്ടുന്ന ഒരു റെസ്റ്റോറുണ്ട്. സ്കൂട്ടുറും എടുത്ത് പകുതി റെയിൻ കോട്ടും എടുത്ത് ഇറങ്ങി.

അവിടെ ചെന്നപ്പോൾ തന്തൂരി ഇല്ല. എനിക്കാണെങ്കിൽ അതു തന്നെ വേണം. ഇത് തോന്നാൻ കാരണമായ പരസ്യം കണ്ട സ്ഥലത്തോട്ട് പോകേണ്ടി വരുമെന്ന് തോന്നുന്നു. മഴയത്ത് കുറച്ച് ഒതുങ്ങി നിന്ന് നേരെ ഇമ്പീരിയിലിലോട്ട് വിളിച്ചു. സമയം രാത്രി 8:30 കഴിഞ്ഞു. അവിടെ ഒമ്പത് മണി വരെ ഉള്ളുവെന്ന് പറഞ്ഞു. വിലയൊക്കെ ഒന്നും കൂടി ചോദിച്ച് ഉറപ്പാക്കി. ഫാഫ് തന്തൂരി എടുത്ത് വയ്ക്കാൻ പറഞ്ഞു. മഴയൊന്നും നോക്കിയില്ല. ഉള്ള അര മഴക്കോട്ടുമായി വിട്ടു.

ചെന്നിറങ്ങിയപ്പോൾ തന്നെ രണ്ട് പേർ മുന്നിൽ. സ്വഗ്ഗിയിൽ നിന്നാണോ, ഞാൻ പറഞ്ഞു – അല്ല. സംഭവം രാത്രി ഹോട്ടൽ അടയ്ക്കാറായി. ഈ സമയത്ത് സ്ക്കൂട്ടറിൽ ആരെയും പ്രതീക്ഷിച്ച് കാണില്ല. ഏത് പ്രതികൂല കാലാവസ്ഥയിലും സമയത്ത് ഓൺ ലൈൻ ഡെലിവറി നടത്തുന്ന സ്വിഗ്ഗി, സൊമാറ്റോക്കാരെയല്ലാം സമ്മതിക്കണം.

അകത്ത് ചെന്നപ്പോൾ പാഴ്സൽ റെഡിയാക്കി വച്ചിട്ടുണ്ട്. മുന്നിൽ അകലത്തിൽ കസേരകൾ ഇട്ട് കണ്ടപ്പോൾ ചോദിച്ചു. ഇതെന്തിനാ. സ്വഗ്ഗിക്കാർ വന്നാൽ ഇരിക്കാനാണ്. അത് കണ്ടപ്പോൾ ചെറിയൊരു സമാധാനം. അവർ ഈ കോവിഡ് സമയത്ത് വളരെ കരുതൽ എടുത്തിട്ടുണ്ടെന്ന് തോന്നി. വേറെ ഒന്ന് രണ്ട് സ്ഥലത്ത് പാഴ്സൽ വാങ്ങിക്കാൻ പോയി. ഒന്നും വാങ്ങിക്കാതെ തിരിച്ചിറങ്ങേണ്ടി വന്നു. ബേസിക്ക് ആയിട്ട് വേണ്ട മാസ്ക്ക് പോലും ഇല്ലാതെയാണ് ഹോട്ടൽ ജീവനക്കാർ നിന്നിരുന്നത്. കണ്ടാൽ തോന്നും കോവിഡിന് അവരെ പേടിയാണെന്ന്. ഭാഗ്യത്തിന് ആ ദുരനഭുവങ്ങൾ ഇവിടെ ഉണ്ടായില്ല, ഞാൻ കാണുന്ന സമയത്തെങ്കിലും.

വീട്ടിലെത്തും വരെ വിശപ്പിന്റെ കാര്യം മറന്ന് വണ്ടിയോടിച്ചു. വീടെത്തി. പുറത്തിറങ്ങിയതാണ്. കോവിഡ് ആയത് കൊണ്ട് കുളിച്ച് ഫ്രെഷായി. പിള്ളേര് വിശപ്പ് കാരണം ശ്വാസം മുട്ടി ഇരിക്കയായിരുന്നു. അതിനിടയിലും ചട പടേ ചട പടേന്ന് ഫോട്ടോ എടുത്തു. ആ തന്തൂരിയങ്ങോട്ട് എടുത്തു. മൊരിഞ്ഞ കഷ്ണം വായിൽ വച്ച് ഒരു കടി. ആഹാ. പൊളി. ഗ്രീൻ ചില്ലിയും ബെസ്റ്റ്. മോൾ ഇതിനിടയിൽ അടുക്കളയിലോട്ട് ഓടി ഒരു നാരങ്ങ എടുത്തോണ്ട് വന്നു. അതിന്റെ ആവശ്യം തോന്നിയില്ല. അല്ലാതെ തന്നെ ഗ്രീൻ ചില്ലിയിൽ എല്ലാം ഉണ്ടായിരുന്നു. വീട്ടിൽ ഉണ്ടാക്കിയ ചപ്പാത്തിയോടാപ്പം ചേർത്ത് എല്ലാം അങ്ങ് തട്ടി.

Including GST വില ₹ 242 ആയി. എങ്കിലും വില കുറയ്ക്കാൻ ചില മാർഗ്ഗങ്ങളുണ്ട്. ഇമ്പീരിയൽ കിച്ചന്റെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. ലിങ്ക് – https://chat.whatsapp.com/BEx5xzWGVZGKrmIKrLQ5yK. ഈ വാട്സ് ഗ്രൂപ്പിൽ ഉള്ളവർക്ക് 10 മുതൽ 15 ശതമാനം വരെയൊക്കെ ഡിസ്ക്കൗണ്ട് ഉണ്ട്. ഞാനും ഈ ഗ്രൂപ്പിൽ ഉണ്ട്. എങ്കിലും എനിക്ക് കിട്ടിയില്ല. കാരണം ഓരോ ദിവസവും ഡിസ്ക്കൗണ്ട് ഓരോ വിഭവത്തിനായിരിക്കും. അത് മാത്രമല്ല ചില അപ്രതീക്ഷിത ഡിസ്ക്കൗണ്ടുകൾ ചില സമയത്ത് ഉണ്ടാകും. ആവശ്യമുള്ളവർക്ക് അത് ഉപകരിക്കും. അത് യഥാസമയം ആ വാട്സ് ആപ്പ് ഗ്രൂപ്പിലുള്ളവരെ അറിയിക്കും.

അന്ന് തന്തൂരിക്ക് ഡിസ്‌കൗണ്ട് ഇല്ലായിരുന്നു. ഞാൻ അന്ന് തന്തൂരി കൊതിച്ച് തന്തൂരി വാങ്ങിക്കാൻ പോയത് കൊണ്ട് അത് തന്നെ വാങ്ങിച്ചു. കൊതിക്കെന്ത് ഡിസ്ക്കൗണ്ട്. കൊതി തോന്നിയിട്ട് അത് അപ്പോൾ തന്നെ വാങ്ങിച്ച് കഴിക്കുമ്പോഴുള്ള ഒരു നിർവൃതി ഉണ്ട്. ആ നിർവൃതിയുമായി മഴയത്ത് നല്ല ഒരു ഉറക്കം. നല്ല ഒരു അനുഭവം.

The Imperial Kitchen, Ground Floor, Heera High Life, Keston Rd, Near Trends, Kanaka Nagar, Nanthancodu, Thiruvananthapuram, Timings: 11 AM to 9 PM, Seating Capacity: 220.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.