വിമാനയാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്ക് വേണ്ട എല്ലാവിധ സേവനങ്ങളും നല്‍കുന്നവരാണ് എയര്‍ഹോസ്റ്റസുമാര്‍. എന്നാല്‍ ഈ എയര്‍ഹോസ്റ്റസുമാര്‍ അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും പല യാത്രക്കാരും നല്‍കാറില്ല. ചില യാത്രക്കാര്‍ വളരെ മോശമായ രീതിയില്‍ എയര്‍ഹോസ്റ്റസുമാരോട് പെരുമാറാറുമുണ്ട്. എന്നാല്‍ യാത്രക്കാരെ സന്തോഷിപ്പിയ്ക്കുക എന്നത് തങ്ങളുടെ കടമയായതിനാല്‍ എയര്‍ഹോസ്റ്റസുമാര്‍ പലപ്പോഴും മൗനം പാലിക്കുകയാണ് ചെയ്യാറുള്ളത്. എങ്കിലും ഇവര്‍ യാത്രക്കാരില്‍ നിന്ന് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്.
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ അല്ലെങ്കില്‍ കാര്യങ്ങളുണ്ട്. പലരും എയര്‍ഹോസ്റ്റസുമാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാറില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ എയര്‍ഹോസ്റ്റസുമാരുടെ ജോലി തടസ്സപ്പെടുത്തുന്ന യാത്രക്കാരെ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപായി യാത്രക്കാർക്കു വേണ്ടി സുരക്ഷാ നിർദ്ദേശങ്ങൾ എയർഹോസ്റ്റസുമാർ ഡിസ്പ്ലേ ചെയ്യാറുണ്ട്. എന്നാൽ ഈ സമയത്ത് ചില യാത്രക്കാർ ഇവരെ കളിയാക്കുകയും ഇവരുടെ ചലനങ്ങൾ ഫോട്ടോയിൽ പകർത്താൻ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇതെല്ലാം എത്ര മോശം കാര്യമാണെന്ന് നിങ്ങൾ ഓർക്കണം.
ജോലിയുടെ ഭാഗമായി ആകര്‍ഷണീയമായ രൂപത്തിലും വേഷത്തിലുമായിരിയ്ക്കും എയര്‍ ഹോസ്റ്റസുമാര്‍ എത്തുന്നത്. എന്നാല്‍ ചില യാത്രക്കാര്‍ ഇവരെ മോശമായ രീതിയില്‍ പെരുമാറുകയും നോക്കുകയും ചെയ്യാറുണ്ട്. തുറിച്ചു നോട്ടവും അനാവശ്യമായി വിളിക്കുന്നതും ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നില്ല. അനുവാദമില്ലാതെ ഫോട്ടോയും വിഡിയോയും എടുക്കുന്ന യാത്രക്കാര്‍ എയര്‍ഹോസ്റ്റസുമാര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. കൂടുതലായും മലയാളികളാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് മറ്റൊരു വസ്തുത.
അതിനു ഏറ്റവും വലിയ ഉദാഹരണമാണ് കൊച്ചിയിൽ നിന്നും തായ്ലാൻഡിലേക്കുള്ള രാത്രിയിലെ എയർ ഏഷ്യ വിമാനം. ഇതിലെ യാത്രക്കാരെല്ലാം തന്നെ തായ്‌ലൻഡിൽ അടിച്ചുപൊളിക്കാൻ പോകുന്നവരായിരിക്കും. വിമാനത്തിൽ കയറുന്നതിനു മുൻപേ ചിലരൊക്കെ മദ്യം അകത്താക്കിയിട്ടുണ്ടാകും. പിന്നെ ഒച്ചപ്പാടായി… ബഹളമായി… എയർ ഹോസ്റ്റസുമാരെ മലയാളത്തിൽ കമന്റടിക്കലായി.. അങ്ങനെ തുടങ്ങുന്നു.
ഇതൊക്കെ വിമാന ജീവനക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ആ സമയത്തെ അവരുടെ മുഖം കണ്ടാലേ മനസ്സിലാകും. എന്നാലും നമ്മുടെ ആളുകൾക്ക് ഒരു കുലുക്കവും ഉണ്ടാകില്ല. ഞാൻ കാശുമുടക്കി ടിക്കറ്റ് എടുത്തു പോകുകയല്ലേ, എനിക്ക് വിമാനത്തിൽ എന്തും ആകാം എന്ന വിചാരമാണ് ഇവരിൽ പലർക്കും. അതുകൊണ്ടുതന്നെ വിമാനയാത്രാ രംഗത്ത് മലയാളികൾക്ക് നല്ല പേരാണ് ഉള്ളത്.
അതുപോലെതന്നെ യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും എടുത്തു കൊടുക്കുക എന്നത് എയര്‍ഹോസ്റ്റസുമാരുടെ കടമയാണ്. എന്നാല്‍ ഇവരെ ഹോട്ടലിലെ വെയ്റ്റർമാര്‍ക്ക് തുല്യമായി കാണുന്ന യാത്രക്കാരുണ്ട് ചിലർ. മദ്യം ലഭ്യമായ വിമാനങ്ങളിലായിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എയർഹോസ്റ്റസുമാർക്ക് കൂടുതലായും നേരിടേണ്ടി വരിക. ഇത്തരം യാത്രക്കാരെ എയർഹോസ്റ്റസുമാർ ഇഷ്ടപ്പെടുന്നില്ല. അതുപോലെ തന്നെ എയര്‍ഹോസ്റ്റസുമാരെ വെറും വേലക്കാരായി കാണുന്ന യാത്രക്കാരെയും ഇവര്‍ ഇഷ്ടപ്പെടുന്നില്ല.
ഇപ്പോൾ മനസ്സിലായില്ലേ എയർഹോസ്റ്റസുമാർ യാത്രക്കാർക്ക് പന്താടാനുള്ള പാവകൾ അല്ലെന്ന്. അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇനി മുതൽ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ അല്ലെ? എയർഹോസ്റ്റസുമാരെ വെറുപ്പിക്കാതിരിക്കുക..അവർ നമ്മുടെ സഹോദരിമാരല്ലേ…
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.