എഴുത്ത് – ഷെഫീഖ് ഇബ്രാഹിം, കണ്ടക്ടർ, കെഎസ്ആർടിസി എടത്വ.
KSRTC യില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ 500 രൂപ പിഴ ഈടാക്കും എന്ന നിയമം നേരത്തെയുളളതാണ്. പക്ഷേ, എത്ര യാത്രികര്‍ ഉണ്ടെങ്കിലും ഇപ്രകാരം ഒരു യാത്രികന്‍ ഉണ്ടെങ്കില്‍ കണ്ടക്ടര്‍ക്ക് റിപ്പോര്‍ട്ട് ഉറപ്പാണ്. സാധാരണ പിഴ ഈടാക്കാറില്ല. പ്രസ്തുത ടിക്കറ്റ് ചാര്‍ജ്ജ് ഒരെണ്ണം യാത്രികനും, ഒരെണ്ണത്തിന്‍റെ ചാര്‍ജ്ജ് കണ്ടക്ടറും നല്‍കണം.
കഴിഞ്ഞ ദിനം ഒരു യാത്രികന്‍ ഉറങ്ങിയ പോയ സംഭവത്തില്‍ 500 രൂപ KSRTC ഈടാക്കിയ സംഭവം വളരെധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ പോകുന്ന ഒരാള്‍ക്ക് പെറ്റി അടിക്കാതെ ഈ ദയ ലഭിക്കാറില്ല എന്ന കാര്യം നാം വിസ്മരിക്കരുത്. പെറ്റി അടക്കാന്‍ ഇല്ലാതെ നിസ്സഹായ അവസ്ഥയില്‍ നില്‍ക്കുന്ന ധാരാളം പേരെ നാം വഴിയില്‍ കാണാറുണ്ട്. പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങങ്ങളില്‍ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, പൊതുജനത്തിന്‍റെ ഭാഗമായുളള പ്രതിനിധികളോ ആ പെറ്റി അടച്ചു പോലീസിനോട് ഇപ്രകാരം ചെയ്യാറുമില്ല.
ഈ വിഷയം കൈകാര്യം ചെയ്തപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ടായിരുന്നു. ഒരു യാത്രികന്‍ ബസ്സില്‍ കയറിയാല്‍ കണ്ടക്ടര്‍ ഇരിക്കുന്നിടത്ത് 2 തവണ വന്നു പോയാല്‍ പോലും ഒരു യാത്രികന്‍ ഉറങ്ങാന്‍ സമയമായിട്ടില്ല. എന്താകും ഇവിടെ സംഭവിച്ചത്? കണ്ടക്ടര്‍ എങ്ങനെയായാലും പണിയാണ്. ആയതിനാല്‍ ഇത്തരം സംഭവങ്ങള്‍ പൂര്‍ണ്ണമായി നെഗറ്റീവ് ചിത്രീകരിക്കുമ്പോള്‍ KSRTC യിലെ ജീവനക്കാരെ മുഴുവനായി ബാധിക്കുന്നു.
ഇവിടെ കണ്ടക്ടര്‍ വിഭാഗത്തെ യാതൊരു വിധത്തിലും പ്രസ്തുത വാര്‍ത്ത വായിക്കുന്നവര്‍ പരിഗണിക്കുന്നില്ല. കണ്ടക്ടര്‍ വിഭാഗം ഇത്തരം വിഷയങ്ങളില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ആരു മനസ്സിലാക്കുന്നില്ല.ടിക്കറ്റ് എടുക്കാതെ ഇപ്രകാരമുളള എല്ലാവരും ഇന്‍സ്പെക്ടര്‍മ്മാര്‍ കയറി പിടിക്കപ്പെടുമ്പോള്‍ ഉളള പതിവ് പല്ലവിയാണ് കണ്ടക്ടര്‍ ഈ ഭാഗത്തേക്ക് വന്നില്ല എന്നത്.
കൃത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായാണ് ഇന്‍സ്പെക്ടര്‍ പിഴ ഈടാക്കിയത്. നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് നടന്നത്. പകരം സമൂഹ മാധ്യമങ്ങള്‍ വലിയ പാതകം ചെയ്തതുപോലെയാണ് ചിത്രീകരിക്കുന്നത്. KSRTC എന്ന പൊതു ഗതാഗത സംവിധാനം ഓരോ മലയാളിക്കും എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് ചിന്തിക്കേണ്ടതിന് പകരം അതിനെതിരെ പരമാവധി നെഗറ്റീവ് പ്രചരണം നടത്തുകയാണ് ചെയ്തത്. തെറ്റായ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടണം. തീർച്ചയാണ്.
പക്ഷേ, ഇതുപോലുള്ള കാര്യങ്ങളിൽ ഇൻസ്പെക്ടറെ കുറ്റപ്പെടുത്തുന്നവർ നാളെ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താലും എസ്ഐ പൈസ അടച്ചോളും എന്ന തെറ്റായ സന്ദേശമാണ് സമുഹത്തിൽ പരത്തുന്നത്. ആ അര്‍ത്ഥത്തില്‍ ഇതൊരു തെറ്റായ പ്രവണതയായി മാറാം.