ബാംഗ്ലൂർ മലയാളികളുടെ ചിരകാലഭിലാഷം വർഷങ്ങൾ ആയി ആവശ്യപ്പെട്ടു കൊണ്ടിരുന്ന തിരുവല്ല ഡിലേക്‌സ് സമയ മാറ്റം ഈ അടുത്ത ദിവസം പൂവണിഞ്ഞിരുന്നു.. ബാംഗ്ലൂരിലേക്കുള്ള ഒരു വിധം എല്ലാ ബസുകളും സമയ മാറ്റം വരുത്തിയപ്പോൾ തിരുവല്ല ഡീലക്സ് മാത്രം പഴയ സൂപ്പര്‍ ഫാസ്റ്റ് ബസിന്‍റെ ടെെമിങ്ങില്‍ ഉച്ചക്ക് 14:20 ഓടിക്കൊണ്ടിരിക്കുകയായിരുന്നു. പുതിയ ടൈമിംഗ് എല്ലാ സ്ഥലത്തു നിന്നുമുള്ള യാത്രക്കാർക്കും സൗകര്യപ്രദമാണ്. ഇത് നടപ്പിലാക്കിയ അധികാരികൾക്ക് ഒരായിരം നന്ദി.

ഇനി കാര്യത്തിലേക്ക് വരാം.. ഈ സമയ മാറ്റം പൊളിക്കാൻ ഉള്ള ശ്രമങ്ങൾ തകൃതി ആയി നടക്കുന്നുണ്ട് എന്നതാണ് കിട്ടുന്ന വിവരങ്ങൾ. വേറെ ആരും അല്ല.. ഇത് ഓടിക്കുന്ന ചില ജീവനക്കാർ തന്നെയാണ്. എല്ലാവരും അല്ല. പുതിയ സമയം ആയപ്പോഴും ഫസ്റ്റ് സര്‍വീസില്‍ത്തന്നെ വളരെ കൃത്യ സമയത്ത് മികച്ച കളക്ഷന്‍ നേടി ഓടി ബംഗളൂരുവിലും മടങ്ങി തിരുവല്ലയിലും എത്തിച്ച ആ രണ്ട് ജീവനക്കാര്‍ക്ക് കെെ അടി ഏറേ ആണ് സോഷ്യല്‍ മീഡിയയില്‍…..

എന്നാല്‍ ചിലര്‍ മാത്രം ഇത് പഴയ സമയത്തിലേക്ക് മാറ്റാൻ കൊണ്ട് പിടിച്ചു ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത് എന്തിന് വേണ്ടി? നാട്ടുകാർക്ക് കൂടുതൽ ഉപകാരപ്രദമായ സമയം ആക്കിയപ്പോൾ എന്തിനാണ് നിങ്ങൾ അത് നശിപ്പിക്കാൻ നോക്കുന്നത്? കഷ്ടം തന്നെ. ഇപ്പോഴിതാ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കും വിധം പത്ര വാര്‍ത്തയും നല്‍കിയിരിക്കുന്നു. വാര്‍ത്തയില്‍ ഉള്ളതെല്ലാം പച്ച കള്ളവും വാസ്തവ വിരുദ്ധവും.

സൂപ്പര്‍ ഫാസ്റ്റ് ടെെം മാറ്റി ഡീലക്സ് എന്ന് എഴുതാന്‍ ലേഖകന്‍ മറന്നുവൊ മനപ്പൂര്‍വ്വം എഴുതാഞ്ഞതൊ ? റിസര്‍വേഷന്‍ കൗണ്ടര്‍ ഇല്ല എന്നതിന് ഓണ്‍ലെെന്‍ റിസര്‍വേഷന്‍ ഇല്ല അത്രെ. കളള വാര്‍ത്ത മനസിലാക്കാന്‍ സാധാരണക്കാരന് എന്ത് ഈസി…

ഇതില്‍ നിന്നും കോര്‍പ്പറേഷന്‍ അധികാരികള്‍ ഒന്ന് ശ്രദ്ധിയ്ക്കുമല്ലൊ, കൊട്ടാരക്കര കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കോട്ടയത്തൊ ആലപ്പുഴയൊ പോവണം. എത്രയും വേഗം ഒരു റീസര്‍വേഷന്‍ കൗണ്ടര്‍ അവിടെ ആവശ്യം ആണ്. അത് ഈ ബസിന് മാത്രം അല്ല മുന്‍കൂര്‍ റിസര്‍വേഷന്‍ ഉള്ള എല്ലാ ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കും ഉപകാരം ആവും.

ബുധനാഴ്ച ആദ്യ ട്രിപ്പില്‍ കളക്ഷൻ ₹48000, ഇട ദിവസം മുന്‍പ് ഓടി ഇരുന്നത് ₹28000 – ₹32000 വരെ. വാര്‍ത്തയില്‍ ടോപ് കളക്ഷന്‍ കൊടുത്തിരിക്കുന്നതോ ഫെസ്റ്റിവല്‍ സീസണിലെയും. ഇതെങ്ങനെ പത്രക്കാർക്ക് ഇത്ര കൃത്യമായി കിട്ടി? വാര്‍ത്താ എഡിറ്റര്‍ തിരുവല്ല ഡീലക്സ് കണ്ടക്ടര്‍ ആണൊ ഇനി ?

ആദ്യ യാത്രയില്‍ തന്നെ തിരുവല്ലയില്‍ നിന്ന് യാത്രക്കാര്‍ ഏറെയായിരുന്നു. മുൻപൊക്കെ നേരിട്ടുള്ള ബെംഗളൂരു ടിക്കറ്റുകൾ ഈ ബസ്സിൽ കുറവായിരുന്നു. കാലിയടിച്ചു തൃശ്ശൂർ, പാലക്കാട് വരെ പോയിട്ടായിരുന്നു വണ്ടി ഫുൾ ആയിരുന്നത് എന്നത് യാഥാർഥ്യമാണ്. എന്തായാലും നട്ടുച്ചയ്ക്ക് പൊരി വെയിലും കൊണ്ട് ചൂടത്ത് യാത്ര ചെയ്യുന്നതിലും ഭേദം ആണ് യാത്രക്കാര്‍ക്കും, ചൂടത്ത് വണ്ടി ഓടിക്കുന്ന ജീവനക്കാര്‍ക്കും ഈ സമയ മാറ്റം.

പിന്നെ ഈ നെഗറ്റീവ് പബ്ലിസിറ്റി തന്നതില്‍ വളരെ നന്ദി ഉണ്ട് പത്ര മാധ്യമമേ. എന്തായാലും യാത്രക്കാരില്‍ ആശങ്ക അല്ല ഇങ്ങനെ ഒരു വണ്ടി ഉണ്ടെന്നുള്ള കാര്യം നാല് പേരെ അറിയിച്ചതിന്. പ്രെെവറ്റ് ബസുകള്‍ക്ക് അഞ്ച് മണിക്ക് ശേഷം പുറപ്പെട്ട് പുലര്‍ച്ചെ ആറിന് ബാഗ്ലൂര്‍ എത്താം എങ്കില്‍ തിരുവല്ല ഡീലക്സിനും സുഖമായി എത്താം. ആര്‍ക്കും ആശങ്ക ഇല്ല. ദയവായി ഇങ്ങനെ തെറ്റായ വാര്‍ത്ത നല്‍കരുതെ.

എഴുത്ത് – ജോമോൻ വാലുപുരയിടത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.