വയനാട്ടിലേക്ക് ടൂർ പ്ലാൻ ചെയ്യുന്നവർക്കായി ചില വിവരങ്ങൾ

Total
172
Shares

വിവരണം – ദീനദയാൽ വി.പി. (യാത്രികൻ ഗ്രൂപ്പ്).

വയനാട്ടിലേക്ക് ടൂർ പ്ലാൻ ചെയ്യുന്നവർക്കായി ചില വിവരങ്ങൾ താഴെ കൊടുക്കുന്നു ടൂർ പ്ലാൻ ചെയ്യുന്നതിന് മുൻപ് ഇത് വായിച്ചു നോക്കിയാൽ നിങ്ങളുടെ യാത്ര എളുപ്പമാക്കാം. പ്രധാന സ്ഥലങ്ങൾ മാത്രമേ സൂചിപ്പിക്കുന്നുള്ളു..

1 #മുത്തങ്ങ_വന്യജീവി_സങ്കേതം, തോൽപ്പെട്ടി വന്യജീവി സങ്കേതം – Entry time-7 am-9am(40 jeeps), 3 pm-5pm(20 jeeps). ഇവിടെ ജീപ്പ് സഫാരിയാണുള്ളത്. രാവിലെ 40 ജീപ്പും വൈകുന്നേരം 20 ജീപ്പുകളും മാത്രമാണ് പ്രവേശനം. ഒരു ജീപ്പിൽ പരമാവധി 7 പേർ എന്നരീതിയിലാണ് പോകുന്നത്.ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ. മുൻകൂട്ടി ബുക്കിംഗ് ഇല്ല. അതിനാൽ ആദ്യം വരുന്നവർക്കേ ടിക്കറ്റ് ലഭിക്കാറുള്ളു.ഒരു മണിക്കൂറാണ് സഫാരി സമയം.

Pic – Sirajuddin Vysyambath.

2 #എടക്കൽ_ഗുഹ : Entry time-9 am-3.30 pm. എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും. ഒന്നര കിലോമീറ്റർ ദൂരം കയറ്റം കയറി വേണം നടക്കാൻ എന്ന് ഓർക്കുക.

3 #സൂചിപ്പാറ_വെള്ളച്ചാട്ടം : Entry time-9 am-4pm . വേനൽക്കാലങ്ങളിൽ വരൾച്ചമൂലം ഇവിടെ അടച്ചിടാറുണ്ട്. അതിനാൽ ആദ്യമേ അന്വേഷിച്ചിട്ടു വേണം പോകാൻ.കനത്ത മഴയും ഇടിമിന്നലും ഉണ്ടായാലും സാധാരണ അടക്കാറുണ്ട്.

4 #ചെമ്പ്ര_മല Entry-7am-2pm(trekking),മലകയറ്റമാണ് പ്രധാന ആകർഷണം ,പ്രായമുള്ളവർക്കും കുട്ടികൾക്കും മല കയറാൻ ബുദ്ധിമുട്ടാകും. വെള്ളം കരുതണം അതുപോലെ പഴവും പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. ചില സമയങ്ങളിൽ ഇവിടെ പ്രവേശനം നിരോധിയ്ക്കാറുള്ളതിനാൽ പോകുന്നതിനു മുന്നേ ഒന്ന് അന്വേഷിക്കുക.

5 #പൂക്കോട്_തടാകം. Entry time-9 am-5.30 pm, 9 am-5pm(boating). പ്രധാന ആകർഷണം ബോട്ടിംഗ് ആണ് . ഇന്ത്യയുടെ ഭൂപടത്തോട് സാദൃശ്യമുള്ള ആകൃതിയിൽ പ്രകൃതി നിർമിച്ച ഈ തടാകത്തിനു ചുറ്റും നടപ്പാതയുണ്ട്.

6 #ബാണാസുര_സാഗർ : Entry time-9 am-5 pm , മണ്ണ് കൊണ്ട് നിർമിച്ച ഈ ഡാമിൽ സ്പീഡ് ബോട്ട് സൗകര്യമുണ്ട്. പക്ഷെ അഞ്ചു മണിക്ക് മുൻപ് ടിക്കറ്റ് വാങ്ങണം.

Photo – Sachidanantha sahu.

7 #ബാണാസുരാ_ഹിൽ_ട്രെക്കിങ് : ബാണാസുരാ ഹിൽ ട്രെക്കിംഗ് എന്ന പേരിൽ മുൻപേ DTPC നടത്തി വരുന്ന ട്രെക്കിംഗ് Camp ഇവിടെ നടക്കുന്നുണ്ട്. വയനാട്ടിലെ രണ്ടാമത്തെ വലിയ മലയാണ് BanraSura Hill. മാനന്തവാടിയിയിൽ നിന്ന് 25 Km ഉം കൽപ്പറ്റ യിൽ നിന്ന് 37 km ഉ ദൂരം ഉണ്ട്. സമുദ്ര നിരപ്പിൽ നിന്നും 2030 മീറ്റർ (6660അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാണാസുര ഹിൽ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. കാറ്റുമല അതിന്റെ ഒരു ഭാഗമാണ്.

1200 മീറ്ററാണ് ഇതിന്റെ ഉയരം. 3 തരം ട്രക്കിങ് ആണ് അവിടെ അനുവദിക്കുന്നത്, 1)-3 മണിക്കൂർ ട്രക്കിങ്ങ് : 750 രൂപയാണ് ചാർജ്ജ്. ഒരു ടീമിൽ മാക്സിമം 10 പേരെയാണ് അനുവദിക്കുന്നത്.ഒരു ഗൈഡും ഉണ്ടാകും. 2)-5 മണിക്കൂർ ട്രക്കിങ്ങ് 1200 രൂപ.ഒരു ടീമിൽ മാക്സിമം 10 പേർ. ഒരു ഗൈഡും ഉണ്ടാകും. 3) – ഫുൾ ഡേ ട്രക്കിങ്ങ് .1500 രൂപ.രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്.

ഒരു ടീമിൽ മാക്സിമം 5 പേരെ ആണ് അനുവദിക്കുന്നത്. ഒരു ഗൈഡും ഉണ്ടാകും.
മൂന്ന് മണിക്കൂർ ട്രക്കിങ്ങ് പോയി 5 മണിക്കൂർ കഴിഞ്ഞ് ഇറങ്ങിയാൽ 750 രൂപ കൂടുതൽ അടക്കേണ്ടി വരും. ട്രക്കിങ്ങിനു പോകുന്നവർ കഴിയുന്നതും ഒന്നോ രണ്ടോ ദിവസം മുമ്പ് വിളിച്ച് ബുക്ക് ചെയ്ത് പോകുന്നതാണ്‌ നല്ലത്. കഴിവതും രാവിലെ തന്നെ എത്താൻ ശ്രമിക്കണം.

8 #കുറുവ_ദ്വീപ് Entry time-9am-3pm, കുറുവ ദ്വീപ് കൽപ്പറ്റയിൽ നിന്നും കിലോമിറ്റർ അകലെയാണ്. ചങ്ങാടത്തിലാണ് നദി കടക്കുന്നത് അതിനു ശേഷം ഒരു കിലോമീറ്ററോളം നടന്നു വേണം പ്രധാന സ്ഥലത്തു എത്താൻ അതിനു ശേഷം വെള്ളത്തിലിറങ്ങി കുളിക്കുവാനും റിവർ ക്രോസ് ചെയ്യാനും സാധിക്കും.ജൂൺ മുതൽ നവംബര് വരെ ഇവിടെ അവധിയാണ്.

9 #തിരുനെല്ലി_ക്ഷേത്രം, 5.30 AM-12.30 PM and 5.30 pm, ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രം കൽപ്പറ്റയിൽ നിന്നും ൬൫ കിലോമീറ്റര് അകലെയാണ്.കാടിന്റെ നടുക്കാണ് ക്ഷേത്രം.

Photo – Salam Arakkal.

10 #900_കണ്ടി: പ്രകൃതിയുടെ ഹരിതഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദര ക്കാഴ്ച്ചകൾ നിറഞ്ഞ 900 കണ്ടി വയനാടിന്റെ യഥാർത്ഥമുഖമായിരുന്നു. ചുണ്ടലിൽ നിന്നും മേപ്പാടി സിറ്റിയിൽ വന്ന് സൂജിപാറ റോഡിലെക്ക്‌ തിരിയുക കുറച്ച്‌ ദൂരം വന്നാൽ കള്ളടി മകാം കാണും…അതു കയിഞ്ഞു 100-200 മിറ്ററിന്നു ഉള്ളിൽ ഒരു ചെറിയ പാലം വരും…പാലം കയിഞ്ഞ ഉടനെ വലത്തോട്ട്‌ ഉള്ള വിതി കുറഞ്ഞ ടാറിട്ട റോഡ്‌….

11 #വില്ലേജ്_ലൈഫ്_എക്സ്പീരിയൻസ് : ടൂർഉത്തരവാദിത്വ ടൂറിസം നടത്തുന്ന ഈ പ്രോഗ്രാം മുൻകൂട്ടി ബുക്ക് ചെയ്യാം, ഗ്രാമങ്ങളിലൂടെ വയനാടിന്റെ മനസ്സറിഞ്ഞു നടക്കാം,മൺപാത്ര നിർമാണം ,ആർച്ചെറി, യൂക്കാലി തൈലനിർമാണം കുട്ടനിർമാണം,മുളയുൽപ്പന്ന നിർമാണം ,പക്ഷിനിരീക്ഷണം,ഗ്രാമയാത്ര,ഗ്രാമീണ ഭക്ഷണം,നെല്പാടങ്ങളിലൂടെയുള്ള യാത്ര എന്നിവ ഇതിൽ ആസ്വദിക്കാം അതോടൊപ്പം സാധാരണക്കാർക്ക് ഇതൊരു വരുമാന മാർഗവുമാണ് . വയനാട്ടിൽ രണ്ടു പാക്കേജുകളുണ്ട് .

ഇവിടെ പറയാത്ത ചില സ്ഥലങ്ങളുണ്ട് മീൻമുട്ടി വെള്ളച്ചാട്ടം, സൺറൈസ് വാലി, നീലിമല പോയിന്റ്, മൈലാടി പാറ, കാന്തന്പാറ, അരണമല, കുറുമ്പാലക്കോട്ട, സീതമ്മക്കുണ്ട് അങ്ങനെ എണ്ണിയാൽ തീരാത്ത അത്ര.

കവർ ഫോട്ടോ – റഫീന.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post