ലേഖകൻ – ‎Sigi G Kunnumpuram‎ (PSC VINJANALOKAM).

മലയാള കാര്‍ട്ടൂണ്‍രംഗത്തെ കുലപതിയായാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ‘ടോംസ്’ അറിയപ്പെടുന്നത്. ഒരിക്കല്‍ ടോംസ് വരച്ച ബോബന്‍െറയും മോളിയുടെയും ചിത്രങ്ങള്‍ കണ്ട ഫാദര്‍ ജോസഫ് വടക്കുംമുറിയാണ് ‘ബോബനും മോളിയും’ മലയാള മനോരമ ആഴ്ചപ്പതിപ്പിന് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടത്. അയച്ചുകൊടുത്ത കാര്ട്ടൂണ്‍ അതേ വേഗത്തില്‍ തിരിച്ചുവന്നു. നിരാശനായ ടോംസ് കാര്ട്ടൂണ്‍ പണി നിര്ത്തി അപ്പന്‍െറ കൃഷിയിലേക്ക് തിരിഞ്ഞു. കൃഷിനാശത്തിന് നഷ്ടപരിഹാരം വാങ്ങാന്‍ ആലപ്പുഴ കൃഷിയാപ്പീസില്‍ പോയതാണ് ടോംസിന്‍െറ ജീവിതത്തിലെ വഴിത്തിരിവായത്.

കൃഷിയാപ്പീസിന്‍െറ മുറ്റത്തുവെച്ച് കണ്ട പഴയ സുഹൃത്ത് ‘വരയൊക്കെ എന്തായി…?’ എന്നു ചോദിക്കുന്നു. കാര്ട്ടൂണ്‍ പ്രസിദ്ധീകരിക്കാത്ത പത്രാധിപന്മാരെ ടോംസ് ചീത്ത വിളിക്കുന്നു. അതുകേട്ടുനിന്ന ഒരാള്‍ ‘പത്രക്കാരെ മുഴുവന്‍ ചീത്തവിളിച്ച താങ്കള്‍ കവിയാണോ’ എന്ന് ചോദിക്കുന്നു. ‘അല്ല, ചിത്രകാരനാണ്. നന്നായി കാര്ട്ടൂണ്‍ വരക്കാനറിയാം. പക്ഷേ, പ്രസിദ്ധീകരിക്കാന്‍ ആരുമില്ല’. അയാള്‍ കടലാസില്‍ ഒരു മേല്വി്ലാസമെഴുതി ടോംസിന് കൊടുക്കുന്നു. വര്ഗീണസ് കളത്തില്‍, എഡിറ്റര്‍, മനോരമ വാരിക എന്ന ആ വിലാസത്തില്‍ കാര്ട്ടൂണ്‍ അയക്കാന്‍ അയാള്‍ പറഞ്ഞു. താങ്കള്‍ ആരാണ് എന്ന ടോംസിന്‍െറ ചോദ്യത്തിന് അയാള്‍ മറുപടി പറഞ്ഞു. ‘ആളുകള്‍ എന്നെ വിളിക്കുന്നത് വര്ഗീ്സ് കളത്തില്‍ എന്നാണ്’.
അങ്ങനെ ബോബനും മോളിയും മനോരമ വാരികയിലൂടെ പുറത്തുവന്നു തുടങ്ങി. അങ്ങനെ മലയാളികള്‍ മനോരമ വാരികയുടെ അവസാന പേജില്നിമന്ന് വായന തുടങ്ങി. ഓരോ ആഴ്ചയും ബോബനും മോളിയും വായിക്കാന്‍ ആളുകള്‍ കാത്തിരുന്നു. രാഷ്ട്രീയക്കാരും സിനിമക്കാരും പുരോഹിതരും കോളജ് അധ്യാപകരും വിദ്യാര്ഥിികളും വീട്ടമ്മമാരുമെല്ലാം ആ ഇരട്ടക്കുട്ടികളുടെ ആരാധകരായി.

മൂന്നു തലമുറ മുഴുവന്‍ പെണ്ണുങ്ങള്‍ മാത്രമുള്ള ആ വീട്ടില്‍ ഒരാണ്‍ കുഞ്ഞിനായി അവര്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അവസാനം ഒരാണ്‍തരി പിറന്നാല്‍ അവനെ അച്ചന്‍പട്ടത്തിനയക്കാമെന്നു വരെ അവര്‍ നേര്‍ച്ച നേര്‍ന്നു. അതില്‍ ദൈവം വീണുവെന്നു തന്നെ പറയാം. അങ്ങനെ 1929 ജൂണ്‍ 20 ന് കര്‍ഷകനായ അത്തിക്കുളം വാടക്കല്‍ വീട്ടില്‍ കുഞ്ഞുതൊമ്മനും ഭാര്യ സിസിലി തോമസ്സിനും ആരോഗ്യമുള്ള ഒരാണ്‍കുഞ്ഞ് പിറന്നു. വലിയൊരു പെണ്‍പടക്കു ശേഷം നേര്‍ച്ചകളും വഴിപാടുകളും നേര്‍ന്നുണ്ടായ ആ കുഞ്ഞിന് അവര്‍ തോമസ് എന്നു പേരിട്ടു. ആറ്റു നോറ്റുണ്ടായ ആണ്‍തരിയെ പൊന്നു പോലെയാണ് അവന്റെ സഹോദരിമാര്‍ വളര്‍ത്തിയത്. അതായിരിക്കും വീണ്ടുമൊരു പരീക്ഷണത്തിന് ദൈവം വീണ്ടും തുനിഞ്ഞത്. തോമസ്സിനു ആറോ ഏഴോ വയസ്സു പ്രായമുള്ള സമയത്ത് വീടിനടുത്തെ ആറ്റില്‍ കുളിക്കാന്‍ പോയപ്പോള്‍ തോമസ് വെള്ളത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണു. ഭാഗ്യമെന്നു പറയട്ടെ മൂത്ത ചേച്ചി അന്നമ്മക്കു അവന്‍ന്റെ മുടിയില്‍ പിടുത്തം കിട്ടിയ കാരണം കൊണ്ട് തോമസ്സിന് ജീവന്‍ തിരിച്ചു കിട്ടി. അതവന്റെ പുനര്‍ജന്മമായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി.കോേളജില്‍ ഡിഗ്രി പഠനം. ബ്രിട്ടിഷ് സൈന്യത്തില്‍ ഇലക്ട്രീഷ്യനായി ചേര്ന്നെങ്കിലും ഒരു മാസത്തിനുശേഷം അവിടെനിന്നു മടങ്ങി.

ശങ്കേഴ്‌സ് വീക്ക്ലിയിലെ കാര്ട്ടൂ ണിസ്റ്റുകൂടിയായിരുന്ന ജ്യേഷ്ഠന്‍ പീറ്റര്‍ തോമസിന്റെ കാര്ട്ടൂണുകളോട് തോന്നിയ ആരാധനയാണ് ടോംസിനെ മാവേലിക്കര സ്‌കൂള്‍ ഓഫ് ആര്ട്സി‌ലെത്തിച്ചത്. അവിടെ മൂന്നുവര്ഷെത്തെ പഠനം. ശേഷം ജനതാ പ്രസ്സില്നിിന്ന് പുറത്തിറങ്ങിയിരുന്ന ‘കുടുംബദീപ’ത്തില്‍ ജോലിക്കുകയറി. പത്രപ്രവര്ത്തകനായാണു തുടക്കം. 1952ല്‍ കുടുംബദീപം, കേരളഭൂഷണം പത്രം എന്നിവയില്‍ പോക്കറ്റ് കാര്ട്ടൂിണുകള്‍ വരയ്ക്കാന്‍ തുടങ്ങി. ഡെക്കാന്‍ ഹെറാള്ഡികലും ശങ്കേഴ്സ് വീക്കിലിയിലും സ്വന്തമായ ഇടം കണ്ടെത്തി. കുട്ടനാട് വെളിയനാട് ടോംസിന്റെ വീടിനടുത്ത് രണ്ട് കുസൃതിപ്പിള്ളേര്‍ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ ഡിഗ്രി പഠനത്തിനുശേഷം ടോംസ് വീട്ടില്‍ കഴിഞ്ഞിരുന്നകാലമായിരുന്നു അത്. മിക്കവാറും പകല്സോമയങ്ങളില്‍ ഉറക്കമായിരിക്കും.

കുസൃതിപ്പിള്ളേരായ ബോബനും മോളിയും ഉറക്കത്തിന് ഭംഗം വരുത്തി വീടിന്റെ മുറ്റത്തുകൂടി നടക്കുക പതിവായിരുന്നു.ഈ നടത്തം മുടക്കാന്‍, ഇവര്‍ തന്റെ വീട്ടുമുറ്റത്തേയ്ക്ക് കയറുന്ന ഭാഗം ടോംസ് അടച്ചുകെട്ടി.കുട്ടികള്‍, ടോംസിന്റെ പുരയിടത്തിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന മരത്തിലൂടെ കയറി പഴയപടിതന്നെ വീട്ടുമുറ്റത്തുകൂടി പോയി. ഇവരുടെ നടപ്പും എടുപ്പും ടോംസ് എന്ന കാര്ട്ടൂണിസ്റ്റിനെ ഉണര്ത്തി. വരയ്ക്കുമെന്നറിഞ്ഞപ്പോള്‍ മോളിയാണ് ആദ്യം,തന്റെ ചിത്രം വരച്ചുതരാമോയെന്ന് ചോദിച്ചത്. നിഷ്‌കളങ്കബാല്യത്തിന്റെ നിര്ബന്ധത്തില്‍ മോളി എന്ന കാര്ട്ടൂണ് കഥാപാത്രം പിറന്നു. മോളിയുടെ സഹോദരന്‍ ബോബനും ചിത്രം വേണമെന്നായി. അങ്ങനെ മലയാളിയുടെ പ്രിയപ്പെട്ട കാര്ട്ടൂണ് കഥാപാത്രങ്ങളായ ബോബനും മോളിയും വരകളിലായി.

ചില വേള കാര്ട്ടൂണ് വരയ്ക്കാനുള്ള ആശയങ്ങളും, അവരില്നിന്ന് കണ്ടെത്തി. ആദ്യ രചന ഇങ്ങനെ ബോബനും മോളിയും കോഴിയെ വളര്ത്തുന്നു. പട്ടിയില്‍ നിന്ന് രക്ഷപെടുത്താന്‍ കോഴിയെ കുട്ട കൊണ്ട് മൂടി. കുട്ട മറിഞ്ഞ് പോകാതിരിയ്ക്കാന്‍ കല്ല് പെറുക്കാന്‍ പോയ ഇരുവരേയും വെട്ടിച്ച് പട്ടി കുട്ടയില്‍ കയറി. പിറ്റേന്ന് കുട്ട പൊക്കിനോക്കുമ്പോള്‍ കുറച്ച് എല്ലു മാത്രം ബാക്കി. സംഭാഷണമൊന്നുമില്ലാതെ ചിരിപടർത്തുന്ന കഥാപാത്രമാണ് ബോബന്റെയും മോളിയുടെയും വളർത്തുപട്ടി. ബോബന്റെയും മോളിയുടെയും ശരീര ചലനങ്ങൾ അനുകരിക്കുന്ന പട്ടിക്കുട്ടിയായാണ് ടോംസ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബനേയും മോളിയേയും ചിത്രീകരിക്കുന്ന മിക്കവാറും എല്ലാ രംഗങ്ങളിലും ഈ പട്ടിക്കുട്ടിയും പ്രത്യക്ഷപ്പെടാറുണ്ട്.

നാട്ടിലെ ഒരു തിരഞ്ഞെടുപ്പകാലത്താണ് പഞ്ചായത്ത് പ്രസിഡന്റായ ഇട്ടുണ്ണനേയും ഭാര്യയായ ചേടത്തിയേയും കിട്ടുന്നത്. ഇട്ടുണ്ണന്റെ ഭാര്യ. ചേട്ടത്തിയുടെ പേര് ചിത്രകഥയിൽ ഒരിടത്തും പരാമര്ശിക്കപ്പെടുന്നില്ലെങ്കിലും ഇവർക്കൊരു പേരുണ്ട്- മജിസ്റ്റ്റേറ്റ് മറിയാമ്മ. ഹെഡ് നേഴ്സാണെന്ന പറഞ്ഞായിരുന്നു ചേട്ടനുമായുള്ള കല്യാണം നടന്നത്. കല്യാണശേഷമാണ്‌ ചേട്ടനറിയുന്നത് അവർ വെറും സ്വീപ്പർ മാത്രമാണെന്ന്. കാർട്ടൂൺ രൂപപ്പെടുന്ന കാലത്ത് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ചട്ടയും മുണ്ടും ആണ് ചേട്ടത്തിയുടെ വേഷം. ഭർത്താവിനെ മതിപ്പില്ലാത്ത ഒരു മൂരാച്ചിയായാണ് ചേട്ടത്തിയെ ടോംസ് അവതരിപ്പിക്കുന്നത്. നാട്ടിലെ കടത്തിണ്ണകളില്‍ കുത്തിയിരുന്നാണ് ഇട്ടുണ്ണന്‍ സമയം കളഞ്ഞിരുന്നത്. അന്യനാട്ടില്‍ നിന്ന് വന്ന ഒരാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്സ‍രിക്കുന്നുവെന്നായപ്പോള്‍ നാട്ടുകാര്‍ കക്ഷിയെ സ്ഥാനാര്ത്ഥിയാക്കി. ആ വിഡ്ഡിയാനെ മാലയൊെക്ക ഇടീച്ച് കൊണ്ടുനടക്കുന്ന കാഴ്ചയില്‍ നിന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ജനിക്കുന്നത്.

‘അപ്പി ഹിപ്പി’യെ കിട്ടിയത് പിന്നീട് താമസമാക്കിയ കോട്ടയത്തു നിന്നാണ്. കോട്ടയം ആര്ട്യ സൊസൈറ്റിയുടെ ഒരു കലാപരിപാടിയുടെ ഗ്രീന്റൂമില്‍ നിന്നാണ്. അവിടെ ഗായികയോട് സൊള്ളിക്കൊണ്ട് ഗിറ്റാറും മീട്ടി നിന്ന ഹിപ്പി. ആ ഹിപ്പിയിസം പിന്നീടെപ്പോഴൊക്കെയോ മലയാളിയുടെ അനുകരിക്കല്‍ സ്വഭാവത്തെ പരിഹസിച്ചുകൊണ്ടേയിരുന്നു. സ്ത്രീലമ്പടനായ കഥാപാത്രം. ഹിപ്പി സംസ്കാരത്തിന്റെ അടയാളമായ ഹിപ്പിത്തലമുടി, ഊശാൻ താടി, കയ്യിൽ ഒരു ഗിറ്റാർ എന്നിവയാണ് അപ്പിഹിപ്പിയുടെ പ്രത്യേകതകൾ. നാട്ടിലുള്ള ഏതെങ്കിലും യുവതിയുടെ പിറകേ നടക്കുകയാണ് അപ്പിഹിപ്പിയുടെ പ്രധാനജോലി.

കാര്ട്ടൂണിലെ പ്രശസ്തനായ ‘രാഷ്ട്രീയക്കാരനെ കണ്ടെത്തിയതല്ല പകരം പലരേയും ചേര്ത്ത് വെച്ച് ഒപ്പിച്ചെടുത്തതാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്”സി.എം സ്റ്റീഫന്റെ ചകിരിപോലുള്ള പുരികം..സി.കേശവന്റെ വളഞ്ഞ മൂക്ക്…കെ.എം മാണിയുടെ കട്ടിമീശ,കെ കരുണാകരന്റെ പല്ല്…പനന്പിള്ളിയുടെ തടിച്ച ചുണ്ട്…വയലാര്‍ രവിയുടെ തവളത്താടി….’ഇതെല്ലാം കൂട്ടിവെച്ചപ്പോള്‍ രാഷ്ട്രീയക്കാനായി. തന്നെ പ്രശസ്തിയിലേയ്ക്ക് കൈപിടിച്ച് നടത്തിച്ച ‘ബോബന്‍ മോളി’കഥാപാത്രങ്ങളോടുള്ള ഇഷ്ടംമൂലം സ്വന്തം മക്കള്ക്കും ആ പേരിട്ടു. മകള്‍ മോളിയുടെ ഉണ്ണിക്കുട്ടനെന്ന മകനും പില്ക്കാലത്ത് കഥാപാത്രമായി.

മകന്‍ ബോസിന് തലമുടി കുറവായതിനാല്‍ കൂട്ടുകാര്‍ ‘മൊട്ടേ’യെന്ന് വിളിക്കുന്നത് കേട്ടാണ്’മൊട്ട’ കഥാപാത്രം ജനിക്കുന്നത്. ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച വക്കീല്‍ കഥാപാത്രം അലക്സ് , കാര്ട്ടൂണിസ്റ്റിനെ കരയിച്ചാണ് ലോകത്തുനിന്ന് മടങ്ങിയത്. നാട്ടിന്പുറത്തെ സുഹൃത്തായ അലക്സ് വക്കീല്‍ പരീക്ഷ പാസായെങ്കിലും കേസില്ല. പിന്നീട് ബിലാസ്പൂരില്‍ ജോലി തേടിപോയ ആള്‍ സുഖമില്ലാതെ മടങ്ങിവന്നപ്പോള്‍ നേരില്‍ കാണാന്‍ പോയി. അവശനായ അലക്സ് ടോംസിന്റെ മടിയില്‍ കിടന്നാണ് മരിച്ചത്. മേരിക്കുട്ടി – ബോബന്റെയും മോളിയുടെയും അമ്മ. ഒരു സാധാരണ വീട്ടമ്മ. പരീത് – ഒരു മുസ്ലീം കഥാപാത്രമാണ് പരീത്. നാട്ടുകാരിൽ ഒരാളായാണ് പരീത് കുട്ടിയെ അവതരിപ്പിക്കുക. ഉപ്പായി മാപ്ല – ഒരു ക്രിസ്ത്യൻ കഥാപാത്രമാണ് ഉപ്പായി മാപ്ല. മിക്കവാറും ഒരു വിഡ്ഡ്യാൻ കഥാപാത്രമായാണ് അവതരിപ്പിക്കുക.കുട്ടേട്ടൻ ആശാനെ പോലെ കാര്യഗൗരവമുള്ള ആൾ. ആശാനും കുട്ടേട്ടനുമാണ് സമകാലീന പ്രശ്നങ്ങൾ ചർച്ച ചെയ്യുക.

കിഴുക്കാംതൂക്ക് പഞ്ചായത്തിലാണ് ബോബനും മോളിയും ചിത്രീകരിക്കപ്പെടുന്നത്.ബോബന്റെയും മോളിയുടേയും കുസൃതികൾ എന്നതിലുപരി കേരളത്തിലെ മധ്യവർഗ്ഗ ജീവിതത്തിന്റെ തമാശകൾ, ആനുകാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾ എന്നിവയാണ് ഈ ഹാസ്യചിത്രകഥയിലൂടെ ടോംസ് വരച്ചുകാട്ടുന്നത്. കൂടുതല്‍ തവണ വരച്ചിട്ടുള്ളത് കെ.എം മാണിയേയും കെ.കരുണാരനേയും. അതിനും ന്യായമുണ്ടായിരുന്നു കാര്ട്ടൂണിസ്റ്റിന്.”ഏറ്റവും ഇഷ്ടമുള്ളവരെ കൂടുതല്‍ വിമര്ശിിക്കും. ഒരിക്കല്‍ വേദിയില്‍ കെ.എം മാണി സംസാരിക്കുകയായിരുന്നു. ”ഞാന്‍ മരിച്ചാല്‍ സ്വര്ഗനത്തില്‍ പോകും’.അത് കേട്ട് ടോംസ് വരച്ചുപോയി. ആ കഥ വരച്ചത് ഇങ്ങനെ. യേശുക്രിസ്തുവിനെ കുരിശിലേറ്റിയപ്പോള്‍ ഇരുവശത്തും രണ്ട് കള്ളന്മാരെ കുരിശിലേറ്റിയിരുന്നു. അതിലൊരു കള്ളനും സ്വര്ഗനത്തില്‍ പോയി.

കാര്ട്ടൂണിലെ കൂരമ്പുകള്‍ കണ്ടവര്‍ ആസ്വദിച്ച് ചിരിച്ചെങ്കിലും അമ്പുകൊണ്ടവരില്‍ ചിലര്‍ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാനുംനോക്കി. എ.കെ.ഗോപാലന്‍, കെ.കരുണാകരന്‍, മത്തായി മാഞ്ഞൂരാന്‍ തുടങ്ങിയ പ്രമുഖര്‍ ടോംസിനെതിരെ കേസ് കൊടുത്തു. സ്ഥിരമായി വിളിച്ച് പരാതി പറയുന്നവരുമുണ്ടായിരുന്നു. നമ്മുടെ സാമൂഹ്യസാഹചര്യങ്ങള്ക്കു നേരെ തിരിച്ച കണ്ണാടികളായിരുന്നു ടോംസിന്റെ കഥാപാത്രങ്ങള്‍. അവരിലൂടെ അദ്ദേഹം നമ്മെ ചിരിപ്പിച്ചു. പുതിയ ചിന്തകൾക്ക് വഴിമരുന്നിട്ടു. ടോംസിന്റെ മരണശേഷവും ഈ കഥാപാത്രങ്ങള്‍ അവരുടെ കര്മ്മം തുടര്ന്നു കൊണ്ടേയിരിക്കും.

പിന്നീട് മിമിക്രിവേദികളില്‍ മിമിക്രിയായി അവതരിപ്പിച്ച് കൈയടിനേടിയ പല ഐറ്റങ്ങളുടെയും ഒറിജിനല്‍ അന്വേഷിച്ചുചെന്നാല്‍ എത്തുന്നത് ബോബനും മോളിയിലുമാണ്. ആകാശവാണിയുടെ യോഗാപ്രോഗ്രാം കേട്ട് യോഗ ചെയ്യുന്നയാള്‍ ബാക്കി ഭാഗം നാളെ എന്നുപറഞ്ഞ് പ്രോഗ്രാം നിര്‍ത്തുമ്പോള്‍ കൈയുംകാലും കുരുങ്ങിക്കിടക്കുന്നതൊക്കെ റ്റോംസിന്റെ ഭാവനയിലാണ് ആദ്യം വിരിഞ്ഞത്. മകളെ പെണ്ണുകാണാന്‍ വന്നവര്‍ എന്ന് തെറ്റിദ്ധരിച്ച് ഇന്‍കംടാക്സുകാരോട് പൊങ്ങച്ചമടിച്ച് കുടുങ്ങുന്നതും അടുത്തപ്രാവശ്യം മകളുടെ കല്യാണവീട്ടുകാരോട് വീണ്ടും ഇന്‍കംടാക്സുകാര്‍ പരീക്ഷിക്കാന്‍ വന്നതാണെന്നു സംശയിച്ച് ദാരിദ്യ്രം പറഞ്ഞ് അബദ്ധത്തിലാകുന്നതുമൊക്കെ ബോബനും മോളി കഥകളാണ്.

ബോബനും മോളിയും പ്രസിദ്ധീകരണം തുടങ്ങി അരനൂറ്റാണ്ടിലേറെയായെങ്കിലും കഥാപാത്രങ്ങള്ക്ക് ഒരിക്കലും പ്രായമേറിയില്ല. ബോബനും മോളിയും കേന്ദ്രകഥാപാത്രങ്ങളാക്കി 1971ല്‍ ശശികുമാറിന്‍െറ സംവിധാനത്തില്‍ സിനിമയും പുറത്തിറങ്ങി. 2006ല്‍ ക്യാറ്റ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകള്‍ അനിമേഷന്‍ ചലച്ചിത്രങ്ങളായി നിര്മിച്ചു. 200 കഥകളാണ് അനിമേറ്റ് ചെയ്തത്. ബോബനും മോളിയും പുസ്തകരൂപത്തിലും പുറത്തിറങ്ങി. ഇപ്പോള്‍ ടോംസ് കോമിക്സ് ടോംസിന്‍െറ ഉടമസ്ഥതയില്‍ ബോബനും മോളിയും മറ്റു കാര്ട്ടൂണുകളും പ്രസിദ്ധീകരിക്കുന്നു.

1961 മുതല്‍ 1987 വരെ ടോംസ് മനോരമയുടെ ജീവനക്കാരന്‍ ആയിരുന്നു. മനോരമയിൽ നിന്നും രാജിവെച്ച ടോംസ് തന്‍െറ കാര്ട്ടൂനണ്‍ പരമ്പര മറ്റൊരു പ്രസിദ്ധീകരണത്തില്‍ വരയ്ക്കാന്‍ ശ്രമിച്ചു. അതിനെതിരെ മനോരമ കോടതിയെ സമീപിച്ചു. കോടതി മറ്റ് പ്രസിദ്ധീകരണങ്ങളില്‍ ടോംസ് ബോബനും മോളിയും വരക്കുന്നത് താല്ക്കാലികമായി വിലക്കി. ഒപ്പം, മനോരമക്ക് ബോബനും മോളിയും വരക്കാനും പ്രസിദ്ധീകരണം തുടരാനും താല്ക്കാനലികാനുമതി നല്കി. മനോരമ തുടര്ന്ന് കുറേക്കാലം മറ്റൊരു കാര്ട്ടൂണിസ്റ്റിനെ കൊണ്ട് ബോബനും മോളിയും വരപ്പിച്ച് പ്രസിദ്ധീകരിച്ചു. എന്നാല്‍ പില്ക്കാലത്ത് ടോംസിന് തന്നെ കാര്ട്ടൂണ്‍ പരമ്പരയുടെ ഉടമസ്ഥാവകാശം ഹൈകോടതി ഇടപെടലിലൂടെ തിരികെ ലഭിച്ചു.

‘മലയാളിയുടെ ബാല്യം’ എന്നാണ് ബോബനും മോളിയും പുസ്തകങ്ങളുടെ ക്യാപ്ഷന്‍. വളരെ കൃത്യമാണ്. മലയാളിയെ ബാല്യത്തിലേക്ക് പോകാന്‍ കൊതിപ്പിച്ചത് ബോബന്റെയും മോളിയുടെയും കുസൃതികളാണ്. ബോബനും മോളിയും ഒരേസമയം മലയാളിയുടെ ബാല്യവും ചിരിയുടെ ബാല്യവും ആകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.