വിവരണം – ഷബീർ അഹമ്മദ്.

അമിത്, നിർമ്മൽ, രഞ്ജിത് ഇവരാണ് താമരശ്ശേരിയിലെ പ്രധാന ചങ്ക്സ്. എന്റെ ട്രാൻസ്ഫർ ഓർഡർ വന്നത് മുതൽ തുടങ്ങിയതാ മച്ചാൻമാരുടെ ബംഗ്ലൂർ ട്രിപ്പ് പ്ലാനിങ്ങ്, എല്ലാവരും സെറ്റായിട്ട് ട്രിപ്പ് നടന്നതു തന്നെ. ഇവർ മൂന്ന് പേര് കൂടാതെ വേറൊരു വാല്ലാത്തവനുമുണ്ട് – കോംറെഡ് ടി.പി! പേരൊക്കെ ഉഷാർ തന്നെ!. താമരശ്ശേരിക്കാരനായത് കൊണ്ടാണന്നറിയില്ല , നമ്മുടെ പപ്പൂന്റെ സ്വഭാവമാണ്. “ഇപ്പോ ശരിയാക്കി തരാം”, എന്ന് പറഞ്ഞ് ആൾ സ്കൂട്ടാകും, പതിവ് പോലെ ഇത്തവണയും ടി.പി മുങ്ങി.

“ഡാ രണ്ട് ദിവസം ഞങ്ങൾ ബംഗ്ലൂരുണ്ടാക്കും, കാണാൻ പറ്റിയ സ്ഥലങ്ങൾ പ്ലാൻ ചെയ്യ്.” പെട്ടെന്നുള്ള ട്രിപ്പായിരുന്നു അവരുടെത്. അല്ലെങ്കിലും ബാംഗ്ലൂർ എന്താണ് കാണാനുള്ളത്, എല്ലാം അനുഭവിക്കാനുള്ളതല്ലേ! ചുമ്മായാണോ ദുൽഖർ ബംഗ്ലൂരിനെ ‘റോക്കിങ് സിറ്റി’ എന്ന് വിശേഷിപ്പിച്ചത്.

എന്തായാല്ലും സ്ഥിരം കാഴ്ചകൾ വേണ്ട. നന്ദി ഹിൽസും, ലാൽബാഗും, ഇസ്ക്കോണ് ക്ഷേത്രവുമെല്ലാം മാറ്റി പിടിക്കാം. വ്യത്യസ്തമായ വിഭവമൊരുക്കാം.

1) സ്നോ സിറ്റി :  അയ്യേ!, ഇതാണോ വെറയിറ്റി! മുഖം ചുളിയണ്ടാ!. കൂട്ടുകാർ ഒന്നിക്കുമ്പോൾ പഴയ എൻർജിയിലോട്ട് എത്താൻ ഇത്തരമൊരിടത്ത് തുടങ്ങുന്നത് ബെസ്റ്റാ!. ഐസ് എറിഞ്ഞും മഞ്ഞിലുടെ സ്കേറ്റ് ചെയ്തും, നൃത്തമാടിയും ബംഗ്ലുരിലെ റോക്കിങ്ങിൻ തുടക്കം കുറിക്കാം.

2) തിണ്ടി ബീഡി ഫുഡ് സ്ട്രീറ്റ് : മോസ്ക്ക് റോഡും, ശിവാജി നഗറിലെ ഫുഡ്‌ സ്ട്രീറ്റുമെല്ലാം കേട്ടിട്ടുണ്ടാക്കും, പക്ഷെ തിണ്ടി ബീഡി ക്ലാസാണ്. മറ്റു സ്ട്രീറ്റുകളെ പോലെ ഇവിടെ നോൺ വേജ് ലഭിക്കില്ല, ഒൺളി വേജ്. എപ്പോഴെങ്കിലും വാഴയിലയിൽ ഐസ് ക്രീം കഴിച്ചിട്ടുണ്ടോ?, ഫയർ പാൻ കണ്ടിട്ടുണ്ടോ!, ഭീകരനായ ഡ്രാഗൺ ബ്രത്ത് ഐസ്ക്രീം ! കേട്ടിട്ട് പോലുമില്ലെങ്കിൽ വി.വി പുരത്തെ ഈ ഫുഡ് സ്ട്രിറ്റ് എക്സ്പ്ലോർ ചെയ്യാം. വിവിധ തരം ചാട്ടുകൾ മുതൽ നാടൻ ഇഡലി വരെ ലഭ്യമാണ്. അക്കി റോട്ടി, ബദാം മിൽക്ക്, റോൾ ഐസ്ക്രീം തീർച്ചയായും പരീക്ഷിക്കേണ്ടതാണ്.

3) ഡാൻസ് ബാർ : തമിഴ് സിനമയിൽ സ്ഥിരം കാണാറുള്ള ബാർ സെറ്റപ്പില്ലെ!
” കുത്ത് വിളക്ക് ..കുത്ത് വിളക്ക് ..നാൻ..” എതാണ്ട് അത്തരം ബാറുകളുണ്ട് ബ്രിഗേഡ് റോഡിലും പരിസരത്തും

4) ബാർബിക്കു വിത്ത് ഹുക്കാ : എം.ജി റോഡിലെ ഹുക്കാ പുകക്കാതെ എന്ത് ആഘോഷം. വലിയ വലിക്കാരനോന്നുമല്ലെങ്കിലും ചുട്ട റോക്ക് സ്റ്റാർ ചിക്കന്റൊപ്പം മിന്റ് വിത്ത് ഐസ് ഹുക്കാ കട്ട കോമ്പിനേഷനാണ്. പുകയിൽ കുമിളകൾ വിരിയിക്കുന്ന വെയ്റ്റർമാരുടെ പ്രകടനം ചോദിച്ച് കാണേണ്ടതാണ്.

5) റ്റോയിറ്റ് ബ്രി പബ്ബ് : ഫ്രാങ്ക് ആന്തോണി പബ്ലിക് സ്കൂളിലെ നാലു കൂട്ടുകാരുടെ സ്വപ്നമാണ് ഇന്നത്തെ റ്റോയിറ്റ് ബ്രി പബ്ബ്. സിങ്കപുരിലെ ജോലിയുപേക്ഷിച്ച് തുടങ്ങിയ സംരംഭം. നമ്മുടെ ആദ്യത്തെ ശബ്ബളം കൊണ്ട് കൂട്ടുകാർക്ക് ഗംഭീര ട്രീറ്റ് കൊടുക്കാൻ നമ്മൾ മനസ്സിൽ കണ്ട സമാനമായിടം. ലൈവ് സ്പോർട്സും ആരവങ്ങളും, പാർട്ടി ആഘോഷങ്ങളും എല്ലാം കൊണ്ടും കിടിലൻ ആമ്പിയൻസ്. ക്രാഫ്റ്റട് ബീയറിനു പുറമെ ഇവിടെത്തെ ഭക്ഷണവും ഫേയ്മസാണ്.

6) കെ. ആർ ദോശ ക്യാമ്പ് : ബാംഗ്ലുർ വന്നിട്ട് ദോശ കഴിക്കാതെ എങ്ങനെയാ മടങ്ങുക. ബന്നി ദോശയും, ക്രിസ്പ്പി ദോശയുമെല്ലാം ബംഗ്ലുരിന്റെ കാതലാണ്. തലെ ദിവസത്തെ ആഘോഷം കഴിഞ്ഞ് ഉറക്കമുണർന്നപ്പോഴക്കും സമയം പതിനോന്നായി, ഇനി എന്തായാലും ‘ബ്രഞ്ച്’ ആക്കാം. നേരെ കെ. ആർ ദോശ ക്യാമ്പിൽ പോയി ഒരു ഫാമലി ദോശക്ക് ഓഡർ കൊടുത്തു….. ഒരാളുടെ വലിപ്പമുള്ള ഭീമൻ ദോശ റെഡി!

7) ബോഡി രാഗ സ്പാ :രണ്ട് ദിവസത്തെ ക്ഷീണം മാറ്റി, മനസ്സിനും ശരീരത്തിനും ഉണർവേകാം മുൻകൂട്ടി ബുക്ക് ചെയ്യണമെന്നു മാത്രം. സാക്ഷാൽ രാഹുൽ ദ്രാവിഡ് വരെ ഇവരുടെ സ്ഥിരം കസ്റ്റമറാണ്. നന്നായി മസാജ് ചെയ്യുമ്പോൾ റണ്ണോട്ട് ആകുന്നത് എന്തൊരു കഷ്ടമാണ്!… അല്ലെ ചങ്ങായിമാരെ!

8) ചിക്ക്പ്പേട്ട് ഷോപ്പിങ്ങ് മാർക്കറ്റ് :യാത്ര അവസാനിക്കുന്നതിന് മുൻപ് കൈയിലെ കാശ് തീരുന്നത് വരെ ഷോപ്പ് ചെയ്യാം. വിവിധ തരം വസ്ത്രങ്ങൾ, ഉടുപ്പുകൾ കുറഞ്ഞ വിലക്ക് തെരഞ്ഞെടുക്കാം.ഭാര്യമാരെ സോപ്പിടാനെങ്കിലും എന്തെങ്കിലും വാങ്ങണമല്ലോ!

ആവി പറക്കുന്ന കാപ്പി ക്കു മുന്നിൽ ഒരുമിച്ചു ഞങ്ങൾ യാത്ര പിരിഞ്ഞു. യാത്രയും സൗഹൃദവും അവസാനിക്കുന്നില്ല.. രണ്ട് ദിവസം പോയതറിഞ്ഞില്ല! അടുത്ത ഒത്തുചേരലിനായി കാത്തിരിക്കുന്നു…..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.