വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

ലോക നന്മയ്ക്കായി പൂട്ടിയിട്ട ദിനങ്ങളിൽ തീവണ്ടി ഓർമ്മകളിലേക്ക് ഒന്നുകൂടി യാത്ര പോയി വന്നപ്പോൾ…

“വെൽകം ടു കൊല്ലം ജംക്‌ഷൻ” ഈ മനോഹരമായ അനൗൺസ്മെന്റ് കേൾക്കാനും ട്രെയിൻ യാത്ര ചെയ്യാനും കൊതിയാക്കുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ. ഒട്ടേറെ ട്രെയിനുകളും നിരവധി യാത്രക്കാരുമൊക്കെയായി ദിവസവും തീവണ്ടികൾ ചൂളം വിളിച്ച് പോകുന്ന ഒരു സ്റ്റേഷൻ കൂടിയാണിത്.

ട്രെയിൻ യാത്രകൾ എപ്പോഴും കുറെ ഏറെ ഓർമ്മകളും അനുഭങ്ങളും എനിക്ക് സമ്മാനിച്ചിട്ടുണ്ട് . സ്വപ്നങ്ങളും, പ്രതീക്ഷകളും കുത്തി നിറച്ച ട്രെയിൻ ബോഗികൾക്ക് ഒപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവരുണ്ടോ?

ഓർമ്മകളെയും , ചിന്തകളെയും നീല നിറമുള്ള ഇരിപ്പടങ്ങളിലേക്ക് നമ്മളെ മാടി വിളിക്കുമ്പോൾ കൺ മുന്നിലേക്ക് പതുക്കെയും മിന്നി മറയലുകളുമായി കണ്ടു മതിയാക്കാത്ത മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ജനാലക്കമ്പികളും.

ഇടയ്ക്കിടെ ചൂളം വിളിച്ച് ഓരോ സ്റ്റോപ്പിലും നീ എത്തുമ്പോൾ വാതിലിലേ തിക്കും തിരക്കുകളും, വാതിൽ പടിയിലേ യാത്ര മൊഴിയും… ഒരു യാത്ര മൊഴിയും അവസാന വാക്കല്ല, ഓർമ്മകളുടെ തുടക്കമാണ് എന്ന ഓർമ്മപ്പെടുത്തലുകളും. എല്ലാ ട്രെയിൻ യാത്രകളിലും കണ്ടു മുട്ടിയ കുറേയേറെ മനുഷ്യർ അപരിചിതർ ഒട്ടും വിചാരിക്കാതെ വിരുന്നവരെ പോലെയും.

ഇരു പാളങ്ങളെ ഭേദിച്ച് നീ ഓടി മുന്നേറുമ്പോൾ ഞാനും നിനക്ക് ഒപ്പം എത്തിച്ചേരാൻ ശ്രമിക്കുകയായിരുന്നു. ജീവിത യാത്രയിൽ നീണ്ടു കിടക്കുന്ന റെയിൽ പാളവും എന്റെ മനസ്സും ദീർഘ ദൂര യാത്രയ്ക്ക് എപ്പോഴും തയ്യാറാണ്. നീണ്ടു നീണ്ട് ദൂരങ്ങൾക്കു വേഗമേറുമ്പോൾ കാണാ കാഴ്ച്ചകൾ കാണാനും എന്റെ ഇരു കണ്ണുകളും  മനസ്സും ആഗ്രഹിക്കുകയാണ് .

എന്റെ ചുടു ശ്വാസോശ്വാസം ചങ്ങല വലിക്കും വരെ നിനക്ക് ഒപ്പം യാത്രയിൽ കാണും. നിഴലു പോലെ എൻ പാതയിൽ കൂകിപ്പായും തീവണ്ടിയേയും കാത്ത് ശുഭ പ്രതീക്ഷയോടെ കൊല്ലം ഫ്ലാറ്റ്ഫോമിൽ ഞാനും ഉണ്ടാകും. ഒരു മനോഹരമായ തീവണ്ടി യാത്രയ്ക്കായി കാത്തിരിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.