കാറുകൾ വാടകയ്ക്ക് (Rent A Car) എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

Total
53
Shares

യാത്രകൾ ഇഷ്ടമില്ലാത്തവർ ഏതു സമൂഹത്തിലും കുറവായിരിക്കും. സ്വന്തമായി വാഹനം ഇല്ലെന്നു കരുതി ആരും യാത്രകൾ പോകാതിരിക്കേണ്ട കാര്യം ഇന്നില്ല. ടാക്സി പിടിച്ചോ ബസ്സിലോ ഒക്കെ യാത്രകൾ പോകാവുന്നതാണ്. പക്ഷേ സ്വന്തമായി വാഹനമോടിച്ച്‌ യാത്രകൾ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരനുഗ്രഹമാണ് മാറിയിരിക്കുകയാണ് ‘Rent A Car’ സംവിധാനം. അതായത് കാറുകൾ വാടകയ്ക്ക് എടുത്ത് സ്വന്തമായി ഓടിക്കാം. എന്നാൽ ഇത്തരം സംവിധാനങ്ങൾ ഉയർന്നു വന്നതോടെ നിരവധി വ്യാജ ‘Rent A Car’ ഏജൻസികളും സജീവമായി.

കറുപ്പ് പശ്ചാത്തലത്തിൽ മഞ്ഞ നിറത്തോടു കൂടിയ നമ്പർ പ്ലേറ്റ് ഉള്ള വാഹനങ്ങൾ നിങ്ങളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. സർക്കാർ അംഗീകൃതമായ വാടക കാറുകൾ ആണത്. ഇത്തരത്തിൽ യാത്രികർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ട്രാൻസ് കാര്‍ റെന്റല്‍സ്. സർക്കാർ അംഗീകൃത ഏജൻസിയായതിനാൽ നിയമവിരുദ്ധമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഇതുമൂലം ഒഴിവാക്കാം. ട്രാൻസ് കാർസിന്റെ വാഹനങ്ങളിൽ ഇന്ത്യയിലെവിടെ വേണമെങ്കിലും കറങ്ങാം. മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ വാഹനം വാടകയ്‌ക്കെടുക്കാം.

ഓൺലൈനിലൂടെ നിങ്ങൾക്ക് വാഹനങ്ങൾ തിരഞ്ഞെടുക്കുകയും പേയ്‌മെന്റ് നൽകുകയും ചെയ്യാവുന്നതാണ് എന്നതാണ് ട്രാൻസ് കാർസിന്റെ മറ്റൊരു പ്രത്യേകത. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ സ്വന്തമായുള്ള ഒരു കാർ റെന്റൽ ഏജൻസിയാണ് ട്രാൻസ് കാർസ്. കേരളത്തിനുള്ളിൽ എവിടെ നിന്നു വേണമെങ്കിലും കാറുകൾ നമുക്ക് എടുക്കാവുന്നതാണ്. ആവശ്യത്തിനു ശേഷം ഈ വാഹനം അതേ സ്ഥലത്തു തന്നെ തിരിച്ചെത്തിക്കണമെന്നില്ല. നിങ്ങൾ എവിടെയാണോ ഉള്ളത് ആ പ്രദേശത്തെ പ്രധാന ഏരിയയിൽ നിങ്ങൾക്ക് ഈ വാഹനം തിരികെ കമ്പനി പ്രതിനിധിയ്ക്ക് കൈമാറാവുന്നതാണ്. ഉദാഹരണത്തിന് പാലക്കാട് നിന്നുമാണ് നിങ്ങൾ കാർ എടുക്കുന്നതെന്നു കരുതുക. നിങ്ങൾക്ക് കുടുംബമായിട്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും വിദേശത്തേക്ക് പോകുവാനുണ്ട്. നിങ്ങൾ കാറുമായി പാലക്കാട് നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയിട്ട് അവിടെ ഈ കാർ ഓട്ടം അവസാനിപ്പിച്ച് തിരികെ ഏൽപ്പിക്കാവുന്നതാണ്. ഇതിനായി നിങ്ങൾ അവരുടെ ഓഫീസിലോ മറ്റോ പോകേണ്ടിയും വരുന്നില്ല. എങ്ങനെയുണ്ട് സംഭവം? വളരെ ഉപകാരിയല്ലേ?

പക്ഷേ കാർ വാടകയ്ക്ക് എടുക്കുമ്പോൾ പറഞ്ഞിരിക്കുന്ന സ്ഥലത്തു തന്നെയായിരിക്കണം നമ്മൾ തിരികെ ഏല്പിക്കേണ്ടത്. അതോടൊപ്പം വണ്ടി തിരിച്ചു കൈമാറുന്ന സമയവും തെറ്റിക്കുവാൻ പാടില്ല. ഈ കാര്യം എല്ലാവരും ഒന്നോർത്തിരിക്കുക. അതുപോലെതന്നെ അപകടങ്ങൾ വല്ലതും സംഭവിച്ചാൽ ഉടൻ തന്നെ ട്രാൻസ് കാർസുമായി ബന്ധപ്പെടണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്-ലൈൻ അവർക്കുണ്ട്. ട്രാൻസ് കാർ മെമ്പർമാർക്ക് കമ്പനി ഇൻഷുറൻസ് പരിരക്ഷയും നൽകുന്നുണ്ട്.

ബെംഗളൂരു പോലുള്ള വൻ നഗരങ്ങളിൽ പ്രവർത്തനമാരംഭിച്ചു വിജയകരമായി ആളുകളുടെ പ്രശസ്തി പിടിച്ചുപറ്റിയ ശേഷമാണ് ട്രാൻസ് കാർസ് കേരളത്തിലേക്ക് എത്തിയത്. ഫോഡ് ഇക്കോസ്‌പോര്‍ട്, ഫോഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോര്‍പിയോ എസ്എല്‍ഇ, ബിഎംഡബ്ല്യു 3 സീരീസ്, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ കാറുകള്‍ ട്രാൻസ് കാർസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. അപ്പോൾ ഒരു പ്രധാന കാര്യം ഓർക്കുക – ഡ്രൈവ് ചെയ്യുവാൻ താല്പര്യമുള്ളവർ മാത്രം ‘Rent A Car’ സംവിധാനം ഉപയോഗിക്കുക. അല്ലാത്തവർ ടാക്സി വിളിച്ചോ ബസ്സിലോ ഒക്കെ യാത്ര പോകുന്നതായിരിക്കും നല്ലത്.

ഗവ: അംഗീകൃതമായ പൂർണ്ണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന Rent A Car സേവനമാണ് TranzCars.. കേരളത്തിൽ എവിടെയും ഇവരുടെ സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9895041111, Website: http://www.tranzcars.com/.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

പഴനിയിൽ പോകുമ്പോൾ പറ്റിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദ്യമായി പഴനിയിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍….  പഴനിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഒരിക്കലെങ്കിലും ഇവിടെ വന്നു ദര്‍ശനം നടത്തണം എന്ന് തോന്നിയിട്ടുണ്ടോ? കൂട്ടിനു മുന്‍പരിചയം ഉള്ളവര്‍ ഇല്ലയെന്ന കാരണത്താല്‍ നിങ്ങളുടെ പഴനിയാത്ര മുടങ്ങരുത്. അങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണീ പോസ്റ്റ്‌. അതുപോലെതന്നെ ഇവിടെ ആദ്യമായി…
View Post

ഹോട്ടലുകളും റിസോർട്ടുകളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹോട്ടലുകൾ, റിസോർട്ടുകൾ, റെസ്റ്റോറന്റ്.. ഈ പേരുകൾ കേൾക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പലപ്പോഴും ഇവയെല്ലാം നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ ഉൾപ്പെടാറുമുണ്ടാകും. എന്നാൽ ഇവ ശരിക്കും എന്താണെന്ന് അറിയാമോ? ഹോട്ടൽ, റെസ്റ്റോറന്റ്, റിസോർട്ട് ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ? ആദ്യമായി എന്താണ് ഈ ഹോട്ടൽ…
View Post

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കുറഞ്ഞ ചെലവിൽ ബസ്സിൽ യാത്ര ചെയ്യാം…

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയർപോർട്ട്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചതു മുതൽ ഇന്ന് വരെ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടേയുള്ളൂ ഈ ഇന്റർനാഷണൽ എയർപോർട്ട്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ…
View Post

കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post