സീഷെൽസ് എന്നൊരു രാജ്യം; എങ്ങനെ ഇന്ത്യക്കാർക്ക് അവിടെ പോകാം?

Total
10
Shares

വിവരണം – David Charles Karimbanal.

ഇന്ത്യൻ മഹാ സമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമായ സീഷെൽസ് ഒരു ആഫ്രിക്കൻ രാജ്യമാണ്. പ്രകൃതിരമണീയ ബീച്ചുകൾ ഉള്ള മാലി ദ്വീപിനും മൗറീഷ്യസിനും ഇടയിലാണ് സീഷെൽസ്.  വിക്ടോറിയ എന്ന സ്ഥലമാണ് ഈ രാജ്യത്തിൻറെ തലസ്ഥാനം. English, french, seychellois creole ഇതൊക്കെയാണ് ഇവിടത്തെ ഭാഷകൾ.

ഞാൻ ഈ രാജ്യത്തെക്കുറിച്ചു അറിയുന്നത് ഒരു പാട്ടിലൂടെ ആണ്. പാട്ടെന്നുപറഞ്ഞാൽ അടിപൊളി മലയാളം പാട്ട്. പൂനിലാമഴ എന്ന ചിത്രത്തിലെ “ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി” എന്ന പാട്ട്. ഇനി നമുക്ക് എങ്ങനെ അവിടെ എത്താം എന്നാണ് എഴുതുന്നത്. സെയ്‌ഷെൽസിലേക്ക് മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമാണ് നേരിട്ട് വിമാനങ്ങൾ ലഭിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലൊഴികെ ഇവിടെ നിന്നും നേരിട്ട് സീഷെൽസിലേക്ക് വിമാനസർവീസ് ലഭ്യമാണ്.

Air Seychelles, Jet Airways, Ethihad Airways ഇവയൊക്കെയാണ് സർവീസ് നടത്തുന്ന എയർലൈൻസ്. രാവിലെ 5.45 നു പുറപ്പെടുന്ന flight നാല് മണിക്കൂർ ഇരുപത്തിയഞ്ചു മിനിറ്റുകൾക്ക് ശേഷം Seychelles time 8.40 am നു സെയ്‌ഷെൽസ് ലെ Mahi island ൽ സ്ഥിതി ചെയ്യുന്ന Victoria international airport ൽ എത്തും. ഞാൻ പോയപ്പോൾ ടിക്കറ്റ് ചാർജ് up and down 36000 രൂപയായി. ഇനി പറയുന്നത് visa എങ്ങനെ എടുക്കും എന്നതാണ്. ഇന്ത്യക്കാർക്ക് Seychelles ൽ visa on arrival ആണ്. വിസക്ക് ചാർജ് ഇല്ല ഫ്രീ ആണ്.

നമ്മൾ നാട്ടിൽ നിന്നും പോകുമ്പോൾ നമ്മുടെ കയ്യിൽ വേണ്ട ഡോക്യൂമെന്റസ് എന്തൊക്കെയാണ് എന്നാണ് ഇനി പറയുന്നത്.. 1. Confirmed flight tickets (up and down), 2.White background passport size photo, 3.Hotel booking voucher, 4.Sufficient funds perday 150$ must(10665 rs perday), 5.immigration form(flight ൽ നിന്നും കിട്ടും). ഈ ഡോക്യൂമെന്റസ് എല്ലാം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ നമുക്ക് സെയ്‌ഷെൽസിൽ പോകാം. ഇനി Seychelles immigration ൽ ഇമ്മിഗ്രേഷൻ ഓഫീസർ ചോദിക്കുന്ന ചോദ്യങ്ങൾ. ഇന്ത്യൻ passport കാണുമ്പോൾ മാത്രമാണ് ഈ ചോദ്യങ്ങൾ. എന്തിനാണ് ഇവിടേയ്ക്ക് വന്നത്, എത്രദിവസം ഉണ്ടാകും, തിരിച്ചു പോകുന്നത് എന്നാണ്, എവിടെയാണ് താമസിക്കുന്നത്, ഇവിടെ ആരെയെങ്കിലും പരിചയമുണ്ടോ, എന്താണ് ജോലി, കയ്യിൽ പൈസ എത്ര ഉണ്ട് ഇതൊക്കെയാണ് പ്രധാനമായും ചോദിക്കുന്ന ചോദ്യങ്ങൾ.. അവരുടെ കണക്കിൽ ഒരു ദിവസം ചിലവിനു 150$ കയ്യിൽ ഉണ്ടായിരിക്കണം. നമ്മൾ സ്റ്റേ ചെയ്യുന്ന ദിവസം കണക്കു കൂടി അത്രെയും പൈസ കയ്യിൽ കരുതണം.

പിന്നെ അവിടെ visa കൌണ്ടറിൽ നിന്നും ഒരു ഹെൽത്ത്‌ ചെക്കപ്പ് form തരും അത് നമ്മൾ പൂരിപ്പിച്ചു കൊടുക്കണം. ഇമ്മിഗ്രേഷൻ കഴിഞ്ഞാൽ ഇനി അടുത്ത കടമ്പ സിം കാർഡ് ആണ്. അവിടെ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല കണക്ഷൻ Airtel ആണ്. നമ്മുടെ നാട്ടിലെ സിം റേഞ്ച് കിട്ടും. പക്ഷെ അവിടുത്തെ സിം എടുക്കുന്നതായിരിക്കും നല്ലത്. കുറഞ്ഞ പൈസക്ക് കൂടുതൽ ജിബി നെറ്റും കാൾ ഉം ഒക്കെ കിട്ടും.

വിമാനം Seychelles ൽ ലാൻഡ് ചെയ്യുന്ന കാഴ്ച 
അതിസുന്ദരമാണ്. ചുറ്റും വെള്ളതിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന airport. ഒരു കാര്യം പറയാൻ മറന്നു. Seychelles ലെ കറൻസി Seychellois rupee ആണ്. 1SCR =5.22 INR അവിടെ US DOLLOR, EURO യും മിക്ക ഷോപ്പുകളിലും എടുക്കുന്നതാണ്. ഇനി പറയാൻ പോകുന്ന കാര്യമാണ് വളരെ പ്രധാനപ്പെട്ടത്. നമ്മൾ മുംബയിൽ നിന്ന് flight ബുക്ക്‌ ചെയ്യുമ്പോൾ പരമാവധി direct flight തന്നെ എടുക്കാൻ ശ്രമിക്കുക. കാരണം, മുംബയിൽ നിന്നും Kenya, Nairobi വഴിയുള്ള flight ഒഴിവാക്കുക കാരണം ഈ രണ്ടു സ്ഥലത്തും layover ഉള്ള ഫ്ലൈറ്റുകൾ എടുക്കുകയാണെങ്കിൽ അവിടുത്തെ സെക്യൂരിറ്റി ചെക്കിനു yellow fever കാർഡ് കാണിക്കേണ്ടി വരും.

അങ്ങനെ സീഷെൽസിൽ എത്തിയാൽ ഹോട്ടലിലേക്ക് പോകാനായി ടാക്സി ആശ്രയിക്കാം. നമുക്ക് സ്ഥലങ്ങൾ കാണുവാനായി rent a car എയർപോർട്ട്ന്റെ അടുത്ത് തന്നെ കിട്ടും. ഒരു ദിവസത്തേക്ക് ഇന്ത്യൻ രൂപ 3200 വരും. താല്പര്യമുള്ളവർക്ക് എടുക്കാം. ഞാൻ എടുത്തില്ല. ഞാൻ ആശ്രയിച്ചത് ബസ്സിനെ ആയിരുന്നു. പിന്നെ ബോട്ട് സർവീസ് ഉണ്ട് വളരെ തുച്ഛമായ പൈസയെ ആവുള്ളു.

ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് Seychelles. ഒത്തിരി adventurous games അവിടെ ഉണ്ട്. പിന്നെ നമ്മൾ ഹോട്ടൽ തിരഞ്ഞെടുക്കുമ്പോൾ self cook ചെയ്യാൻ പറ്റുന്നത് നോക്കി എടുക്കുക. അവിടെ ധാരാളം സൂപ്പർമാർക്കറ്റുകൾ ഉണ്ട്. ഓരോ 500 മീറ്ററിലും. അവിടെ ധാരാളം ഭക്ഷണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. Non-veg ആണ് കൂടുതലും.. ഇന്ത്യൻ വിഭവങ്ങൾ കിട്ടാൻ ഒരു ചാൻസും ഇല്ല.

ഞാൻ പോയി വന്നതിന്റെ ചെലവ് മൊത്തം 80000 രൂപയോളം ആയി. കുറഞ്ഞ നിരക്കിൽ ബഡ്‌ജറ്റ്‌ എയർ ടിക്കറ്റുകൾ കിട്ടാത്തതുകൊണ്ടാണ് ചാർജ് ഇത്രയും കൂടുതലായത്. അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം എഴുതിയെന്നു തോന്നുന്നു. അപ്പോൾ അടുത്ത തവണ വെക്കേഷൻ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ സീഷെൽസ് ഒന്നു പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്…

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന…
View Post

എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട്

‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ : എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ…
View Post