ഫാമിലി ബാക്ക്‌പാക് ട്രിപ്പ്‌; ഹരിദ്വാർ, ഋഷികേശ്, ഡൽഹി, വാരാണസി

Total
0
Shares

വിവരണം – Jayakrishnan Yadava.

ഇതെഴുതാൻ തുടങ്ങിയപ്പോയൊക്കെ പകുതിയിൽ മുടക്കിയതായിരുന്നു ഞാൻ. മറ്റുള്ളവരെ അറിയിക്കുക എന്നതിനേക്കാൾ കാലങ്ങൾക്കപ്പുറം ഈ വരികളിലൂടെ കണ്ണോടിച്ചാൽ ഒരുപക്ഷെ ആ രസം പോലും പോകാതെ വഴിതെറ്റാതെ മറവിയിൽ ഓർമ നശിക്കാതെ ഈ ഒരു യാത്ര പൂർണ്ണമായി മടക്കിക്കൊണ്ടുപോകും എന്നെ എന്ന വിശ്വാസം ഈ നാളുകളിൽ എന്നിൽ ഒരോളമുണ്ടാക്കിയതിന്റെ പുനർചിന്ത ആണിത്.. എനിക്ക് വേണ്ടി..

ഈ നമ്മൾ ചെക്കൻമാർ ട്രിപ്പ്‌നു പോകുന്ന പോലെയല്ല ഫാമിലിയുമൊത്തു ഇറങ്ങുന്നത്. നമുക്കാണേൽ വീണിടം വിഷ്ണുലോകം എന്നാണല്ലോ. ഇങ്ങനൊരു കംപ്ലീറ്റ് ബാക്ക് പാക്ക് ട്രിപ്പ്‌ പ്ലാൻ ചെയ്യുമ്പോയേ മനസ്സിൽ എത്രത്തോളം നടക്കും എന്ന് യാതൊരുവിധ പിടിപ്പുമില്ലായിരുന്നു. ഒന്നാമത് രണ്ടു കുട്ടികൾ വേതാളമാണ്, നടക്കില്ല. അവരെ തൂക്കിയെടുത്തു ലഗേജും എടുത്തു നടക്കൽ ആലോചിക്കാനേ കഴിയുന്നില്ല.

ജനുവരി പോകാനുള്ള യാത്ര ട്രെയിൻ ടിക്കറ്റ് അടക്കം ക്യാൻസൽ ചെയ്ത് ഫെബ്രുവരി 21 നു ആക്കിയത് തണുപ്പ് കുറക്കുക മാത്രം ഉദ്ദേശിച്ചായിരുന്നു. തുടങ്ങി അവസാനിക്കുന്നത് വരെ പോകേണ്ട സ്ഥലങ്ങൾ അടക്കം സമയത്തോടുകൂടി ആദ്യമേ പ്ലാൻ ചെയിതു. ഡൽഹിയിൽ നിന്നും ഹരിദ്വാർ പോകാനുള്ള ട്രെയിൻ ഒഴികെ ബാക്കിയെല്ലാ ട്രെയിനുകളും റിസേർവ് ചെയിതു. യാത്ര തുടങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങുബോൾ ലഗേജ് കണ്ടു ബോധം കെട്ടില്ല എന്നേ ഉള്ളൂ. രണ്ടു ദിവസത്തെ ട്രെയിൻ യാത്ര ഇവിടുന്നു മംഗളയിൽ ഡൽഹി എത്തി.

ഒരു മണിക്കൂർ ഇടവേളയിൽ നിസാമുദിൻ സ്റ്റേഷനിൽ നിന്ന് മൂന്നുമണിക്കുള്ള ഉത്കൽ എക്സ്പ്രസ്സിൽ ഹരിദ്വാർ പോകാനുള്ള ട്രെയിനിൽ കയറിയത് ലോക്കൽ ടിക്കറ്റ് എടുത്തായിരുന്നു. തിരക്കില്ലാത്തതിനാൽ ആ ആറുമണിക്കൂർ യാത്ര ബുദ്ധിമുട്ടുണ്ടാക്കിയില്ല. പറഞ്ഞതുകേൾക്കാതെ വീട്ടുകാർ എടുത്ത ബാഗുകളുടെ എണ്ണവും വലിപ്പവും നമ്മൾ താങ്ങിപിടിച്ചു കൊണ്ടുപോകുന്നത് മറ്റുള്ളവർക്ക് കാഴ്ചക്ക് വഴിയായി. ഇത്തരം യാത്രകളിൽ കഴിയുന്നതും എത്ര ദിവസത്തിന്റെ യാത്രയാണോ പ്ലാൻ അതിന്റെ പകുതി ദിവസത്തേക്കുള്ള ഡ്രസ്സ് മാത്രം കരുതുക. വളരെ ആവശ്യമായുള്ള സാധനങ്ങൾ മാത്രം എടുക്കുക.

ഹരിദ്വാർ രാത്രി 9 മണിയാകുമ്പോൾ എത്തി. റെയിൽവേ സ്റ്റേഷന്റെ അടുത്ത് ഒരു നല്ലൊരു ഫാമിലി റൂം എടുത്തു തങ്ങി. രാവിലെ എണീറ്റു അവിടെ കാണണ്ട പ്രധാന ക്ഷേത്രങ്ങൾ കണ്ടു. അവിടുത്തെ പ്രധാന ക്ഷേത്രമായ മാനസ ദേവി ക്ഷേത്രം ഇന്ത്യയിലെ കണ്ടിരിക്കേണ്ട ക്ഷേത്രത്തിനപ്പുറം അവിടുത്തെ റോപ് വേ സംവിധാനം കൂടി കൊണ്ടും പ്രശസ്തമാണ്. അവിടെ കണ്ടു വൈകിട്ട് ഗംഗാ ആരതിക്കായി ഹർ കി പൗരി ഗട്ട് എത്തി. നമ്മുടെ വിഭിന്നമായ സംസ്‌കാര ആചാര സമ്പ്രദായങ്ങളിൽ നമുക്കഭിമാനിക്കാം. അത്രയേറെ പ്രകൃതിയെ കെട്ടുപിണച്ചു അടുത്തു കിടക്കുകയാണ്.

പിന്നെ ശൂക്ഷിച്ചില്ലെങ്കിൽ അവിടെ നടക്കുന്ന പണം പിടുങ്ങാൻ വേണ്ടി മാത്രം നമുക്കായി ചെയ്തുതരുന്ന പൂജാ റാക്കറ്റുകളിൽ കുടുങ്ങാതിരിക്കുക. അതും കഴിഞ്ഞു അവിടെ മാർക്കറ്റ് ഒക്കെ ഒന്ന് കണ്ടു രാവിലെ ഇതേ ഗട്ടിൽ ഗംഗാ സ്നാനത്തിനായി പുലർച്ചെ എത്താനുള്ള ഒരുക്കവുമായി കിടന്നു. പുലർച്ചെ എണീറ്റു അവിടെ എത്തിയപ്പോൾ തണുപ്പ് വെല്ലിവിളിയുമായി മൂളുന്നുണ്ടായിരുന്നു. ഗംഗാ നദിയുടെ പവിത്രതയിൽ മുങ്ങി എണീറ്റത് ചിന്തകൾക്കധീതമാണ്. മനസ്സിനെ ഇത്രയേറെ ഭക്തിനിര്ഭരമാക്കാൻ ഒരിടം നമ്മൾ കണ്ടത്തേണ്ടതുണ്ട്.

അവിടെ പ്രാർത്ഥിച്ചു മടങ്ങുമ്പോൾ ഒരു കാപ്പി വേടിച്ചുതരൂ എന്ന് പറഞ്ഞൊരു അപേക്ഷയുമായി ഒരു വയോധികൻ വന്നപ്പോൾ വേടിച്ചു കൊടുക്കാതെ മനസ്സ് വിടുന്നില്ല. ഒരാൾക്ക് വാങ്ങി കൊടുത്തപ്പോൾ അതാ ഒരു കൂട്ടം ആളുകൾ ആവശ്യമായി ഓടി വരുന്നു. ചായക്കാരന്റെ ഇടപെടൽ കൊണ്ടു അത് പതിനേഴു പേരിൽ നിന്നു. എങ്കിലും ആ തണുപ്പത്തു നിസഹായരായി നിൽക്കുമ്പോൾ ആരായാലും അപേക്ഷിച്ചുപോകും. അവിടെ മൊത്തം ഇതുപോലുള്ള ദാന സൽകർമങ്ങൾ ആണ് മിക്കവരുടെയും ജീവൻ നിലനിർത്തുന്നത്.

അവിടെ നിന്നും ഋഷികേശിലോട്ട് രാവിലെ 8.30 യുടെ ലോക്കൽ ട്രെയിനിൽ കയറി ഒരു മണിക്കൂർ യാത്ര. വനപ്രദേശമായതിനാൽ അതിന്റെ ഒരു ഫീൽ ഉണ്ടായിരുന്നു യാത്രയിൽ. അവിടെ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു നേരെ ലക്ഷ്മണൻ ചൂല പോയി കണ്ടു.. ഗംഗാ നദിയിലെ ആ തൂക്കു പാലത്തിലൂടെ നടന്നു നീങ്ങുപോൾ താഴെ നദിയിലൂടെ ഇന്ത്യയിലെ പ്രധാന റിവർ റാഫ്റ്റിങ് പ്ലേസ് കൂടി ഇവിടം ആയതിന്റെ വർണ്ണന മനസ്സിലൂടെ ഓളങ്ങളിട്ടു കടന്നുപോയി.

റാഫ്റ്റിങ് ബോട്ടുകൾ ഗംഗാനദിയുടെ സാഹസികത തീർത്തും ആസ്വദിക്കുന്ന പോലെ. പാലം കടന്നു അന്വേഷിച്ചപ്പോൾ അവിടെ നിന്നും ഗംഗാതീരത്തു കൂടി രണ്ടു കിലോമീറ്റർ നടന്നാൽ രാം ചൂലയിൽ എത്തിച്ചേരാം എന്നറിഞ്ഞു.. വണ്ടി സംവിധാനം ഉണ്ടെങ്കിലും ആ കച്ചവട പാത വൃത്തികൊണ്ടും പ്രകൃതി ഭംഗികൊണ്ടും പ്രാചീനത കൊണ്ടും ഒരിക്കലും മിസ്സ്‌ ചെയ്യരുതാത്ത ഒന്നാണെന്നു തോന്നി. വഴിയിലുടനീളം ഇരിപ്പിടം സജ്ജമാക്കിയതിനാൽ മരത്തണൽ ആവോളം ആസ്വദിക്കാമായിരുന്നു.

രാം ചൂല കണ്ടു ഗംഗാനദിയിലൂടെ ഒരു ബോട്ട് സവാരിയും കഴിഞ്ഞു നേരെ അവിടുത്തെ പ്രധാന ഗംഗാ ആരതി കാണാൻ ത്രിവേണിയിൽ എത്തി. ആരതി ഇരുന്നു കാണാൻ നല്ല പോലെ സജ്ജമാക്കിയ ഒരിടം. പിന്നിൽ ഒരുക്കിയ കലാകാരൻമാരുടെ ഭജൻ ആ ചുറ്റുപാടിനെ മൊത്തം ഭക്തിയിൽ ലയിപ്പിച്ചിരിക്കുന്നു. ഗംഗാ ദേവിയെ ഇത്രത്തോളം പ്രീതിപ്പെടുത്താൻ ഉള്ള കാരണം ഞാൻ അന്വേഷിച്ചത് ശിവനിലാണ് എത്തിച്ചേർന്നത്.

ഒരു കാര്യം പറയട്ടെ , ഇത്തരം നോർത്ത് തീർത്ത യാത്രകൾ നടത്തുകയാണെങ്കിൽ ദൈവത്തിന്റെ പേരിൽ മനുഷ്യർ നടത്തുന്ന കള്ളത്തരങ്ങളിൽ പോയി പെടാതിരിക്കുവാൻ ശ്രദ്ധിക്കുക. അവരുടെ വാക്കുകളെ പൂർണമായി വിശ്വസിച്ചാൽ പണം പോകുന്ന കാര്യം പറയണ്ട. കഴിയുന്നതും അടുത്തത് പോകാനുള്ള സ്ഥലത്തെ പറ്റിയും അവിടെ കാണേണ്ട കാര്യങ്ങളും അന്വേഷിച്ചു വെക്കുക.

അവിടുന്ന് രാത്രി കിട്ടിയ ബസിന് ഹരിദ്വാർ പിടിച്ചു. ഭക്ഷണം കഴിച്ചു രാത്രി 11 മണിയുടെ ട്രെയിനിൽ ഡൽഹി പുലർച്ചെ 5 മണിക്ക് എത്തി. നേരെ ഓട്ടോ പിടിച്ചു പഹർഗഞ്ചിൽ പോയി നമുക്ക് പറ്റിയ റൂം എടുത്തു ഫ്രഷ് ആയി അന്ന് കാണേണ്ട സ്ഥലങ്ങൾ പ്ലാൻ ഇട്ടു. കഴിയുന്നതും ഡൽഹി മെട്രോയെ ആശ്രയിച്ചുള്ളതായിരുന്നു. കഴിയുന്നതും ഇത്തരം ദീർഘ ദൂര ട്രിപ്പുകളിൽ താമസിക്കാനുള്ള സ്ഥലം തീരുമാനിച്ചു അവിടെ സ്വയം തിരഞ്ഞു നമുക്കനുയോജ്യമായ റൂം കണ്ടുപിടിക്കുന്നതാണ് നല്ലത്.

പ്രാതൽ കഴിച്ചു ആദ്യം ഇറങ്ങിയത് rk ആശ്രമം മെട്രോ സ്റ്റേഷനിൽ നിന്നും ഖുത്തബ് മീനാർ കാണാൻ. സ്റ്റേഷനിലിറങ്ങി ഓട്ടോ പിടിച്ചു അവിടെയെത്തി സ്ഥലം കണ്ടു നേരെ ലോട്ടസ് ടെംപിൾ വച്ചു പിടിച്ചു. അവിടുന്ന് അക്ഷർധാം ടെംപിൾ , അവിടുത്തെ ലൈറ്റ് ഷോയും ട്രെയിൻ ഷോയും കാണേണ്ടത് തന്നെ. അപ്പോയേക്കും രാത്രി വൈകി. അന്ന് ഇന്ത്യ പുൽവാമ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിനാൽ മൊത്തം സെക്യൂരിറ്റി ചാനലും ഡെൽഹിയിലുണ്ട്. യുദ്ധ ഭീതി ജനങ്ങളിൽ കാണാമായിരുന്നു.. ഡിന്നറും കഴിച്ചു റൂമിൽ കിടന്നതേ ഓര്മയുള്ളൂ.. രാവിലെ നേരത്തെ ഇറങ്ങിയാലേ അന്നത്തെ ബിഗ് ടാസ്ക് തീർക്കാൻ പറ്റുള്ളൂ..

ബിർള ടെംപിൾ കഴിഞ്ഞു നേരെ റെഡ് ഫോർട്ടിലേക്കാണ് പോയത്. അത് കഴിഞ്ഞു നേരെ കരോൾ ബാഗ് മാർക്കറ്റിലേക്ക് കൂടെ അവിടെയുള്ള കേരള ഹൗസിൽ നിന്നു ബിരിയാണി.. കഴിഞ്ഞു വീണ്ടും അവിടെ മാർക്കറ്റിൽ കറങ്ങി ബാഗ് നിറച്ചു ഓട്ടോ പിടിച്ചു ഇന്ദിരാ ഗാന്ധി മ്യൂസിയം കാണാൻ.. അവിടുന്ന് നേരെ New ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക്.. രാത്രി ഏഴു മണിക്ക് ഉള്ള ട്രെയിനിൽ മധുര എത്തുകയാണ് ലക്ഷ്യം. ഒന്നര മണിക്കൂർ യാത്രക്കൊടുവിൽ മധുര എത്തി. ഈ ലഗേജ് ഒക്കെ കണ്ടപ്പോഴേ ഗൈഡ്മാർ വട്ടം കൂടി.. ആ പ്രതിസന്ധി കടന്നു ടൗണിലെത്തി പറ്റിയൊരു താമസം ഒപ്പിച്ചു..

രാവിലെ നേരത്തെ എണീറ്റു അവിടെ കൃഷ്ണൻ ജനിച്ച സ്ഥലം ജന്മഭൂമി കാണാൻ ഇറങ്ങി. വാസുദേവനും ദേവകിയും കഴിഞ്ഞ വീട്ടു ജയിൽ തടവറയിൽ കൃഷ്ണൻ ജനിച്ച ആ തിണ്ണ കണ്ടപ്പോൾ എന്തെന്നറിയാത്ത ചിന്തകൾ. കഥയെ വെല്ലുന്ന അവശേഷിപ്പുകൾ. അവിടുന്ന് പ്രധാനമായ ദ്വാരകാദിശ്വർ അമ്പലവും വിശ്രം ഘട്ട് ഒക്കെ കണ്ടു വൈകിട്ട് ആഗ്രയിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനിലേക്ക്.. ഒരു മണിക്കൂർ യാത്രയിൽ ആഗ്ര എത്തി. നേരെ ആഗ്ര ഫോർട്ട്‌ കണ്ടു കൂടെ അവിടെ വൈകിട്ട് ഏഴ് മണിക്കുള്ള ലൈറ്റ് ഷോ കാര്യമായി നല്ലതെന്നു പറയാൻ പറ്റില്ല. അവിടെ അടുത്ത് തന്നെ റൂം എടുത്ത് രാവിലെ താജ് മഹൽ കാണാൻ ഇറങ്ങി.

ലോകാത്ഭുതങ്ങളിൽ ഒന്ന് നമ്മുടെ വീട്ടുകാരെ കാണിക്കാൻ പറ്റിയതിന്റെ ചെറിയൊരു ആശ്വാസമായി അവിടുള്ള സദർ ബസാർ ഒരു ചെറിയൊരു കറക്കവും ഇട്ടു രാത്രി എട്ടു മണിക്കുള്ള വാരാണസി പോകുന്ന ട്രെയിൻ കേറാൻ തയ്യാറെടുത്തു ആഗ്ര സ്റ്റേഷനിൽ നിക്കുമ്പോഴാണ് ട്രെയിൻ മധുരയിൽ നിന്നും വഴിതിരിച്ചു വിടുന്നെന്ന് അനൗൺസ് ചെയ്യുന്നത്.. അന്വേഷിച്ചപ്പോൾ ഒരു മണിക്കൂർ ലേറ്റ് ആണെന്നും അറിഞ്ഞു.. മഹാ കുംഭ മേള നടക്കുന്നതിനാൽ തിരക്കോട് തിരക്കാണ് സ്റ്റേഷൻ മുഴുവൻ.. അറിഞ്ഞവർ തമ്മിൽ പരിഭ്രാന്തരായതോടെ അടുത്ത മധുരയ്ക്ക് പോകുന്ന മംഗളയിൽ കേറി അവിടെത്തി.. രണ്ടു മണിക്കൂർ വൈകി എത്തിയെങ്കിലും ആ ട്രെയിൻ മിസ്സ്‌ ആയാൽ മൊത്തം പ്ലാൻ അവതാളമാകുമായിരുന്നു.

സമയം രാത്രി എട്ട് കഴിഞ്ഞു. മാർച്ച്‌ ഒന്നാം തിയതി ആണെന്ന് അവിടെ വല്യ ബോർഡിൽ തെളിയുന്നുണ്ട്.. റെയിൽവേ സ്റ്റേഷൻ പരിസരം മൊത്തം തിരക്കോട് തിരക്ക്.. റൂം അന്വേഷിച്ചിടത്തെല്ലാം ഫുൾ ആണ്.. കുംഭമേള അനുബന്ധിച്ചു ആശ്രമങ്ങൾ പോലും ഒഴിവില്ല. ഇതിനിടയിൽ ഭക്ഷണം കഴിച്ചു അവിടെ അന്വേഷിച്ചപ്പോൾ ഒരു ഏരിയ പറഞ്ഞതനുസരിച്ചു വീട്ടുകാരെ അവിടെ നിർത്തി ഇറങ്ങി.. അന്വേഷിച്ചു നടക്കാൻ തുടങ്ങി സമയം പത്തുമണി കഴിഞ്ഞു..

ഒടുവിൽ ഒരു വല്യ കുഴപ്പമില്ലാത്ത ഒരു ലോഡ്ജിൽ എത്തിച്ചേർന്നു. അയാൾക്കാണെങ്കിൽ ഭൂലോക ഡിമാൻഡ്. രാവിലെ ചെന്നൈയിൽ നിന്നുള്ള ഒരു സംഘം തീർത്ഥാടകർ ബുക്ക്‌ ചെയ്തതിനാൽ രാവിലെ ഏഴു മണിക്ക് ലഗേജ് അടക്കം ഇറങ്ങികൊടുക്കാണെങ്കിൽ ഡബിൾ ചാർജിൽ തരാമെന്ന്. മറ്റൊന്ന് ചിന്തിക്കാതെ റൂം എടുത്തു. കയ്യിലുള്ള ലഗേജ് ആണെങ്കിൽ ദിവസം കൂടുന്തോറും കൂടി വരുകയാണെന്നത് മറ്റൊരു പ്രശ്നവും. ലഗേജ്ഇത്തരം യാത്രകളിൽ മാക്സിമം കുറക്കണം എന്നത് പറയാൻ എല്ലാരും ഇടക്കിടക്ക് ശ്രമിക്കുന്നുണ്ട്. ആശ്വാസം. ഒരുകണക്കിന് റൂമിലെത്തി ഫ്രഷ് ആയി കിടന്നു.

അതിരാവിലെ എണീറ്റു. ലഗേജ് ഒക്കെ എടുത്ത് രണ്ട്‌ ഓട്ടോയിൽ നേരെ വാരാണസി മെയിൻ ദശാശ്വമേദ് ഘട്ട് പോയി കണ്ടു അവിടെ ഗംഗാ സ്നാനം ചെയ്യാൻ ആണ് പ്ലാൻ. എന്തൊരു തിരക്ക്.. ഇൻഫർമേഷൻ സെന്ററിൽ നിന്നും നിരന്തരം തിക്കിൽ പെടാതെ ശൂക്ഷിക്കാനുള്ള മുന്നറിയിപ്പുകൾ ഉണ്ട്. ഓട്ടോ ഇറങ്ങി മെയിൻ ഘട്ടിൽ അന്വേഷിച്ചപ്പോൾ തോണിയിൽ കയറി അക്കരെ കുളിക്കാൻ നല്ല സൗകര്യം ആണെന്ന് കേട്ടു അങ്ങോട്ട് വിട്ടു. ഗംഗാ സ്നാനം കഴിഞ്ഞു ഭക്ഷണവും കഴിച്ചു രാവിലെ ഏഴു മണിക്ക് കാശി വിശ്വനാഥ ക്ഷേത്രം ദർശിക്കാൻ വഴി അന്വേഷിച്ചപ്പോൾ ഇന്നിനി ദർശനം കിട്ടാൻ 500 രൂപ ടിക്കറ്റ് എടുത്താൽ തന്നെ ബുദ്ധിമുട്ടാണ് പോലും. എന്നാലും മുന്നോട്ടെന്നു മന്ത്രിച്ചു ലഗേജ് ഒക്കെ ഒരു പോയിന്റിൽ വച്ചു ചുമ്മാ കുറേ വഴികൾ കയറി അന്വേഷിച്ചതെല്ലാം മുടങ്ങി.

ഒടുവിൽ ടിക്കറ്റ് എടുക്കാൻ പോയ ഏട്ടൻ ഇന്നത്തെ ടിക്കറ്റ് വില്പന കഴിഞ്ഞു പറഞ്ഞു തിരിച്ചുവന്നു.. ഇന്നലെ വന്നു കിലോമീറ്റർകലോളം ലൈൻ നിക്കുന്ന ആളുകളുടെ ബുദ്ധിമുട്ട് എല്ലാവരിലും കാണാമായിരുന്നു.. ലൈൻ മുഴുവൻ ബാരിക്കേഡ് കെട്ടി അടച്ചിട്ടു പോലീസ് കാവൽ ആണ്.. ഇടക്ക് മുറിച്ചു കടക്കാൻ ചെറിയൊരു ഗ്യാപ് ഇടും.. പറ്റിയൊരു സ്ഥലം അതും അമ്പലത്തിലേക്കുള്ള എൻട്രൻസിനോട് ചേർന്ന് കേറാനുള്ള പാകത്തിൽ നോക്കി അവിടെ കുറച്ചു നേരം ലൈൻ മാനേജ് ഏറ്റെടുത്തു. ഇരുനൂറ് പേരെ കേറ്റി വിട്ടു കൂടെ നമ്മുടെ 2 കുട്ടികളെയും ഭാര്യയെയും ലൈനിൽ ഒരുവിധം കയറ്റി, ഒരുവിധം രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി.. കുറച്ചു മുന്നോട്ട് പോയി അച്ഛനെയും അമ്മയെയും ഏട്ടനേയും എല്ലാരേയും ലൈനിൽ കയറ്റി.. ഒരു മണിക്കൂർ കൊണ്ട് അമ്പലത്തിൽ നമ്മൾ കയറി..

പ്രാചീനത വിളിച്ചോതുന്ന ക്ഷേത്ര അങ്കണത്തിൽ “ഹർ ഹർ മഹാദേവ” വിളികളിൽ ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ ശിവനിലലിഞ്ഞുപോയപോലെ പ്രതീതി.. അവിടെ മൊത്തം കണ്ടു അവിടുന്ന് നേരെ ലഗേജ് ഒക്കെ എടുത്തു പ്രധാന ക്ഷേത്രങ്ങൾ കാണാൻ ഇറങ്ങി. ശിവന്റെ അംഗരക്ഷകൻ കാലഭൈരവൻ ടെംപിൾ രൂക്ഷത ആണ്.. കാണേണ്ടത് തന്നെ.. വാരണാസിയിൽ പോയാൽ അവിടെ എന്തായാലും ദർശനം നടത്തണം.. അന്ന് നമ്മൾ അതും കഴിഞ്ഞു പ്രശസ്ത ഗംഗാ ആരതി ദശാശ്വമേദ് ഘാട്ടിൽ വന്നു കണ്ടു പൂർണ്ണമാക്കി.. അഘോരികൾക്കവിടെ വീടാണ്, അവരുടെ നാഥനെ പ്രീതിപ്പെടുത്തുവാൻ കാണിച്ചുകൂട്ടുന്നത് നമ്മുടെ മനുഷ്യ നേത്രങ്ങളിൽ മനസ്സുലയ്ക്കും.. അവർ മനുഷ്യൻമാർ തന്നെ ആണോ അതോ നമ്മൾ ആണോ വ്യത്യസ്തർ.. തിരക്ക് കാരണം അവിടെ ഫാമിലിയുമായി കൂടുതൽ തങ്ങുന്നത് ആപത്തായതിനാൽ ആ ഘട്ടുകളിൽ കുറച്ചു നടന്നു വരാണസിയോട് യാത്ര പറഞ്ഞു.

പതിനൊന്നു മണിയുടെ ട്രെയിൻ ടൈം തെറ്റി 12.30 ക്ക് വന്നതും പോകുന്ന വഴിയിലാണ് കുംഭമേള നടക്കുന്നതും എന്നത് വൻ തിരക്കായിരുന്നു സ്റ്റേഷനിൽ. ഒടുവിൽ എങ്ങനെയെക്കെയോ മുംബൈയിലേക്കുള്ള ആ ട്രെയിനിൽ അള്ളി കയറി. റിസേർവ്ഡ് ആയിരുന്നിട്ടും പോലീസ്കാർക്ക് പോലും ജനങ്ങൾ സഹകരണം നൽകുന്നില്ല എന്നത് വലിയ കാര്യമായി ആ തിരക്കനുഭവിച്ചപ്പോൾ തോന്നിയില്ല.. മനുഷ്യൻമാർക്ക് അവരവരുടെ സ്വാർത്ഥ കാര്യങ്ങൾ കഴിഞ്ഞേ ജീവിതം തന്നെ ഉള്ളൂ.. നാമാണെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ സ്വാർത്ഥത തിരയും.. അലഹബാദ് കഴിയേണ്ടി വന്നു ഒന്നു സ്വസ്ഥമാകാൻ..

ജനങ്ങൾ ഈ സമയം മുന്നോട്ട് കൊണ്ട് പോകാൻ എന്തൊക്കെ ചക്രശ്വാസങ്ങൾ ആണ് വലിക്കുന്നത് എന്ന് ആലോചിച്ചു പോകും. കാന്തിക ശക്തികൾ നമ്മെ തള്ളി കൊണ്ട് പോകുന്ന പോലെ. എവിടെ ആണാവോ എത്തി ചേരുക. ഒരു പിടിയും ഇല്ല ആർക്കും. ഇങ്ങനെ മുന്നോട്ട് പോകുന്നു. ഒരു ദിവസം പിന്നിട്ടു പിറ്റേന്ന് വെളുപ്പിന് മുംബൈ എത്തി. അവിടെ അടുത്ത കോഴിക്കോട് കണക്ഷൻ ട്രെയിനിനു സമയമുള്ളതിനാൽ മുംബൈ ഇറങ്ങി ഭാര്യയെയും കൂട്ടി കുറച്ചു പർച്ചേസ് ചെയിതു. അടുത്ത വണ്ടിയിൽ കോഴിക്കോട്. വരുമ്പോൾ കൊണ്ട് പോയ ലഗ്ഗേജിന്റെ ഡബിൾ ഉണ്ടോ എന്ന് സംശയം. അടുത്ത ജീവിത ഓട്ടത്തിനു സ്വയം പുറത്ത് രണ്ടു തട്ട് തട്ടി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post