അമ്മയുമൊത്തുള്ള മക്കളുടെ യാത്രകൾ സോഷ്യൽ മീഡിയയിൽ എന്നും വൈറൽ സംഭവമാണ്. അതിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒരു ഏട്ടന്റെയും പെങ്ങളുടെയും ഒന്നിച്ചുള്ള യാത്ര.. പാലക്കാട് സ്വദേശി സത്യ എഴുതിയ യാത്രാവിവരണം ട്രാവൽ ഗ്രൂപ്പുകളിൽ ഹിറ്റായതോടെ പ്രമുഖ മാധ്യമങ്ങളും ഈ യാത്രാവിവരണം പ്രസിദ്ധീകരിച്ചു. വൈറലായ ആ വിവരണം താഴെ വായിക്കാം.

#മഴയെ_വിറപ്പിച്ച_ഏട്ടൻ_പെങ്ങൾ_യാത്ര – മഴയിൽ കുതിർന്ന വിവരണം .. (സത്യ പാലക്കാട്).

കേരളത്ത് നിർത്താതെ പെയ്യുന്ന മഴയെ എല്ലാരും കുറ്റം പറയുമ്പോൾ ഞങ്ങൾ പാലക്കാടുകാർക്ക് മഴ ജീവനാണ് കാരണം മെയ് മാസത്തിലെ ചൂട് തന്നെയാണ് ..അവസാന 3 ദിവസത്തെ മഴയുടെ സർവ്വശക്തിയായുള്ള പെയ്ൽ , വെറുതെ വീട്ടിലിരിക്കുന്ന എനിക്ക് മടികൂട്ടി കപ്പയും സുലൈമാനിയും കഞ്ഞിയും പോക്കോടയും ഒക്കെ കഴിച്ച് സുഖായി പുതപ്പിനുള്ളിൽ കിടക്കും ..! ആ സുഖത്തിന് വിരാമമിട്ട് പെങ്ങൾ ഒരു വില്ലത്തിയെ പോലെ വന്നു എവിടേലും പോകണമെന്നായി മഴക്കാലം ആസ്വദിക്കാൻ ..ഒരുപാട് അടിപിടിക്ക് ശേഷം അവസാനം കവ തീരുമാനായി . എന്റെ പെങ്ങളെല്ലേ ഒരു പ്ലാനും ഇല്ലാത്ത യാത്രയായിരിക്കും എപോഴും . തോർത്ത് മാത്രം കൈയിലെടുത്ത് ഇട്ട ഡ്രെസ്സോടു കൂടി മഴ നനഞ്ഞു കവയിലെത്തി.

സർവം വെള്ളം ..നീർചാലുകളെലാം അരുവിയായി, അരുവിയെല്ലാം വെള്ളച്ചാട്ടങ്ങളായി.ഡാമിന്റെ പ്രദേശങ്ങളെലാം വെള്ളത്തിലും. ഒട്ടും സ്ഥിരതയില്ലാത്ത കാലാവസ്ഥയാണ്‌ കവയിലേത് ,അതാണ് അതിന്റെ ഒരു രസവും. ഒരുപാട് ദൂരം സഞ്ചരിച്ച് ഭയാനകമായ അതിരപ്പള്ളിയെ കണ്ടുപോരുന്നതിലും ഭേദം.

ഇവിടത്തെ വെള്ളച്ചാട്ടമെന്നു പറയുന്ന അരുവിയിൽ മുങ്ങികുളിച്ച് മഴയുടെ കൂടെ പതഞ്ഞുപുളകുന്ന വെള്ളത്തിൽ അലിഞ്ഞു ചേരുന്നതാണ്. വെള്ളത്തിന്റെ ഭാഗമായി ഒഴുക്കുന്നതാണ്. ഓരോ തുള്ളിയും ആസ്വദിച്ച് നീങ്ങാം. തണുത്ത് മരവിക്കുമ്പോൾ വീണ്ടും വെള്ളത്തിൽ ഇറങ്ങാം. മഴആസ്വദിക്കാൻ തടസ്സമാകുന്ന എല്ലാത്തിനേം ഒഴിവാക്കി മുഖം മേലോട്ട് നോക്കി തണുത്ത തുള്ളികളെ കയ്യിലെടുത്തും നെറ്റിയിൽ ചാർത്തിയും മഴ മുഴുവനായും ആസ്വദിക്കാം. കാട്ടരുവിയിൽ നിന്നു വരുന്ന വെള്ളത്തിന് രോഗമില്ലാതാക്കാനല്ലാതെ രോഗങ്ങൾക്ക് കാരണമാവില്ല ഒരിക്കലും.

ഇട്ട ഡ്രെസ്സോടു കൂടി വെള്ളത്തിൽ മുഴുകി വണ്ടിയിൽ നീങ്ങി. സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റം .. ഞാനും അളിയനും അവിടെ ഉള്ളവരും നോക്കിനിൽക്കെ പെങ്ങളുടെ മഴക്കാലകുസൃതികൾ അറ്റ് പീക്ക്. ന്തായാലും പെങ്ങളുടെ കുസൃതികൾ അനുകരിക്കാൻ ഇഷ്ടപെടുന്നു എന്നതിന്റെ വേറെ കാഴ്ചകളും അവിടെ കണ്ടു. ഞങ്ങൾ എല്ലാരേം കൊതിപ്പിച്ച് കവയിൽ വീണ്ടും മുഴുകാൻ നീങ്ങി . മഴ തോർന്നശേഷമുള്ള കോടയും കാറ്റും ജീവജാലങ്ങളുടെ ശബ്ദങ്ങളും ഒന്ന് അനുഭവിക്കേണ്ടത് തന്നെയാണ്.

നനവൊട് കൂടി മൂന്നുപേരും ചൂട് പത്തിരിയും കാടയും ഇടിച്ചിറച്ചിയും ചെമ്മിനും കഴിക്കുന്നതിനിടയിൽ കൈവിറങ്ങൽ മാറാന് മട്ടരി കഞ്ഞിവെള്ളവും അച്ചായന്റെ കടയിൽ നിന്ന്. എന്റെ അതേ വട്ടുകൾ ഉള്ള പെങ്ങളെ കിട്ടിയതിന്റെ ഭാഗ്യത്തെക്കാൾ നൂറുമടങ്ങാണ് എനിക്കിങ്ങനെ ഒരു അളിയനെ കിട്ടിയത് കാരണം അവൾക്ക് കിട്ടുന്ന സ്വന്തന്ത്രവും അവളുടെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടുന്നതും .ഇതിൽ കൂടുതൽ ഏട്ടനായ എനിക്ക് എന്ത് വേണം!! പണത്തേക്കാൾ വലുതാണ് ദിവസവും ഉള്ള സന്തോഷങ്ങൾ..!!!!!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.