വിവരണം – Sangeetha Maria Franco.

വിവാഹo കഴിഞ്ഞാൾ ഉടൻ തന്നെ കുട്ടികൾ ഉണ്ടായാൽ ജീവിതം ആസ്വദിക്കാൻ സാധിക്കില്ല പറയുന്ന ദമ്പതിമാർക്കു സമർപ്പിക്കുന്നു.

വിവാഹ ശേഷം ഭർത്താവിനൊപ്പം (Jinto Jose) തൃശ്ശൂർകാരി ആയ ഞാൻ ദുബായ് എന്ന മഹാനഗരത്തിലേക്കു ചേക്കേറുന്നത്. ആന്റെ ആദ്യത്തേത് ഇന്റർനാഷണൽ യാത്ര ആന്നും പറയാം. വിവാഹം കഴിഞ്ഞു അടുത്ത മാസം തൊട്ടു ആ ചോദ്യം ഞങ്ങളെയും തേടി വന്നു, “വിശേഷം വല്ലതും ആയോ.” ഒരുപാടു ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അവസരം കൊടുക്കാതെ ഞങ്ങൾക്ക് ഒരു കുറുമ്പൻ മകൻ ജനിച്ചു. (സാം ജോസഫ് ജിന്റോ) അപ്പൂസ് ആന്നു വിളിക്കും.

കുറച്ചു സുഹൃത്തുക്കൾ പറഞ്ഞു കുറച്ചു കൂടി കഴിഞ്ഞു മതിയായിരുന്നു. മറ്റു ചിലർ പറഞ്ഞു കഴിഞ്ഞു നിന്റെ അടിച്ചുപൊളി ജീവിതമെന്ന്. ഏല്ലാവർക്കും മറുപടി ക്ലോസപ്പ് പുഞ്ചിരി മാത്രം ആയിരുന്നു. പ്രസവo നാട്ടിലായിരുന്നു. അവിടെന്നു 3 മാസം ആയപ്പോൾ മകന്റെ പാസ്സ്പോർട്ടിൽ ദുബൈയിലേക്കുള്ള ആദ്യത്തേ സ്റ്റാമ്പ് പതിഞ്ഞു. മകന് 6 മാസം ഉള്ളപ്പോൾ ഒരു Georgia ട്രിപ് അങ്ങു പോയി. അവനും ഞങ്ങളെ പോലെ യാത്രകൾ ആസ്വദിക്കുന്നുണ്ട് എന്നു മനസിലാക്കിയതോടെ പിന്നീട് ആങ്ങോട്ട്‌ യാത്രകളുടെ നാളുകൾ ആയിരുന്നു.

Georgia, Oman, Switzerland, France, Italy, Thailand, Malaysia ഇത്രയും ഇന്റർനാഷണൽ ട്രിപ്പുകൾ മകന് 3 വയസു തികയുന്നതിനും മുൻപ് കറങ്ങി വന്നു. 2 വയസിനു താഴെ ഉള്ള കുട്ടികൾക്ക് ടിക്കറ്റ് ചാർജുകൾ അങ്ങനെ വരുകയും ഇല്ല എന്നത് മറ്റൊരു അഡ്വാൻറ്റേജ് ആയിരുന്നു. കൃത്യമായ പ്ലാനിങ്ങും ഹോട്ടൽ ബുക്കിങ്ങും ഒരു യാത്ര പുറപ്പെടുന്നതിന് മുൻപ് ആ രാജ്യത്തെ കുറിച്ചുള്ള സ്റ്റഡിയും ഞങ്ങൾ ചെയ്തിരുന്നു. അത് കൊണ്ട് തന്നെ യാത്രകൾ യാതൊരു ബുദ്ധിമുട്ടും കൂടാതെ വിജയകരമായി പൂർത്തീകരിക്കാറുണ്ട്.

ഒരുതരത്തിൽ ജീവിതം കുട്ടികൾ ഉണ്ടെങ്കിലും ആഘോഷമാക്കാം എന്ന എന്റെ ശക്തമായ മറുപടി കൂടിയും ആയിരുന്നു അത്. ഇന്റർനാഷണൽ ട്രിപ്പുകൾ മാത്രം അല്ല നാട്ടിൽ വാക്കേഷനിൽ പോകുമ്പോൾ മൂന്നാർ, ഊട്ടി, വാഗമൺ,വയനാട് എന്നിങ്ങനെ നീണ്ടു നിൽക്കുന്നതാണ് യാത്രകളുടെ ലിസ്റ്റ്. എല്ലാം ഞങ്ങളുടെ പൊന്നു മകനൊപ്പം.

ചെറുതാണെലും വലുതാണെലും ഭർത്താവിനും മകനോടൊപ്പവും ഉള്ള ഓരോ യാത്രകളും എനിക്കു പുതിയ പുതിയ അനുഭവങ്ങൾ ആണ്, അറിവുകളാണ്,  ആഘോഷങ്ങളുടെ നാളുകൾ ആണ്. ജീവിതം ഒന്നേയുള്ളൂ, നാളെ എന്തെന്ന് ആർക്കും പ്രവചിക്കുവാൻ പറ്റാത്ത സത്യം. കഴിയും പോലെ ലോകം കാണുക, അനുഭവിച്ചു അറിയുക എന്നതാണ് ഞങ്ങളുടെ ആഗ്രഹവും സന്തോഷവും. കൂട്ടത്തിൽ കുഞ്ഞും ഉള്ളത് ഞങ്ങളുടെ യാത്രകൾക്കും ജീവിതത്തിനും പുതിയ നിറങ്ങൾ ചേർത്തു.

അവസാനിപ്പിക്കും മുൻപ് ഒന്നൂടെ പറയുകയാണ്, ഞങ്ങൾ ഈ കൊച്ചു കുഞ്ഞിനേയും വെച്ച് ലോകം ചുറ്റുമ്പോൾ ടിക്കറ്റും വിസയും ഇല്ലാതെ അപ്പുവിന്റെ ബേബി സ്‍ട്രോല്ലെർ ഞങ്ങൾക്ക് താങ്ങായി കൂടെ ഉണ്ടായിരുന്നു. യാത്രകളുടെ പാതിവഴികളിൽ മഴ അനുഭവപ്പെടുമ്പോൾ, ബസ് പിടിക്കാൻ ഓടുമ്പോൾ എന്റെ ഏട്ടൻ അപ്പുവിനെയും സ്ട്രോല്ലേറിൽ ഇരുത്തി ബുള്ളറ്റ് ട്രെയ്‌നിനേക്കാളും വേഗത്തിൽ പായുന്നതും കണ്ടു ഞാൻ അമ്പരന്നു നിന്ന് പോയ സാഹചര്യങ്ങൾ ഏറെയയാണ്. ഇന്നും ഞങ്ങൾ പറഞ്ഞു ഓർത്തോർത്ത് ചിരിക്കുന്ന ഒരുപിടി നല്ല ഓർമ്മകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.