ഉപയോഗിച്ച മാസ്ക്ക് അലക്ഷ്യമായി വലിച്ചെറിയരുത്; പിന്നെ എന്തു ചെയ്യണം?

Total
0
Shares

വിവരണം – Hamidsha Shahudeen.

ആരൊക്കെ Mask ധരിക്കണം, ഏത് ടൈപ്പ് Mask ആണ് ധരിക്കേണ്ടത് എന്നൊക്കെയുള്ള മാർഗനിർദേശങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധർ തന്നെ പലവട്ടം ഇതിനകം പറഞ്ഞതാണ്. എന്നാലും ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം നല്ല രീതിയിൽ അവസാനിപ്പിക്കണമെങ്കിൽ പ്രധാനമായും രണ്ട് ടൈപ്പ് Mask കളെ കുറിച്ച് പറയണം.

3 Ply Surgical Mask : അധികം ശക്തമല്ലാതെ ദ്രാവകങ്ങൾ മുഖത്തേക്ക് പതിച്ചാൽ ഇതൊരു കവചമാകും (for both mouth and nose ). ഇതിന്റെ പ്രത്യേകമാർന്ന നിർമിതി മൂലം ഒരുവിധം എല്ലാ ബാക്ടീരിയകളെയും അന്തരീക്ഷത്തിലെ പൊടി പടലങ്ങളെയും തടഞ്ഞു നിർത്തും. എപ്പോഴും വൈറസും മറ്റും ദ്രാവകങ്ങളിലോ പൊടി പടലങ്ങളിലോ പറ്റിപ്പിടിച്ചാകാം ഒരാളിൽ നിന്നും തൊട്ടടുത്തു നിക്കുന്ന ആളിലേക്ക് സഞ്ചരിക്കുക. അതുകൊണ്ടാണ് മിനിമം ഒരു മീറ്റർ അകലം പാലിക്കണം എന്ന് പറയുന്നത്. ഇങ്ങനെയുള്ള പ്രൊട്ടക്ഷൻ തരുന്നതോടൊപ്പം യഥേഷ്ടം ശ്വസോച്ഛാസ്വം ചെയ്യാനും സാധിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത് മുഖത്ത് പിടിപ്പിക്കാനായി ചരടുകളോ ഇലാസ്റ്റിക് ear ലൂപ്പ്കളോ ഉണ്ടാകും.

N95 Mask : മേല്പറഞ്ഞ 3 ply mask പോലെ ഇതും ഒരു PPE (Personal Protectiv Equipment) തന്നെയാണ് . എന്നാൽ CDC (Centers for Disease Control and Prevention) നിർദേശിക്കുന്നത് ഈ mask സാധാരണക്കാർ ഉപയോഗിക്കേണ്ട കാര്യമില്ല എന്നാണ്. Covid 19 ന്റെ പശ്ചാത്തലത്തിൽ പോലും ഈ mask പൊതുജനത്തിനുള്ളതല്ല എന്ന് സാരം. പക്ഷേ , പകർച്ചവ്യാധി ബാധിച്ച രോഗികളെ പരിപാലിക്കുന്ന മെഡിക്കൽ ടീം N95 mask തീർച്ചയായും ധരിക്കുകയും വേണം.

അപ്പൊ നിങ്ങൾക്ക് തോന്നാം, എന്താ നമ്മുടെ ജീവന് വിലയില്ലേ എന്ന്. എല്ലാരുടെയും ജീവന് ഒരേ വിലയാണ്. എന്നുവെച്ചു ബൈക്ക് ഓടിക്കുന്നവന്റെ തോളിൽ പാരച്യൂട്ട് കെട്ടിവക്കണോ? തലയിൽ ഒരു ഹെൽമറ്റ് വച്ചാൽ പോരേ? അതുതന്നെയാണ് ഇവിടെയും പറയുന്നത്.

പാരച്യൂട്ട് ഉപയോഗിക്കാൻ ഒരു ട്രെയിനിങ് ഒക്കെ വേണം. അത്തരത്തിൽ ഒരു “Mask Fit Test” ഒക്കെ ആശുപത്രിയിൽ മെഡിക്കൽ ടീമിനു നടത്തിയിട്ടാണ് ഓരോരുത്തരുടെയും മുഖത്തിന്റെ അളവിന് അനുസരിച്ചുള്ള N95 mask ഏതാണ് എന്ന് identify ചെയ്യുക. Small, Medium, Large എന്നിങ്ങനെ മൂന്ന് വലിപ്പത്തിൽ N95 മാസ്‌ക്കുകൾ ലഭ്യമാണ്.

ഒരു അത്യാഹിതം സംഭവിക്കുമ്പോൾ എന്റെ മുഖത്തിന്‌ പറ്റിയ mask ഏത് എന്ന് മാറി മാറി വെച്ച് try ചെയ്യുന്നതിന് പകരം ആശുപത്രിയിലെ എല്ലാ സ്റ്റാഫിനും ഒരിക്കലെങ്കിലും Mask Fit Test ചെയ്തു, കൂട്ടത്തിൽ mask എങ്ങനെ proper ആയി പിടിപ്പിക്കണം എന്ന് പഠിപ്പിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ വിലകൊടുത്ത് ഇത്തരം mask വാങ്ങി വീട്ടിൽ എല്ലാരും വച്ചോണ്ട് നടന്നിട്ട് ഉദ്ദേശിക്കുന്ന ഗുണം ലഭിക്കണമെന്നില്ല. എന്നാൽ ആവശ്യമില്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും.

ഈ പോസ്റ്റ് സാധാരണക്കാർക്ക് വേണ്ടി ആയതിനാൽ, ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയാം. നമ്മൾ ധരിക്കുന്ന 3 ply mask ഒരു കാരണവശാലും 6 മണിക്കൂറിൽ കൂടുതൽ ധരിക്കരുത്. ഒരുപ്രാവശ്യം ഉപയോഗിച്ച mask പിന്നേം എടുത്തു ഉപയോഗിക്കരുത്. Mask ധരിച്ചു നടക്കുമ്പോൾ അതിൽ തൊടാതിരിക്കുക. പ്രത്യേകിച്ചും അതിന്റെ മുൻഭാഗത്ത്. ധരിച്ച mask ൽ നനവ് പ്രകടമായാൽ 6 മണിക്കൂർ തികയ്ക്കാൻ wait ചെയ്യരുത്. അന്നേരം തന്നെ മാറ്റണം.

Mask എങ്ങനെ ധരിക്കാം എന്ന് കാണിക്കുന്ന അനേകം വീഡിയോകൾ ഇപ്പോൾ യൂട്യൂബിൽ കിട്ടും. അതൊക്കെ ഒന്ന് കാണണം. മുഖത്തു വച്ച് കുറച്ച് കഴിഞ്ഞു അത് കഴുത്തിൽ കെട്ടിത്തൂക്കി ഇട്ട് നടക്കരുത്.

ഈ mask ഉണ്ടാക്കിയിരിക്കുന്ന മെറ്റീരിയലിന് ഒരു പ്രത്യേകത ഉണ്ട്. അതിൽ പറ്റിയ പൊടിപടലങ്ങൾ അതിൽ തന്നെ തങ്ങി നിക്കും. അപ്പൊ വഴിയേ പോകുന്ന സകല വയ്യാവേലിയും നമ്മൾ നമ്മുടെ മൂക്കിന് മുന്നിൽ ശേഖരിച്ചാണ് നടക്കുന്നത്. അതോണ്ട് നമ്മൾ കരുതേണ്ടത് അതിൽ കൊറോണ ഉൾപ്പെടെ സകല വൈറസും ഉണ്ട് എന്നാണ്. അല്ലാത്തപക്ഷം നമ്മൾ അതിനെ നിസാരമായി വലിച്ചെറിയും.

ഇനി ഉപയോഗിച്ച mask നമ്മൾ എന്ത് ചെയ്യണം? മുഖത്തു പിടിപ്പിച്ച mask ആവശ്യം കഴിയുമ്പോൾ അല്ലെങ്കിൽ 6 മണിക്കൂർ കഴിഞ്ഞു എടുത്തു മാറ്റുന്നത് എങ്ങനെ എന്ന് യൂട്യൂബിൽ നോക്കിയാൽ കണ്ടു പഠിക്കാം. അതാവും കുറച്ചൂടെ എളുപ്പം.

Mask ഉപയോഗിച്ച് കഴിഞ്ഞു എടുത്തു മാറ്റുന്നത് ആശുപത്രിയിൽ വച്ചാണെങ്കിൽ അവിടെ ഇത്തരം സാധനങ്ങൾ dispose ചെയ്യാൻ പ്രത്യേകം waste bin വച്ചിട്ടുണ്ടാകും. പലപ്പോഴും മഞ്ഞ അല്ലേൽ ചുവപ്പ് നിറത്തിലുള്ള പ്ലാസ്റ്റിക് bag ആയിരിക്കും ഈ bin ൽ വച്ചിട്ടുണ്ടാവുക. അവിടെ ജോലി ചെയ്യുന്ന ആരോടെങ്കിലും ചോദിച്ചാൽ കാണിച്ചു തരും എവിടെയാണ് അത് വച്ചിരിക്കുന്നത് എന്ന്.

ആശുപത്രിയുടെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ് മെഡിക്കൽ വേസ്റ്റ് ഡിസ്പോസൽ. ഇങ്ങനെ കിട്ടുന്ന സാധനങ്ങൾ എല്ലാം തന്നെ ഒരുമിച്ച് collect ചെയ്തു incinerate ചെയ്യുകയാണ് പതിവ് (ഒരുതരം കത്തിക്കൽ പ്രക്രിയ). എന്നാൽ നമ്മൾ mask dispose ചെയ്യുന്നത് ആശുപത്രിയിൽ വച്ചല്ല എങ്കിൽ ഒരിക്കലും അലക്ഷ്യമായി വലിച്ചെറിയരുത്. നമ്മോടും സമൂഹത്തോടും ചെയ്യുന്ന കുറ്റകരമായ ഒരു പ്രവൃത്തിയാണത്.

ഉപയോഗിച്ച mask മണ്ണെണ്ണയോ മറ്റ് സമാന ഇന്ധനമോ ഒഴിച്ച് കത്തിച്ചു കളയുകയാണ് വേണ്ടത്. അന്നേരം ഒരു തൂവാല കൊണ്ട് മുഖം മറച്ചാൽ വളരെ നല്ലത്. ഇനി മറ്റൊരു മാർഗം എന്താന്ന് വച്ചാൽ, നല്ല ആഴത്തിൽ കുഴി കുത്തി കുഴിച്ചിടുക. ഇങ്ങനെ കത്തിക്കുന്നതിനോ കുഴിച്ചു മൂടുന്നതിനോ മുന്നേ mask ബ്ലീച് സൊല്യൂഷൻ ഉപയോഗിച്ച് disinfect ചെയ്താൽ വളരെ നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില. ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ. കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ,…
View Post

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’

എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി…
View Post

കെഎസ്ആർടിസി മിന്നൽ ബസ്സുകളിൽ കയറുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ…
View Post

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1987 ലെ ഒരു ‘എസ്കേപ് റോഡ്’ സാഹസിക യാത്ര !!

വിവരണം – കെ.എം. കുര്യാക്കോസ്. 1987 ൽ ഒരു 1977 മോഡൽ അമ്പാസിഡർ കാറുമായി ടോപ് സ്റ്റേഷനിൽ നിന്നും എസ്കേപ് റോഡുവഴി കൊടൈക്കനാലിലേക്കു നടത്തിയ സാഹസിക യാത്ര. ഞങ്ങൾ കോതമംഗലം M.A. കോളജിലെ അഞ്ച് അദ്ധ്യാപകർ, കൊമേഴ്സിലെ ഐസക് കുര്യൻ (ഷാജി),…
View Post

ചുരുങ്ങിയ ചിലവിൽ 14 സ്ഥലങ്ങളിലേക്ക് ഒരു ഫാമിലി ട്രിപ്പ്

വിവരണം – Karrim Choori. 2019 ഓഗസ്റ്റ് 24 നല്ല ഇടിയും മഴയുള്ള രാത്രി ആയിരുന്നു അത്. 9 മണിക്ക് ഞാനും എന്റെ രണ്ട് മക്കളും, പെങ്ങളെ രണ്ടു കുട്ടികളും, ടോട്ടൽ ആറുപേർ Ritz കാറിൽ നാളെ ഉച്ചവരെയുള്ള ഫുഡ് ഒക്കെ…
View Post